?The universe ? [ പ്രണയരാജ] 306

അടുത്ത ക്ഷണം തന്നെ എന്റെ ശരീരത്തെ ബന്ധിച്ചിരുന്നു.  കമഴ്ന്നു കിടന്നുകൊണ്ട് തന്നെ എനിക്ക് പിന്നിൽ എന്താണ് നടക്കുന്നതെന്ന് അറിയാൻ കഴിഞ്ഞിരുന്നില്ല. ഒരു ഇരുമ്പ് വളയം എൻ്റെ കൈകാലുകൾ,  ബന്ധിച്ചു. അതുപോലെ മറ്റൊരു വലിയ ഇരുമ്പു വളയും, എന്റെ പുറത്തിന് കുറുകെ വന്നു ലോക്കായി. തല ഉയർത്താൻ ശ്രമിച്ചപ്പോൾ ആയിരുന്നു. രണ്ടു സൈഡിൽ നിന്നും ഒരു ഇരുമ്പു പ്ലേറ്റ് പോലെ എന്തോ ഒന്ന് വന്നു എന്റെ തല ഉയർത്താൻ കഴിയാത്ത വിധം ബന്ധനത്തിൽ ആക്കിയത്.

 

ആ കൊച്ച് പ്രായത്തിൽ ഭയത്തോടെ ആയിരുന്നു ഞാൻ ആ നിമിഷം കഴിച്ചുകൂട്ടിയത്. പെട്ടെന്ന് എന്റെ കഴുത്തിലേക്ക് നിരവധി സൂചി മുനകൾ കുത്തി ഇറങ്ങുന്ന വേദനയിൽ ഞാൻ അലറി വിളിച്ചിരുന്നു. പിന്നീട് ഓർമ്മ വരുമ്പോൾ ഞാൻ ആ വീട്ടിൽ തന്നെ കിടക്കുന്നുണ്ടായിരുന്നു.

 

സത്യത്തിൽ മനുഷ്യന് സന്തോഷം സങ്കടം അങ്ങനെ ഒത്തിരി ഒത്തിരി വികാരങ്ങൾ ഉണ്ടെന്ന് ഞാൻ കേട്ടിട്ടുണ്ട്. അടുത്തിടപഴകാൻ  ആരും ഇല്ലാത്തത് കൊണ്ടാവാം എനിക്ക് അത്തരം വികാരങ്ങൾ ഒന്നുമില്ല. ചിരിക്കുന്നത് എങ്ങനെയാണെന്നോ കരയുന്നത് എങ്ങനെയാണെന്നോ എനിക്കറിയില്ല. വേദനിച്ചാൽ തന്നെ എന്നിൽ നിന്നും അടർന്നു വീഴുന്ന സ്വര വീജികൾ മാത്രമാണ് എന്റെ ദുഃഖത്തിന് പ്രതീകം.

 

ഭക്ഷണം കഴിച്ച ശേഷം രാത്രി ഞാൻ കിടക്കയിൽ വന്നു കിടന്നു. സമയം 7 മണി. എന്നും കരുതും നേരത്തെ കടന്നിരുന്നു എങ്കിൽ എന്ന്, എന്നാൽ ഇന്ന് അതിന് അവസരം ലഭിച്ചിട്ടും എനിക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല.

 

നാളെ എന്റെ പതിനെട്ടാം പിറന്നാൾ ആണ്, ഇത്രയും കാലത്തെ എന്റെ ചോദ്യത്തിന് ഉത്തരം കിട്ടുന്ന നാൾ. ഞാൻ കാത്തിരിക്കുന്നതും ആ ഒരു നാളിനു വേണ്ടിയാണ്.

 

ഒത്തിരി ചോദ്യങ്ങൾ എന്റെ മനസ്സിൽ ഉണ്ട്, നാളെ എനിക്ക് അതിനു ഉത്തരങ്ങൾ കിട്ടിയെന്നു വരാം. ചിലപ്പോ ഉത്തരം ഒന്നും കിട്ടിയില്ല എന്നും വരാം. കാരണം എല്ലാം അറിയുന്നത് ആ മാസ്റ്റർ കമ്പ്യൂട്ടറിന് മാത്രം. അല്ല എങ്കിൽ ആ കമ്പ്യൂട്ടറിനെ നിർമ്മിച്ച ആ വ്യക്തിക്കു മാത്രം.

 

മുകളിലേക്ക് നോക്കിക്കൊണ്ട് കിടക്കുമ്പോഴാണ് ഞാൻ ആ കാഴ്ച കണ്ടത്. ഒരു കൊച്ചു മത്സ്യകുഞ്ഞുങ്ങൾ കൂട്ടത്തോടെ അമ്മ മത്സ്യത്തിന് പിറകെ സന്തോഷത്തോടെ നീങ്ങിപ്പോകുന്നു. അതിൽ നിന്നും കൂട്ടം തെറ്റിയ ഒരു കുഞ്ഞു മത്സ്യത്തെ അപ്പോൾ തന്നെ കൂട്ടത്തിലേക്ക് ആക്കുന്ന അമ്മ മത്സ്യം.

 

Updated: January 19, 2021 — 9:46 pm

56 Comments

  1. Love crossed എന്ന ചൈനീസ് ഡ്രാമയുടെ theme അല്ലെ

  2. എടാ ഇത് ഒരു ചൈനീസ് ഡ്രാമയുടെ തീം അല്ലെ കൊച്ചു കള്ളൻ നൈസ് ആയിട്ട് എടുത്തു അല്ലെ

  3. Edo ee story next part ezuthi edado manushya

  4. Next part എന്നു വരുമാറു bro

    1. മാത്തുകുട്ടി

      സംഭവം പൊളി ആയിട്ടുണ്ട് എപ്പോഴാണ് അടുത്ത പാർട്ടി വരുന്നത്

  5. മച്ചാനെ…

    ഞാൻ വായിച്ചിട്ടില്ല.. വായിക്കാം.. തുടർക്കഥ വായിക്കാൻ പറ്റിയ മൂഡിൽ അല്ല… തുടങ്ങിയത് മനസ്സിൽ കിടപ്പുണ്ട്…. അത് ചിലപ്പോ ക്ലാഷ് ആവും അതാണ് ട്ടോ…

    ♥️♥️♥️♥️♥️♥️

  6. Dear പ്രണയരാജ

    കഥ തുടക്കം കൊള്ളാം എന്തായാലും അടുത്ത പാര്ടിനായി കാത്തിരിക്കുന്നു

    വിത് ലൗ
    കണ്ണൻ

  7. Intrsting story brother I love it keep going

Comments are closed.