?The universe ? [ പ്രണയരാജ] 306

പക്ഷേ അമ്മ പറഞ്ഞില്ലേ ഞാൻ ഒരു സ്പെഷ്യൽ ചൈൽഡ് ആണെന്ന്, അതെന്താ എനിക്ക് ശക്തികൾ ഒന്നും ഇല്ലാത്തത്

ആരു പറഞ്ഞു മാക്സ് നിനക്ക് ശക്തികൾ ഇല്ല എന്ന്, നിന്നിൽ ശക്തികൾ പ്രകടമാകാത്തതിൻ്റെ  പ്രധാന കാരണം, എന്നും നീ കഴിക്കുന്ന മെഡിസിൻ ആണ് .അത് നിന്റെ ശക്തികളെ ഉണരാതെ തളർത്തി വെക്കുന്നതാണ്.

പക്ഷേ എന്തിന്

മാക്സ്, നീയൊരു സേഫ് ഹൗസിൽ ആണുള്ളത്, കൂടാതെ നിന്റെ പ്രായം, നന്നേ ചെറുതായിരുന്നു, ഈ സമയങ്ങളിൽ നിനക്ക് നിൻ്റെ ശക്തികൾ പ്രകടമാവുകയാണെങ്കിൽ,  നിന്നിൽ ഉണരുന്ന ആകാംക്ഷ കാരണം, നീ അവയെ കൂടുതലായി ഉപയോഗിക്കാൻ ശ്രമിക്കാം, ചിലപ്പോൾ നിൻ്റെ ആ പ്രവർത്തികൾ ഈ സേഫ് ഹൗസിന് കേടുപാടുകൾ വരുത്തിയേക്കാം. അതുകൂടാതെ

എന്താ ഒലീവ പറയൂ…

അന്നു നിന്നെ വീക്ഷിച്ച ദിവസം, നീ ഒരു സാധാരണ മനുഷ്യനെ പോലെയാണ് പെരുമാറുന്നത്, അതുകൊണ്ടുതന്നെയാവാം അവർ നിന്നെക്കുറിച്ച് ചിന്തിക്കാത്തത്. അതു തന്നെയായിരുന്നു എന്റെ മാസ്റ്റർക്ക് വേണ്ടിയിരുന്നത്. അല്ല എങ്കിൽ ചിലപ്പോൾ നിനക്ക് പല പ്രശ്നങ്ങളും നേരിടേണ്ടി വന്നേനെ.

മാക്സ് എന്നെ അമ്മ പറഞ്ഞ പോലെ ആക്ടിവേറ്റ് ചെയ്യുക.

ഒലീവ ആക്ടിവേറ്റ്

അടുത്ത നിമിഷം ഒരു കറുത്ത നിറത്തിലുള്ള  വാച്ച് എന്റെ കയ്യിലേക്ക് വന്നു. ഞാനതെടുത്ത് ധരിച്ചു . കുറച്ചു സൂചി മുനകൾ കൈയിൽ തറച്ചു കയറുന്നത് പോലെ തോന്നി.

മാക്സ് ഭയപ്പെടേണ്ട ഞാൻ നിന്റെ ശരീരവുമായി ജോയിൻ ആവുകയാണ്

പക്ഷേ എന്തിനാണ്

മാക്സ് ആൾക്കൂട്ടത്തിനിടയിലും എന്റെ ശബ്ദം നിന്റെ കാതുകൾക്കും മാത്രമേ കേൾക്കാനാകു, നിന്റെ ബോഡിയുമായി കണക്ക് ആവുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. കൂടാതെ നിനക്കെന്നോട് സംസാരിക്കുവാൻ ,നിന്റെ മനസ്സിൽ ചിന്തിക്കുക മാത്രം ചെയ്താൽ മതി.

വിചിത്രമായ കാര്യങ്ങൾ ആയിരുന്നു ഞാൻ കേട്ടുകൊണ്ടിരുന്നത്, ഒന്നും മനസ്സിലാകാത്ത ഒരു അവസ്ഥ, സത്യത്തിൽ ഇപ്പോൾ ഞാൻ ഒരു കുഞ്ഞായ പോലെയാണ് എനിക്ക് തോന്നുന്നത്.

മാക്സ്, ഒന്നിനെക്കുറിച്ചും ചിന്തിക്കേണ്ട.

ഈ ചെറിയൊരു വാച്ച് ആണോ… എന്നെ ഇത്രയും നാൾ നിയന്ത്രിച്ചത്.

എന്താ, അതിൽ നിനക്ക് സംശയമുണ്ടോ.

ഈ മാസ്റ്റർ കമ്പ്യൂട്ടറുകളുടെ ഒക്കെ ചിത്രം എനിക്ക് നീ കാണിച്ചു തന്നതല്ലേ… അവയൊക്കെ എത്ര വലുതാണ്.

Updated: January 19, 2021 — 9:46 pm

56 Comments

  1. Love crossed എന്ന ചൈനീസ് ഡ്രാമയുടെ theme അല്ലെ

  2. എടാ ഇത് ഒരു ചൈനീസ് ഡ്രാമയുടെ തീം അല്ലെ കൊച്ചു കള്ളൻ നൈസ് ആയിട്ട് എടുത്തു അല്ലെ

  3. Edo ee story next part ezuthi edado manushya

  4. Next part എന്നു വരുമാറു bro

    1. മാത്തുകുട്ടി

      സംഭവം പൊളി ആയിട്ടുണ്ട് എപ്പോഴാണ് അടുത്ത പാർട്ടി വരുന്നത്

  5. മച്ചാനെ…

    ഞാൻ വായിച്ചിട്ടില്ല.. വായിക്കാം.. തുടർക്കഥ വായിക്കാൻ പറ്റിയ മൂഡിൽ അല്ല… തുടങ്ങിയത് മനസ്സിൽ കിടപ്പുണ്ട്…. അത് ചിലപ്പോ ക്ലാഷ് ആവും അതാണ് ട്ടോ…

    ♥️♥️♥️♥️♥️♥️

  6. Dear പ്രണയരാജ

    കഥ തുടക്കം കൊള്ളാം എന്തായാലും അടുത്ത പാര്ടിനായി കാത്തിരിക്കുന്നു

    വിത് ലൗ
    കണ്ണൻ

  7. Intrsting story brother I love it keep going

Comments are closed.