༒꧁രാവണപ്രഭു꧂༒ 3 [Mr_R0ME0] 150

Views : 9224

അത് കണ്ടതും ചിപ്പിയുടെ അമ്മ ബോധം നഷ്ടപ്പെട്ട് കുഴഞ്ഞ് വീണു..

 

“”ടിക്ക്”” എന്ന ശബ്‌ദമെ കേട്ടുവുള്ളു… അത് കണ്ടതും ആളുകൾക്ക് ആശ്വാസം ലഭിച്ചു…

 

പിന്നെയാ.. ഗൺ ദേവൻ ചിപ്പിയുടെ കൈകളിൽ കൊടുത്തു…

 

“”ഇനി ചിപ്പിക്കുട്ടി അങ്കിളിനെ വെടി വെക്ക്….””

 

“”ഭായ്….””

 

ദേവൻ പറഞ്ഞത് കേട്ട് ഭയത്തോടെ ഹക്കീം ദേവനെ വിളിച്ചു…

 

“”ഏയ്യ്…. ചുമ്മാ……””

 

അതും പറഞ്ഞ് ദേവൻ ചിപ്പിയുടെ കൈകളാൽ ട്രിഗർ വലിപ്പിച്ചു…

 

“”ടിക്ക്””.. എന്ന് കേട്ടതും ദേവൻ വെടി കിട്ടിയത് പോലെ ആക്ട് ചെയ്തു…

 

അത് കണ്ട് ചിപ്പി കുണുങ്ങി ചിച്ചോണ്ടിരുന്നു…

 

ഒരു നിമിഷത്തേക്ക് ആ വെടി പൊട്ടിയിരുന്നേൽ എന്നുപോലും പലവരുടെയും മനസ്സിൽ തോന്നാതിരുന്നില്ല….

 

“”അങ്കിൾ ഇനി വേറെ സൂത്രം കാട്ടി തരാം…””

 

ബോധം തെളിഞ്ഞ സ്ത്രീ തന്റെ കുഞ്ഞിനെ കണ്ടതും അവളിൽ ആശ്വാസം നിറഞ്ഞു….

 

ദേവൻ ചിപ്പിയെ എടുത്ത്,….. ചിപ്പിയുടെ കൈകളിൽ പിടിച്ചിരുന്ന ഗൺ ചിപ്പിയുടെ അമ്മക്ക് നേരെ ചൂണ്ടി… അവൻ ചിപ്പിയെ നോക്കി പിന്നെ വലത് കണ്ണ് ചിമ്മികൊണ്ട്… താഴേക്ക് ചൂണ്ടി… നിലത്ത് ജീവനില്ലാതെ കിടക്കുന്ന ഗണേഷിന്റെ ശരീരത്തിലേക്ക് ഗണിലെ ബുള്ളെറ്റ് തീരും വരെ ട്രിഗർ വലിച്ചു….

 

വെടി പൊട്ടുന്ന സ്വരം കേട്ട്.. ഭയത്തോടെ ചിപ്പി ദേവിന്റെ മാറിലൊളിച്ചു…

 

 

“”ഹാ….. ഹാ…. ഹാ.. അയ്യേ…. ചിപ്പി കുട്ടി പേടിച്ചു… പോട്ടെ അങ്കിളില്ലേ കൂടെ…. പിനെന്തിനാ പേടി…..””

 

ദേവ് ചിപ്പിയെ അവളുടെ അമ്മയുടെ അരികിലേക്ക് നീട്ടി… തടഞ്ഞു നിന്നിരുന്ന ദേവിന്റെ ആളുകളെ തള്ളി മാറ്റികൊണ്ട് തന്റെ കുഞ്ഞിനെ വാരി പുണർന്നു…. അവൾ ദേവിനെ നോക്കി… അവനിലെ ഭവങ്ങളെ പോലും മനസിലാക്കാൻ കഴിയുന്നില്ല… അവൾ കുഞ്ഞിനേയും കൊണ്ട് ആളുകളുടെ ഇടയിലേക്ക് നടന്നു… ചിപ്പി ദേവിനെ നോക്കി തോളിൽ കിടന്നു… ദേവ് അവളെ നോക്കി കണ്ണടച്ച് കാട്ടി..

 

ദേവൻ തിരിയവേ.. ഒരു കത്തി തനിക്ക് നേരെ വന്നു…

 

ദേവൻ ആ കൈകളിൽ പിടിച്ചു…. ദേവന് നേരെ കത്തി വീശിയത് ഗണേഷിന്റെ അച്ഛനായിരുന്നു…

 

ദേവനാ കൈകളിൽ പിടിച്ച് ഞെരിച്ചതും എല്ല് പൊട്ടുന്ന ശബ്ദം അവിടെ ഉയർന്നു ഒപ്പം ആയാളുടെ അലർച്ചയും… കൈകളിൽ നിന്ന് കത്തി നിലത്ത് വീണു…

 

“”പിന്നീന്ന് കുത്തുന്നോ… പോലയാടിമോനെ….””

 

അതും പറഞ്ഞ് ദേവൻ അയാളുടെ കഴുത്തിൽ പിടി മുറുകി… ദേവന്റെ കണ്ണുകൾ ചുവന്നു…

 

ദേവിന്റെ അമിതമായ ബലത്താൽ അയാൾ ശ്വാസം കിട്ടാതെ കിടന്ന് പിടഞ്ഞു… കണ്ണുകൾ തുറിച്ച് വരുവാനും.. നാക്ക് പുല്ലുകൾക്കിടയിൽ ഞെരിയാനും തുടങ്ങി…..

 

 

“”ദേവാ……..””

 

ആ അലർച്ച കേട്ടതും ദേവിന്റെ കൈകൾ അയഞ്ഞു…..

 

നിലത്തിരുന്ന വൃദ്ധനാ ആളെ കണ്ട് ഞെട്ടി… അയാളിൽ സന്തോഷം നിറഞ്ഞു….

 

നിറഞ്ഞ ആനന്ദത്താൽ ആ വൃദ്ധനാ പേര് വിളിച്ചു…

 

“”പദ്മനാഭൻ വർമ്മ…..””

 

 

━━━━━━━༺༻━━━━━━━

 

ഡൽഹി സെറ്റർ ജയിൽ

 

 

“”ഭായ്………””

 

ജയിലിലെ സുപ്രണ്ട് സെല്ലിന്റെ ഇരുബഴിക്ക് അരികിൽ വന്ന് വിളിച്ചു….

 

“”ഡോ സുപ്രണ്ടേ…. ഈ ചങ്ങലക്ക് ഭാരം കുറഞ്ഞല്ലോ…..””

 

ആ ഇരുട്ടിൽ നിന്ന് ശബ്ദം വന്നു…

 

“”എല്ലാം റെഡി ആകുന്നുണ്ട് ഭായ്…. ഒരു വർഷം അതിനുള്ളിൽ ഭായ്ക്ക് പുറത്തിറങ്ങാം… ഈ കേസ് തള്ളി നീക്കാനുള്ള പ്ലാൻ നടക്കുന്നുണ്ട്….””

 

“ഹ്മ്മ്…. താനൊക്കെ ഒലത്തും…. അവൻ…. അവനെന്റെ ജീവിതം, അല്ല… എന്റെ പവർ അതാണവനീ തുരുമ്പിച്ച ചങ്ങലയിൽ ബാധിച്ചത്….””

 

“”ഭായ്… റാഫി പുറത്തിറങ്ങി…..””

 

“”ഹ്മ്മ്…. അവനെ വിളിക്ക്….. എന്നിട്ട് ഒരു ഫോട്ടോ നൽകണം… ദേവനായുള്ള എന്റെ ഗിഫ്റ്റ്…””

 

“”ഹ്മ്മ്…. ശെരി ഭായ്….””

 

പിന്നെ മൗനമായതും സുപ്രണ്ട് പുറത്തേക്ക് നടന്നു…

 

പിന്നെ റാഫിയെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു… കൂടെയൊരു ഫോട്ടോ സെന്റ് ചെയ്തു…

 

Recent Stories

The Author

13 Comments

  1. Balki apoolaa man

  2. Bro baki epozha

  3. Mwuthe adipoli

  4. ക്ഷെമിക്കണം അറിഞ്ഞോണ്ടല്ല… അനുസരണയില്ലാത്ത എന്റെ മൊബൈൽ തന്ന പണികളാണ്… ഇത്രേം നേരം നിങ്ങളെ ബുദ്ധിമുട്ടിച്ചത്. ക്ഷേമികണം എന്ന് പറയനെ കഴിയു… നിങ്ങളുടെ രസം കൊല്ലിയായതിൽ സോറി

    1. Eppol enikkilum vannallo

  5. ഒന്നെടുത്തു ട്രഷ് ചെയ്യടാ

  6. അബൂ ഇർഫാൻ

    താഴെ: ഒന്നും ഉരിയാടാതെ
    മുകളിൽ: ഒന്നും എഴുതാതെ 😀😀😀

  7. 🦎🦎🦎🦎🦎🦎🦎

  8. Haa ethu anthu marimayam…..

  9. 🐘ന്ദ്‌

    🤔🤔

  10. പേരില്ലാ കഥയൊ 🙄🙄

    ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com