?The universe ? [ പ്രണയരാജ] 306

ഒരു നല്ല ഹൃദയത്തിൻ ഉടമയായിരുന്നു, നിന്റെ അച്ഛൻ. അതുകൊണ്ടു തന്നെ ആയിരിക്കാം എനിക്ക് അദ്ദേഹത്തോട് പ്രണയം തോന്നിയത്, അങ്ങനെ ഒരുനാൾ അദ്ദേഹത്തിനു മുന്നിൽ ഞാൻ പ്രത്യക്ഷയായി,  മാന്യമായി തന്നെ അദ്ദേഹം എന്നോട് പെരുമാറി,കാട്ടിൽ അകപ്പെട്ട ഒരു പെൺകുട്ടിയെ രാത്രി അന്തിയുറങ്ങാൻ അദ്ദേഹത്തിന് വീട്ടിലേക്ക് ക്ഷണിച്ചു.

അവിടെ എനിക്ക് വേണ്ടി എല്ലാം അദ്ദേഹം  തന്നു, മാന്യമായ പെരുമാറ്റവും പറഞ്ഞറിയിക്കാനാവാത്ത ഒരു സുരക്ഷിതത്വവും, അകാരണമായ ഒരു തരം വശ്യതയും എനിക്ക് അയാളിൽ ഉടലെടുത്തിരുന്നു, അതുകൊണ്ട് തന്നെയാണ് ഞാനൊരു അനാഥയാണെന്ന് അദ്ദേഹത്തോട് പറഞ്ഞത്.

ആഗ്രഹമുള്ള അത്രയും കാലം അവിടെ വസിക്കാം എന്ന് അദ്ദേഹം എന്നോട് പറഞ്ഞപ്പോൾ, ആ മനസ്സിലെ നന്മയുടെ ആഴം ഞാൻ തിരിച്ചറിഞ്ഞു, അതുവരെ ഒരു അട്രാക്ഷൻ മാത്രമായിരുന്നു, ഒരു മനുഷ്യനുമായി ഒരിക്കലും ഒന്നും ചെയ്യാൻ കഴിയില്ല എന്ന് ഉള്ളതുകൊണ്ട് തന്നെ അദ്ദേഹത്തിനോട് സൗമ്യമായി ഇടപഴകുക, അദ്ദേഹം അറിയാതെ ഒലീവയെ കൈക്കലാക്കുക, അതു മാത്രമായിരുന്നു എന്റെ ചിന്ത.

എന്നാൽ അദ്ദേഹത്തോട് അടുത്തിടപഴകിയ മൂന്നു നാളുകൾ എല്ലാം തിരുത്തി കുറിച്ചു. അതുകൊണ്ടു തന്നെ നാലാം നാൾ  ഞാൻ അദ്ദേഹത്തോട് പറഞ്ഞു, ഒരു ബന്ധവുമില്ലാത്ത ഞാൻ ഇവിടെ കഴിയുന്നത് തെറ്റാണ്, ആരെങ്കിലും അറിഞ്ഞാൽ എന്നെ കുറിച്ച് എന്തു കരുതും എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ…

അതിന് അദ്ദേഹം തന്ന മറുപടി, അത് ശരിയാണ് നിനക്ക് പോകാൻ വേറെ ഇടം ഉണ്ടെങ്കിൽ നിനക്ക് പോകാം ഞാൻ എതിർക്കില്ല പക്ഷേ ഇവിടെ നിൽക്കാനാണ് നിന്റെ തീരുമാനം എങ്കിൽ അതും ഞാൻ തടയുകയും ഇല്ല.

എനിക്കിവിടെ നിൽക്കാൻ ആണ് താല്പര്യം എന്നു . ഞാൻ പറഞ്ഞു, സമൂഹത്തിന്റെ വായടക്കാൻ എന്നെ ഭാര്യയായി സ്വീകരിക്കാമോ എന്ന് ഞാൻ ചോദിച്ചു

 

ഒരു നിമിഷം ആലോചിച്ചതിനു ശേഷം അദ്ദേഹം അതിനു സമ്മതിച്ചു, അങ്ങനെ ഞങ്ങൾ ഒന്നായി, അദ്ദേഹത്തെ വിട്ടുപിരിയാൻ എനിക്ക് ആവില്ലായിരുന്നു, അതുകൊണ്ടു തന്നെ ഒലീവയെ കയ്യിൽ കിട്ടിയിട്ടുണ്ടും, ഞാനവളെ  സ്ലീപ് മോഡിലേക്ക്  മാറ്റി.

അങ്ങനെ ഞങ്ങൾ സന്തോഷത്തോടെ ജീവിക്കുകയായിരുന്നു, ആ സന്തോഷത്തിൽ പ്രതിരൂപമായി നീ പിറന്നു, ജീവിതം ഇത്രയും മനോഹരമാണെന്ന് തിരിച്ചറിഞ്ഞ നാളുകൾ, ഞങ്ങൾക്ക് അധികം ഇമോഷൻസുകൾ ഒന്നുമില്ല, അതു ഞങ്ങളുടെ സ്പീഷ്യസ് പ്രത്യേകതയാണ്. അട്രാക്ഷൻ,സെക്സ് ഈ രണ്ടുവികാരങ്ങളാണ് ഞങ്ങൾക്ക് കൂടുതൽ ഉള്ളത്, നീ കേട്ടിട്ടില്ലേ മൃഗങ്ങൾക്ക് ഇമോഷൻസ് ഇല്ല, ഞങ്ങളുടെ സ്പീഷ്യസും അങ്ങനെ തന്നെയാണ്.

Updated: January 19, 2021 — 9:46 pm

56 Comments

  1. Love crossed എന്ന ചൈനീസ് ഡ്രാമയുടെ theme അല്ലെ

  2. എടാ ഇത് ഒരു ചൈനീസ് ഡ്രാമയുടെ തീം അല്ലെ കൊച്ചു കള്ളൻ നൈസ് ആയിട്ട് എടുത്തു അല്ലെ

  3. Edo ee story next part ezuthi edado manushya

  4. Next part എന്നു വരുമാറു bro

    1. മാത്തുകുട്ടി

      സംഭവം പൊളി ആയിട്ടുണ്ട് എപ്പോഴാണ് അടുത്ത പാർട്ടി വരുന്നത്

  5. മച്ചാനെ…

    ഞാൻ വായിച്ചിട്ടില്ല.. വായിക്കാം.. തുടർക്കഥ വായിക്കാൻ പറ്റിയ മൂഡിൽ അല്ല… തുടങ്ങിയത് മനസ്സിൽ കിടപ്പുണ്ട്…. അത് ചിലപ്പോ ക്ലാഷ് ആവും അതാണ് ട്ടോ…

    ♥️♥️♥️♥️♥️♥️

  6. Dear പ്രണയരാജ

    കഥ തുടക്കം കൊള്ളാം എന്തായാലും അടുത്ത പാര്ടിനായി കാത്തിരിക്കുന്നു

    വിത് ലൗ
    കണ്ണൻ

  7. Intrsting story brother I love it keep going

Comments are closed.