?The universe?
Author : Pranaya Raja
ഒരു കണ്ണാടി കൂടിനകത്ത് ഞാൻ അടയ്ക്കപ്പെട്ടിട്ട് ഇന്നേക്ക് 17 കൊല്ലത്തിനും മുകളിലായി. നാളെ എന്റെ പിറന്നാൾ ആണ്, എനിക്ക് ഉറപ്പില്ല ആ ദിവസം തന്നെയാണ് ഞാൻ ജനിച്ചത് എന്ന്. എനിക്ക് ഓർമ്മ വന്ന നാൾ മുതൽ ഞാൻ ഈ കണ്ണാടി കൂടിനകത്ത് ആണ്.
അർദ്ധ വൃത്താകൃതിയിൽ ഉള്ള ഒരു കണ്ണാടിയാൽ മറയ്ക്കപ്പെട്ട ഒരു കൂട്, അതിനുള്ളിലാണ് ഞാൻ ഓർമ്മവച്ച കാലം മുതൽ ജീവിക്കുന്നത്. ചില്ലുകൂട്ടിൻ്റെ മുകളിലേക്ക് നോക്കിയാൽ ജലത്തിന് അകത്താണ് ഈ കൂട് സ്ഥിതി ചെയ്യുന്നത് എന്നറിയാം. അങ്ങിങ്ങായി നീങ്ങി അകലുന്ന ജലജീവികളെ ഇല്ലാതെ മറ്റൊന്നിനെയും ഞാൻ എന്റെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല.
ഒരാൾ പോലും കൂട്ടിനില്ലാതെ ഇതിനകത്ത് ഒറ്റയ്ക്ക് 17 വർഷം എങ്ങനെ കഴിച്ചുകൂട്ടി എന്ന് എനിക്കറിയില്ല. പക്ഷേ ഓരോ ദിവസവും ഇവിടെ ഞാൻ എന്ത് ചെയ്യണം ഇങ്ങനെ കഴിയണം എന്നെല്ലാം മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.
ഞാൻ വസിക്കുന്നത് ഭൂമിയിലാണ്, ഞാനൊരു മനുഷ്യനാണ്. ഈ ഭൂമിയിൽ ജാതിമതഭേദം വ്യത്യാസങ്ങളുണ്ട്, വ്യത്യസ്തമായ സംസ്കാരങ്ങൾ ഉണ്ട്. വ്യത്യസ്തമായ ദൈവങ്ങളുണ്ട്. പല ഭാഷകൾ ഉണ്ട്. എല്ലാം എനിക്കറിയാം, അതിനെക്കുറിച്ച് ഞാൻ ബോധവാനാണ്. പക്ഷേ എന്റെ ജാതി ഏത്, മതം ഏത്, എന്റെ മാതൃഭാഷ ഏത് എന്റെ അച്ഛനമ്മമാർ ആര് ഇതിനെക്കുറിച്ച് ചോദിച്ചാൽ എനിക്കും ഉത്തരമില്ല.
മാക്സ്…..
സ്പീക്കറിൽ നിന്നും എന്നെ വിളിക്കുന്ന ശബ്ദം കേട്ടതും, ഞാൻ ഇൻസ്ട്രക്ഷൻ റൂമിലേക്ക് യാത്രയായി.
മരുന്നു കഴിക്കാൻ സമയമായി…
Love crossed എന്ന ചൈനീസ് ഡ്രാമയുടെ theme അല്ലെ
എടാ ഇത് ഒരു ചൈനീസ് ഡ്രാമയുടെ തീം അല്ലെ കൊച്ചു കള്ളൻ നൈസ് ആയിട്ട് എടുത്തു അല്ലെ
??
Edo ee story next part ezuthi edado manushya
Next part എന്നു വരുമാറു bro
സംഭവം പൊളി ആയിട്ടുണ്ട് എപ്പോഴാണ് അടുത്ത പാർട്ടി വരുന്നത്
Super
മച്ചാനെ…
ഞാൻ വായിച്ചിട്ടില്ല.. വായിക്കാം.. തുടർക്കഥ വായിക്കാൻ പറ്റിയ മൂഡിൽ അല്ല… തുടങ്ങിയത് മനസ്സിൽ കിടപ്പുണ്ട്…. അത് ചിലപ്പോ ക്ലാഷ് ആവും അതാണ് ട്ടോ…
♥️♥️♥️♥️♥️♥️
Dear പ്രണയരാജ
കഥ തുടക്കം കൊള്ളാം എന്തായാലും അടുത്ത പാര്ടിനായി കാത്തിരിക്കുന്നു
വിത് ലൗ
കണ്ണൻ
Intrsting story brother I love it keep going