༒꧁രാവണപ്രഭു꧂༒ 3 [Mr_R0ME0] 150

Views : 9224

അതും പറഞ്ഞ് അമ്മു റൂമിലേക്ക് ഓടി.. പപ്പി അപ്പോഴും മൂടിപ്പുതച്ച് കിടപ്പാ.. അവളെയും കുത്തിപ്പൊക്കി അമ്മു റെഡിയാകാൻ പോയി… കൂടെ പപ്പിയും…

 

━━━━━━━༺༻━━━━━━━

 

ഹരി ഡ്രസ്സ്‌ മാറി ദേവന്റെ മുറിയിലേക്ക് ചെന്നു.. പക്ഷെ അവനെ അവിടൊന്നും കണ്ടില്ല.. തിരിച്ച് നടക്കാൻ തുടങ്ങിയ ദേവൻ അപ്പോഴാണ് ബെഡിൽ ഒരു തുണ്ട് കടലാസ് കണ്ടത്.. അവനതെടുത്തു… പേപ്പർ നിവർത്തി നോക്കി..

 

“ഹരിക്കുട്ടാ.. നീയെവിടെ പോകുന്നു എന്നൊക്കെ എനിക്ക് അറിയാം.. നിന്റെ സ്വകാര്യതയിലേക്ക് ഞാൻ വരുന്നില്ല… എന്റെ കാബോർഡിൽ ഒരു കീ ഉണ്ട്, അത് നിനക്കായ് ഞാൻ തരുന്നതാ.. പോയിട്ട് വാ… എനിക്ക് ചെയ്ത് തീർക്കാൻ ഒരുപാടുണ്ട്… സൂക്ഷിക്കണം.. ചുറ്റിലും ശത്രുക്കളാണ്.. അപ്പൊ മോനെ ഹരിക്കുട്ടാ വൈകിട്ട് കാണാം…”

 

അത് വായ്യിച്ചതിന് ശേഷം ഹരി കബോർഡിന്റെ അരികിലേക്ക് ചെന്നു.. അത് തുറന്ന് നോക്കി.. അതിലൊരു ബെൻസ് കാറിന്റെ കീ… ദേവന്റെ AMG G63 യുടെ കീയാണ്…. “ഇവന് വട്ടാ”… അവനതുമെടുത്ത് പോർച്ചിലേക്ക് പോയി…

 

 

ഹരി വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്തതും ഒരു ഗർജ്ജനത്തോടെ അവനുണർന്നു… പിന്നെ നേരെ ബസ് സ്റ്റാൻഡിലേക്ക് വിട്ടു…

 

━━━━━━━༺༻━━━━━━━

 

“”മെമ്മക്കുട്ടി പോയിട്ട് വരാട്ടോ….””

 

“”ആഹ്.. ആഹ്.. നോക്കി പോ… അവിടെം ഇവിടെം കറങ്ങാണ്ട്.. വന്നോണം…””

 

“”ഒക്കെ മെമ്മക്കുട്ടി…””

 

“”അമ്മ പോയിട്ട്… വരാം…””

 

“”ഹ്മ്മ്….””

 

അമ്മുവും പപ്പിയും കൂടെ റോസിയോട് യാത്ര പറഞ്ഞ് ഇറങ്ങി… അമ്മുവും പപ്പിയും പോകുന്നത് നോക്ക നിന്നു, പിന്നെ റോസി അകത്തേക്ക് പോയി…

 

_____________

___________

_________

 

“”അമ്മുവെച്ചീ… നമ്മളെങ്ങോട്ടാ…””

 

“”ശ്രുതി… വരുന്നുണ്ട്… അവളെ കൂട്ടാൻ..””

 

“”ആഹാ… ഇനിയിപ്പോ രണ്ടും കൂടെ ഈ ബാംഗ്ലൂർ തല കീഴായി മറിക്കോ….””

 

“”പോടീ.. അവൾടൊരു ഊള കോമഡി..””

 

“”ഹ്മ്മ്… എങ്ങോട്ടാ…””

 

“”ബസ് സ്റ്റാന്റിലേക്ക്… അങ്ങോട്ട് വരും അവള്….””

 

“”ഹ്മ്മ്… ദേ ഒരു ഓട്ടോ…””

 

“”വാ…””

 

എതിരെ വന്ന ഓട്ടോക്ക് കൈ കാട്ടി.. അമ്മുവും പപ്പിയും കൂടെ ബസ് സ്റ്റാന്റിലേക്ക് പുറപ്പെട്ടു…

 

 

━━━━━━━༺༻━━━━━━━

 

മറ്റൊരിടത്ത്

 

 

“”അയ്യാ ഞങ്ങളോട് പോകാൻ പറഞ്ഞാൽ ഞങ്ങൾ എങ്ങോട്ട് പോകാനാ…. ഞങ്ങൾക്ക് ഇവിടമാണ് ജീവിതം, ഈ കാണുന്ന കൂരകൾ അല്ലാതെ ഞങ്ങൾക്കൊന്നുമില്ല വെറുതെ വിടണം അയ്യാ… ഈ പാവങ്ങളോട് കരുണ കാണിക്കണം,, ദൈവം അനുഗ്രഹിക്കും””

 

ആ വൃദ്ധൻ പൊട്ടിക്കരഞ്ഞ് കൊണ്ട് ദേവിന്റെ കാലിൽ വീണ് യാചിച്ചു…

 

“”പ……. പ്പാ തെണ്ടി പരിശകളെ വെറുതെ വിടാനോ… നിനക്കൊക്കെ കിടക്കാൻ ഇതേ ഉള്ളു ഇടം… നിനക്കൊക്കെ ചിന്തിക്കാൻ പറ്റുവോടോ പന്ന കിളവാ, ആയിരം കോടി പ്രൊജക്റ്റ്‌ നിങ്ങൾ നാറികൾക്ക് വേണ്ടി വേണ്ടന്ന് വെക്കണോ…? കൊള്ളാം….””

 

ദേവിന്റെ വാക്കുകൾ കേട്ട് ആ നൂറോളം കുടുംബങ്ങൾ കരഞ്ഞ് കൊണ്ടിരുന്നു… കരയാനല്ലാതെ തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്ന് മനസിലായി,,, ദൈവം പോലും കയ്യൊഴിഞ്ഞ ജീവിതങ്ങൾ ആണ് തങ്ങളുടേത്,,, തങ്ങളുടെ കുഞ്ഞുങ്ങളെ ചേർത്ത് മാതൃ ഹൃദയം വെമ്പി അമ്മമാരും.

 

“”സ്റ്റീഫൻ എന്തായി””

 

ദേവ് വിളിച്ചതും, കോട്ട് അണിഞ്ഞ വ്യെക്തി ആ ഇടത്തിന്റെ ബ്ലൂ പ്രിന്റുമായി ദേവിന്റെ അടുക്കലേക്ക് ചെന്നു…

 

“”പ്ലേസ് പെർഫെക്ട് ആണ് സർ… പ്ലാന്റ് സെറ്റ് ആയാലും, പ്ലാന്റിൽ നിന്നുമുള്ള വേസ്റ്റ് വാട്ടർ ആ കാണുന്ന പുഴയിലേക്ക് ഒഴുക്കാൻ കഴിയും…””

 

“”ഒക്കെ””

 

“”പക്ഷെ സർ… തെർ ഈസ്‌ പ്രോബ്ലം ഹിയർ”””

 

“”വാട്ട്‌ യു മീൻ””

 

“”സർ ഈ പുഴ 8 ഗ്രാമങ്ങൾ ബന്ധിക്ക പെട്ടതാണ് അതുകൊണ്ട് തന്നെ ഇവിടെ നിന്നുള്ള മാലിന്യ ജലം””

 

അയാൾ പൂർത്തോയാകാതെ ദേവിനെ നോക്കി…

 

“”സോ വാട്ട്‌… കുറച്ച് പേര് രക്ഷപെടണമെങ്കിൽ കുറച്ച് പേര് ത്യാഗം സഹിച്ചേ പറ്റു.. ആർ യു ഗോട്ട് ഇറ്റ്””

 

“”യെസ് സർ””

 

അയ്യാൾ പുഞ്ചിരിയോടെ അവിടെ നിന്ന് നീങ്ങി മറ്റുള്ളവരുമായി ചർച്ചകൾ തുടങ്ങി..

 

“”അയ്യാ ഞങ്ങളെ രക്ഷിക്കണം””

 

തൻറെ കാലിൽ കിടന്ന് യാചിക്കുന്ന വൃദ്ധന്റെ തേങ്ങിയ സ്വരം കെട്ടിട്ടാണ് ദേവ് താഴേക്ക് ശ്രെദ്ധിച്ചത്.

 

“”മാറി പോടോ കിളവാ””

 

വർധിച്ച് വന്ന ദേഷ്യത്തോടെ ദേവ് ആ വൃദ്ധന്റെ നെഞ്ചിൽ ചവിട്ടി വീഴ്ത്തി…

Recent Stories

The Author

13 Comments

  1. Balki apoolaa man

  2. Bro baki epozha

  3. Mwuthe adipoli

  4. ക്ഷെമിക്കണം അറിഞ്ഞോണ്ടല്ല… അനുസരണയില്ലാത്ത എന്റെ മൊബൈൽ തന്ന പണികളാണ്… ഇത്രേം നേരം നിങ്ങളെ ബുദ്ധിമുട്ടിച്ചത്. ക്ഷേമികണം എന്ന് പറയനെ കഴിയു… നിങ്ങളുടെ രസം കൊല്ലിയായതിൽ സോറി

    1. Eppol enikkilum vannallo

  5. ഒന്നെടുത്തു ട്രഷ് ചെയ്യടാ

  6. അബൂ ഇർഫാൻ

    താഴെ: ഒന്നും ഉരിയാടാതെ
    മുകളിൽ: ഒന്നും എഴുതാതെ 😀😀😀

  7. 🦎🦎🦎🦎🦎🦎🦎

  8. Haa ethu anthu marimayam…..

  9. 🐘ന്ദ്‌

    🤔🤔

  10. പേരില്ലാ കഥയൊ 🙄🙄

    ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com