ഓപ്പറേഷൻ ഗ്രേറ്റ് വാൾ – മിസ്റ്റീരിയസ് ഐലൻഡ് 1979

സുശീൽ : സർ, വൺ മോർ ടോർപിടോ ഈസ്‌ കമിംഗ്…. ആൻഡ് ഓൺളി 140 സെക്കൻഡ് റ്റു ഹിറ്റ്‌….

രണ്ടു മിനിറ്റും ഇരുപത് സെക്കണ്ടും….

ഓടി MBSS 3 ആക്ടിവേറ്റ് ചെയ്തു ഫയർ ചെയ്യുമ്പോളേക്ക് കപ്പൽ അതിശക്തമായി കുലുങ്ങി കീഴ്ഭാഗം മുകളിലേക്ക് ഉയർന്നു കുത്തനെ പോലെയായി….

അരിഹാന്തിലെ പ്രെഷർ ലെവൽ അഡ്ജസ്റ്റർ എന്ന ഓട്ടോമാറ്റിക് സംവിധാനം കപ്പലിനെ പൂർവസ്ഥിതിയിലേക്ക് പതിയെ കൊണ്ടുവരുമ്പോളേക്ക് കപ്പലിലെ പകുതിയിലേറെ പേർക്ക് പരിക്കും ഏഴു മരണവും സംഭവിച്ചു കഴിഞ്ഞിരുന്നു…..

“ഹൾ നമ്പർ 3 ആൻഡ് 5 ബ്ലാസ്റ്റഡ്…. റൈസ് മാനുവലി ഇമ്മീഡിയറ്റ്ലി….”

എന്നൊരു വാണിങ് മെസ്സേജ് സ്‌ക്രീനിൽ തെളിഞ്ഞു കിടന്നു….

♥️♥️♥️♥️♥️♥️

ഓപ്പറേഷൻ ഗ്രേറ്റ് വാൾ സീസൺ  2-മിസ്റ്റീരിയസ് ഐലൻഡ്

Operation Great Wall Season 2-Mysterious Island| Author :അപ്പൂസ്

Previous Part

 

View post on imgur.com

പ്രഷർ മാനേജ്‌മെന്റ്നായി ആകെയുള്ള എട്ട് ഹൾ കളിലെ രണ്ടെണ്ണം ആണ് തകർന്നത്…. വേറെ എന്തൊക്കെ സംഭവിച്ചു എന്നു ഇനിയും കണ്ടെത്തേണ്ടി ഇരിക്കുന്നു…

ഏതാനും മിനിറ്റുകൾക്ക് അതുലിന്റെ മരവിച്ച തലച്ചോറിന് എന്താണ് സംഭവിച്ചത് എന്ന് മനസിലായില്ല…

പതിയെ കൺട്രോൾ റൂമിലെ നിരവധി സെൻസറുകളുടെ അപായ സൈറനുകളും പരിക്കേറ്റവരുടെ നിലവിളികളുമായി അയാൾ പൊരുത്തപ്പെട്ട് തുടങ്ങി…

പക്ഷേ എല്ലാവരുടെയും, എന്തിന് കടൽ ജീവികളുടെ വരെ ലൈഫിന് ആശ്വാസം നൽകാൻ എന്നവണ്ണം ഗിഗർ കൗണ്ടറിൽ നിന്ന് മാത്രം അപായസൂചനകൾ ഒന്നും ലഭിച്ചില്ല…

അപ്പോളും ടോർപിടോ ആക്രമണം കൊണ്ടു സബ്മറൈന്റെ മുൻഭാഗം കുത്തനെ മുകളിലേക്ക് ഉയർന്നാണ് നിൽപ്പ്… അതിനാൽ കീഴോട്ട് വീണ അതുൽ ഉരുണ്ട് നീങ്ങിയെങ്കിലും കൺട്രോൾ റൂമിന്റെ GI ഷീറ്റ് കൊണ്ടുള്ള ചുവരിൽ തടഞാണ് കിടപ്പ്…

അപ്പോളാണ് അടുത്തു നിന്നൊരു ഞെരക്കം അയാളുടെ ശ്രദ്ധയിൽ പെടുന്നത്….

കമാൻഡർ അശുതോഷ്…. വരുണോദയയുടെ കൺട്രോൾ പാനൽ തകർന്ന് വീണു അതിനടിയിൽ ശരീരത്തിന്റെ പകുതി പെട്ടുകിടപ്പാണ് അദ്ദേഹം…..

നേരെ നില്ക്കാൻ കഴിയാത്തത് കൊണ്ടു അദ്ദേഹത്തിന്റെ അടുത്തേക്ക് അതുൽ നിരങ്ങി നീങ്ങി..

“എന്നെ നോക്കണ്ട… ലുക്ക് അറ്റ് ഷിപ്പ്…”

Updated: December 22, 2021 — 9:54 pm

78 Comments

  1. മച്ചാനെ,,, thrilling ആണ്,,,,eagerly waiting for next part,,,please continue,,,

  2. മാൻ ഒന്നും നോക്കണ്ട തുടർന്ന് പോകട്ടെ…ഞാൻ കുറച്ചു മുൻപ് പറഞ്ഞത് പോലെ തന്നെ ഒരു ജവാൻ അതിൽ ഉപരി ഭാരത സൈന്യം ഒരുത്തനെയും തന്റെ ഭാരത ഭൂമിയിൽ കാൽ വെക്കാൻ അനുവദിക്കത്തെ അവരെ ഒക്കെ കലാപുരിക്ക് അയച്ചപ്പോഴും. എണീറ്റ് നിന്ന് സല്യൂട്ട് അടിക്കാൻ ആണ് തോന്നുന്നത്… പിന്നേ ഒരു ഭീതി നിറഞ്ഞ അയർലൻഡ് എത്തിയത്തിന്റെ നികൂടത നിറഞ്ഞ ഓരോ ഭാഗവും ഇതിനേക്കാൾ മനോഹരം ആയി എഴുതാൻ കഴിയട്ടെ

    കൂടാതെ നമ്മുടെ ഓരോ ജവാൻ മാർക്ക് ഈ കഥയിലെ വിജയം സമർപ്പുക്കുക ❤️❤️❤️

    ഭാരത് മാതാക്കി ജയ് ????????????

  3. തീർച്ചയായും എത്രയും പെട്ടെന്ന് അടുത്ത ഭാഗം ഇടണം ബ്രോ

    ഇൻറസ്റ്റിംഗ് ആണ്

    Katta waiting ????

  4. ജിത്ത്

    Good one. Please continue

  5. ?സിംഹരാജൻ

    പ്രവാസി❤️?,
    സീസൺ 2 ഒരു strange തിങ്ക്സ് ആണല്ലോ… ഈ ഭാഗം ഒന്നൂടി ത്രില്ലിംഗ് ആയിരുന്നു അവസാനം അടുക്കുമ്പോൾ ആ ദ്വീപിലെ ഒളിഞ്ഞിരിക്കുന്ന അപകടം ന്താണെന്നു അറിയാനുള്ള ത്വര ഉണ്ടായിരുന്നു…
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു……
    ❤️?❤️?

    1. ഹാ… സംഭവം കൊള്ളാമോ സിംഹറാജാ….
      ആ ത്വര നില നിർത്താൻ പറ്റുന്നില്ലേ പറഞ്ഞോളൂ കഥ അവിടെ സ്റ്റോപ്പ്‌ ആക്കാം

      ♥️♥️♥️♥️♥️♥️

      അടുത്ത ഭാഗം എന്നേലും ഒക്കെ വരുമായിരിക്കും ??

      1. ?സിംഹരാജൻ

        ഇങ്ങനൊക്കെ എഴുതി ഫലിപ്പിച്ചാൽ എങ്ങനെ ബോർ അടിക്കാനാ… ഇതുപോലങ് പിടപ്പിച്ചോ….

        ടൈം പോലെ അടുത്ത ഭാഗം ഇട്ടോ…
        ❤️?❤️?

        1. ആ… കണ്ടു തന്നെ അറിയണം ബ്രോ… അത്ര ഈസി സബ്ജക്ട് അല്ലെ.. വല്ല പ്രണയമോ സെന്റിയോ ആണേൽ ??

Comments are closed.