?Universe 9? [ പ്രണയരാജ] 375

?‍♀️ Universe 9?‍♀️

Author : Pranayaraja | Previous Part

 


എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

അവളുടെ ശരീരത്തിൽ നിന്നും ജീവതാപം അവനിലേക്കു പ്രവഹിച്ചു കൊണ്ടിരുന്നു. കുളിരിൽ തളർന്നവന്, ആ കുഞ്ഞു താപവും ജീവാമൃതമായിരുന്നു. അറിയാതെ അവൻ്റെ കരങ്ങൾ അവളെ വാരിപ്പുണർന്നു.

അവനവളെ വാരിപ്പുണർന്ന നിമിഷം, പുഷ്പിതയായ പ്രകൃതിയെ പോലെ നാണത്താൽ അവളുടെ മിഴികൾ കൂമ്പിയടഞ്ഞു.

അവൻ അവളെ തന്നിലേക്കു കൂടുതൽ ശക്തമായി ചേർത്തു. ആ നിമിഷം അതവളും ആഗ്രഹച്ചിരുന്നു എന്നു പറയുന്നതാവും ശരി. അവൻ്റെ മാറിലെ ചൂടു പറ്റി, അവളും എപ്പോഴോ നിദ്രയ്ക്കു മുന്നിൽ കീഴടങ്ങി.

?????

Unknown Place

ബ്ലാക്ക് മ്യൂഗിളിനേയുമായി , ഒരു മോണിമസ്, തങ്ങളുടെ തടവറയിലേക്ക് കയറി വരുകയാണ്. വലിയ ഇരുമ്പഴി കൂട്ടിലേക്ക് ബ്ലാക്ക് മ്യൂഗിളിനെ എടുത്ത് എറിഞ്ഞ ശേഷം, അതിനെ ബന്ധിച്ചു.

അവശതയോടെ കിടക്കുന്ന അതിനെ നോക്കി ഒരു സിറോസിയ , പറഞ്ഞു.

റെക്ടോറിയയ്ക്ക് സന്തോഷമാവും, ചിലപ്പോ നിൻ്റെ സമയം തെളിയും.

അതു കേട്ടതും ആ മോണിമസിൻ്റെ മിഴികൾ തിളങ്ങി.

അതെന്തു കൊണ്ട് എന്നറിയണമെങ്കിൽ മോണിമസ് സ്പീഷ്യസിനെ കുറിച്ച് അറിയണം, എങ്കിൽ മാത്രമേ.. കഥ മുന്നോട്ടു പോകും.

ഭൂമിയിൽ നിന്നും 160,000 പ്രകാശവർഷം അകലെ, സ്കാലിറ്റ എന്ന സൗരയൂഥത്തിലെ ഒരു ഗ്രഹമാണ് മെർക്കുറൈൻ. അവിടെയാണ് മോണിമസ് എന്ന സ്പീഷ്യസ് ഉള്ളത്.

കൂട്ടമായി താമസിക്കുന്നവരാണ് ഈ സ്പീഷ്യസ്, എന്നാൽ വേറിട്ട കൂട്ടങ്ങൾ ആണ്, വ്യക്തമായില്ല അല്ലെ , നമ്മുടെ ഒക്കെ തേനീച്ചയുടെ കൂട്ടം കണ്ടിട്ടില്ലെ അതു പോലെ.

മോണിമസ് വംശത്തിൽ , സ്ത്രീ സംഖ്യ വളരെ കുറവായിരിക്കും, 1000 – 10000 മുട്ടകൾ വിരിഞ്ഞാൽ ഒരു പെണ്ണെന്ന കണക്കാണ്.

മോണിമസ് വിഭാഗത്തിൽ ഏറ്റവും പ്രധാനപ്പെട്ടതും, ഏറ്റവും ദുർബലയും ഈ സ്ത്രീ തന്നെയാണ്. ഒരു പെണ്ണിനെ റാണി ആയി സ്വീകരിക്കുന്ന പുരുഷൻമാർ എല്ലാം അവർക്കു ചുറ്റുമായി കൂടും പിന്നെ അതാണവരുടെ ലോകം. അവൾ പറയുന്നതായിരിക്കും അവർ അനുസരിക്കുക.

പുരുഷരെ എല്ലാവരെയും, മൊണിമസ് എന്നു തന്നെ ആണ് വിളിക്കുക, എന്നാൽ ശക്തരായ മോണിമസ് ആയി റാണി ഇണ ചേർന്നാൽ, ആ മോണിമസിനെ പിന്നീട് സിറോസിയ എന്നു വിളിക്കും. സാധാരണ മോണിമസിനെക്കാൾ അധികാരം കൂടിയവരാവും അവർ.

തൻ്റെ റാണിയുടെ ജീവൻ നില നിർത്താനും, ദുർബലത ഇല്ലാതാക്കാനുമായി, അവർ എന്തും ചെയ്യും. പല ജീവജാലങ്ങളെയും വേട്ടയാടി അവരിൽ പരീക്ഷണങ്ങൾ നടത്തി, സ്വന്തം റാണിയെ അവർ കൂടുതൽ കൂടുതൽ ശക്തയാക്കും. അങ്ങനെ അവളെ ശക്തമാക്കുവാൻ വേണ്ടിയാണ് ബ്ലാക്ക് മ്യൂഗിളിനേയും പിടിച്ചു കൊണ്ട് വന്നത്.

?????

സമയം , രാത്രി 8.30, മാക്സിൻ്റെ ഫോൺ നിർത്താതെ റിംഗ് ചെയ്യുകയാണ്. അതൊന്നും മാക്സ് അറിയുന്നില്ല. എന്നാൽ ചെറിയ ഒരു നീരസത്തോടെ, എയ്ഞ്ചൽ തലയുഴർത്തി. അവൻ്റെ മാറിൽ ചൂടു പറ്റി കിടക്കുവാൻ അവളുടെ മനസ് വല്ലാതെ വെമ്പുന്നു.

എന്നാൽ അതിനു തടസമായി നിർത്താതെ മുഴങ്ങുന്ന ഫോണും, അരിശത്തോടെ എയ്ഞ്ചൽ , അവനിൽ നിന്നും അടർന്നു മാറി. ഫോണിനരികിലേക്കു ചെന്നു. ഡിസ്പ്ലേയിൽ തെളിഞ്ഞ നേം കണ്ടതും അവളുടെ മിഴികൾ കോപത്തോടെ ജ്വലിച്ചു.

[ഡെൽറ്റ, sweetheart❤]

ഒരു നിമിഷം അവൾക്ക് അവളുടെ ദേഷ്യം നിയന്ത്രിക്കാനായില്ല, വയ്യാതെ കിടക്കുന്ന മാകസിൻ്റെ നടുപ്പുറം നോക്കി തന്നെ അവൾ ചവിട്ടി , എന്നാൽ അതേ… സമയം വാതിൽ തുറന്നു വന്ന, സിമോണിയയും അതു കണ്ടു.

എയ്ഞ്ചൽ…..

അമ്മ വിളിച്ചതും അവൾ ഒന്നു ഞെട്ടി,

ടീ…. നീയെന്താ ഈ ചെയ്യുന്നെ,

ദേഷ്യത്തോടെ ഉള്ള, അമ്മയുടെ ചോദ്യത്തിനു മുന്നെ അവളൊന്നു പതറി, കരഞ്ഞു കൊണ്ട് അമ്മയെ മറി കടന്നവൾ തൻ്റെ മുറിയിലേക്കോടി.

ആ സമയം അവിടെ എന്താ നടക്കുന്നതെന്ന്, സിമോണിയയ്ക്കും മനസിലായില്ല. ആ സമയം മാക്സിൻ്റെ ഫോൺ നിശബ്ദമായിരുന്നു. ഒരു നിമിഷം ചിന്തയിൽ നിന്നും ഉണർന്ന സിമോണിയ മാക്സിനരികിലേക്കു പാഞ്ഞു.

അവളുടെ പ്രതീക്ഷയ്ക്കു വിപരീതമായി, മാക്സ് ഇപ്പോഴും അബോധാവസ്ഥയിലാണ്. അത് സിമോണിയയെ കൂടുതൽ വിഷമിപ്പിച്ചു. അവൾ കരുതിയത് ബോധം വന്ന മാക്സ് അവളെ പിടിച്ചു മാറ്റിയ ദേഷ്യത്തിൽ അവൾ അവനെ, പക്ഷെ അബോധാവസ്ഥയിൽ കിടക്കുന്ന അവനെ അവൾ എന്തിന് ഉപദ്രവിച്ചു.

ഉത്തരമില്ലാത്ത ചോദ്യമായിരുന്നു അത്. അവൾ മാക്സിനെ ബെഡിൽ നേരെ കിടത്തിയ ശേഷം, പുതപ്പെടുത്തു പുതപ്പിച്ചു . ശേഷം, ദേഷ്യത്തോടെ, എയ്ഞ്ചലിൻ്റെ മുറിയിലേക്കു നടന്നു.

മുറിയിൽ ഹൃദയം നുറുങ്ങുന്ന വേദനയും കടിച്ചമർത്തി നിൽക്കുകയാണവൾ. ആ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്. പ്രണയം പൊട്ടി മുളച്ചുതു മുതൽ, താനവനിൽ അടിമപ്പെടുകയാണ്, മറ്റൊരാൾക്ക് തന്നെക്കാൾ കൂടുതൽ പ്രാധാന്യം അവൻ നൽകുന്നത് തനിക്ക് സഹിക്കാനാവുന്നില്ല.

ടീ……

പിന്നിൽ നിന്നും കനത്ത ശബ്ദത്തിൽ അമ്മ വിളിച്ചതും അവളൊന്നു ഞെട്ടി, ആ സമയം തന്നെ അവൾ ചാടി പിടഞ്ഞെഴുന്നേറ്റിരുന്നെങ്കിലും അവളുടെ മിഴികളിൽ നിന്നും ധാരയായി കണ്ണുനീർ പൊഴിഞ്ഞു കൊണ്ടിരുന്നു.

നീയെന്തിനാടി… മോങ്ങുന്നെ,

അമ്മയുടെ ചോദ്യത്തിന് മറുപടിയൊന്നും നൽകാതെ അവൾ തലക്കുനിച്ചിരിക്കുകയാണ്.

വയ്യാതെ കിടക്കുന്ന അവനെ നീ എന്തിനാ ഉപദ്രവിച്ചെ എന്ന്,

അവൾക്ക് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. എയ്ഞ്ചൽ അനുഭവിക്കുന്ന മാനസിക സംഘർഷം കാണുവാൻ ആ അമ്മയ്ക്കും ആയില്ല എന്നതാണ് സത്യം .

അപ്പോ എല്ലാം നിൻ്റെ അഭിനയമായിരുന്നോ….

ആ ചോദ്യം അവളുടെ ഹൃദയത്തിൽ തന്നെ തറച്ചു കയറി.

Love pearl, എല്ലാം കള്ളമായിരുന്നോ…

ഉള്ളിൽ ദേഷ്യം വെച്ച് നീ അഭിനയിച്ചതെന്തിനാടി…..

സത്യം പറ നീ അവനെ, കൊല്ലാൻ നോക്കുവാണോ….

അമ്മേ…….

അതിശക്തമായ ശബ്ദത്തിൽ അവൾ അമ്മയെ വിളിച്ചത് , ക്രോധം കത്തിയെരിയുന്ന മിഴികളോടെ അവൾ സിമോണിയയെ, നോക്കി. മകളുടെ പതിവാല്ലാത്ത ആ ഭാവം സിമോണിയയെയും ഭയപ്പെടുത്തി.

അമ്മ എന്താ പറഞ്ഞെ അവനെ ഞാൻ, എൻ്റെ ജീവൻ നൽകിയും അവനെ രക്ഷിക്കാൻ നോക്കിയ എന്നോട് ,

പിന്നെ ഞാൻ , ഞാനെൻ്റെ കണ്ണു കൊണ്ട് കണ്ടതോ…

അവനും എന്നെ വേണ്ട, ഇപ്പോ അമ്മയ്ക്കും, ഞാനില്ലാതായ നിങ്ങൾക്ക് സുഖമായി , ഞാനാർക്കും ഭാരമാവില്ലമ്മേ….

അവളുടെ വാക്കുകൾ സിമോണിയയ്ക്കുള്ള വലിയ ഒരടി തന്നെയായിരുന്നു.

മോളെ,

സിമോണിയയുടെ ശബ്ദം ആർദ്രമായി. ആ നിമിഷം അതുവരെ കടിച്ചമർത്തിയ എയ്ഞ്ചലിൻ്റെ ദുഖം അണപ്പൊട്ടി ഒഴുകി. അമ്മേ…. എന്നുറക്കെ വിളിച്ചു കൊണ്ടവൾ സിമോണിയയെ കെട്ടിപ്പിടിച്ചു.

ഒരു നിമിഷം സിമോണിയയും തരുത്തു നിന്നു പോയി. ഒരിക്കലും അടിപതറാത്ത തൻ്റെ മകൾ ഇന്നു പൂർണ്ണമായി തകർന്നതു പോലെ. അവളുടെ ശിരസ്സിൽ, സ്നേഹത്തോടെ സിമോണിയ തലോടി, ഒരു സ്വാന്തനമെന്ന പോലെ.

ആ സ്പർഷനം അവൾക്കും ഒത്തിരി ആശ്വാസം പകർന്നിരുന്നു. അവൾ തൻ്റെ ദുഖം കരഞ്ഞു തീർക്കാൻ ശ്രമിക്കുകയാണ്, അതിനായി സിമോണിയയും അവൾക്ക് അവസരം നൽകി.

അവൾ ഒന്നു ശാന്തയായതും, സിമോണിയ അവളെ ബെഡിൽ ഇരുത്തി, ശേഷം അവൾക്കരികിൽ ഇരുന്നു.

എനി പറ, എന്തിനാ നീ അവനെ ഉപദ്രവിച്ചത്,

അതമ്മേ…. എനിക്ക് സഹിക്കാൻ പറ്റാഞ്ഞിട്ടാ…

എന്ത്,

ദേഷ്യം, ഇൻക്ക് അത് തീരെ ഇഷ്ടായില്ല.

എയ്ഞ്ചൽ നീയിതെന്തൊക്കെയാ.. ഈ പറയുന്നെ, ബോധമില്ലാതെ കിടക്കുന്ന അവൻ എന്തു ചെയ്തെന്നാ…

അവൻ തന്നെയാണ് ചെയ്തത്, അവൻ ബോധം ഉള്ളപ്പോ ചെയ്തത് ഇപ്പോഴാ ഞാനറിഞ്ഞെ,

ദേ… പെണ്ണേ… വല്ലോം പറയാണെ, തെളിച്ചു പറയണം, അല്ലേ എൻ്റെ കയ്യിൽ നിന്നും കിട്ടും.

അവൾ വിളിച്ചിരുന്നു.

ആര്,

ഡെൽറ്റ,

എന്നിട്ടെന്താ പറഞ്ഞെ,

അതിനു ഞാൻ ഫോൺ എടുത്തില്ലല്ലോ…

അതിനാണോ നീ…

അല്ല, അമ്മക്കറിയോ അവളുടെ പേര് മാക്സ് എങ്ങനെയാ സേവ് ചെയ്തു വെച്ചേ എന്ന്.

എങ്ങനെയാ….

[ഡെൽറ്റ, sweetheart❤] അങ്ങനെയാ…

അതിനാണോ നീ അവനെ, ആ അവസ്ഥയിൽ ഉപദ്രവിച്ചത്,

ഉം….. എന്നു മൂളി കൊണ്ട് അവൾ തലക്കുനിച്ചു.

കഷ്ടം.

അമ്മ അതു പറഞ്ഞതും അവൾ വാശിയോടെ തല പൊക്കി,

അമ്മ വന്നോണ്ടാ ഇല്ലെ ഞാനവനെ  ചവിട്ടി കൂട്ടിയേനെ,

നിനക്കെന്താ എയ്ഞ്ചൽ ഭ്രാന്താണോ…

എനിക്കറിയില്ല അമ്മേ… എന്തോ എന്നെക്കാൾ കൂടുതൽ പ്രാധാന്യം അവൻ മറ്റൊരാൾക്ക് കൊടുക്കുന്നു എന്നു തോന്നുമ്പോ എൻ്റെ ദേഹം എരിയുന്നു.

അതു കേട്ടതും സിമോണിയായ്ക്ക് ചിരിയാണ് വന്നത്.

എന്താ അമ്മ ചിരിക്കണെ,

നിൻ്റെ കുശുമ്പു കണ്ട് ചിരിച്ചതാ…

ആ അമ്മെ , എനിക്കു കുശുമ്പാ.. അമ്മക്കറിയാഞ്ഞിട്ടാ….

എന്താ അമ്മയ്ക്കറിയാത്തെ, എന്നാ അമ്മേടെ കുട്ടി ആദ്യം അതു പറ,

അതു കേട്ടതും അവളുടെ മുഖം നാണത്താൽ ചുവന്നു,  അവൾ തൻ്റെ വിരലുകൾ കടിച്ചു . അതു കണ്ടതും സിമോണിയക്കു മനസിലായി താനറിയാത്ത എന്തോ ഉണ്ടെന്ന്,

എന്താടി കാര്യം നീ പറഞ്ഞേ…

അതമ്മേ.. ഞാൻ,

നീ പറ,

ഞാൻ പറഞ്ഞാ അമ്മ എന്നെ കളിയാക്കും,

ഇല്ല നീ പറ,

ഉറപ്പാണോ…

ഉം…. ഉറപ്പ്,

എന്നാ ഞാൻ പറയാ…

നീയൊന്ന് വേഗം പറ,

അത് അമ്മേ…അന്ന് കോളേജിൽ വെച്ച് മാക്സ് എന്നെ നോക്കിയിരുന്നു. അവൻ നോക്കി നിന്ന സമയം എൻ്റെ ദേഹ താപം കൂടി, ഒരു തരം വീർപ്പുമുട്ടലൊക്കെ .

എന്നിട്ട്,

പെട്ടെന്നു ഞാൻ ഭയന്നു പോയി, പിന്നെ ചുറ്റും നോക്കിയപ്പോ അവൻ എന്നെ നോക്കുന്നത് കണ്ടത്, ഞാൻ നോക്കിയതും അവൻ നോട്ടം മാറ്റി, അപ്പോ എനിക്കുണ്ടായ പ്രശ്നം മാറി.

ആ അതിന്,

പിന്നെയും അവൻ എന്നെ നോക്കിയപ്പോ അതു പോലെ ഓരോന്ന് എനിക്കു വീണ്ടും വന്നു. സത്യത്തിൽ ഞാൻ പേടിച്ചു പോയി,

എന്തിന്,

ഒരുപാട് ആൺകുട്ടികൾ എനിക്കു പിറകെ വന്നിട്ടുണ്ട് അവരിലാരിലും തോന്നാത്ത ഒരാകർഷണം അവനോട് തോന്നി. എൻ്റെ രഹസ്യം ആരും അറിയാൻ പാടില്ലല്ലോ..

ആ… അതുള്ളതല്ലേ….

അതു കൊണ്ടാ ഞാൻ അന്നവനോട് ചൂടായെ,

അമ്പടി കേമി,

ദേ… അമ്മേ…അമ്മ കളിയാക്കൂലാന്ന് വാക്കു തന്നതാണേ…

ഇല്ല മോൾ പറഞ്ഞോ…

പിന്നെ അവനാരാന്നറിഞ്ഞപ്പോ… അവനോട് കൂട്ടു കൂടാൻ ഒരു മടി, ചമ്മൽ ഒക്കെ, അതു മറക്കാൻ ഞാൻ കൂടുതൽ കൂടുതൽ അവനോട് ദേഷ്യപ്പെട്ടു.

അപ്പോ ഉള്ളിൽ ഇഷ്ടം വെച്ചു കൊണ്ട് തന്നെയാണ് നീയിതൊക്കെ ചെയ്തു കൂടിയത്.

അമ്മേ അത് ഞാൻ,

ഇപ്പോ എനിക്കെല്ലാം മനസിലായി,

അങ്ങനല്ല അമ്മേ… എന്തോ ഒന്ന് എന്നെ അവനിലേക്ക് വലിച്ചടുപ്പിക്കുന്നുണ്ടായിരുന്നു. അതെന്താ എന്ന് എനിക്കന്നറിയില്ലായിരുന്നു.  അതിനോടുള്ള ചെറുത്തു നിൽപ്പ് മാത്രായിരുന്നു ആ ദേഷ്യം

അപ്പോ ഇപ്പോഴോ…..

എൻ്റെ ജീവനാ അമ്മേ…അവൻ, അമ്മ പറഞ്ഞ പോലെ എന്നിൽ അവനോടുളളത് പ്രണയമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു അമ്മേ….

പക്ഷെ അവൻ ചെയ്തതോ… ആ ഡെൽറ്റയെ, എനിക്കു സഹിക്കാനാവുന്നില്ല അമ്മേ…

എയ്ഞ്ചൽ അവൻ എന്തു ചെയ്തെന്നാ നീ ഈ പറയുന്നത്.

അവൻ ചെയ്യുന്നതെല്ലാം അമ്മയ്ക്ക് ശരിയാണല്ലോ ഞാൻ ചെയ്യുന്നതും പറയുന്നതും മാത്രം തെറ്റ്,

എയ്ഞ്ചൽ ഞാനങ്ങനെ പറഞ്ഞില്ല,

എനിക്കെല്ലാം മനസിലായമ്മേ…ഞാൻ കൊച്ചു കുട്ടിയൊന്നുമല്ല, എനിക്കെല്ലാം മനസിലാവും.

നിനക്കെന്തു മനസിലായെന്നാ നീ ഈ പറയുന്നത്, ഇതു തന്നെയാണ് നിൻ്റെ പ്രശ്നം, നിൻ്റെ ഭാഗത്ത് നിന്ന് മാത്രമേ… നീ ചിന്തിക്കൂ… നീയൊരിക്കലെങ്കിലും അവൻ്റെ ഭാഗത്ത് നിന്ന് ചിന്തിച്ചിട്ടുണ്ടോ….

ഇപ്പോ എല്ലാ കുറ്റവും എനിക്കായല്ലെ,

എയ്ഞ്ചൽ മതി , നിർത്ത്,

ഇല്ല ഞാൻ നിർത്തില്ല, അവൻ എൻ്റെയാ…. എൻ്റെ മാത്രം,

അതു നീ തീരുമാനിച്ചാ മതിയോ…

അമ്മേ…..

അതെ, അതവൻ തീരുമാനിക്കണ്ടെ, അവൻ നിന്നെ ഇഷ്ടമല്ല എങ്കിൽ,

അവളാ… അതിന് കാരണം, ആ ഡെൽറ്റ അവളെ ഞാൻ കൊല്ലും,

ഹ ഹ ഹ…..

അമ്മ ചിരിക്കുന്നത് കണ്ട് എന്താ എന്ന ഭാവത്തിൽ അവൾ അമ്മയെ തന്നെ, നോക്കി.

അവളെ കൊന്നാൽ അവൻ നിന്നെ ഇഷ്ടപ്പെടും എന്നാരു പറഞ്ഞു.

അതു കേട്ടതും എയ്ഞ്ചൽ തല കുനിച്ചു .

എനിക്കറിയുന്ന മാക്സ്, ഒരു പെണ്ണിനേയും ഇഷ്ടപ്പെടുന്നില്ല. പിന്നെ ഡെൽറ്റ അവനേറെ പ്രിയപ്പെട്ടവളാണ്, അതിനു കാരണം അവൻ്റെ ജീവിതമാണ്, എന്ന് വെച്ച് അവൻ അവളെ പ്രണയിക്കുന്നു എന്നല്ല.

അമ്മേ….. ഞാൻ,

തൻ്റെ മകൾ കരയാൻ തുടങ്ങിയിട്ടും, ആദ്യമായി സിമോണിയ അവളെ ആശ്വസിപ്പിക്കാൻ തുനിഞ്ഞില്ല.

ഞാൻ പറയുന്നത് കേൾക്കാൻ നിനക്കാവോ.. അതോ ഞാൻ ഈ കാര്യത്തിൽ ഒന്നും പറയണ്ട, എൻ്റെ തീരുമാനമാണ് ശരി എന്ന വാശിയിലാണോ നീ…..

അല്ല അമ്മേ…ഞാൻ എനിക്ക് സഹിക്കണില്ല, എനിക്ക് വട്ട് പിടിക്കണ പോലെ,

മോളെ, നീ അവനെ കുറിച്ച് ചിന്തിച്ചിട്ടില്ല, നീ ചെറുപ്പത്തിൽ പുറം ലോകവുമായി ഇടപഴകി വളർന്നപ്പോൾ, അവൻ എവിടെയോ തടവറയിൽ എന്ന പോലെ ആരെയും കാണാതെ മിണ്ടാതെ വളർന്നു വന്നവനാ…

അമ്മേ….

ആദ്യമായി അവൻ ഇടപഴകിയ പെൺക്കുട്ടി ആണ് ഡെൽറ്റ, സാധാരണമായി തോന്നുന്ന ഒരഡ്രാക്ഷൻ അതവന് അവളോട് തോന്നിയിരുന്നു. അത് സത്യമാണ്, അവൻ തന്നെ പറഞ്ഞിട്ടും ഉണ്ട്.

ആ വാക്കുകൾ എയ്ഞ്ചലിൻ്റെ ഹൃദയത്തിൽ കൊണ്ടു.

എന്നാൽ അതൊരു പ്രണയവുമായിരുന്നില്ല. അതവിടെ തീർന്നു. എന്നാലും അവൾ അവനെന്നും പ്രിയപ്പെട്ടവൾ തന്നെ ആയിരിക്കും.

അമ്മേ….

അതെ, അവനെ ഏറെ സഹായിച്ചത് അവളാ… ഒരു പെണ്ണിനോട് സംസാരിക്കാനുള്ള മടി മാറ്റി, ആളുകളുമായി ഇടപഴകാൻ പഠിപ്പിച്ചു. സത്യം പറഞ്ഞ, ഒരമ്മ , ഗുരു, സുഹൃത്ത് എല്ലാ ഭാവവും അവനവളിൽ കണ്ടിട്ടുണ്ട്, അതു കൊണ്ട് തന്നെ ആ പ്രിയം പെട്ടെന്നു മാറില്ല.

എയ്ഞ്ചൽ തല കുനിച്ചിരിക്കുകയാണ്.

എന്നാൽ നീയോ….

അതു കേട്ടതും അവൾ അമ്മയെ തന്നെ ഉറ്റു നോക്കി.

അവൻ നിന്നെ സ്നേഹിക്കാൻ ശ്രമിച്ചപ്പോയൊക്കെ കപട ദേഷ്യം കാണിച്ച് അവൻ്റെ വെറുപ്പ് സ്വന്തമാക്കി. തൻ്റെ ജീവിതത്തിൽ എനിയൊരു കൂട്ടു വേണ്ട എന്ന അവസ്ഥയിലേക്കവനെ തള്ളിയിട്ടു. എനി പറ, അവനെയോ അവളെയോ കുറ്റം പറയാൻ നിനക്കെന്ത് അർഹതയാണുള്ളത് എയ്ഞ്ചൽ,

അമ്മേ… ഇങ്ങനെ ഒന്നും പറയല്ലേ… എനിക്കാവില്ല, കേൾക്കാൻ, ഞാനറിഞ്ഞു കൊണ്ട് ചെയ്തതാണോ… ഇപ്പോ എൻ്റെ ജീവനേക്കാൾ ഏറെ ഇഷ്ടാ എനിക്കവനെ,

ആയിരിക്കാം എയ്ഞ്ചൽ ഒന്ന് ഞാൻ പറയാം ഡെൽറ്റയെ അവൻ പ്രണയിച്ചിട്ടില്ല പക്ഷെ,

എന്താ അമ്മേ…

അമ്മ എന്താണ് പറയാൻ പോകുന്നതെന്ന് അവൾ ആകാംശയോടെ കാത്തിരുന്നു.

നിന്നെ അവൻ പ്രണയിച്ചിരുന്നു.

അമ്മേ….

ഉം… അതെ, അതു കൊണ്ടാ അവനങ്ങനെ ഒരു തീരുമാനം എടുത്തത്.

അമ്മയുടെ ആ മറുപടി അവൾക്കു പകർന്നത് വേദന മാത്രമാണ്. എന്താണെന്നറിയില്ല, തനിക്കവനെ മനസിലാക്കാനായില്ല എന്ന കുറ്റബോധം അവളെ വേട്ടയാടാൻ തുടങ്ങി.

?????

Some where Unknown

വിശാലമായ ഒരു മുറി, അതിൽ വലിയ ഒരു കട്ടിൽ, ആ കട്ടിലിൽ ഒരു സുന്ദരിയായ പെണ്ണ് കിടക്കുന്നു. കവിളിൽ നിന്നും രക്തം തൊട്ടെടുക്കാവുന്നത്ര തൂവെള്ള നിറം, നീലക്കണ്ണുകൾ ചോര ചുണ്ട്, സ്വർണ്ണ നിറമുള്ള മുടി. ആരും കൊതിക്കുന്ന അംഗലാവണ്യം

എന്നാൽ ഉദരഭാഗത്ത് തെളിഞ്ഞു കാണുന്ന അവളുടെ ഹൃദയം. അതാണവളുടെ ഏറ്റവും വലിയ ബലഹീനത, അതെ മോണിമസ് റാണിയുടെ ഹൃദയം ഉദരഭാഗത്താണ് സ്ഥിതി ചെയ്യുന്നത്, അവിടെ ഉണ്ടാവുന്ന ചെറിയ പ്രഹരം പോലും റാണിയുടെ മരണക്കാരണമാവാം. ഏറ്റവും വലിയ ബലഹീനത.

ആ ബലഹീനതയെ മറി കടക്കാനാണ്, അവർ ഈ പരീക്ഷണങ്ങൾ എല്ലാം നടത്തുന്നത് പലതരം വസ്ത്രം, ചട്ടകൾ എല്ലാം പരീക്ഷിച്ചതാണ് അവയ്ക്കൊന്നും പൂർണ്ണത കണ്ടെത്താനായില്ല. ഇപ്പോ നടക്കുന്ന പരീക്ഷണം. റാണിയിൽ ജനിതകമാറ്റം വരുത്തി, ആ ബലഹീനതയെ ഇല്ലായ്മ ചെയ്യാനാകുമോ എന്നാണ്.

അല്ലെങ്കിൽ മറ്റു ഏലിയൻസ് ശക്തി പകർന്ന് നൽകി, അതു കൊണ്ട് ഈ ബലഹീനതയെ ഇല്ലായ്മ ചെയ്യാമോ എന്ന്. അവർക്കു മുന്നിൽ ഏറെ പ്രതീക്ഷയുള്ള ബ്രീഡ് ആണ് നാച്ചു ഡ്രാഗൺസ്.

അതെ സിമോണിയയുടെയും, ഏയ്ഞ്ചലിൻ്റെയും ബ്രീഡ്, അതിനായവർ ഒരിക്കൽ സെവ്യൂൺ ഗ്രഹം അക്രമിച്ചതാണ്. പക്ഷെ അന്ന് അവിടെ സേവേർസ്, ആർമ്മി വന്നു. തങ്ങളുടെ ഗ്രഹത്തിൽ അവർക്ക് ഒന്നും ചെയ്യാനാവില്ലെങ്കിലും മറ്റു ഗ്രഹങ്ങളിൽ വെച്ച് അവർ തങ്ങളെ നേരിട്ടു കൊണ്ടിരുന്നു.

സിമോണിയ ഭൂമിയിൽ വന്നത് അവർക്ക് ഒരു വലിയ പ്രതീക്ഷയായിരുന്നു. എന്നാൽ കണ്ണിൽ പെടാതെ അവൾ മറഞ്ഞു നിന്നത് അവർക്ക് ഏറ്റ വലിയ ഒരടി തന്നെയായിരുന്നു.

നാച്ചു ഡ്രാഗൺസിനുള്ള ശക്തി തന്നെ പ്രകൃതിയെ നിയന്ത്രിക്കാം, സ്വയം പ്രകൃതിയാവാം, സ്വന്തം ശരീരത്തെ മരസമാനം, അല്ലേ…കല്ലു സമാനം, വജ്രസമാനം അവർക്ക് ആക്കുവാനാകും.

ആ ശക്തി റെക്ടോറിയയ്ക്കു പകരാനായാൽ അവളുടെ ഉദരം അവൾക്ക്p ഇഷ്ടസമാനം ബലപ്പെടുത്താം, അങ്ങനെ വന്നാൽ അവളുടെ ഏറ്റവും വലിയ ബലഹീനതയെ തോൽപ്പിക്കാം.

അതു ണമെങ്കിൽ നാച്ചു ഡ്രാഗൺ ബ്രീഡിൽ പെടുന്ന ഒരാളെ കയ്യിൽ കിട്ടണം പരീക്ഷണങ്ങൾ നടത്തണം. ഒരേ… ഒരു പ്രതീക്ഷയുടെ കിരണം അതവളാണ് സിമോണിയ.

?????

സിമോണിയ പോയതിനു ശേഷവും അവൾ തൻ്റെ മുറിയിൽ ഇരുന്നു കരയുകയാണ്. എയ്ഞ്ചലിനറിയില്ല സത്യത്തിൽ താനെന്തിനാ ഇങ്ങനെ ഒക്കെ  ചെയ്തു കൂട്ടുന്നതെന്ന്. പ്രണയം എന്തെന്നറിയാതിരുന്നവളിൽ ഭ്രാന്തിൻ്റെ വിത്തു നാമ്പിട്ടതു പോലെ പ്രണയം മുളച്ചപ്പോൾ, അവൾക്ക് സ്വയം നിയന്ത്രിക്കാനോ, ചിന്തിക്കാനോ ആവുന്നില്ല.

അമ്മ പറഞ്ഞ ഓരോ വാക്കും തനിക്കറിയാം, പക്ഷെ, ആ ഫോണിൽ അവളുടെ പേര് അങ്ങനെ കണ്ട നിമിഷം എല്ലാം കൈവിട്ടു പോയി. വയ്യാതെ കിടക്കുന്ന അവനെ, അവളുടെ ചങ്കു പിടയുകയാണ് ആ നിമിഷത്തെ കുറിച്ച് ഓർക്കുമ്പോൾ.

അവളറിയാതെ അവളുടെ കാലുകൾ സഞ്ചരിച്ചു ആ മുറിയിലേക്ക്, ഉരുകുന്ന നെഞ്ചകവുമായി, അവൾ പതിയെ നടന്നു നീങ്ങി.

ബെഡിൽ അവനരികിൽ ഇരുന്നു. ആ കാലുകൾ ഇറുക്കെ പുണർന്നു കൊണ്ട് അവൾ കണ്ണീരൊഴുക്കി . തൻ്റെ കണ്ണുനീരാൽ ആ കാൽ കഴുകുവാനെന്ന പോലെ.

സമയം കൊഴിഞ്ഞതു പോലും അവൾ അറിഞ്ഞിരുന്നില്ല. എന്നാൽ എല്ലാത്തിനും മൂകസാക്ഷിയായി സിമോണിയയും ഉണ്ടായിരുന്നു വാതിലിനരികിൽ.

മകളെ കുറിച്ചൊർക്കുമ്പോൾ സിമോണിയക്കിപ്പോ ഭയമാണ്. ഒന്നും വേണ്ടായിരുന്നെന്ന ചിന്ത അവളിൽ ആദ്യമായി ഉണർന്നു. അവളിലെ പ്രണയം ഉണർത്താൻ ശ്രമിച്ചത് താനാണ് പക്ഷെ, ഇന്നവൾക്ക് ഭ്രാന്തമായ പ്രണയമാണ്. അതാണ് തൻ്റെ ഭയവും.

അവസാനമായി മാക്സ് പറഞ്ഞ വാക്കുകൾ, അവ ഉറച്ചതാണ്. ആ കണ്ണിൽ ഞാൻ കണ്ടതാണ്. മനസിൽ ആലോചിച്ചുറപ്പിച്ച അവൻ ഈ പ്രണയം കണ്ടില്ല എന്നു നടിച്ചാൽ, മകളുടെ ജീവിതം, അവൾക്കത് താങ്ങാനാവുമോ…. ഒത്തിരി ഒത്തിരി സംശയം സിമോണിയയിൽ ഉണർന്നു.

തൻ്റെ മകളെ നോക്കിയ സിമോണിയ കാണുന്നത്. പുതപ്പിനുളളിൽ അവനോടൊപ്പം കടന്ന് അവനെ ചുംബനങ്ങൾ കൊണ്ട് മൂടുന്ന തൻ്റെ മകളെയാണ്. പ്രതികരിക്കാനാവാതെ സിമോണിയ അവിടെ നിന്നും തൻ്റെ മുറിയിലേക്കു പോയി.

?????

Somewhere unknown

ഒരു വലിയ സ്റ്റീൽ മേശയിൽ, ബ്ലാക്ക് മ്യൂഗിളിനെ ബന്ധിച്ചിരിക്കുന്നു. അതിനടുത്തു തന്നെ 15 വയസു പ്രായം തോന്നുന്ന ഒരു മനുഷ്യ പെൺകുട്ടിയെയും അതുപോലെ ബന്ധിച്ചിരിക്കുന്നു. ആ പെൺകുട്ടിയും വിവസ്ത്രയാണ്.

അവർക്കു ചുറ്റും 5 ഓളം മോണിമസുകൾ ഉണ്ട്. അവരുടെ മിഴികളിൽ വല്ലാത്ത ഒരു തിളക്കം കാണാം, ഒരു വലിയ എന്തോ ഒരു മെഷീൻ ഇരുവർക്കു നേരെ മുകളിലായി അവർ കൊണ്ടു വെച്ചു.

ചുവന്ന ഒരു ബട്ടനിൽ അവർ ഞെക്കിയതും, നീളൻ, സൂചിമുനകൾ  ഇരുവരുടെയും ശരീരത്തിലേക്കാഴ്ന്നിറങ്ങി. വേദനയോടെ ഇരു ബ്രിഡും അലറി വിളിച്ചു.

ബ്ലാക്ക് മൂഗിളിൻ്റെ .നീല വർണ്ണത്തിലുള്ള കുറച്ചു രക്തം മുകളിലെ ചെറിയ ട്യൂബിലേക്കു പോയി, എന്നാൽ മനുഷ്യ പെൺകുട്ടിയുടെ കുറച്ചധികം രക്തം മറ്റൊരു ട്യൂബിൽ കലക്ട് ചെയ്തു.

മോണിമസുകൾ മെഷിനുകളിൽ എന്തോക്കെയോ ചെയ്യുന്നു. ഒന്നും വ്യക്തമല്ല, അവരുടെ പ്രവർത്തനങ്ങൾ എല്ലാം വേഗത്തിലാണ്. ഇടക്കിടെ ഇരു ബ്രീഡിൻ്റെയും ഹെൽത്ത് കൻഡീഷൻ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്.

കുറച്ചു സമയത്തിന് ശേഷം ഒരു പച്ച ബട്ടൺ ഞെക്കിയതും ഇരു ബ്രീഡിൻ്റെയും ഒന്നായ രക്തം നീലയം ചുമപ്പും കലർന്ന ആ രക്തം മറ്റൊരു ട്യൂബിൽ നിറഞ്ഞു.

ആ പെൺക്കുട്ടിയെ നോക്കി വല്ലാത്ത ഒരു പുഞ്ചിരിയോടെ, മോണിമസ് , ചുവന്ന ബട്ടൺ ഞെക്കിയതും, ആ പുതിയ രക്തം പെൺകുട്ടിയുടെ ശരീരത്തിലേക്ക് കയറി. പ്രാണൻ പോകുന്ന വേദനയോടെ അവൾ അലറി.

ആ രക്തം ശരീരത്തിൽ കടന്നു പോകുന്നതിനനുസൃതമായി അവളുടെ ദേഹത്ത് ഞെരമ്പുകൾ ആ വർണ്ണത്തിൽ എടുത്തു കാണിക്കുവാൻ തുടങ്ങി.അവളിലെ ഓരോ മാറ്റവും പ്രതീക്ഷയോടെ മോണിമസ്, നോക്കി നിന്നു.

അവളുടെ വിരൽ നഖങ്ങൾ ക്രമാതീതമായി വളർന്നതും അവരിൽ പ്രതീക്ഷയുടെ കണികകൾ വിടർന്നു. പതിയെ അവളുടെ ത്വക്കിൻ്റെ വർണ്ണത്തിൽ മാറ്റം വന്നു തുടങ്ങി, കറുപ്പിൻ്റെ നിഴൽ പതിയെ പതിയെ ഉണർന്നു.

ആ സമയം മോണിമസുകൾ അവളുടെ നഗ്നശരീരത്തിലൂടെ കൈ ഓടിച്ചു കൊണ്ടിരുന്നു. അവളുടെ ത്വക്കിന്  ദൃഢത കൈ വരുന്നത് അവർക്ക് അറിയുവാൻ സാധിച്ചു

അവളുടെ മിഴികളും മൂക്കും ചെവിയും എല്ലാം ചെറുതായി മാറ്റങ്ങൾ കാണിച്ചു തുടങ്ങി. അവളുടെ മനോഹരമായ കാർക്കൂന്തൽ കൊഴിയുവാനും തുടങ്ങി.

ആദ്യമായാണ് ഇത്രയധികം റെസ്പോൺസ് ലഭിക്കുന്നത് എന്നത് അവരെ കൂടുതൽ സന്തോഷിപ്പിച്ചു വിജയം കൈ കുമ്പിളിലെന്ന് അവർ ഉറപ്പിച്ചു.

പെട്ടെന്ന് ആ പെൺക്കുട്ടി ശക്തമായി അലറി വിളിച്ചു കൊണ്ട് തല ഇരു വശത്തേക്കുമിട്ടാട്ടുവാൻ തുടങ്ങി. അവളുടെ പരാക്രമണം കണ്ടതും അവളെ, നേരെയാക്കു വാനായി മോണിമസുകൾ കഠിനമായി പ്രയത്നിക്കവെ, അവൾ നിശ്ചലയായി.

വർദ്ധിച്ചു വന്ന പ്രതീക്ഷയറ്റ ദേഷ്യത്തിൽ ഒരു മോണിമസ് ബ്ലാക്ക് മ്യൂഗിളിൻ്റെ മുഖത്ത് പ്രഹരിച്ചു . അവർ ഉടനെ തന്നെ മരിച്ച പെൺകുട്ടിയുടെ മൃതശരീരം സ്കാൻ ചെയ്തപ്പോ ഹൃദയം പൊട്ടിത്തെറിച്ചതായി കണ്ടു.

ഉടനെ തന്നെ ആ പെൺകുട്ടിയുടെ ശരീര അവയവങ്ങൾ ശേഖരച്ച ശേഷം തങ്ങളുടെ വേട്ട മൃഗത്തിനുള്ള ഇരയായി ആ മൃതുദേഹം എറിഞ്ഞു കൊടുത്തു.

?????

ഒരു പുതപ്പിനുള്ളിൽ അവൻ്റെ മാറിലെ ചൂടു പറ്റി കിടക്കുമ്പോൾ ഒന്നവൾ ഉറപ്പിച്ചിരുന്നു. എനിയൊരിക്കലും മാക്സിനെ വേദനിപ്പിക്കില്ല. എന്തു തന്നെ വന്നാലും മാക്സിനെ സ്വന്തമാക്കുമെന്ന് .

അവനിലെ പ്രണയം തനിക്കു സ്വന്തമാകണം, എന്നും ഈ മാറിലെ ചൂടു പറ്റി കിടക്കണം, ആ ചൂടേറ്റ് അവൻ്റെ വിത്തുകൾ എൻ്റെ ഉദരത്തിൽ നാമ്പിടണം, മരണം വരെ അവനും കുഞ്ഞുങ്ങൾക്കുമായി ജീവിക്കണം.

അവൾ തൻ്റെ ആഗ്രഹങ്ങൾ ഓരോന്നായി അക്കമിട്ട് എണ്ണുകയാണ്. എല്ലാം മറന്ന് പ്രണയമാം മായയിൽ ലയിച്ച് അവൾ സ്വയം അവനിൽ അലിഞ്ഞു ചേർന്നു.

ഓരോ നിമിഷവും പ്രണയമെന്ന തീച്ചൂളയിൽ അവൾ വെന്തുരുകുകയാണ്. എല്ലാം മതിമറന്നവൾ അവൻ്റെ മാറിൽ ഉറങ്ങി.

?????

Unknown place

സിറോസിയ…..

എന്തായി പരീക്ഷണം വിജയം കണ്ടുവോ….

80 % വിജയമായിരുന്നു.

എന്നിട്ടെന്തുണ്ടായി,

ഹൃദയം തകർന്ന് ആ പെൺക്കുട്ടി മരണമടഞ്ഞു.

ആ വാർത്ത കേട്ടതും സിറോസിയയുടെ മുഖം കോപത്താൽ ജ്വലിച്ചു.

ഒരു ഹൃദയം സംരക്ഷിക്കാനായാണ് നാം എല്ലാം ചെയ്യുന്നത്, എന്നാൽ ഇവിടെ നഷ്ടമാകുന്നതും ഹൃദയം.

സിറോസിയ….

മിണ്ടരുത്, എത്രയും പെട്ടെന്ന് ഈ പരീക്ഷണം 100 % ആക്കണം, എന്നിട്ട് വേണം എനിക്കവളെ വേട്ടയാടാൻ, ആ സിമോണിയായെ.

സിറോസിയ.. എന്നു വിളിച്ചു കൊണ്ട് ഒരു മോണിമസ് അവിടേക്കു വന്നു.

ഉം…. പറയു…..

സിറോസിയ പുതിയ മെഷീൻ പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു.

അതു നല്ലൊരു വാർത്തയാണല്ലോ…

അതെ സിറോസിയ, 50% വിജയം നേടി കഴിഞ്ഞു. എനി വളരെ കുറച്ചു സമയം കൊണ്ട് പൂർണ്ണത നേടാൻ നമുക്കാവും.

അതു പൂർണ്ണമായാൽ ആരുടെ ശക്തികളും നമുക്ക് സ്വന്തമാക്കാം, റെക്ടോറിയയെ ശക്തയാക്കാം ഒപ്പം മോണിമസുകളെയും

അതെ സിറോസിയ,

സമസ്ഥ യൂണിവേർസിലേയും ശക്തികൾ , മോണിമസിന് സ്വന്തം, നമ്മളായിരിക്കും യൂണിവേർസ് ഭരിക്കുക.

സിറോസിയ…….

ആ പേരു വിളിക്കുമ്പോൾ ആ മോണിമസിൻ്റെ മുഖത്തെ ഭയം.

എന്താ…..

ഡാർക്ക് ഡെവിൾസ്….

ആ നാമം കേട്ടതും സിറോസിയയുടെ മിഴികളിലും ഭയം നിഴലിച്ചു.

ഈ യന്ത്രത്തിൻ്റെ ഒരു വിവരവും പുറത്തു പോകരുത്.

അതവർ ശിരസ്സാ വഹിച്ചു.

?????

രണ്ടു ദിവസങ്ങൾ, എയ്ഞ്ചൽ മാക്സിൻ്റെ എല്ലാ കാര്യങ്ങളും നോക്കി. ചില സമയങ്ങളിൽ അവൾ കാമുകിയായി, മറ്റു ചിലയിടങ്ങളിൽ ഭാര്യ, ചിലയിടങ്ങളിൽ അമ്മ, ഒരു സ്ത്രീയിലെ വിവിധ ഭാവങ്ങൾ ഒരാൾക്കു വേണ്ടി അവളിൽ പലപ്പോഴായി ഉണർന്നു.

അവളിലെ പ്രണയത്തിൻ്റെ ആഴം ഒരു മൂകസാക്ഷിയായി സിമോണിയയും കണ്ടു നിന്നു. ഉറക്കമില്ലാത്ത ദിനരാത്രങ്ങളായിരുന്നു സിമോണിയയ്ക്ക്. ഒരോ നിമിഷവും അവനരികിൽ അവൾ ചിലവഴിക്കുകയാണ്. ഭ്രാന്തമായ പ്രണയം.

ഊണും ഉറക്കവും അവനോടൊപ്പം, അബോധാവസ്ഥയിൽ കിടക്കുന്ന അവൻ ഒന്നും അറിയുന്നില്ല. പക്ഷെ ബോധമണ്ഡലത്തിലേക്കുള്ള അവൻ്റെ തിരിച്ചു വരവിനെ സിമോണിയ ഭയന്നു.

ഈ ദിവസങ്ങൾ അവനു ചുറ്റും നടക്കുന്നതൊന്നും അവനറിയുന്നില്ല. പക്ഷെ ആ നിദ്രയിൽ നിന്നും ഉണരുമ്പോൾ കൊഴിഞ്ഞു പോയ ദിനങ്ങളിലെ ചില കയ്പ്പുനീർ കലർന്ന ആ ഓർമ്മകൾ അവനു കൂട്ടുവരും.

തൻ്റെ മകൾ കാരണം മരവിച്ച ആ മനസുണരുമ്പോൾ, പെട്ടെന്നൊരു ദിവസം അവൾ കാണിക്കുന്ന ഈ ഭ്രാന്തമായ പ്രണയം അവന് ഉൾക്കൊള്ളുവാനാകുമോ…. അങ്ങനെ സംഭവിച്ചാൽ തൻ്റെ മകൾക്ക് അത് താങ്ങുവാനാകുമോ…..

അത്തരം ചിന്തകൾ സിമോണിയയെ കൂടുതൽ തളർത്തി. അതു കൊണ്ട് തന്നെ തൻ്റെ മകളുടെ പ്രണയ നിമിഷങ്ങൾ സിമോണിയയ്ക്ക്  വേദനാജനകമായി. അവൾ തൻ്റെ കണ്ണുനീർ തുടച്ചു കൊണ്ട് ആ മുറി വിട്ടകന്നു.

?????

ഗാലക്സി, കോടിക്കണക്കിന് നക്ഷത്രങ്ങളും, ഗ്രഹങ്ങളും സ്ഥിതി ചെയ്യുന്ന നക്ഷത്ര നമൂഹം, ശൂന്യതയുടെ ഉറവിടം , അവിടെ മാക്സ് ഒഴുകി നടക്കുകയാണ്. ചിത്രങ്ങളിൽ മാത്രം കാണുന്ന ആ ലോകത്ത്.

ഒരു വലിയ ഗ്രഹം, അഗ്നി ലാർവ്വ പൊട്ടിയൊഴുകിയ ശേഷം, കാണുന്ന പോലൊരവസ്ഥ ചാരമായി കിടക്കുന്ന ഭൂപ്രദേശത്തിൽ അഗ്നി ലാർവ്വ പുഴ പോലെ ഒഴുകുന്ന പോലെയാണ് ആ ഗ്രഹം കാണുന്നത്. ആ ഗ്രഹം തന്നിലേക്ക് കൂടുതൽ കൂടുതൽ അടുത്തു വരുന്നു.

മാക്സ്……..

പിന്നിൽ നിന്നും മധുരമായ ഒരു ശബ്ദം, ഹൃദയത്തെ തൊട്ടുണർത്തിയ ശബ്ദം ചിരകാല പരിചിത ശബ്ദം. ഞൊടിയിടയിൽ അവൻ തിരിഞ്ഞു നോക്കി.

അവൻ്റെ മുന്നിലെ രൂപം കണ്ട് അവൻ്റെ മിഴികൾ നിറഞ്ഞൊഴുകി.ഒരിക്കൽ മാത്രം കണ്ട രൂപം, എന്നാൽ മരണം വരെ മറക്കാനാവാത്ത ആ രൂപം. അമ്മ,

അമ്മേ…..

മോനെ, അവിടേക്കു പോവല്ലേ… അവര് നിന്നെ കൊല്ലും,…

അമ്മേ…..

വാ…. എൻ്റെ അടുത്തേക്കു വാ….

അമ്മേ……

വാ…. മോനെ വാ….

പെട്ടെന്ന് എന്താ നടന്നത് എന്നറിയില്ല, ഒരു വെളിച്ചം മാത്രം, എന്തോ എന്നെ വലിച്ചെടുക്കുന്ന പോലെ. പ്രകാശവേഗതയിൽ ഞാൻ എങ്ങോട്ടോ സഞ്ചരിക്കുന്നു. എനിക്കു ചുറ്റും ഉൽക്കകളും പൊടിപടലങ്ങളും മാത്രം ആ പ്രകാശത്തിൻ്റെ തീവ്രത ഏറി വരുന്നു.

മിഴികൾ തുറക്കുമ്പോൾ ഞാനൊരു വനത്തിലാണ്. ഇത്ര നാളത്തെ പുറം ലോക വാസം കൊണ്ട് ഒന്നെനിക്കറിയാം ഇത് ഭൂമിയാണ്. അതെ ഞാൻ ഭൂമിയിൽ തിരികെ എത്തിയിരിക്കുന്നു.

ജോൺ…… ജോൺ……

നീയെവിടെയാണ് ജോൺ,

ഒരു സ്ത്രീ ശബ്ദം, അതെ എൻ്റെ അമ്മയുടെ ശബ്ദം.

ആ ശബ്ദം കേട്ടിടത്തേക്ക് ഞാൻ ഓടി, ഞാൻ പോലും അറിയാതെ, ആ ശബ്ദം എനിക്കു കേൾക്കാം, വ്യക്തമായി കേൾക്കാം. ഞാൻ ശക്തമായോടി, ആ ശബ്ദത്തിൻ്റെ ഉറവിടം തേടി.

ഒരു കുഞ്ഞിനെ മാറോടണച്ചു കൊണ്ട് തൂവെള്ള വസ്ത്രമണിഞ്ഞു കൊണ്ട്, ഒരു സ്ത്രീ ഓടുന്നു. അല്ല എൻ്റെ അമ്മയോടുന്നു. അച്ഛനെ തേടി കൊണ്ട് ആ വനത്തിൽ അതിവേഗം ഓടുകയാണ്. ആ മുഖത്ത് ഭയമാണ്. അതെനിക്കു വ്യക്തമായി കാണാം. ആരെയാണെൻ്റെ അമ്മ ഭയക്കുന്നത്.

ജോൺ നീയെവിടെയാ….

ജോൺ, സമയമില്ല,

ഒന്നു വിളി കേൾക്കു…..

പുഴയോരം ലക്ഷ്യമാക്കി എൻ്റെ അമ്മ ഓടുമ്പോൾ അമ്മയെ പിന്തുടർന്ന് ഞാനും ഓടിയിരുന്നു. അമ്മയെ കൺക്കുളിർക്കെ കണ്ടു കൊണ്ട് .

പുഴയോര മടുക്കാറായപ്പോ ഞാൻ ആ ശബ്ദം ആദ്യമായി കേട്ടു .

ജോൺ,……

എയ്ഞ്ചൽ……….

എൻ്റെ അച്ഛൻ്റെ ശബ്ദം, ഒരിക്കൽ പോലും കേൾക്കാത്ത എൻ്റെ അച്ഛൻ്റെ ശബ്ദം ഞാൻ ആദ്യമായി കേട്ടു . എൻ്റെ മിഴികൾ നിറഞ്ഞൊഴുകുകയാണ് എന്തു ചെയ്യണം എന്നനിക്കുമറിയില്ല.

എയ്ഞ്ചൽ എന്താ എന്താ പ്രശ്നം,

ജോൺ അവര് വരുന്നുണ്ട്,

ആര്, നീയെന്താ ഈ പറയുന്നെ,

മോണിമസ്, ഞാൻ പറഞ്ഞിട്ടില്ലെ,

അതിനെന്താ നമുക്കവരെ നേരിടാം….

ജോൺ അവർ നീ കരുതുന്ന പോലെ അല്ല, ഒറ്റയ്ക്കു പിടിച്ചു നിക്കാനാവില്ല, ആരെയും എനിക്കു സഹായത്തിന് വിളിക്കാനുമാവില്ല.

എയ്ഞ്ചൽ ഞാൻ കൂടെ ഇല്ലേ…. നമുക്കു പൊരുതാം.

വേണ്ട ജോൺ നീ, മാക്സിനേയും കൊണ്ട് പോകണം,

എവിടേക്ക്,

സേഫ് ഹൗസിലേക്ക് ഒലീവ നിങ്ങളെ കൊണ്ടു പോകും.

അപ്പോ നീ….

അവർക്കു വേണ്ടത് എന്നെയാണ്, ഞാൻ കൂടെ വന്നാൽ നിങ്ങൾക്കും ആപത്താണ്.

നീ… കൂടെ വരണം,

ജോൺ ഞാൻ പൊരുതും ജീവനോടെ ഉണ്ടെങ്കിൽ ഞാൻ വരും ജോൺ,

എയ്ഞ്ചൽ ജീവിക്കാനാണെങ്കിലും മരിക്കാനാണെങ്കിലും ഒരുമിച്ച്.

ജോൺ, അങ്ങനെ പറയരുത്.

ഞാൻ പറയും. നിൻ്റെ എല്ലാ സുഖ ദുഖങ്ങളിലും പങ്കു ചേർന്നവനാ… ഞാൻ ഉപേക്ഷിച്ചു പോവില്ല.

ജോൺ……

എന്നു വിളിച്ചു കൊണ്ട് അമ്മ അച്ഛനെ കെട്ടിപ്പിടിച്ചു ആ സമയം കുഞ്ഞു കരഞ്ഞതും.

ജോൺ മാക്സ്.

അവനെ സേഫ് ഹൗസിലേക്കയക്ക് എയ്ഞ്ചൽ, നമുക്കവരെ നേരിടാം.

പക്ഷെ ജോൺ,

എൻ്റെ തീരുമാനത്തിൽ മാറ്റമില്ല എയ്ഞ്ചൽ, എനി നിനക്കു തീരുമാനിക്കാം,

ജോൺ,

മരണമാണെലും ജീവിതമാണെലും നമുക്കൊരുമിച്ചു. അതിൽ മാക്സ് കൂടെ വേണം എന്നാണെങ്കിൽ,

ജോൺ, മാക്സിനൊന്നും പറ്റാൻ പാടില്ല. നിനക്കും പക്ഷെ നീ കേക്കില്ല എന്നെനിക്കറിയാം.

എങ്കിൽ മാക്സിനെ പറഞ്ഞയക്ക് .

കുറച്ചു നേരത്തെ മൗനത്തിന് ശേഷം, അമ്മ പറയുന്നതു കേട്ടു .

ഒലീവ ആക്ടീവ്….

അടുത്ത ക്ഷണം ഒരു ശബ്ദം കേട്ടു .

യസ് കാമാൻഡർ ,

ഒലീവാ ആക്ടിവേറ്റ് വെപ്പൺ റൂം….

ആക്ടിവേറ്റഡ് കമാൻഡർ ,

ഒലീവാ ഓണർഷിപ്പ് ഡ്രാൻസ്ഫർ മോഡ് ഓൺ ,

കമാൻഡർ ,

ഞാൻ പറഞ്ഞത് ചെയ്യ് ഒലീവ, ഇതെൻ്റെ കമാൻഡ് ആണ്.

ആക്ടിവേറ്റഡ് കമാൻഡർ ,

സ്കാൻ മാക്സ് ‘

ഒരു പച്ച വർണ്ണത്തിലുള്ള വെളിച്ചം ആ കൊച്ചിൻ്റെ ശീരത്തിൽ ഉടനീളം ചലിച്ചു.

സ്കാൻ കംപ്ലിറ്റഡ്,

എനി ഓണർഷിപ്പ് ചെയ്ൻജ് ചെയ്യ്.

ഓണർഷിപ്പ് ചെയ്ൻജഡ് സക്സസ്സ് ഫുളളി.

ഒലീവ, ഇവൻ്റെ സംരക്ഷണം എനി നിൻ്റെ കടമയാണ്. നിന്നിൽ ഞാൻ കയറ്റിയ പ്രോഗ്രാമുകൾ പ്രകാരം

യസ്സ് കമാൻഡർ ,

18 വയസുവരെ നീ മാക്സിനെ കമാൻഡറാണ്,

യസ്സ് കമാൻഡർ ,

മാക്സിനെ കുറിച്ചോ എന്നെ കുറിച്ചോ ഒരു വിവരവും പുറത്ത് പോവരുത്.

യസ്സ് കമാൻഡർ ,

സേവേർസ് ആർമി ഷിൽഡ് ആക്ടിവേറ്റ്.

അടുത്ത ക്ഷണം ഒരു തിളങ്ങുന്ന ഗോളം തെളിഞ്ഞു വന്നു. അമ്മ ആ കുഞ്ഞിനെ അതിലേക്കിട്ടു.

ഒലിവ സേഫ് ഹൗസ് 2

സേഫ് ഹൗസ് 2 ആക്ടിവേറ്റഡ്

അടുത്ത ക്ഷണം ആ ഗോളം കുഞ്ഞിനേയും കൊണ്ട് പുഴയിലേക്കു മുങ്ങിയതും അമ്മ നിലത്തിരുന്നു കരഞ്ഞു. അച്ഛൻ അമ്മയെ ആശ്വസിപ്പിക്കാനായി അരികിലേക്കു ചെന്നു.

എയ്ഞ്ചൽ നീ കരയാതെ,

ഉടനെ തന്നെ തൻ്റെ കണ്ണുനീർ തുടച്ചു കൊണ്ട് അമ്മ എഴുന്നേറ്റു. ആ മുഖത്ത് കോപം ഇരച്ചു കയറി. ആ ഭാവം കണ്ടാൽ ആർക്കും ഭയം വരും. എന്നാൽ ഒരു വ്യത്യാസവുമില്ലാതെ അച്ഛൻ അമ്മയെ മാറോടണച്ചു.

ജോൺ,

എന്താ എയ്ഞ്ചൽ,

എനിക്കൊരു വാക്ക് താ…

എന്താ….

ഞാൻ പറയുന്നത് അനുസരിക്കുമെന്ന്,

ആദ്യം നീ കാര്യം പറ,

വാക്കു താ… ജോൺ എങ്കിലേ ഞാൻ പറയൂ….

ശരി, വാക്കു തന്നിരിക്കുന്നു.

ഞാൻ വിളിക്കുമ്പോയല്ലാതെ , ഏലിയൻസ് യുദ്ധത്തിലേക്ക് ജോൺ ഇറങ്ങരുത്.

എയ്ഞ്ചൽ,

അതെ ജോൺ അവർ ശക്തരാണ്. അവർക്കിടയിൽ നീ അകപ്പെട്ടാൽ എൻ്റെ മനോബലം തകരും, ഞാൻ തളർന്നു പോകും അതിനർത്ഥം മരണമാണ്.

മനസിലായി എയ്ഞ്ചൽ, നീ എൻ്റെ പേരു വിളിക്കും വരെ ഞാൻ മറഞ്ഞിരിക്കാം, പക്ഷെ നിനക്കാപത്താണെന്നു തോന്നിയാൽ

ഉം…. ഞാനെതിർക്കില്ല , സമ്മതം.

ഇരുവർക്കിടയിലും കുറച്ചു നേരം മൗനം തളം കെട്ടി.

ജോൺ വീട്ടിലേക്കു പോകാം, സമയമില്ല, എനിക്ക് ഒരുങ്ങി നിൽക്കേണ്ടതുണ്ട്.

ഒരു പുഞ്ചിരിയോടെ അച്ഛൻ അമ്മയുടെ കൈ കവർന്നെടുത്തു. ഒരിക്കലും കൈ വിടില്ല എന്ന ഒരുറപ്പ് നൽകിയ പോലെ, അമ്മയുടെ കൈ പിടിച്ച് അച്ഛൻ മുന്നോട്ടു നടന്നപ്പോ ആ മാറിൽ തല ചായ്ച്ചു കൊണ്ട് അമ്മ നടന്നു.

എനിയൊരിക്കലും നടക്കാൻ കഴിഞ്ഞില്ല എങ്കിലോ… എന്ന ഭയം ഉള്ള പോലെ. അവരെ പിന്തുടർന്ന് ഞാനും ആ വീട്ടിലെത്തി.

മരപ്പലകകൾ കൊണ്ടുണ്ടാക്കിയ കൊച്ചു വീട്, എൻ്റെ വീട്. ഞാൻ ജനിച്ചു വളർന്ന എൻ്റെ വീട്, ഓർമ്മകളിൽ പോലും ഇല്ലാത്ത ആ വീട് ഞാൻ കൺകുളിർക്കെ കണ്ടു.

അകത്തു കയറിയ പാടെ , അമ്മ അച്ഛൻ്റെ അധരങ്ങൾ കവർന്നു. അവസാന ചുംബനമെന്ന പോലെ. ഉടനെ തന്നെ വേർപ്പിരിഞ്ഞ ശേഷം വീടിനു പിറകുവശത്തേക്ക് അമ്മ ഓടിയതും ഞാനും കൂടെ ഓടി.

മണ്ണിൽ തുറന്നു കിടക്കുന്ന വാതിൽ കൂടെ കാണുന്ന പടികൾ അമ്മയ്ക്കൊപ്പം ഞാനും ഇറങ്ങി. മെലിറ്റ എനിക്കു മുന്നിൽ തുറന്നതു പോലെ ഒരു വലിയ ആയുധശേഖരണം അവിടെ ഞാനും കണ്ടു.

വലതു വശത്തെ ചുവരിലേക്കു നോക്കി അമ്മ ഒരു വല്ലാത്ത ചിരി ചിരിച്ചു.

( തുടരും…..)

53 Comments

  1. Pls tell the link to get next part

  2. Pls tell the link to get next part

  3. Bro ithinte bakki evidya kittua site onn parayuo

    1. Pls tell the site to get next part

  4. സൂര്യൻ

    രാജ, ബാക്കി പാ൪ട്ടുക്കൾ അടുത്ത എങ്ങാനു൦ വരുമോ? താങ്കളുടെ കഥ എല്ലാം നല്ലത പക്ഷേ ഒന്നും പൂർത്തിയാക്കതെ താങ്കൾ നി൪ത്തുനത്. തിരക്ക് മനസില്ലാക്കാതെ പക്ഷേ ഒരുപാട് ലേറ്റ് ആക്കുന്നത് ശരിയാണൊ

    1. Check P R A T I L I P I

      1. Ithinte last part കുടെ ini അവിടെ വരാൻ ഉള്ളു
        Due to some issues ഇവിടെ ഇനി continue ചെയ്യുന്നില്ല എന്ന് തോന്നുന്നു

    2. പ്രണയരാജ

      Ee kadha climax aduthu bro avide kadha completed aayal ivide post chaiyan njan marakkilla

      1. Bro evidann kittuka

  5. Evede shiva shakthi katha idunnathum idathathum nigalude ishttam eni part undavilagil illa ennu paranal pore enje pole kure peer varum ennu kathirunnu edayiku vannu nokunnudavum

    1. പ്രണയരാജ

      Ivide njan ippo active aalla bro athane

  6. Vere yathelum sitil kamuki story upload cheythitundoo broo

    1. പ്രണയരാജ

      Ys

  7. Bro kamuki story pdf kitumo

  8. ബ്രോ
    കാമുകി എന്തിനാ ഡിലീറ്റ് ആക്കിയേ. നല്ല ഒരു സ്റ്റോറി ആണല്ലോ ??‍♂️
    Pdf കഴിയുമെങ്കിൽ അപ്‌ലോഡ് ചെയ്യൂ.
    നല്ല സ്റ്റോറീസ് ഓക്കേ എടുത്ത് കളയുന്നതെന്തിനാ ?.

    1. സത്യം ??

    2. പ്രണയരാജ

      Athinte copy write sell aavan nikkuvane athane ivide ninnum mariyath

Comments are closed.