അങ്ങനെ അതുവരെ കാണാത്ത പുതിയൊരു ലോകത്തിലേക്ക് രാമസ്വാമി ആദ്യമായി ഹാച്ച് ഡോറിലൂടെ പുറത്തേക്ക് കടന്നു….
പുറത്തെ ശുദ്ധ വായു ശ്വസിച്ചുകൊണ്ട് തണുപ്പാർന്ന കുളിര്കാറ്റിനു നേരെ ഇരുകയ്യും വിശാലമായി നിവർത്തി പിടിച്ചു രാമസ്വാമി പുതിയ ദ്വീപിനെ കൺ കുളിർക്കെ കണ്ട് നിന്നു….
പാൻട്രിയിലെ ഷെഫുമാരിൽ ഒരാളായ ഹനീഫ ഹാചിലേക്ക് ഉള്ള സ്റ്റീൽ ലാഡർ കയറി തുടങ്ങിയിരുന്നു….
ഒരു നിമിഷാർദ്ധം….
“Whoom……”
മൂളുന്നത് പോലെ ഒരു ശബ്ദം ഉയർന്നു..
സബിനു മുകളിൽ കയറി ഹാച്ച് ഡോറിനു തൊട്ടടുത്ത് നിന്നിരുന്ന രാമസ്വാമി പിറകിലേക്ക് തെറിച്ചു പോവുന്നത് താഴെ നിന്നവർ കണ്ടു… അതോടൊപ്പം ഏതാനും തുള്ളി രക്തവും കപ്പലിന് ഉള്ളിലേക്ക് തെറിച്ചു വീണു…
“ലുക്ക് വാട്ട് ഹാപ്പൻഡ്!!!”
അതുലിന്റെ ആ ഇൻസ്‌ട്രേക്ഷൻ വരും മുമ്പ് തന്നെ നല്ലൊരു വർക്ക്മാൻ ആയ നൗഷാദ് മുകളിലേക്ക് കയറി….
പാതി ശരീരം കപ്പലിന് വെളിയിലേക്ക് നീട്ടി ചുറ്റും നോക്കിയ ശേഷം നൗഷാദ് താഴോട്ടു വിളിച്ചു പറഞ്ഞു..
“ഹി ഈസ് നോട്ട് എബോവ് സെയിൽ സർ… ഇവിടം നിറച്ചും മരങ്ങളാണ്…. രാമസ്വാമി താഴെ വീണെന്ന് തോന്നുന്നു….. ഞാൻ താഴോട്ട് ഇറങ്ങി നോക്കിക്കോട്ടെ???”
നൗഷാദ് പൂർണമായും മുകളിലേക്ക് കയറാൻ തുടങ്ങി…. പക്ഷേ, കയറി തീരും മുമ്പ് അയാൾ ഭയന്നെന്നപോലെ കപ്പലിന് ഉള്ളിലേക്ക് തിരിച്ചു ചാടാൻ ശ്രമിച്ചു…
പക്ഷേ അതിനും മുമ്പ് എന്തോ നൗഷാദിനെ മുകളിലേക്ക് തന്നെ വലിച്ചെടുത്തു….
എന്തിന്റെയോ ഇളം നീല നിറത്തിലുള്ള നാല് കാലുകൾ മാത്രം ചിലർ കണ്ടു….
“ആാാാാ… അമ്മേ…..”
നൗഷാദിനെ വലിച്ചു കൊണ്ടുപോകുമ്പോൾ ഉള്ള പിടച്ചിലിന്റെയും നൗഷാദിന്റെ അലറി കരച്ചിലിന്റെയും ശബ്ദം അവിടെ ഉയർന്ന് മുഴങ്ങി…..
ഒന്നോ രണ്ടോ നിമിഷങ്ങൾ….. പെട്ടന്ന് ചെറിയൊരു മൂളൽ…. പക്ഷേ അടുത്ത നിമിഷം അത്വരെ കേൾക്കാത്ത തരത്തിലുള്ള അലർച്ച അവിടെ മുഴങ്ങി…..
“ക്‌ളീറ്…. ക്ലീഈൗൗൗൗൗൗ….”
വളരെ ഉച്ചത്തിൽ ഉള്ള ആ ശബ്ദത്തിൽ നൗഷാദിന്റെ അലറികരച്ചിൽ മുങ്ങിപ്പോയി…
അപ്പോളേക്കും രണ്ടുപേർ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാൻ മുകളിലേക്ക് ചാടി കയറാൻ തുടങ്ങിയിട്ടുണ്ട്…. പക്ഷേ കയറി എത്തും മുമ്പ് നൗഷാദ് ഇഴഞ്ഞു അടുത്തെത്തി… അവർ അവനെ വലിച്ചു ഉള്ളിലേക്ക് എടുത്തു…
മച്ചാനെ,,, thrilling ആണ്,,,,eagerly waiting for next part,,,please continue,,,
മാൻ ഒന്നും നോക്കണ്ട തുടർന്ന് പോകട്ടെ…ഞാൻ കുറച്ചു മുൻപ് പറഞ്ഞത് പോലെ തന്നെ ഒരു ജവാൻ അതിൽ ഉപരി ഭാരത സൈന്യം ഒരുത്തനെയും തന്റെ ഭാരത ഭൂമിയിൽ കാൽ വെക്കാൻ അനുവദിക്കത്തെ അവരെ ഒക്കെ കലാപുരിക്ക് അയച്ചപ്പോഴും. എണീറ്റ് നിന്ന് സല്യൂട്ട് അടിക്കാൻ ആണ് തോന്നുന്നത്… പിന്നേ ഒരു ഭീതി നിറഞ്ഞ അയർലൻഡ് എത്തിയത്തിന്റെ നികൂടത നിറഞ്ഞ ഓരോ ഭാഗവും ഇതിനേക്കാൾ മനോഹരം ആയി എഴുതാൻ കഴിയട്ടെ
കൂടാതെ നമ്മുടെ ഓരോ ജവാൻ മാർക്ക് ഈ കഥയിലെ വിജയം സമർപ്പുക്കുക ❤️❤️❤️
ഭാരത് മാതാക്കി ജയ് ????????????
തീർച്ചയായും എത്രയും പെട്ടെന്ന് അടുത്ത ഭാഗം ഇടണം ബ്രോ
ഇൻറസ്റ്റിംഗ് ആണ്
Katta waiting ????
Good one. Please continue
Thanks ബ്രോ
പ്രവാസി❤️?,
സീസൺ 2 ഒരു strange തിങ്ക്സ് ആണല്ലോ… ഈ ഭാഗം ഒന്നൂടി ത്രില്ലിംഗ് ആയിരുന്നു അവസാനം അടുക്കുമ്പോൾ ആ ദ്വീപിലെ ഒളിഞ്ഞിരിക്കുന്ന അപകടം ന്താണെന്നു അറിയാനുള്ള ത്വര ഉണ്ടായിരുന്നു…
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു……
❤️?❤️?
ഹാ… സംഭവം കൊള്ളാമോ സിംഹറാജാ….
ആ ത്വര നില നിർത്താൻ പറ്റുന്നില്ലേ പറഞ്ഞോളൂ കഥ അവിടെ സ്റ്റോപ്പ് ആക്കാം
♥️♥️♥️♥️♥️♥️
അടുത്ത ഭാഗം എന്നേലും ഒക്കെ വരുമായിരിക്കും ??
ഇങ്ങനൊക്കെ എഴുതി ഫലിപ്പിച്ചാൽ എങ്ങനെ ബോർ അടിക്കാനാ… ഇതുപോലങ് പിടപ്പിച്ചോ….
ടൈം പോലെ അടുത്ത ഭാഗം ഇട്ടോ…
❤️?❤️?
ആ… കണ്ടു തന്നെ അറിയണം ബ്രോ… അത്ര ഈസി സബ്ജക്ട് അല്ലെ.. വല്ല പ്രണയമോ സെന്റിയോ ആണേൽ ??