?The universe ? [ പ്രണയരാജ] 306

പെട്ടെന്നായിരുന്നു ഞാൻ ഇരുന്ന ഇൻസ്ട്രക്ഷൻ റൂമിൽ മാറ്റങ്ങൾ വന്നു തുടങ്ങിയത്. ചുമരിലെ ചില പാളികൾ അങ്ങോട്ടുമിങ്ങോട്ടും നീങ്ങുകയും, ചില വസ്തുക്കൾ പുറത്തേക്ക് വരികയും ഒക്കെ ചെയ്യുന്നത് ഞാൻ വിസ്മയത്തോടെ നോക്കി നിന്നു.

 

ഹായ് മാക്സ്,

 

ഹാപ്പി ബര്ത്ഡേ…..

 

ഹാപ്പി ബര്ത്ഡേ…

സ്പീക്കർ നിന്നും ആ ശബ്ദം കേട്ടതും എനിക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത എന്തോ ഒരു വികാരം അന്നാദ്യമായി തോന്നി.

താങ്ക്യൂ ഇൻസ്ട്രക്ടർ.

മാക്സ്, നിനക്കെന്നെ ഒലീവ എന്നുവിളിക്കാം.

ഈ സമയം മുതൽ ഞാൻ നിന്റെ ഇൻസ്ട്രക്ടർ അല്ല, മറിച്ച് നീയാണ് എന്റെ ഇൻസ്ട്രക്ടർ.

ഒരിക്കലും എനിക്ക് വിശ്വസിക്കാൻ കഴിയാത്ത ഒരു തരം സംഭാഷണം ആയിരുന്നു ഇപ്പൊ നടന്നു കൊണ്ടിരിക്കുന്നത് . ഇതുവരെ ഞാൻ ആരുടെ വാക്കുകൾ കേട്ട് അനുസരിച്ചുവോ ആ  ആൾ ഇനി മുതൽ ഞാൻ പറയുന്നത് അനുസരിക്കുമെന്ന് പറയുന്നത് എങ്ങനെ വിശ്വസിക്കാനാണ്.

ഇൻസ്ട്രക്ടർ..

മാക്സ്, ഒലീവ

ഓക്കേ ഒലീവ, ഞാൻ ആരാണ്.

മാക്സ്, അത് ഞാൻ പറയില്ല,  നിനക്കുള്ള ഉത്തരം മുന്നേ തന്നെ എന്നിൽ  പ്രോഗ്രാം ചെയ്തു വച്ചിട്ടുണ്ട്, നീ ആ സീറ്റിലേക്ക് ഇരിക്കു.

ഒലീവ പറഞ്ഞതനുസരിച്ച് ഞാൻ ആ സീറ്റിൽ ഇരുന്നു .

പെട്ടെന്നു എനിക്കു ചുറ്റുമുള്ള  പ്രകാശത്തിന്റെ അളവ് കുറഞ്ഞു,  ഒരു ഇടുങ്ങിയ വെളിച്ചം മാത്രം. പെട്ടെന്ന് എന്റെ മുന്നിൽ ഒരു സ്ത്രീയുടെ രൂപം തെളിഞ്ഞു വന്നു.അത് കണ്ടപ്പോ തന്നെ എനിക്ക് മനസ്സിലായി, ഇതൊരു ഹോളോഗ്രാം ടെക്നോളജി ആണ്. ഇതിനെക്കുറിച്ച് ഞാൻ വായിച്ചിട്ടുണ്ട്.

ആ സ്ത്രീരൂപം കുറച്ചു നേരം എന്നെ നോക്കി നിന്നു,  അതെന്റെ അരികിലേക്ക് വന്nu. എന്റെ കവിളിൽ ആ രൂപം  തൊടുവാൻ ശ്രമിക്കുന്നതു പോലെ. എനിക്കൊന്നും ഫീൽ ചെയ്യാൻ ആവുന്നില്ല. ആ സ്ത്രീരൂപം അളവറ്റ സൗന്ദര്യം ഉള്ള ഒരു പെണ്ണിനെ പോലെ തോന്നിച്ചു.

മാക്സ്.

Updated: January 19, 2021 — 9:46 pm

56 Comments

  1. Love crossed എന്ന ചൈനീസ് ഡ്രാമയുടെ theme അല്ലെ

  2. എടാ ഇത് ഒരു ചൈനീസ് ഡ്രാമയുടെ തീം അല്ലെ കൊച്ചു കള്ളൻ നൈസ് ആയിട്ട് എടുത്തു അല്ലെ

  3. Edo ee story next part ezuthi edado manushya

  4. Next part എന്നു വരുമാറു bro

    1. മാത്തുകുട്ടി

      സംഭവം പൊളി ആയിട്ടുണ്ട് എപ്പോഴാണ് അടുത്ത പാർട്ടി വരുന്നത്

  5. മച്ചാനെ…

    ഞാൻ വായിച്ചിട്ടില്ല.. വായിക്കാം.. തുടർക്കഥ വായിക്കാൻ പറ്റിയ മൂഡിൽ അല്ല… തുടങ്ങിയത് മനസ്സിൽ കിടപ്പുണ്ട്…. അത് ചിലപ്പോ ക്ലാഷ് ആവും അതാണ് ട്ടോ…

    ♥️♥️♥️♥️♥️♥️

  6. Dear പ്രണയരാജ

    കഥ തുടക്കം കൊള്ളാം എന്തായാലും അടുത്ത പാര്ടിനായി കാത്തിരിക്കുന്നു

    വിത് ലൗ
    കണ്ണൻ

  7. Intrsting story brother I love it keep going

Comments are closed.