സമയം വളരെ വൈകിയതുകാരണം…റോഡൊക്കെ വിജനമാണ്…
ഇടക്ക്…പിന്നോട്ട് തിരിഞ്ഞുനോക്കിയെങ്കിലും..
ഒന്നും കാണാത്തതോടെ തെല്ലൊരാശ്വാസം കിട്ടിയെങ്കിലും….കുറച്ചൂടെ മുന്നോട്ട് പോകുന്നതോടെ പിന്നിൽ ആരോ വരുന്നുണ്ടെന്ന് അവളുറപ്പിച്ചു..
ജീവിതം വെറുത്തുപോയെങ്കിലും…ആ നിമിഷം അവളിൽ ഭീതി നിറച്ചിരുന്നു…
പതിയെ…കാലടികൾ തന്റടുത്തേക്ക് വേഗത്തിൽ വന്നടുക്കുന്നതറിഞ്ഞ അവൾ വീണ്ടും തിരിഞ്ഞു നോക്കിയെങ്കിലും…
ഒന്നും തന്നെയില്ലായിരുന്നു…!!
ഒരു ദീർഘനിശ്വാസത്തോടെ അവൾ തന്റെ നെറ്റിയിലെ വിയർപ്പ് തുടച്ചുകളഞ്ഞു..
പേടിയാൽ തന്റെ ശ്വാസഗതി നന്നായുയർന്നത് അവൾ ശ്രദ്ധിച്ചിരുന്നു…
എങ്കിലും..പെട്ടെന്ന് അടുത്ത ജങ്ഷനിലെത്താൻ വേണ്ടി തിരിഞ്ഞ് നടക്കാൻ തുനിഞ്ഞതും…
മുന്നിൽ നിന്ന ഭീകര സത്വത്തെ കണ്ട്…
അവൾ അലറിയോടി….!!
പരിസരത്തൊന്നും ഒരു വീടുപോലുമില്ലായിരുന്നു…എങ്കിലും അവൾ ഉൾക്കാട്ടിലേക്ക് ഓടിക്കൊണ്ടേയിരുന്നു..
ശ്വാസമെടുക്കാൻ ബുദ്ധിമുട്ടായതോടെ പതിയെ ഒരു മരത്തിന്റെ ചുവട്ടിലിരുന്നു…
ഒരുനിമിഷം…തന്റെ ഹൃദയം ഇപ്പോൾ പൊട്ടുമെന്ന് വരെ അവൾക്ക് തോന്നിപ്പോയി..
ആകെ വിയർത്ത് കുളിച്ചിട്ടുമുണ്ട്…
എന്നാലും എന്താണ് അവിടെ കണ്ടതെന്ന് അവൾക്കിപ്പോഴും ഒരു പിടുത്തം കിട്ടിയിരുന്നില്ല…
ശ്വാസഗതി…സാധാരണ നിലയിലെത്തുവാൻ അവൾ നന്നേ പാടുപെടുന്നുണ്ടായിരുന്നു…
പക്ഷേ…അപ്പോഴേക്കും ആ കാലൊച്ചകൾ വീണ്ടും അടുത്തുവന്നുകൊണ്ടേയിരുന്നു…!!
ശ്വാസമടക്കിപ്പിടിക്കാൻ തന്റെ രണ്ടുകൈകൊണ്ടും മുഖം പൊത്തിപ്പിടിച്ചവൾ…മരത്തിന്റെ ചുവട്ടിലേക്ക് കൂടുതൽ അടുത്തുകൊണ്ടേയിരുന്നു…!!
പതിയെ….
ശബ്ദമൊന്നും കേൾക്കാതെയായപ്പോൾ…
ഇരുന്നിടത്തുനിന്നുമെണീറ്റ് ..മുഖവും തുടച്ച് എങ്ങോട്ട് പോകണമെന്നാലോചിച്ചപ്പോ..
എന്തോ..തന്റെ തലയിലേക്ക് ഒളിക്കുന്നപോലെ തോന്നിയ അവൾ ഒന്ന് തലയുയർത്തി നോക്കിയതും…
ആ ഭീകരസത്വം അവളെയും വലിച്ചുകൊണ്ട് മുകളിലോട്ട് പോയി….!!!
ആ ഫോട്ടോ നിലത്തുപേക്ഷിച്ചുകൊണ്ട്…
ഒരിറ്റ് രക്തവും അതിലേക്കിറ്റു വീണു..!!!
×××××××
❤️❤️❤️❤️❤️
❤️
അടിപൊളി മുത്തെ അടിപൊളി
കഥ ഫുൾ സസ്പെൻസ് ആണല്ലോ അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.
♥️♥️♥️
??
Tnx broi…inippo aparaachithan okke vannit idaam nn karuthunnu
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????
?
Interesting I’m waiting katta waiting ?
???
Tnx bro
?????
Pillechoo?
???????
സൂപ്പർ
??
Tnx bro
Superb❤️… Continue…
Tnx bro?
Plz continue
Thudarum bro?
???
?
Kadha vayich mahn
Adippwoli aaitunddlo
Thrilling aahne ???
??
Nendri?
കഥ വായിച്ചിട്ടില്ല..
വൈകാതെ വായിച്ചു അഭിപ്രായം പറയാം ?
Samayampole vaayikku bro?
?
??