?The universe ? [ പ്രണയരാജ] 306

മാക്സ് അത് ഭൂമിയിലെ കാര്യമാണ്, ഭൂമിയിലെ ടെക്നോളജി അല്ല ഞാൻ. മനുഷ്യർ ഇന്ന് കണ്ടുപിടിച്ചിട്ടുള്ള കമ്പ്യൂട്ടറിൻ്റെയൊക്കെ നൂറുമടങ്ങ് അപ്ഡേറ്റഡ് വേർഷൻ ആണ് ഞാൻ.

മാക്സ് നീ റെഡിയാണോ ഭൂലോകത്തേക്ക് പോകാൻ..

അതേ. ഒലീവ

മാക്സ് ഒരുകാര്യം കൂടി, 15 ദിവസത്തിനകം നിൻ്റെ ശക്തികൾ ഉണർന്നു തുടങ്ങും, അത് കണ്ട്രോൾ ചെയ്യാൻ നീ പഠിക്കേണ്ടതുണ്ട്.

അതിനു നീ എന്നെ ഹെല്പ് ചെയ്യില്ലേ…

തീർച്ചയായും. അതെൻ്റെ കടമയാണ്

മാക്സ്, ആ ഡോർ തുറക്കൂ

ആ ഡോർ തുറന്ന ഞാൻ കണ്ടത്, ഒരു മരത്തിന്റെ തോണി, അത് എനിക്ക് ഭയങ്കര അത്ഭുതം ആണ് തന്നത്, ഇത്രയും ടെക്നോളജിക്കൽ ആയ സ്ഥലത്ത്, ഒരു സാധാ തോണി.

അതിലേക്ക് കയറി ഇരിക്കുക

ഒലീവ പറഞ്ഞതു പോലെ ഞാൻ അതിൽ കയറിയിരുന്നു, പെട്ടെന്ന് അതിനു മുകളിലൂടെ ഒരു ഗ്ലാസ് വന്നു മൂടി, അടുത്ത ക്ഷണം ഒരു വാതിൽ തുറന്നതും അകത്തേക്ക് ജലം നിറഞ്ഞു. ഒപ്പം ഒരു ചെറിയ ശബ്ദത്തോടെ ആ തോണി ഉയർന്നു വന്നു. ജല നിരപ്പിന് മുകളിൽ എത്തിയതും ഗ്ലാസുകൾ പോയി, പുറത്തു നിന്നും നോക്കിയാൽ ഒരു സാധാരണ തോണി പോലെ, ആരും തുഴയാതെ തന്നെ ഒരു ലക്ഷ്യസ്ഥാനത്തേക്ക് പോകുന്നപോലെ, അത് ചെറിയ ഒരു ശബ്ദത്തോടെ കരയെ  നോക്കി നീങ്ങി.

തോണി കരയ്ക്കടിഞ്ഞപ്പോൾ വേഗം തന്നെ ഞാൻ ചാടി ഇറങ്ങി, എന്നാൽ ഉണർന്ന ആകാംക്ഷ കൊണ്ടാവാം അതിവേഗം മരങ്ങൾക്കിടയിലൂടെ ഞാൻ നിർത്താതെ ഓടുകയായിരുന്നു, പെട്ടെന്ന് തന്നെ ഞാൻ കിതച്ചു.  വല്ലാതെ കിതയ്ക്കുന്നു

മാക്സ്, നീ പുറം ലോകത്തേക്ക് വന്നിട്ടേ ഉള്ളൂ… ആവേശം കാണിക്കരുത്.

മനസ്സിലായി ഒലീവ, ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്

ഇവിടെനിന്നും കുറച്ചു മുന്നോട്ട് പോയാൽ അവിടെ നിനക്ക് വേണ്ടി ഒരു വാഹനം കാത്തിരിപ്പുണ്ട്.

ഒലിപ പറഞ്ഞതനുസരിച്ചാണ് പിന്നീട് ,ഞാൻ നടന്നത്  .

(തുടരും….)

 

Updated: January 19, 2021 — 9:46 pm

56 Comments

  1. Love crossed എന്ന ചൈനീസ് ഡ്രാമയുടെ theme അല്ലെ

  2. എടാ ഇത് ഒരു ചൈനീസ് ഡ്രാമയുടെ തീം അല്ലെ കൊച്ചു കള്ളൻ നൈസ് ആയിട്ട് എടുത്തു അല്ലെ

  3. Edo ee story next part ezuthi edado manushya

  4. Next part എന്നു വരുമാറു bro

    1. മാത്തുകുട്ടി

      സംഭവം പൊളി ആയിട്ടുണ്ട് എപ്പോഴാണ് അടുത്ത പാർട്ടി വരുന്നത്

  5. മച്ചാനെ…

    ഞാൻ വായിച്ചിട്ടില്ല.. വായിക്കാം.. തുടർക്കഥ വായിക്കാൻ പറ്റിയ മൂഡിൽ അല്ല… തുടങ്ങിയത് മനസ്സിൽ കിടപ്പുണ്ട്…. അത് ചിലപ്പോ ക്ലാഷ് ആവും അതാണ് ട്ടോ…

    ♥️♥️♥️♥️♥️♥️

  6. Dear പ്രണയരാജ

    കഥ തുടക്കം കൊള്ളാം എന്തായാലും അടുത്ത പാര്ടിനായി കാത്തിരിക്കുന്നു

    വിത് ലൗ
    കണ്ണൻ

  7. Intrsting story brother I love it keep going

Comments are closed.