༒꧁രാവണപ്രഭു꧂༒ 3
Author : Mr_R0ME0
ഇതൊരു സങ്കല്പമാണ്… ഇതിലുള്ള വ്യെക്തികളുമായോ ആരെയെങ്കിലും സാമ്യം തോന്നുന്നുവെങ്കിൽ അതുവേറും യാദൃചികം മാത്രം….
എന്ന് ഓർമിപ്പിച്ചുകൊണ്ട് എന്റെ തൂലിക തുടരുന്നു..
?Mr_R0ME0?
വണ്ടി നേരെ പോർച്ചിൽ നിർത്തി രാജിവ് ഇറങ്ങി ഒപ്പം ജാനകിയും പപ്പിയും…
വണ്ടിയുടെ ശബ്ദം കെട്ടിട്ടാണ് റോസി വന്നത്…
റോസ്സിയെ കണ്ടതും “”മെമ്മെ”” എന്നും പറഞ്ഞ് ജാനകി ഓടി….
“”ഓഹ് പതുക്കെ വാ എന്റെ അമ്മു… ഇങ്ങനെ കിടന്ന് ഓടണ്ട…””
അമ്മുവിന്റെ ഓട്ടം കണ്ട് റോസി പറഞ്ഞത്
“”ഒന്ന് പോ റോസ്സി കൊച്ചേ… കുറെ നാളായില്ലേ ഞാൻ എന്റെ മേമ്മകുട്ടിയെ കണ്ടിട്ട്…””
റോസിയെ കെട്ടിപിടിച്ച് കവിളത്ത് ഒരു മുത്തവും കൊടുത്താണ് അമ്മു പറഞ്ഞത്….
“”ഓഹ് ഇങ്ങനൊരു പെണ്ണ്………………, ഫ്രഷ് ആയി വാ നിനക്ക് ഇഷ്ടപ്പെട്ട ഒന്ന് ഉണ്ടാക്കി വെച്ചിട്ടുണ്ട്….””
“”ദേ പോയി ദാ വരുന്നു..””
അതും പറഞ്ഞ് അമ്മു മുകളിലേക്ക് ഓടി.. കയ്യും മുഖവും കഴുകി അവൾ ഡെയിനിങ് ഹാളിലേക്ക് വന്നു…
ടേബിളിൽ അവളുടെ ഫേവറൈറ്റ് ചിക്കൻ ഫ്രൈ,, നന്നായി മസാല പുരട്ടി വറുത്തെടുത്ത ചിക്കൻ ഫ്രൈ കണ്ടതും അമ്മു ഫ്ലാറ്റ്…
പിന്നെ അമ്മുവിനെ ഊട്ടുന്ന തിരക്കിൽ ആയി റോസി ഇടയിൽ കയറി വാരി പപ്പിയും….
“”അല്ല മേമ്മകുട്ടി അഭി എന്തെ….””അമ്മു
“”ആഹ് അവനെ അപ്പച്ചൻ കൊണ്ട് പോയി കുറച്ച് നാളത്തേക്ക് വെക്കേഷൻ അല്ലെ'”
“”ഹ്മ്മ്….. അവനും ഉണ്ടേൽ നന്നായിരുന്നു””
അമ്മു നിരാശയോടെ പറഞ്ഞു. അഭി എന്നത് രാജീവിന്റെയും റോസിയുടെയും താഴയുള്ള ആൺതരി അഭിയെന്ന അഭിനവ്……………, രാജീവിന്റെയും റോസിയുടെയും പ്രണയ വിവാഹം ആയിരുന്നു, റിട്ടർഡ് പ്രൊഫസർ ആയിരുന്നു റോസിയുടെ അപ്പച്ചൻ ……….
അനിയനോടുള്ള സ്നേഹം കൊണ്ട് രവിനാഥൻ തന്നെയാണ് റോസിയുടെ കുടുംബത്തോട് കാര്യങ്ങൽ സംസാരിച്ച് ഓത്തുതീർപ്പ് ആക്കിയത് തന്നെ….
അന്നത്തെ ദിവസം കളിയും തമാശയും ആയി തള്ളി നീക്കി…
“”പപ്പി…….””
കിടക്കാൻ നേരമാണ് അമ്മുവിന് വൈകിട്ട് വരുമ്പോൾ കണ്ട കാറിന്റെ കാര്യം ഓർമ വന്നത്…
“”എന്താ ചേച്ചി…..””
“”പപ്പികുട്ടി… നീയി പറഞ്ഞ ദേവനെ കണ്ടിട്ടുണ്ടോ…””
അമ്മുവിന്റെ ചോദ്യം കേട്ടതും…, തിരിഞ്ഞ് കിടന്നിരുന്ന പപ്പി എണീറ്റിരുന്ന് അമ്മുവിനെ നോക്കി…
“”ചേച്ചിക്കെന്താ ഇപ്പൊ അങ്ങനൊന്ന് ചോദിക്കാനുള്ള കാരണം…””
“”അല്ല….. നീയീ പറഞ്ഞ.. ആളെ കുറിച്ച് അറിയണം എന്ന് തോന്നി… കേൾക്കുമ്പോൾ തന്നെ തോന്നി… പുള്ളി മോശമായ ഒരാളാണെന്ന്..””
“”മോശമാണോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് ആരും പറയില്ല.. എല്ലാവർക്കും പേടിയാ.. അമ്മു ചേച്ചി ആ കാർ കണ്ടില്ലേ…””
പപ്പിയുടെ ചോദ്യത്തിന് അമ്മു തല കുലുക്കി..
“”ആഹ്… ആ കാറ് കണ്ടാൽ തന്നെ എല്ലാവരും വിറക്കും..””
പപ്പി പറഞ്ഞതിന് അമ്മു സംശയരൂപേണ നോക്കി..
“”ദി ബ്ലാക്ക് ബീസ്റ്റ്””…..
“”ആ ഒരു പേര് കാണുന്നവർക്ക് അറിയാം,, ആ കാർ ആരുടേതാണെന്ന്.. ഇവിടെ ഈ ദേവേട്ടന്റെ കാറിന് മാത്രേ ഈ പേര് ഉള്ളു അതും ഒൺലി റേഞ്ച് റോവർ മാത്രം…””
“”ഏഹ്.. റേഞ്ച് റോവർ മാത്രോ… അതെന്താ..””
“”ആഹ് …… എനിക്കറിയാംപാടില്ല..””
“”ഇതൊക്കെ നിനക്ക് എങ്ങനെ അറിയാം….””
“”മ്മ്.. അതെ അമ്മു ചേച്ചി.. ചേച്ചിയീ R ഗ്രൂപ്സ് ഓഫ് കമ്പനിയെ പറ്റി കേട്ടിട്ടുണ്ടോ…””
“”ഹ്മ്മ്.. അവരല്ലേ ബെസ്റ്റ് ബിസ്സിനെസ്സ് ഗ്രൂപ്പ്…. അവർക്കില്ലാത്ത മേഖലകൾ ഉണ്ടോ..””
“”അറിയാലേ.. എന്നാ ആ R കമ്പിനിയുമായിട്ടാണ് പപ്പ ഇപ്പൊ ബിസിനെസ്സ് നടത്തുന്നത്….””
“”എന്ത്…..””
Balki apoolaa man
Bro baki epozha
Bro baki
??
Mwuthe adipoli
ക്ഷെമിക്കണം അറിഞ്ഞോണ്ടല്ല… അനുസരണയില്ലാത്ത എന്റെ മൊബൈൽ തന്ന പണികളാണ്… ഇത്രേം നേരം നിങ്ങളെ ബുദ്ധിമുട്ടിച്ചത്. ക്ഷേമികണം എന്ന് പറയനെ കഴിയു… നിങ്ങളുടെ രസം കൊല്ലിയായതിൽ സോറി
Eppol enikkilum vannallo
ഒന്നെടുത്തു ട്രഷ് ചെയ്യടാ
താഴെ: ഒന്നും ഉരിയാടാതെ
മുകളിൽ: ഒന്നും എഴുതാതെ ???
???????
Haa ethu anthu marimayam…..
??
പേരില്ലാ കഥയൊ ??
❤️❤️❤️