?The universe ? [ പ്രണയരാജ] 306

മാക്സ് നീ ഏലിയൻസിനെ കുറിച്ച് കേട്ടിട്ടുണ്ടോ… ഭൂമിയിൽ ഉള്ളവർക്ക് ഞാൻ ഒരു ഏലിയൻ ആണ്. എന്നാൽ ഞങ്ങളുടെ ഗ്രഹത്തിൽ ഉള്ളവർക്ക് ഭൂമിയിൽ ഉള്ളവരാണ് ഏലിയൻസ്. ഏലിയൻസ് എന്ന വാക്കിനർത്ഥം ദുഷ്ട ജീവികൾ എന്നല്ല പക്ഷേ ഭൂമിയുള്ളവർ കൊടുത്തിരിക്കുന്ന അർത്ഥം അങ്ങനെയാണ്. നാം വസിക്കുന്ന ഗ്രഹത്തിൽ അല്ലാതെ മറ്റൊരു ഗ്രഹത്തിൽ വസിക്കുന്ന ആരെയും പൊതുവായി  വിളിക്കുന്ന ഒരു പേര് മാത്രമാണ് ഏലിയൻസ്.

പക്ഷേ ഒന്ന് ഉള്ളതാണ് അപകടകാരികളായ ഒട്ടനവധി ഏലിയൻസ് ഉണ്ട്. സ്നേക്കേഴ്സ് എന്ന ഒരു സ്പീഷ്യസാണ് ഞാൻ , ഇവിടെ നിന്ന് എൺപതിനായിരം ലക്ഷം പ്രകാശവർഷം ദൂരെയാണ് എന്റെ ആ ഗ്രഹം, റസ്റ്റോറിയ എന്നാണ് ആഗ്രഹത്തിന് പേര്.

ഇപ്പോൾ നിനക്ക് ഒരു സംശയം ഉണ്ടാവും, അന്യഗ്രഹ വാസിയായ ഞാനും നിന്റെ പിതാവും  എങ്ങനെ ഒന്നുചേർന്നു  എന്ന്, അതിനൊരു സിമ്പിൾ ആൻസർ മാത്രമേ എനിക്ക് തരാൻ കഴിയു,പ്രണയം. ഈ ഒരു വാക്ക് ഞങ്ങളുടെ ഗ്രഹത്തിൽ ഇല്ല, ഞങ്ങൾക്ക് ട്രാക്ഷൻ ആണുള്ളത് അതായത് ഒരാളെ തിരഞ്ഞെടുക്കാം ആ ഒരാളുമായി മാത്രമേ ഞങ്ങളുടെ ജീവിതകാലം മുഴുവൻ ഇണ  ചേരാൻ സാധിക്കുകയൊള്ളു , ഏതെങ്കിലും  കാരണവശാൽ  ഒരു ഇണ മരണപ്പെട്ടാൽ മറ്റേ ഇണയ്ക്ക് ജീവിക്കാൻ കഴിയില്ല, ആ ഇണയും ജീവൻ ത്യാഗം ചെയ്യും. പക്ഷേ ആണാണ് മരിക്കുന്നതെങ്കിൽ കുഞ്ഞു ഉണ്ടെങ്കിൽ മാത്രം പെൺ, കുഞ്ഞിന്  15 വയസ്സ് ആകുന്നത് വരെ ജീവിച്ചിരുന്നെ  മതിയാകു, എന്നാൽ കുഞ്ഞിന് 15 തികയുന്ന നിമിഷം തന്നെ അവൾ  ജീവൻ വെടിയും.

ഇതെല്ലാം ഞാൻ നിനക്ക് പറയുന്നത് ഇതിനു വേണ്ടി മാത്രമാണ്, കാരണം നിനക്ക് ഉള്ളിൽ ഒത്തിരി സംശയങ്ങൾ ഉണ്ടാകും. നീ ആര്  നിനക്ക് എന്തുകൊണ്ട് ഇങ്ങനെ തടവിൽ കഴിയേണ്ടി വന്നു, അങ്ങനെ ഒട്ടനവധി ചോദ്യങ്ങൾ  ഇതിനുള്ള ഉത്തരം മാത്രമാണിത്.

അതെല്ലാം കേട്ട് എനിക്ക് തലയ്ക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ ഒരു അവസ്ഥയായിരുന്നു, കേൾക്കുന്നത് സത്യമോ മിഥ്യയോ എന്ന് അറിയാത്ത ഒരു തരം അവസ്ഥ, ഒരാൾക്കും വരാത്ത ജീവിതരീതിയിലൂടെയാണ് ഞാൻ ജീവിച്ചു പോകുന്നത്, അതുകൊണ്ട് തന്നെ ആ വാക്കുകൾ എനിക്ക് വിശ്വസിക്കാതെ വേറെ നിവൃത്തി ഉണ്ടായിരുന്നില്ല.

മാക്സ് നീ ഒരു മനുഷ്യന്റെയും  സ്നേക്കേഴ്സിന്റെയും  കുഞ്ഞാണ്, അതായത് രണ്ട് സ്പീഷീസിൽ നിന്നും ഉണ്ടായ ഒരു സ്പെഷ്യൽ ചൈൽഡ്. നിന്നെ  ഇവിടെ തടവറയിൽ ആക്കിയത് അല്ല, മറിച്ച് പുറം ലോകത്ത് നിന്നും നിന്നെ  രക്ഷിച്ചു  വളർത്തുകയായിരുന്നു.

എന്റെ സ്പീഷ്യസ് നിന്നെ ഒരിക്കലും തിരഞ്ഞു വരില്ല. കാരണം നിന്നെ അവർക്ക്  ആവശ്യവുമില്ല, യു ആർ ഹാഫ് ബ്ലഡ്, പക്ഷേ നീ ഉള്ളത് പോലും അവർക്കറിയില്ല, എന്തിനേറേ ഞാൻ ഇന്ന് ജീവനോടെ ഇല്ല എന്ന് പോലും അവർക്കറിയില്ല.

Updated: January 19, 2021 — 9:46 pm

56 Comments

  1. Love crossed എന്ന ചൈനീസ് ഡ്രാമയുടെ theme അല്ലെ

  2. എടാ ഇത് ഒരു ചൈനീസ് ഡ്രാമയുടെ തീം അല്ലെ കൊച്ചു കള്ളൻ നൈസ് ആയിട്ട് എടുത്തു അല്ലെ

  3. Edo ee story next part ezuthi edado manushya

  4. Next part എന്നു വരുമാറു bro

    1. മാത്തുകുട്ടി

      സംഭവം പൊളി ആയിട്ടുണ്ട് എപ്പോഴാണ് അടുത്ത പാർട്ടി വരുന്നത്

  5. മച്ചാനെ…

    ഞാൻ വായിച്ചിട്ടില്ല.. വായിക്കാം.. തുടർക്കഥ വായിക്കാൻ പറ്റിയ മൂഡിൽ അല്ല… തുടങ്ങിയത് മനസ്സിൽ കിടപ്പുണ്ട്…. അത് ചിലപ്പോ ക്ലാഷ് ആവും അതാണ് ട്ടോ…

    ♥️♥️♥️♥️♥️♥️

  6. Dear പ്രണയരാജ

    കഥ തുടക്കം കൊള്ളാം എന്തായാലും അടുത്ത പാര്ടിനായി കാത്തിരിക്കുന്നു

    വിത് ലൗ
    കണ്ണൻ

  7. Intrsting story brother I love it keep going

Comments are closed.