༒꧁രാവണപ്രഭു꧂༒ 3 [Mr_R0ME0] 150

Views : 9224

“”അയ്യാ””

 

എന്ന് നിലവിളിച്ച് കൊണ്ട് ആ എല്ലും തോലുമായ പാവം വൃദ്ധൻ മണ്ണിലേക്ക് വീണു. ആ സാതു മനുഷ്യൻ മണ്ണിൽ കിടന്ന് നെഞ്ച് തകർന്ന് ആർത്ത് കരഞ്ഞു..

 

“”എനിക്ക് വലുത് പണമാണ് അത് തരാൻ കഴിയുമെങ്കിൽ ഈ സ്ഥലം നിങ്ങളൾക്ക് ഓരോരുത്തർക്കും ഞാൻ എഴുതി തരാം….””

 

ദേവ് പറഞ്ഞതിൽ തല കുനിഞ്ഞ് നിൽക്കാനെ ആ കണ്ണീർ വാർത്ത ജനങ്ങൾക്ക് കഴിഞ്ഞുള്ളു… ദൈവം പോലും തങ്ങൾക്കിനി തുണയില്ല…

 

ശിരസ്സ് കുനിച്ച് നിൽക്കുന്ന അവരെ കണ്ടതും ദേവ് ഒരു പുച്ഛ ചിരി ചിരിച്ചു.

 

“”ഡെയ്… പൊളട്ട്… പന്നിങ്കെ… യെതുക്കടാ പാത്തുകിട്ടുറുക്കിരെ… ഇങ്കെ ഇറുക്കിറ എല്ലാമേ യേരിങ്കടാ… എന്നക്ക് പാക്കണം യെവ മയിര് വന്ത് പുടുഗ്ര എൻട്രു…””

 

ദേവിന്റെ അലർച്ച കേട്ടതും അവിടെ കിടന്ന ജെ,സി,ബി കൾ അതിന്റെ കൈകൾ നീട്ടി ഓരോ ചെറു കൂരകളും തകർത്ത് എറിയാൻ തുടങ്ങി.. അത് കണ്ട് ആർത്തലച്ച നിലവിളികളോടെ ആ ജനങ്ങൾ നിസഹായതയോടെ നോക്കി നിന്നു… അതല്ലാതെ മുന്നിൽ നിൽക്കുന്ന അസുരനെ എതിർക്കാൻ തങ്ങൾക്കാർക്കും കഴിയില്ല…

 

തകർന്ന് വീഴുന്ന ഉറപ്പില്ലാത്ത കൂരകളുടെ ദയിനിയത കണ്ട് ചിരിയോടെ ദേവൻ നിന്നു..

 

“”നീയെല്ലാം നാസമാ പോയിടുവാ… അയ്യോ കടവുളേ…””

 

ഒരു തമിഴ് വൃദ്ധയുടെ തകർന്നടിഞ്ഞ മനസിന്റെ വേദന പ്രാക്ക് പോലെ മണ്ണ് വാരി തൂവികൊണ്ട് പറഞ്ഞു…

 

“”അയ്യാ… വേണ്ടാ അയ്യാ.. ഞങ്ങൾക്ക് വേറെ ഇടമില്ല.. ഞങ്ങളെ ഇങ്ങനെ ദ്രോഹിക്കല്ലെ.. അയ്യാ..””

 

ആ വൃദ്ധൻ നിലത്ത് നിന്ന് എണീറ്റ് അപേക്ഷയ്യെന്നോണം കരഞ്ഞ് പറഞ്ഞു… പക്ഷെ ഇതൊന്നും ദേവനിൽ ഒരു മാറ്റവും വരുത്തിയില്ല..

 

“”ഹക്കീം…..””

 

ദേവ് നീട്ടി വിളിച്ചു…

 

“”പറ ഭായ്……..””

 

“”ഹക്കീം…. ദേ…. അവനെ കൊണ്ട് വാ…””

 

ദേവ് കൂട്ടത്തിലേക്ക് വിരൽ ചൂണ്ടി.. അവിടെ ഒരുവൻ ഒളിഞ്ഞ് നിന്നിരുന്നു…

 

“”ശെരി…. ഭായ്….””

 

ദേവൻ ചൂണ്ടിയ വ്യെക്തിയെ നോക്കി ഹിക്കീം കൂട്ടത്തിലേക്ക് ചെന്നു…

 

തന്റെ നേർക്ക് വിരൽ ചൂണ്ടി നിൽക്കുന്ന ദേവിനെ കണ്ടതും അവൻ ഭയം കൊണ്ട് വിറച്ചു… അവനോടാൻ തുടങ്ങുമ്പോഴേക്കും ഹക്കീം അവനെ പിടി കൂടി..

 

ഹക്കീമിനെ എതിർത്ത് ഓടാൻ അവൻ ശ്രെമിച്ചെങ്കിലും… ഹക്കീമിന്റെ കരുതിന് മുന്നിലവൻ തോറ്റു.. വലിച്ചിഴച്ച് അവനെ ദേവിന്റെ മുന്നിലേക്കിട്ടു…

 

“”ആഹാ… നീ ഇവിടെ ഉണ്ടായിരുന്നോ.. ഗണേഷ്..””

 

അവൻ ഭയത്തോടെ ദേവനെ നോക്കി.. ആ മുഖത്തെ ഭാവങ്ങൾ മാമാസിലാകുന്നില്ല…

 

“”ദേ.. ദേവാ.. എനി… ക്ക്.. എനിക്ക്… പറ്റിപ്പോയി…. എന്നെ… എന്നെ…. ഒന്നും ചെയ്യല്ലേ..””

 

അവൻ ഭയത്തോടെ ദേവിനോട് പറഞ്ഞു… ദേവിന്റെ മുഖമെല്ലാം വലിഞ്ഞ് മുറുകി,

 

“”ഹാ…… ഹാ…. ഹാ.. ഗണേഷ്…. ഗണേഷ്… ദേവ് ആരോടും ക്ഷേമിക്കില്ല… തെറ്റ് ചെയ്തവനോട് ദേവ് എങ്ങനെ ക്ഷേമിക്കും… നീ പറഞ്ഞ വാക്കുകൾ തെറ്റായിരുന്നില്ലേ… ആ തെറ്റുകൾ നീ ചെയ്തു… എന്നെ അറിഞ്ഞിട്ടും കൂടെ… ഇനി പറ ഞാൻ ക്ഷേമിക്കണോ….””

 

ദേവ് ചോദിച്ചതിന് അവന് ഒന്നും പറയാൻ കഴിഞ്ഞില്ല…

 

“”ഹക്കീം….””

 

ദേവ് ഹക്കീമിന് നേരെ വലത് കൈ നീട്ടിയതും.. ഹക്കീം അവന്റെ അരയിലിരുന്ന ഗൺ ദേവിന്റെ കൈകളിലേക്ക് നൽകി…

 

ഗൺ ലോഡ് ചെയ്ത് ദേവ് ഗണേഷിന് നേരെ നീട്ടി… ഇതെല്ലാം കണ്ട് ഭയത്തോടെ ആ കൂട്ടം ജനങ്ങൾ നിന്നു…

 

“”നിനക്കുള്ള… ശിക്ഷ മരണത്തെ കുറഞ്ഞില്ല.. നമ്മുക്ക് അങ്ങ് പാതാളത്തിൽ വെച്ച് കാണാം…””

 

അതിന് പുറകെ ഗണിൽ നിന്ന് പാഞ്ഞു വന്ന വെടിയുണ്ട ഗണേഷിന്റെ തല തുളഞ്ഞ് കയറി… പിടച്ചിൽ പോലുമില്ലാതെ ആ ശരീരം നിലത്ത് കിടന്നു.. ആ ഒരു കാഴ്ച്ച പലവരെയും കരയിച്ചു.. തങ്ങളുടെ കൂട്ടത്തിലില്ലുള്ളവൻ മരണപെട്ടു…. വെടിയൊച്ച കേട്ടതും ഭയത്താലുള്ള പലവരുടെയും നിലവിളി കൂട്ടത്തിൽ നിന്ന് കേട്ടു.. ആ ഭയാനക കാഴ്ചകളിൽ നിന്ന് തന്റെ കുഞ്ഞുമക്കളുടെ കാഴ്ച്ച മറച്ച് അമ്മമാർ വിറങ്ങലോടെ നിന്നു…

 

കൺസ്ട്രക്ഷന് വന്ന ആളുകൾ ദേവിന്റെ ഭാവം കണ്ട് ഭയന്നു…

 

പെട്ടന്ന് മുന്നിലുള്ള നിരയിൽ നിന്ന് ഒരു കൊച്ചു കുട്ടിയുടെ കരച്ചിൽ കേട്ടു…

 

ദേവ് അങ്ങോട്ട് നോക്കി.. ഒരു നാല് നാലര വയസുള്ള.. ഒരു പെങ്കൊച്ച്..

 

ദേവ് ആ കൊച്ചിന്റെ അരികിലേക്ക് നടന്നു.. ദേവിന്റെ വരവ് കണ്ടതും… ആ കൊച്ചിന്റെ അമ്മ തന്റെ മകളെ പുറകിലേക്ക് ഒളിപ്പിച്ചുനിർത്തി.. ദേവിനെ നോക്കി കരച്ചിലിനിടയിലും ആ കുഞ്ഞ് തന്റെ അമ്മയുടെ പുറകിലേക്ക് നിന്നു…

 

ദേവ് ആ കൊച്ചിന്റെ അരികിലേക്ക് എത്തി..

 

“”എന്തിനാ മോള് കരഞ്ഞേ…. അയ്യേ….””

 

അവനൊരു ചിരിയോടെ കളിയാക്കുന്ന പോലെ പറഞ്ഞതും ആ കുഞ്ഞോമനയുടെ കൊച്ചു കവിളുകളിൽ നുണക്കുഴിയാൽ നാണം ചുവന്നു…

 

“”ബാ… അങ്കിൾ മിട്ടായി വാങ്ങി… തരാം… ബാ..””

Recent Stories

The Author

13 Comments

  1. Balki apoolaa man

  2. Bro baki epozha

  3. Mwuthe adipoli

  4. ക്ഷെമിക്കണം അറിഞ്ഞോണ്ടല്ല… അനുസരണയില്ലാത്ത എന്റെ മൊബൈൽ തന്ന പണികളാണ്… ഇത്രേം നേരം നിങ്ങളെ ബുദ്ധിമുട്ടിച്ചത്. ക്ഷേമികണം എന്ന് പറയനെ കഴിയു… നിങ്ങളുടെ രസം കൊല്ലിയായതിൽ സോറി

    1. Eppol enikkilum vannallo

  5. ഒന്നെടുത്തു ട്രഷ് ചെയ്യടാ

  6. അബൂ ഇർഫാൻ

    താഴെ: ഒന്നും ഉരിയാടാതെ
    മുകളിൽ: ഒന്നും എഴുതാതെ 😀😀😀

  7. 🦎🦎🦎🦎🦎🦎🦎

  8. Haa ethu anthu marimayam…..

  9. 🐘ന്ദ്‌

    🤔🤔

  10. പേരില്ലാ കഥയൊ 🙄🙄

    ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com