༒꧁രാവണപ്രഭു꧂༒ 3 [Mr_R0ME0] 150

Views : 9224

ദേവ് ഇരു കൈ നീട്ടിയതും അവൾ അമ്മയെ നോക്കി… ആ സ്ത്രീയാണെകിൽ ഭയത്താൽ പിടി മുറുക്കി.. നിസഹായതയോടെ നോക്കുകയല്ലാതെ എന്ത് ചെയ്യുവാൻ….

 

ആ സ്ത്രീ തന്നെ നോക്കുന്നത് കണ്ടതും ദേവ് അവന്റെ കൂട്ടാളികളെ നോക്കി… വസ്ത്രത്തിനിടയിൽ മറച്ചിരുന്ന ആയുധങ്ങൾ പതിയെ വെളിയിലേക്ക് വന്നു… കൈകളിൽ പിടിച്ചിരിക്കുന്ന ആയുധങ്ങൾ കണ്ട ആ സ്ത്രീ ഭയത്തോടെ ദേവിനെ നോക്കി…. അവൾ മാത്രമല്ല ആ പാവം പിടിച്ച ജനങ്ങളും.. എന്നാൽ അവരെല്ലാം കണ്ടത് വന്യമായ അസുരന്റെ മുഖമാണ്…

 

“”വാ… അങ്കിളിന്റെ കൂടെ വന്നാ മിട്ടായി വാങ്ങി തരാം, ഐസ് ക്രീം വാങ്ങി തരാം.. വാ…””

 

അവൾ മടിച്ച് നിൽക്കുന്നത് കണ്ടതും ദേവ് അവളെ വാരിയെടുത്തു… ആദ്യമൊന്ന് മടി കാട്ടിയെങ്കിലും പിന്നെയവൾ അവന്റെ കൈകളിൽ ഒതുങ്ങി… പക്ഷെ കുഞ്ഞിന്റെ കൈകളിലുള്ള പിടി വിടാതെ ആ അമ്മയുണ്ടായിരുന്നു….

 

ദേവ് കുഞ്ഞിന്റെ കൈകളിലെ പിടി വീടിക്കാൻ നോക്കി… അവന് കൂടുതൽ ദേഷ്യം വരുകയാണ് ചെയ്തത്…

 

“”അയ്യാ… എന്റെ കുഞ്ഞിനെ ഒന്നും ചെയ്യല്ലേ.. എന്റെ ഒരേ ഒരു മോളാ…. “”

 

പൊട്ടികരഞ്ഞുകൊണ്ട് ദേവിന്റെ കൈകളിലവൾ പിടിച്ചു….

 

“”മാറടി…. പുല്ലെ….””

 

അതും പറഞ്ഞ് ദേവ് അവളെ പിടിച്ച് തള്ളി… നിലത്തേറ്റി വീഴാൻ പോയ അവളെ.. കൂട്ടത്തിലുള്ള സ്ത്രീകൾ പിടിച്ചു… ഇതെല്ലാം കണ്ട് ഇനി തങ്ങൾക്ക് സഹിക്കാൻ ആകില്ല എന്ന് തോന്നി മുന്നോട്ട് വന്ന പുരുഷന്മാരെ ദേവിന്റെ ഗുണ്ടകൾ തടഞ്ഞ് നിർത്തി… അവരെയെലാം എതിർക്കാൻ നോക്കിയ പലവരെയും ദേവിന്റെ കയാളുകൾ അവരെ മർദ്ധിച്ചു….

 

“”മോളെ… അയ്യോ… എന്റെ കുഞ്ഞ്….””

 

എന്നും പറഞ്ഞ് മുന്നോട്ട് അടുത്ത് ആ അമ്മയെ ഹാക്കീംമും അവന്റെ കൂട്ടാളികളും കൂടെ തടഞ്ഞു…

 

“”ഇവിടുന്ന് ഒരാൾ മുന്നോട്ട് വന്നാൽ.. ഇവിടെയുള്ള എല്ലാ കുഞ്ഞുങ്ങളെയും ഞാൻ തീർക്കും… മര്യധക്കാണേൽ ഞാൻ മര്യാദക്ക്… അല്ലങ്കിൽ എല്ലാത്തിനേം ഞാൻ തീർക്കും…””

 

ദേവിന്റെ ഗാഭിരം നിറഞ്ഞ ഉറച്ച വാക്കുകൾ കേട്ടതും എല്ലാവരുമൊന്ന് നടുങ്ങി.. മറ്റുള്ളവർ ഒതുങ്ങി നിന്നു… പറയുന്നത് ദേവനാണ്…..

 

അവിടെ ഉണ്ടായിരുന്ന സ്ത്രീകൾക്ക് കരായനെ കഴിഞ്ഞുള്ളു,, ആ അമ്മക്കും…

 

“”സ്റ്റീഫ… ആരെ നോക്കിയ നിൽക്കുന്നെ… നിന്റെയൊക്കെ പണി എന്താന്നുവെച്ചാൽ ചെയ്.. ഇതൊക്കെ എനിക്കൊരു എന്റർടൈൻമെന്റ് മാത്രം…..””

 

ഇത്രയും നേരം ഭയത്തോടെ നിന്ന സ്റ്റീഫനും അവന്റെ ആളുകളും വീണ്ടും തങ്ങളുടെ ജോലിയിലേക്ക് തിരിഞ്ഞു…. അതെ സമയം അങ്ങേ അറ്റത്ത് നിന്ന് ഓരോ കൂരകളും തകർത്ത് ജെ,സി,ബി മുന്നോട്ട് വന്നുകൊണ്ടിരിന്നു…

 

“”ബാ ഇവിടെ ഇരിക്ക്…..””

 

ദേവ് ആ കുഞ്ഞിനെ അവന്റെ വണ്ടിയുടെ മുന്നിലിരുത്തി….

 

“”മോളുടെ പേരെന്താ….””

 

അവളുടെ കവിളുകളിൽ തോണ്ടി അവൻ ചോദിച്ചു….

 

അതിനവളുടെ പീക്കിരി പല്ല് കാട്ടി ചിരിച്ചു..

 

“”മിട്ടായി തന്നാ പേര് പറയോ…””

 

അവളവനെ നോക്കിയല്ലാതെ ഒന്നും പറഞ്ഞില്ല…

 

“”ദേ… അങ്കിളിനോട് പേര് പറഞ്ഞില്ലേൽ ഞാൻ പിണങ്ങുട്ടോ…””

 

അതിനവൾ കയ്യാൽ കുറച്ച് ആക്ഷൻ കാട്ടി…

 

അത് കണ്ടതും ദേവ് തിരിഞ്ഞ് നോക്കി…

 

“”ചിപ്പി…..””

 

ഒരു കരച്ചിലോടെ ആ കുഞ്ഞിന്റെ അമ്മ പറഞ്ഞു….

 

ദേവ് വീണ്ടും ആ കുഞ്ഞിനെ നോക്കി…

 

“”ആഹാ… നല്ല പേരാണല്ലോ… ചിപ്പി…, ഇന്നാ.. എൻറെ ചിപ്പിക്ക് മിട്ടായി….””

 

 

അതും പറഞ്ഞ് ദേവ് അവന്റെ പോക്കറ്റിൽ നിന്നും ഒരു എക്ലെയർ എടുത്ത് ചിപ്പിക്ക് നൽകി… അത് നോക്കിയിരുന്ന അവളുടെ കൈകളിൽ നിന്ന് വാങ്ങി കവർ പൊളിച്ച് ആ മിട്ടായി വാങ്ങി ദേവ് വായിലേക്ക് വെച്ചു കൊടുത്തു..

 

“”മോള് എന്തിനാ കരഞ്ഞേ…. അങ്കിളിനെ പേടിച്ചിട്ടുണോ….””

 

അതിനവൾ അല്ലായെന്ന് തലയാട്ടി….

 

“”പിന്നെ… പിന്നെ എന്തിനാ എന്റെ ചിപ്പി കുട്ടി കരഞ്ഞേ…””

 

അരികിൽ വെച്ചിരുന്ന ഗണ്ണിലേക്ക് നോക്കിയാണ് മറുപടി നൽകിയത്….

 

“”ഇതോ… അയ്യേ… ഇതൊക്കെ കണ്ട് ആരേലും പേടിക്കോ…. പേടി മാറാൻ ചിപ്പി കുട്ടിക്ക് ഒരു സൂത്രം കാട്ടി തരട്ടെ…””

 

അവൾ തലയാട്ടിയതും… ദേവ് ആ ഗൺ എടുത്ത് ചിപ്പിക്ക് നേരെ നീട്ടിയത്…….

 

അത് കണ്ടതും സ്ത്രീകളൊക്കെ നിലവിളിക്കാൻ തുടങ്ങി… പുരുഷന്മാർ പ്രതിരോധിക്കാൻ ശ്രെമിച്ചെങ്കിലും നടന്നില്ല….

 

“”ദേ അങ്കിൾ വെടി വെക്കാൻ പോവാട്ടോ…””

 

അതും പറഞ്ഞ് ദേവ് ട്രിഗർ വലിച്ചു…

Recent Stories

The Author

13 Comments

  1. Balki apoolaa man

  2. Bro baki epozha

  3. Mwuthe adipoli

  4. ക്ഷെമിക്കണം അറിഞ്ഞോണ്ടല്ല… അനുസരണയില്ലാത്ത എന്റെ മൊബൈൽ തന്ന പണികളാണ്… ഇത്രേം നേരം നിങ്ങളെ ബുദ്ധിമുട്ടിച്ചത്. ക്ഷേമികണം എന്ന് പറയനെ കഴിയു… നിങ്ങളുടെ രസം കൊല്ലിയായതിൽ സോറി

    1. Eppol enikkilum vannallo

  5. ഒന്നെടുത്തു ട്രഷ് ചെയ്യടാ

  6. അബൂ ഇർഫാൻ

    താഴെ: ഒന്നും ഉരിയാടാതെ
    മുകളിൽ: ഒന്നും എഴുതാതെ 😀😀😀

  7. 🦎🦎🦎🦎🦎🦎🦎

  8. Haa ethu anthu marimayam…..

  9. 🐘ന്ദ്‌

    🤔🤔

  10. പേരില്ലാ കഥയൊ 🙄🙄

    ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com