?The universe ? [ പ്രണയരാജ] 306

കിളിനാദം പോലെ ആ ശബ്ദം ഞാൻ കേട്ടു.

മാക്സ് ഞാനാണ് നിന്റെ അമ്മ

ആ വാക്കുകൾ കേട്ടപ്പോൾ എന്നിൽ ഉണർന്ന വികാരം എന്തെന്ന് എനിക്കറിയില്ല, പക്ഷേ അന്നാദ്യമായി എന്റെ മിഴികളിൽ നിന്നും ജലകണങ്ങൾ അടർന്നു വീഴുന്നത് ഞാൻ അറിഞ്ഞു . ആ നിമിഷം ഞാൻ oru വലിയ സത്യം അറിഞ്ഞു, അന്നാദ്യമായി ഞാൻ കരഞ്ഞു.

മാക്സ് ഞാൻ പറയുന്നതു നീ കേൾക്കണം, ഇത് ഞാൻ നിനക്കു  വേണ്ടി റെക്കോർഡ് ചെയ്തിട്ടുള്ള വീഡിയോ മാത്രമാണ്. അതുകൊണ്ടു തന്നെ നിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുവാൻ എനിക്ക്  ആവില്ല. നിന്റെ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ ഒലീവ നൽകുന്നതായിരിക്കും.

ഈ വീഡിയോ കാണുന്ന നിമിഷം, എന്റെ മകന് 18 വയസ്സ് പൂർത്തിയായിട്ടുണ്ടാകും, പക്ഷേ ഈ സമയം, നിന്റെ അച്ഛനമ്മമാർ ജീവനോടെ ഉണ്ടാവില്ല.

മാക്സ്, ഈ ചിത്രം നോക്കൂ, ഇതാണ് നിന്റെ അച്ഛൻ.

ഞാൻ ആ ചിത്രത്തിലേക്ക് സൂക്ഷിച്ചു നോക്കി, സുന്ദരനായ ഒരു ചെറുപ്പക്കാരന്റെ  ചിത്രമായിരുന്നു.

മാക്സ് നിനക്ക് നിന്റെ അച്ഛന്റെയും  അമ്മയുടെയും പേര് അറിയണ്ടേ.

ഞാനറിയാതെ തന്നെ എന്റെ തലകൾ ആട്ടി,

മാക്സ് എന്റെ പേര്, എയ്ഞ്ചൽ എന്നാണ് നിന്റെ അച്ഛന്റെ പേര് ജോൺ.

ആ പേരുകൾ ഞാൻ ഒരുപാട് വട്ടം മനസ്സിൽ തന്നെ പറഞ്ഞു, ഇപ്പോൾ എനിക്കറിയാം എന്റെ അച്ഛനമ്മമാർ ആരെന്ന്.

മാക്സ്, ഇനി ഞാൻ പറയുന്ന കാര്യങ്ങൾ നീ സൂക്ഷിച്ചു കേൾക്കണം, ഒലീവ അവൾ എന്റെ അസിസ്റ്റന്റ് ആണ്.  അവളെ ഞാൻ ഏൽപ്പിച്ച ദൗത്യം ആണ്,നിന്നെ സംരക്ഷിക്കുക എന്നത്. എനിക്കറിയാം അത് വളരെ വിജയകരമായി അവൾ  പൂർത്തിയാകുമെന്ന്.

മാക്സ് നീ ഒരു സ്പെഷ്യൽ കുഞ്ഞാണ്, ഇനി ഞാൻ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു കേൾക്കണം. നിനക്ക് പുറം ലോകവുമായി ബന്ധം കുറവാണ്, അതുകൊണ്ടു തന്നെ ഈ പറയുന്ന കാര്യം നീ ശ്രദ്ധിച്ചു കേൾക്കണം. ഒലീവയോട് ” ഒലീവ ആക്ടിവേറ്റ് ” എന്നു  പറയുന്ന നിമിഷം ഒരു കൊച്ചു വാച്ചിന്റെ  രൂപത്തിൽ അവൾ നിന്റെ കയ്യിലേക്ക് വന്നുചേരും. ഇവിടെ പോകുമ്പോഴും നിനക്ക് അവളെ  കൊണ്ടുപോകാം, നിനക്ക് ആവശ്യമായി വരുന്ന സമയങ്ങളിലെല്ലാം അവൾ നിന്നെ സഹായിക്കും.

ഒരിക്കലും അവളെ കുറിച്ച് മറ്റാരോടും പറയരുത്, കാരണം നീ വസിക്കുന്നത് ഭൂമിയിലാണ്. ഇവിടുത്തെ ടെക്നോളജി ഒന്നുമല്ല ഇവൾക്കു മുന്നിൽ … അപ്പോൾ നീ ചിന്തിക്കുന്നുണ്ടാവും ഒലീവ്, എവിടെ നിന്നു വന്നു. അതിൽ അടുത്ത സംശയം എന്നെക്കുറിച്ച് ആയിരിക്കും

Updated: January 19, 2021 — 9:46 pm

56 Comments

  1. Love crossed എന്ന ചൈനീസ് ഡ്രാമയുടെ theme അല്ലെ

  2. എടാ ഇത് ഒരു ചൈനീസ് ഡ്രാമയുടെ തീം അല്ലെ കൊച്ചു കള്ളൻ നൈസ് ആയിട്ട് എടുത്തു അല്ലെ

  3. Edo ee story next part ezuthi edado manushya

  4. Next part എന്നു വരുമാറു bro

    1. മാത്തുകുട്ടി

      സംഭവം പൊളി ആയിട്ടുണ്ട് എപ്പോഴാണ് അടുത്ത പാർട്ടി വരുന്നത്

  5. മച്ചാനെ…

    ഞാൻ വായിച്ചിട്ടില്ല.. വായിക്കാം.. തുടർക്കഥ വായിക്കാൻ പറ്റിയ മൂഡിൽ അല്ല… തുടങ്ങിയത് മനസ്സിൽ കിടപ്പുണ്ട്…. അത് ചിലപ്പോ ക്ലാഷ് ആവും അതാണ് ട്ടോ…

    ♥️♥️♥️♥️♥️♥️

  6. Dear പ്രണയരാജ

    കഥ തുടക്കം കൊള്ളാം എന്തായാലും അടുത്ത പാര്ടിനായി കാത്തിരിക്കുന്നു

    വിത് ലൗ
    കണ്ണൻ

  7. Intrsting story brother I love it keep going

Comments are closed.