വേദന കൊണ്ടു ഞെരങ്ങി കൊണ്ടും അശുതോഷ് അങ്ങനെ പറഞ്ഞു… പക്ഷേ അതുൽ അദ്ദേഹത്തെ രക്ഷപെടുത്താൻ ശ്രമിച്ചു.. ഏറെ ആയാസപ്പെട്ട് അതുൽ ആ കൺട്രോൾ ബോർഡ് ആശുതോഷിന്റെ മേലേ നിന്ന് തള്ളി മാറ്റി…
അതേസമയം അരിഹാന്ത് ലക്ഷ്യബോധമില്ലാതെ മെയിൻലാൻഡിൽ(ഇന്ത്യൻ കര) നിന്നും അകലേക്ക് നീങ്ങിക്കൊണ്ടിരുന്നു….
“അതുൽ, പ്ലീസ് ചെക്ക് ഗിഗർ കൗണ്ടർ ഈസ് വർക്കിങ്…”
അദ്ദേഹം പറഞ്ഞത് പോലെ ഏന്തി വലിച്ചു പിടിച്ചു കയറാൻ നോക്കിയെങ്കിലും ചെരിഞ്ഞു നിൽക്കുന്ന കൺട്രോൾ റൂമിലെ കൺട്രോൾ പാനലുകൾക് അടുത്തേക്ക് എത്താൻ സാധിക്കുന്നെ ഉണ്ടായിരുന്നില്ല…
പിന്നെ, വരുണോദയയുടെ കൺട്രോൾ പാനൽ ചെരിച്ചിട്ട് അതിൽ പിടിച്ചു കയറി നിന്ന് നോക്കി…
ഭാഗ്യം…. ഗിഗർ കൗണ്ടർ സാറ്റിസ്ഫാക്റ്ററി ലെവൽ ആണ് കാണിക്കുന്നത്….
ഗിഗർ കൗണ്ടർ ആറ്റമിക് വികിരണങ്ങളുടെ തോത് അളക്കാനുള്ള ഉപകാരണമാണ്…
അരിഹാന്ത് ആറ്റമിക് സബ്മറൈനിലെ ഇന്ധനം എൻറിച്ച്ഡ് യുറേനിയമാണ്…. അതും ഹിറോഷിമയിൽ വീണ ആറ്റം ബോംബിന്റെ ഏകദേശം 70 ശതമാനം ശക്തമായ 10.5 KT TNT ബ്ലാസ്റ്റ് നു തുല്യമായ സ്ഫോടനം ഉണ്ടാക്കാൻ മാത്രം ശക്തം…
പുറത്തു വിടുന്ന അറ്റമിക് വികിരണങ്ങൾ കപ്പലിൽ ഉള്ളവർക്ക് മാത്രമല്ല കടലിലെ ഒരു ഏരിയയ്ക്ക് തന്നെ ദോഷകരമായി ബാധിക്കും…
“സർ, ഇറ്റ്സ് സേഫ് നൗ…”
“സ്റ്റിൽ, സ്റ്റോപ്പ് എഞ്ചിൻ….. റിസ്ക്ക് എടുക്കല്ലേ…”
“ഷുവർ സർ… ”
അതുൽ എല്ലാ കൺട്രോൾ റോഡുകളും ഇന്സേര്ട്ട് ചെയ്തു കപ്പലിന്റെ 70 MW എഞ്ചിൻ സ്റ്റോപ്പ് ചെയ്യാനുള്ള കമാൻഡ് നൽകി…
(കൺട്രോൾ റോഡുകൾ ആണ് ന്യൂക്ലിയർ ഫ്യൂഷ്യൻ നടക്കുന്നത് നിയന്ത്രിക്കുന്നത്… ഫ്യൂഷൻ നടക്കുമ്പോൾ ഉണ്ടാവുന്ന ന്യൂട്രോണുകളെ അവ ആഗിരണം ചെയ്തു കൂടുതൽ ഫ്യൂഷ്യൻ നടക്കാൻ ഉള്ള സാധ്യത ഇല്ലാതാക്കുന്നു…)
അപ്പോളേക്കും കപ്പൽ ഒരു പരിധി വരെ തനിയെ നിവർന്നു വന്നിട്ടുണ്ട്… നാല്പത്തി അഞ്ചു ഡിഗ്രിയോളം മാത്രം ചെരിവിൽ ഓരോരുത്തർക്കു പിടിച്ചു നടക്കാവുന്ന അവസ്ഥ….
കപ്പലിലെ ഓട്ടോമാറ്റിക് പ്രെഷർ അഡ്ജസ്റ്റിങ് സെറ്റ് അപ്പ് ആണ് അതിനു കാരണം…
അപ്പോളേക്കും കൺട്രോൾ റൂമിന്റെ ഡോർ തുറന്നു ഗിരിധർ ഒപ്പം രണ്ടു ഹെൽപേഴ്സിനെ കൊണ്ടു പിടിച്ചു പിടിച്ചു ഉള്ളിലേക്ക് കയറി…
മച്ചാനെ,,, thrilling ആണ്,,,,eagerly waiting for next part,,,please continue,,,
മാൻ ഒന്നും നോക്കണ്ട തുടർന്ന് പോകട്ടെ…ഞാൻ കുറച്ചു മുൻപ് പറഞ്ഞത് പോലെ തന്നെ ഒരു ജവാൻ അതിൽ ഉപരി ഭാരത സൈന്യം ഒരുത്തനെയും തന്റെ ഭാരത ഭൂമിയിൽ കാൽ വെക്കാൻ അനുവദിക്കത്തെ അവരെ ഒക്കെ കലാപുരിക്ക് അയച്ചപ്പോഴും. എണീറ്റ് നിന്ന് സല്യൂട്ട് അടിക്കാൻ ആണ് തോന്നുന്നത്… പിന്നേ ഒരു ഭീതി നിറഞ്ഞ അയർലൻഡ് എത്തിയത്തിന്റെ നികൂടത നിറഞ്ഞ ഓരോ ഭാഗവും ഇതിനേക്കാൾ മനോഹരം ആയി എഴുതാൻ കഴിയട്ടെ
കൂടാതെ നമ്മുടെ ഓരോ ജവാൻ മാർക്ക് ഈ കഥയിലെ വിജയം സമർപ്പുക്കുക ❤️❤️❤️
ഭാരത് മാതാക്കി ജയ് ????????????
തീർച്ചയായും എത്രയും പെട്ടെന്ന് അടുത്ത ഭാഗം ഇടണം ബ്രോ
ഇൻറസ്റ്റിംഗ് ആണ്
Katta waiting ????
Good one. Please continue
Thanks ബ്രോ
പ്രവാസി❤️?,
സീസൺ 2 ഒരു strange തിങ്ക്സ് ആണല്ലോ… ഈ ഭാഗം ഒന്നൂടി ത്രില്ലിംഗ് ആയിരുന്നു അവസാനം അടുക്കുമ്പോൾ ആ ദ്വീപിലെ ഒളിഞ്ഞിരിക്കുന്ന അപകടം ന്താണെന്നു അറിയാനുള്ള ത്വര ഉണ്ടായിരുന്നു…
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു……
❤️?❤️?
ഹാ… സംഭവം കൊള്ളാമോ സിംഹറാജാ….
ആ ത്വര നില നിർത്താൻ പറ്റുന്നില്ലേ പറഞ്ഞോളൂ കഥ അവിടെ സ്റ്റോപ്പ് ആക്കാം
♥️♥️♥️♥️♥️♥️
അടുത്ത ഭാഗം എന്നേലും ഒക്കെ വരുമായിരിക്കും ??
ഇങ്ങനൊക്കെ എഴുതി ഫലിപ്പിച്ചാൽ എങ്ങനെ ബോർ അടിക്കാനാ… ഇതുപോലങ് പിടപ്പിച്ചോ….
ടൈം പോലെ അടുത്ത ഭാഗം ഇട്ടോ…
❤️?❤️?
ആ… കണ്ടു തന്നെ അറിയണം ബ്രോ… അത്ര ഈസി സബ്ജക്ട് അല്ലെ.. വല്ല പ്രണയമോ സെന്റിയോ ആണേൽ ??