ദി ഡാർക്ക് ഹവർ 2 {Rambo} 1724

പക്ഷേ…..

ആ തുണി മാറ്റിയപ്പോ കണ്ട കാഴ്ച…!!

ഒരുവട്ടം നോക്കിയപ്പോഴേ….
വായും പൊത്തിപ്പിടിച്ചു അപ്പുറംപോയി ഛർദ്ധിക്കുകയാണുണ്ടായെ..!!

അവനെന്താണ് സംഭവിച്ചതെന്ന് ഒരു പിടിയും കിട്ടിയില്ല…
ശ്വാസമെടുക്കാനും കഴിയുന്നുണ്ടായിരുന്നില്ല ..

ആ കാഴ്ച കണ്ടതിന് ശേഷം….ആ തള്ളയുടെ വാക്കുംകേട്ട് എടുത്തുചാടിയത് അബദ്ധമായി തോന്നിയെ..

ഒരുവിധം…പരിസരബോധം തിരിച്ചെടുത്ത അവൻ…ആ പോലീസുകാരൻ നൽകിയ ഒരു കുപ്പി വെള്ളം അകത്താക്കി…

പക്ഷേ…ആ കാര്യം ആലോചിച്ചപ്പോഴേക്കും..
വീണ്ടും ആഞ്ഞു വാളുവെക്കുകയാണുണ്ടായെ..!!

അവന്റെ അവസ്ഥ കണ്ട്…അപ്പുറം നിന്നിരുന്ന ഒരു സ്ത്രീ അവനടുത്തേക്ക് നടന്നടുത്തു..

“”ഇത്രയേ ഉള്ളോഡോ താൻ….???

ഒരു ബോഡി കണ്ടപ്പോഴേക്കും തീർന്നോ??””
ഒരു പരിഹാസം നിറഞ്ഞ ചിരിയോടെ ആണ് അവളത് അവനോട് ചോദിച്ചേ…

തന്റെ ആണത്തത്തെ ആണവൾ കളിയാക്കിയതെന്ന് മനസ്സിലായ അവൻ…ഒരു വളിച്ച ചിരിയോടെ മുഖവും കഴുകിതുടച്ച് അവൾക്കുനേരെ നിന്നു…

“”ഇത്തരം അനുഭവം ആദ്യമായാണ്…പണ്ടേ എനിക്ക് ചോരയും മറ്റും പേടിയാണ്…

പിന്നെയാ…ഇങ്ങനെ ഒരു കാഴ്ച..
അതും അതിരാവിലെ ..””
മുടിയൊന്നുകോതിയൊതുക്കി…ഒരു നേടുനിശ്വാസവും വിട്ടുകൊണ്ടാണ് അവനത് പറഞ്ഞേ…

“”ഉവ്വ…തന്റെ വരവ് കണ്ടപ്പോ ഞാൻ കരുതി നല്ല ബോൾഡ് ആയിരിക്കുമെന്ന്…
ഇതിപ്പോ എന്നെക്കാൾ കഷ്ടമാണല്ലോ…””
അതും പറഞ്ഞവൾ ചിരിച്ചു

“”അപ്പൊ താനും..???””
ഒരു സംശയ ഭാവേന അവനത് അവളോട് ചോദിച്ചപ്പോ..
അതെയെന്നമട്ടിൽ അവളും തലയാട്ടി

“”പക്ഷേ…ഇത്രേം ഒന്നുല്ല ട്ടൊ..””

അവളതുംപറഞ്ഞ് ചിരി തുടർന്നപ്പോ..
അവനും കൂടെ ചിരിച്ചു…

ആ ചിരി…അവന്റെ ഹൃദയത്തിലേക്കും ചേക്കേറി..!!

അവിടുന്ന് രണ്ടാളും വീണ്ടും ആ ബോഡിക്കരികിലേക്കാണ് പോയേ…

വല്ലാത്ത ഒരു ഗന്ധം അവിടം നിറഞ്ഞിരുന്നു…
അത്യാവശ്യം പഴക്കം ഉണ്ടെന്ന് അവൻ മനസ്സിലുറപ്പിച്ചു…

ആകെ വികൃതമായിരുന്നു ശരീരം..
കണ്ണുകൾ ചൂഴ്ന്നെടുത്തിട്ടുണ്ട്..
ശരീരത്തിലെ പല ഭാഗങ്ങളും ഇല്ല എന്നുതന്നെ പറയാം…
ചിലപ്പോ കാട്ടുമൃഗങ്ങൾ തിന്നതാവാം എന്നവനുറച്ചു…

തന്റെ ക്യാമറയിൽ ചിത്രവും എടുത്തിരുന്നു….

പുഴുവും ഈച്ചകളും നിറഞ്ഞിരുന്ന അവസ്ഥയിൽ…അധികമവിടെ വെച്ചുതാമസിപ്പിക്കാതെ ബോഡിയും എടുത്ത് ഫോമാലിറ്റിസും ക്ലിയർ ചെയ്ത് അവർ പോയി…

Updated: March 12, 2021 — 2:04 pm

24 Comments

  1. ❤️❤️❤️❤️❤️

  2. അടിപൊളി മുത്തെ അടിപൊളി
    കഥ ഫുൾ സസ്പെൻസ് ആണല്ലോ അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.

    ♥️♥️♥️

    1. ??

      Tnx broi…inippo aparaachithan okke vannit idaam nn karuthunnu

  3. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????

  4. Interesting I’m waiting katta waiting ?

    1. ???

      Tnx bro

  5. ♨♨ അർജുനൻ പിള്ള ♨♨

    ?????

  6. MRIDUL K APPUKKUTTAN

    ???????
    സൂപ്പർ

  7. Superb❤️… Continue…

  8. Plz continue

    1. Thudarum bro?

  9. നിധീഷ്

    ???

  10. Kadha vayich mahn
    Adippwoli aaitunddlo
    Thrilling aahne ???

  11. കഥ വായിച്ചിട്ടില്ല..

    വൈകാതെ വായിച്ചു അഭിപ്രായം പറയാം ?

    1. Samayampole vaayikku bro?

  12. മന്നാഡിയാർ

    ?

Comments are closed.