༒꧁രാവണപ്രഭു꧂༒ 3 [Mr_R0ME0] 151

കേട്ടത് വിശ്വസിക്കാൻ കഴിയാതെ അമ്മു ചോദിച്ചത്…

 

“”അതെ ചേച്ചി.. ഒരിക്കെ പപ്പക്ക് തകർച്ച വന്ന ടൈമിൽ ഈ ദേവേട്ടനാ പപ്പയെ സഹായിച്ചത്.. അതല്ലേ ഇപ്പോഴും ഞങ്ങൾ ജീവിക്കുന്നത്.. അത് മാത്രമല്ല.., ഈ R കമ്പിനിയുടെ കീഴിൽ ഉള്ള എന്ത് തന്നെയായാലും,, അതിനൊക്കെ എന്തേലും പ്രശ്നമോ ആരേലും മൂലം ബുദ്ധിമുട്ടോ ഏറ്റാൽ ഈ R കമ്പനി ഇടപെടും.. ഇനി ശത്രു ആണേൽ പറയണ്ട വേരോടെ നശിപ്പിക്കും..””

 

“”എനിക്കിതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ല പപ്പികുട്ടി.. അല്ല നീയെങ്ങനെ ഇതൊക്കെ അറിഞ്ഞു…””

 

“”ഒരിക്കെ ഇതിനെ കുറിച്ച് പപ്പ അമ്മയോട് പറയുന്ന കേട്ടു…””

 

“”അപ്പൊ ഈ R കമ്പനി ദേവന്റെ ആണോ…””

 

“”ഏയ്‌.. എന്തായാലും ദേവേട്ടനല്ല..””

 

“”നിനക്ക് എങ്ങനെ അറിയാം..””

 

“”എന്തായാലും ഈ R കമ്പനി “”AR”” എന്ന ആളുടെയാ.. പപ്പയോട് ഒരിക്കെ ഇതേ സംശയം ഞാൻ ചോദിച്ചു.. അന്ന് പപ്പയാ പറഞ്ഞത്.. AR എന്ന ആളാണ് ഇതൊക്കെ നടത്തുന്നെ എന്ന്.. “”

 

“”ഹോഹ്.. എന്റെ പപ്പിക്കുട്ടി കേട്ടിട്ട് എന്റെ തല പെരുക്കുന്നു..””

 

“”ഹ്മ്മ്.. പെരുക്കാൻ വരട്ടെ.. അമ്മു ചേച്ചി പഠിക്കാൻ പോകുന്ന കോളേജ് ദേവേട്ടന്റെ ആണ്..””

 

“”ഏഹ്..””

കേട്ടതും കിളി പോയൊണം അമ്മു പപ്പിയേ നോക്കി…

 

അതേയെന്നുള്ള അർത്ഥത്തിൽ തലയാട്ടി പപ്പിയും.. ലൈറ്റ് ഓഫ് ചെയ്ത് പപ്പി കിടന്നു..

 

പിന്നെ കൂടുതലൊന്നും അമ്മു ചോദിക്കാൻ നിന്നില്ല…

 

✽•━━━━━━━❇━━━━━━━•✽

 

 

ബെഡിൽ ഇരുന്ന് എന്തലാം ചിന്തിക്കുകയായിരുന്നു.. ഉത്തരം അറിയാത്ത കുറെ ചോദ്യങ്ങൾ മാത്രമായി..

 

കുടിക്കാനുള്ള ചൂട് വെള്ളവുമായി മുറിയിലേക്ക് കടന്ന് ചെന്ന റോസി കണ്ടത് ചിന്തയിൽ മുഴുകിയിരിക്കുന്ന രാജീവിനെയാണ്…

 

“”ഇച്ഛായ…””

 

റോസി വിളിച്ചതും രാജീവൻ ഒന്ന് ഞെട്ടാതിരുന്നില്ല..

 

“”എന്താ…””

 

“”ഞാൻ കുറച്ച് നേരായി ശ്രെദ്ധിക്കുന്നു… എന്നതാ ഇച്ഛായ പറ്റിയെ…””

 

“”ഏയ്യ്.. ഒന്നുല്ല റോസിക്കുട്ടി…””

 

“”ദേ… ഇച്ഛായ എനിക്ക് ദേഷ്യം വരണ്ട്.. നിങ്ങള് ഒന്നും പറയാതെ എന്തിനാ ഇങ്ങനെ ഒറ്റക്ക് തീ തിന്നുന്നെ… ഒന്ന് പറ ഇച്ഛായ…””

 

അത് പറയുമ്പോൾ റോസിയുടെ സ്വരത്തിൽ ഒരു ദയനിയതാ തങ്ങി നിന്നിരുന്നു…

 

“”അത്….. അത് ഞാൻ അവനെ കണ്ടു റോസി…””

 

“”ആരെ.. ആരെ കണ്ടുന്ന ഈ പറയുന്നേ…””

 

“”അവനെ ധ്രുവനെ….””

 

“”അവൻ എന്തേലും പറഞ്ഞോ ഇച്ഛായ…””

 

ആകാംഷയോടെ റോസി തിരക്കി…

 

“”ഇല്ല അവന്റെ കാറ് മാത്രേ കണ്ടുള്ളു.. അവനതിൽ ഉണ്ടാവും….””

 

“”ഹ്മ്മ്…. പോട്ടെ ഇച്ഛായ.. നമ്മുടെ മോനല്ലേ അവൻ.. അവന് നമ്മളെ മനസിലാക്കാതെ ഇരിക്കോ.. അവനൊരിക്കെ നമ്മുടെ അടുത്ത് വരും നമ്മുടൊക്കെ പഴയ ദേവൂട്ടനായി.. എനിക്ക് ഉറപ്പുണ്ട്.. എന്നും മുട്ടിപ്പായി മാതാവിനോട് ഞാൻ പറയും എന്റെ കൊച്ചിനെ തിരികെ തരണേ എന്ന്..””

 

അത് പറയുമ്പോഴും റോസിയുടെ തൊണ്ട ഇടറിയിരുന്നു.. നിറഞ്ഞ് നിന്നിരുന്ന കണ്ണുകൾ തുടച്ച് ഒരു പുഞ്ചിരിയോടെ രാജീവിനെ നോക്കി.. രാജീവും മറിച്ചല്ല അവസ്ഥ….

 

റോസിയെ തന്റെ മാറോടു ചേർത്ത് രാജീവൻ കട്ടിലിന്റെ ക്രാസയിൽ ചാരിയിരുന്നു..

 

“”ഞാൻ വെച്ച്… എന്നതാ പറ്റിയെ എന്ന്..””

 

റോസിയുടെ ചോദ്യത്തിന് രാജീവനൊന്ന് ചിരിച്ചതേയുള്ളു…

 

പിന്നെയും പരിഭവങ്ങളും, പിണക്കങ്ങളും, ഇണക്കങ്ങളുമായി അവർ അവരുടെ ലോകത്തേക്ക് ചെക്കേറി..

 

✽•━━━━━━━❇━━━━━━━•✽

 

മൊബൈലിൽ നോട്ടിഫിക്കേഷൻ ടോൺ കേട്ടാണ് ദേവൻ മൊബൈൽ എടുത്തത്..

 

“”ഓൾ ക്ലിയർ മൈ ഫ്രണ്ട്..

 

Mr. AR……””

 

എന്ന മെസ്സേജ് കണ്ടതും ദേവന്റെ മുഖത്ത് വന്യമായ ചിരി വിടർന്നു..

 

ഇതെല്ലാം കണ്ട് തൊട്ടടുത്ത് ഹരി ഉണ്ടായിരുന്നു..

Updated: May 9, 2021 — 12:05 am

13 Comments

  1. Balki apoolaa man

  2. Bro baki epozha

  3. Mwuthe adipoli

  4. ക്ഷെമിക്കണം അറിഞ്ഞോണ്ടല്ല… അനുസരണയില്ലാത്ത എന്റെ മൊബൈൽ തന്ന പണികളാണ്… ഇത്രേം നേരം നിങ്ങളെ ബുദ്ധിമുട്ടിച്ചത്. ക്ഷേമികണം എന്ന് പറയനെ കഴിയു… നിങ്ങളുടെ രസം കൊല്ലിയായതിൽ സോറി

    1. Eppol enikkilum vannallo

  5. ഒന്നെടുത്തു ട്രഷ് ചെയ്യടാ

  6. അബൂ ഇർഫാൻ

    താഴെ: ഒന്നും ഉരിയാടാതെ
    മുകളിൽ: ഒന്നും എഴുതാതെ ???

  7. Haa ethu anthu marimayam…..

  8. ??

  9. പേരില്ലാ കഥയൊ ??

    ❤️❤️❤️

Comments are closed.