?The universe ? [ പ്രണയരാജ] 306

ഇൻസ്ട്രക്ഷൻ വന്നതും ഇതിനകത്ത് തന്നെ ഒരുക്കിയിരിക്കുന്ന ജിമ്മിലേക്ക് ഞാൻ ചെന്നു.

വെയിറ്റ് എടുക്കാനായി ഞാൻ തുനിഞ്ഞതും

 

മാക്സ് വാം അപ്പ്

 

എന്റെ എല്ലാ കാര്യങ്ങൾ കൃത്യമായി വീക്ഷിക്കപ്പെടുന്നു ഉണ്ട്. അതിനനുസരിച്ച് എനിക്ക് കൃത്യമായ ഇൻസ്ട്രക്ഷൻ തരുന്നുണ്ട്, ശരീരം ഒന്ന് ചൂടാക്കിയശേഷം, ഭാരം എടുത്തു കളിച്ചു. ഉറച്ച പേശികളാണ് എനിക്ക്,  കൃത്യമായ ഇൻസ്ട്രക്ഷനിലൂടെ, മാസ്റ്റർ കമ്പ്യൂട്ടറിനെ രൂപാന്തരപ്പെടുത്തി എടുത്തതാണ് എന്നെ. പക്ഷെ എന്തിനുവേണ്ടി.

 

ബാത്റൂമിൽ ചെന്ന് കുളിക്കുമ്പോൾ ആയിരുന്നു അടുത്ത ഇൻസ്ട്രക്ഷൻ കേട്ടത്. പെട്ടെന്ന് കുളികഴിഞ്ഞ്, ഇൻസ്ട്രക്ഷൻ മുറിയിലേക്ക് ചെന്നു.

 

ഇന്ന് നിനക്ക്, ഒരു ഇൻസ്ട്രക്ഷനും ഉണ്ടാവുന്നതല്ല. നാളെ രാവിലെ 10 മണിവരെ നീ സ്വതന്ത്രനാണ്. ഈ സെയ്ഫ് ഹൗസിനുള്ളിൽ നിനക്ക് ഇഷ്ടമുള്ള പോലെ കഴിച്ചു കൂട്ടാം.

 

അതിനുശേഷം പി പി പി എന്നു മൂന്നുവട്ടം ശബ്ദിച്ചു. ആ ശബ്ദം കേട്ടതും എന്റെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു. എല്ലാ പിറന്നാളിനും ഈ ശബ്ദം എനിക്ക് പരിചിതമാണ്. മാസ്റ്റർ കമ്പ്യൂട്ടർ ഉറങ്ങുമ്പോൾ ഉണ്ടാക്കുന്ന ശബ്ദം. ഇനി ഉണരുമ്പോൾ എന്റെ പേരായിരിക്കും ആദ്യം  കേൾക്കുക.

 

ഇപ്പോൾ ഞാൻ സ്വതന്ത്രനാണ്, പക്ഷെ ഞാൻ സ്വതന്ത്രനല്ല. എന്നെ നിയന്ത്രിക്കാൻ ആരുമില്ലെന്ന് മാത്രം. പക്ഷെ ഈ തടവറയിൽ .നിന്നും എനിക്ക് മോചനം ലഭിച്ചിട്ടില്ല.

 

പുറംലോകം എങ്ങനെയുണ്ടെന്ന് എനിക്കറിയില്ല. എന്റെ മുന്നിലെ ഡിസ്പ്ലേ തെളിഞ്ഞിട്ടുള്ള ദൃശ്യങ്ങളിലൂടെ മാത്രമാണ് ലോകത്തെ കണ്ടിട്ടുള്ളത് തന്നെ.

 

ഞാൻ ബെഡിലേക്ക് കിടന്നു, പതിയെ പഴയ ചില ഓർമ്മകൾ ചികഞ്ഞു കൊണ്ട് കിടന്നു. എനിക്ക് നല്ല ഓർമ്മയുണ്ട് എനിക്ക് എട്ടു വയസ്സ്, കമ്പ്യൂട്ടറിൻ്റെ ഉത്തരവു പ്രകാരം മെഡിക്കൽ റൂമിലേക്ക് പോയത്, കമ്പ്യൂട്ടറിൻ്റെ നിന്ന് ഇൻസ്ട്രക്ഷൻ പ്രകാരം അവിടെ ഒരുക്കി വെച്ച കട്ടിലിൽ കിടന്നത്.

 

Updated: January 19, 2021 — 9:46 pm

56 Comments

  1. Love crossed എന്ന ചൈനീസ് ഡ്രാമയുടെ theme അല്ലെ

  2. എടാ ഇത് ഒരു ചൈനീസ് ഡ്രാമയുടെ തീം അല്ലെ കൊച്ചു കള്ളൻ നൈസ് ആയിട്ട് എടുത്തു അല്ലെ

  3. Edo ee story next part ezuthi edado manushya

  4. Next part എന്നു വരുമാറു bro

    1. മാത്തുകുട്ടി

      സംഭവം പൊളി ആയിട്ടുണ്ട് എപ്പോഴാണ് അടുത്ത പാർട്ടി വരുന്നത്

  5. മച്ചാനെ…

    ഞാൻ വായിച്ചിട്ടില്ല.. വായിക്കാം.. തുടർക്കഥ വായിക്കാൻ പറ്റിയ മൂഡിൽ അല്ല… തുടങ്ങിയത് മനസ്സിൽ കിടപ്പുണ്ട്…. അത് ചിലപ്പോ ക്ലാഷ് ആവും അതാണ് ട്ടോ…

    ♥️♥️♥️♥️♥️♥️

  6. Dear പ്രണയരാജ

    കഥ തുടക്കം കൊള്ളാം എന്തായാലും അടുത്ത പാര്ടിനായി കാത്തിരിക്കുന്നു

    വിത് ലൗ
    കണ്ണൻ

  7. Intrsting story brother I love it keep going

Comments are closed.