?The universe ? [ പ്രണയരാജ] 306

അറിയാതെ മനസ്സു മന്ത്രിച്ചു അമ്മ എന്ന രണ്ടക്ഷരം. എന്റെ അമ്മയെ ഇതുവരെ ഞാൻ കണ്ടിട്ടില്ല. കണ്ടതായ ഓർമ്മ പോലും ഇല്ല, അച്ഛനെയും അതുപോലെ തന്നെ. ഒരു മത്സരത്തിനുള്ള സ്നേഹം പോലും അവർക്ക് എന്നോട് ഇല്ലാതായിപ്പോയോ. അതോ അവരൊന്നും ജീവനോടെ ഇല്ലേ…

 

സത്യത്തിൽ നാളെ എന്റെ പിറന്നാൾ ദിനത്തിൽ എല്ലാ ഉത്തരങ്ങളും വന്നുചേരുമെന്ന് അറിഞ്ഞതിനു ശേഷം, എന്നിൽ ചോദ്യങ്ങൾ കൂടുതൽ കൂടുതൽ ഉൾത്തിരിഞ്ഞു വരുകയാണ്.

 

എപ്പോഴാണ് ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണതെന്ന് എനിക്ക് പോലും അറിയില്ല. അതിരാവിലെ തന്നെ ഞാൻ ഉണർന്നിരുന്നു. ചുറ്റും അന്ധകാരം ബെഡിന്  അരികിലെ ചുവന്ന ബട്ടണിൽ ഞാൻ അമർത്തിയതും,മുകളിലെ കണ്ണാടി കൂടി നെ മറച്ചിരുന്ന ആ ലോഹ കൂട് പതിയെ തുറന്നു.

 

പതിയെ പ്രകാശം കടന്നുവന്നു. വേഗത്തിൽ തന്നെ എന്റെ പ്രഭാതകർമങ്ങൾ എല്ലാം തീർത്തു, ഞാൻ ഇൻസ്ട്രക്ഷൻ റൂമിലേക്ക് ചെന്നു.

 

റൂമിൽ എത്തിയിട്ടും മാസ്റ്റർ കമ്പ്യൂട്ടറിൽ നിന്ന് യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല. അതിന്റെ കാരണം അറിയാതെ ഞാൻ ചിന്തിച്ചു , അപ്പോഴാണ് സമയം എട്ടു മണി ആയതേ ഉള്ളൂ എന്ന് ഞാൻ അറിഞ്ഞത്.

 

എനിക്ക് അടക്കാനാവാത്ത ആകാംക്ഷയും ജിജ്ഞാസയും ഉണ്ടായിരുന്നു. ഞാൻ അറിയാൻ ആഗ്രഹിച്ച സത്യങ്ങൾ ഇനി എനിക്ക് അറിയാനാവും. അതിന് എന്റെ മുന്നിൽ രണ്ട് മണിക്കൂറുകൾ മാത്രം.

 

പക്ഷേ ഇന്നത്തെ സമയം കടന്നു പോകുവാൻ ഏറെ അധികം വൈകുന്നതു പോലെ, പല ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾക്കായി കാത്തിരിക്കുന്നതു കൊണ്ടാവാം, സമയവും എന്നെ പരിഹസിച്ചു തുടങ്ങിയത്.

 

എന്റെ മാസ്റ്റർ കമ്പ്യൂട്ടറിനെ, ഇൻസ്ട്രക്ടർ എന്ന് വിളിക്കുവാൻ മാത്രമാണ് എനിക്ക് അർഹതയുള്ളത്, ഇൻസ്ട്രക്ടർ പറയുന്ന ഇൻസ്ട്രക്ഷനുകൾ കൃത്യമായി ചെയ്യുക എന്നതാണ് എൻ്റെ കർത്തവ്യം. ചിന്തിച്ചു ചിന്തിച്ചു സമയം പോയത് ഞാൻ അറിഞ്ഞില്ല.

 

Updated: January 19, 2021 — 9:46 pm

56 Comments

  1. Love crossed എന്ന ചൈനീസ് ഡ്രാമയുടെ theme അല്ലെ

  2. എടാ ഇത് ഒരു ചൈനീസ് ഡ്രാമയുടെ തീം അല്ലെ കൊച്ചു കള്ളൻ നൈസ് ആയിട്ട് എടുത്തു അല്ലെ

  3. Edo ee story next part ezuthi edado manushya

  4. Next part എന്നു വരുമാറു bro

    1. മാത്തുകുട്ടി

      സംഭവം പൊളി ആയിട്ടുണ്ട് എപ്പോഴാണ് അടുത്ത പാർട്ടി വരുന്നത്

  5. മച്ചാനെ…

    ഞാൻ വായിച്ചിട്ടില്ല.. വായിക്കാം.. തുടർക്കഥ വായിക്കാൻ പറ്റിയ മൂഡിൽ അല്ല… തുടങ്ങിയത് മനസ്സിൽ കിടപ്പുണ്ട്…. അത് ചിലപ്പോ ക്ലാഷ് ആവും അതാണ് ട്ടോ…

    ♥️♥️♥️♥️♥️♥️

  6. Dear പ്രണയരാജ

    കഥ തുടക്കം കൊള്ളാം എന്തായാലും അടുത്ത പാര്ടിനായി കാത്തിരിക്കുന്നു

    വിത് ലൗ
    കണ്ണൻ

  7. Intrsting story brother I love it keep going

Comments are closed.