?The universe ? [ പ്രണയരാജ] 306

അങ്ങനെയിരിക്കെയാണ് ഞാൻ തിരഞ്ഞു വന്ന ക്രോണസ്  സ്പീഷീസിലെ ഭൂമിയിൽ ഒളിച്ച, ആ ദുഷ്ട ജന്തു എന്നെ തിരിച്ചറിഞ്ഞത്. അവർ എന്നെ വേട്ടയാടാൻ തുടങ്ങുന്നു എന്ന് അറിഞ്ഞ നിമിഷം, നിന്റെ അച്ഛനോട് എന്നെ കുറിച്ചുള്ള എല്ലാ സത്യങ്ങളും അറിയിച്ചിരുന്നു, സഹായത്തിനായി സേവേഴ്‌സ് ആർമിയെ വിളിക്കാമായിരുന്നു, വിളിച്ചാൽ അവരെ എനിക്ക് നേരിടാൻ കഴിയുമായിരുന്നു.

പക്ഷേ അങ്ങനെ ഞാൻ അവരെ വിളിക്കുകയാണെങ്കിൽ, ഇതര സ്പീഷീസിൽ ഉള്ള അച്ഛനുമായി ഇണചേർന്ന ശിക്ഷയായി നിന്റെ അച്ഛന്റെ ജീവന് വരെ അവർ എടുക്കും, കാരണം ഗാലക്സിയിൽ മനുഷ്യർ എന്ന സ്പീഷ്യസിന് വിലയില്ല. അതുകൂടാതെ അവരെ ഞാൻ വിളിച്ചില്ലെങ്കിലും നിന്റെ അച്ഛന്റെ ജീവൻ നഷ്ടമാകും, നിൻ്റെ അച്ഛൻ ഇല്ലാതെ എനിക്ക് ജീവിക്കാനാവില്ല.

അതുകൊണ്ടുമാത്രമാണ്, നിന്നെ രക്ഷിക്കുവാൻ വേണ്ടി, ഈ സേഫ് ഹൗസിൽ കൊണ്ടുവന്നത്. അന്ന് നിനക്ക് നാലു വയസ്സ് പ്രായം, എനിക്കറിയാം ഇത് നിനക്ക് എത്രമാത്രം കഷ്ടതകൾ നൽകുമെന്ന്, പക്ഷേ ഈ അമ്മയുടെ മുന്നിൽ മറ്റു മാർഗങ്ങൾ ഉണ്ടായിരുന്നില്ല.

മാക്സ് നീ  ഈ വീഡിയോ കാണുന്നു എന്നതിനർത്ഥം, അച്ഛനെ രക്ഷിക്കാൻ വേണ്ടി അവരോട് ഞാൻ പടപൊരുതി , എന്നാൽ അതിൽഎനിക്ക് വിജയിക്കാനായില്ല, അതുകൊണ്ട് തന്നെ എന്റെ കുഞ്ഞിനെ ഞാൻ ഒരു അനാഥൻ ആക്കി കൊണ്ട്, ഞങ്ങൾ വിടവാങ്ങിയിട്ട് ഉണ്ടാവും.

മാക്സ്,  ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട് നീ ഒരു സ്പെഷ്യൽ ചൈൽഡ് ആണെന്ന്, അത് സത്യമാണ്, നീ ഒരു സാധാരണ മനുഷ്യനല്ല, മനുഷ്യന്റെയും  സ്നേക്കേഴ്സിൻ്റെയും  എല്ലാ സവിശേഷതകളും നിന്നിൽ ഉണ്ടായിരിക്കും.

അതായത് നിനക്ക് ഇഷ്ട രൂപം സ്വീകരിക്കാൻ കഴിയും, അതുപോലെ നിന്റെ ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകൾ വളരെ വേഗത്തിൽ ഉണങ്ങി പോകുന്നതാണ്, എത്ര ആഴം ഉള്ള മുറിവുകൾ ആയാലും ചെറിയ സമയത്തിനുള്ളിൽ കരിഞ്ഞു പോകു അതിന്റെ പാടു പോലും നിന്നിൽ അവശേഷിക്കില്ല.

അത് കൂടാതെ തന്നെ. നിനക്ക് മെമ്മറി പവർ കൂടുതലായിരിക്കും ഒരു കാര്യം ഒരിക്കൽ കണ്ടാൽ ,ഒരിക്കൽ വായിച്ചാൽ ,ഒരിക്കൽ കേട്ടാൽ അത് നിന്റെ മെമ്മറിയിൽ സ്റ്റോർ ആവും, പിന്നെ ഒരു പ്രത്യേകത കൂടി ഉണ്ടാവും, ഇതര സ്പീഷീസുകൾ ഒന്നാകുമ്പോൾ ചിലർക്ക് ചില പ്രത്യേക ശക്തികൾ ലഭിക്കുമെന്ന് യൂണിവേഴ്സൽ പറയുന്നത് കേട്ടിട്ടുണ്ട്. ഇത്തരം ശക്തികൾ നിനക്ക് ഉണ്ടോ എന്ന് എനിക്കറിയില്ല. ഉണ്ടെങ്കിൽ അതിനെയും നിയന്ത്രിക്കാൻ ഈ പഠിക്കേണ്ടതുണ്ട്.

മാക്സ്, ശക്തികൾ ഒരിക്കലും നീ പുറത്ത് കാണിക്കരുത്, ലോകം ഒരിക്കലും അറിയാൻ പാടില്ല, നിന്നിൽ അമാനുഷിക ശക്തികൾ ഉണ്ടെന്നുള്ള കാര്യം. ഒരിക്കലും തെറ്റായ കാര്യങ്ങൾക്കായി നീ ശക്തികൾ ഉപയോഗിക്കരുത്.അങ്ങനെ ചെയ്താൽ അതു നീ അമ്മയെ അപമാനിക്കുന്നതിന് തുല്യമായിരിക്കും. അമ്മയുടെ തോൽവി ആയിരിക്കും.

Updated: January 19, 2021 — 9:46 pm

56 Comments

  1. Love crossed എന്ന ചൈനീസ് ഡ്രാമയുടെ theme അല്ലെ

  2. എടാ ഇത് ഒരു ചൈനീസ് ഡ്രാമയുടെ തീം അല്ലെ കൊച്ചു കള്ളൻ നൈസ് ആയിട്ട് എടുത്തു അല്ലെ

  3. Edo ee story next part ezuthi edado manushya

  4. Next part എന്നു വരുമാറു bro

    1. മാത്തുകുട്ടി

      സംഭവം പൊളി ആയിട്ടുണ്ട് എപ്പോഴാണ് അടുത്ത പാർട്ടി വരുന്നത്

  5. മച്ചാനെ…

    ഞാൻ വായിച്ചിട്ടില്ല.. വായിക്കാം.. തുടർക്കഥ വായിക്കാൻ പറ്റിയ മൂഡിൽ അല്ല… തുടങ്ങിയത് മനസ്സിൽ കിടപ്പുണ്ട്…. അത് ചിലപ്പോ ക്ലാഷ് ആവും അതാണ് ട്ടോ…

    ♥️♥️♥️♥️♥️♥️

  6. Dear പ്രണയരാജ

    കഥ തുടക്കം കൊള്ളാം എന്തായാലും അടുത്ത പാര്ടിനായി കാത്തിരിക്കുന്നു

    വിത് ലൗ
    കണ്ണൻ

  7. Intrsting story brother I love it keep going

Comments are closed.