സൗരയൂഥത്തിൽ ഭൂമിയിൽ ഉള്ളവർ അറിയാത്ത പല കാര്യങ്ങളുണ്ട്. അതിലൊന്നാണ് സവേഴ്സ് ആർമി, ഞാൻ അതിൽ ഒരു അംഗമായിരുന്നു, യഥാർത്ഥ പേര് സ്കെൽട്ട എന്നാണ്. എയ്ഞ്ചൽ എന്നത് നിന്റെ അച്ഛൻ ഇട്ട പേരാണ്. ഞാൻ അറിയപ്പെടുന്നത് എസ് എ 412 എന്ന പേരിലാണ്, സവേഴ്സ് ആർമി മെമ്പേഴ്സ് നമ്പറുകളിൽ ആണ് അറിയപ്പെടുന്നത്.
തിന്മയോട് പൊരുതുന്ന നന്മയുടെ ശക്തി അതാണ് സവേഴ്സ് ആർമി. ഈ സൗരയൂഥത്തിൽ ഒട്ടനവധി ദുഷ്ടശക്തികൾ ഉണ്ട്. ഗ്രഹങ്ങളെ ഒന്നടങ്കം നശിപ്പിക്കുന്നവർ. അത്തരമൊരു ഗ്രഹത്തിലെ ഒരു സ്പീഷ്യസ് ആയ ക്രോണസിനെ പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ അവൻ ഭൂമിയിലേക്ക് രക്ഷപ്പെട്ടു.
അവനെ പിടിക്കേണ്ട ചുമതല എനിക്ക് ആയതിനാൽ ഞാനും ഭൂമിയിൽ എത്തപ്പെട്ടു. ഒരു ഗ്രഹത്തിൽ എത്തുമ്പന്നതിനു മുന്നേ, ആദ്യം ചെയ്യുന്നത് ഞങ്ങൾക്കായുള്ള സേഫ് ഹൗസുകൾ നിർമ്മിക്കുക എന്നതാണ്. അതിൽ ഒരു സേഫ് ഹൗസ് മാത്രമാണിത്
ഇത്തരം അഞ്ചോളം സേഫ് ഹൗസുകൾ ഈ ഭൂമിയിൽ ഞാൻ നിർമ്മിച്ചിട്ടുണ്ട്, അങ്ങനെ ഒരു സിറ്റുവേഷനിൽ ആണ്, എന്റെ കയ്യിൽ നിന്നും ഒലീവ നഷ്ടമാകുന്നത്, ഒലീവ സവേഴ്സ് ആർമിയുടെ ഒരു ഉപകരണം മാത്രമാണ്. അതിലെ ഒരോ മെമ്പറിന്റെ കൈയിലും അസിസ്റ്റന്റ് ആയി ഇത്തരം ടെക്നോളജി ഉണ്ടായിരിക്കും. അത് നമുക്ക് ഇഷ്ടമുള്ള പേരിട്ടു വിളിക്കാം,ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അവയ്ക്കുള്ളതിനാൽ തന്നെ അവർ നമ്മൾ പറയുന്നതെല്ലാം വളരെ വേഗം ഉൾക്കൊള്ളും.
ഒലീവിന്റെ സഹായമില്ലാതെ എനിക്ക് എന്റെ ആൾക്കാരുമായി ബന്ധപ്പെടുവാനോ ഞാനിപ്പോ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഈ സേഫ് ഹൗസ് അല്ലാതെ മറ്റൊരു സേഫ് ഹൗസ് ആക്റ്റീവ് ചെയ്യാനോ ഒന്നിനും എനിക്ക് ആവില്ലായിരുന്നു. എന്തിന് ഇറങ്ങി വന്ന സ്പേസ് പോലും എനിക്ക് ആക്ടിവേറ്റ് ചെയ്യാൻ ആവില്ല.
എന്നാൽ ഇവനെ കളഞ്ഞു കിട്ടിയത് നിന്റെ അച്ഛൻ ആയിരുന്നു, ഒരു വാച്ച് എന്ന് കരുതി അത് നിന്റെ അച്ഛൻ കയ്യിൽ അണിഞ്ഞു.എന്റെ വോയിസ് കമന്റിൽ മാത്രം അനുസരിക്കുന്ന ഒലീവ മറ്റാരുടെ കയ്യിൽ എത്തി പെട്ടാലും, ഒരു സാധാ വാച്ചിനെ പോലെ പ്രതികരിക്കാതെ നിൽക്കും.
ഒലീവിനെ തിരിഞ്ഞു നടക്കുമ്പോഴാണ് ഞാൻ നിന്റെ അച്ഛനെ ആദ്യമായി കാണുന്നത്, ആദ്യ കാഴ്ചയിൽ തന്നെ എന്തോ ഒരു അട്രാക്ഷൻ എനിക്ക് തോന്നി, അതുകൊണ്ടുvതന്നെ ഒരു ആക്രമണത്തിലൂടെ ഒലീവിനെ തിരിച്ചു കൈക്കലാക്കണ്ട എന്ന് ഞാൻ തീരുമാനിച്ചത്.
തുടർന്ന് ഞാൻ നിന്നെ അച്ഛന്റെ ദിനചര്യങ്ങൾ ശ്രദ്ധിച്ചു, കാടിനുള്ളിലെ ഒരു കൊച്ചുകുടിയിൽ വസിക്കുന്ന ഒരു സാധാരണക്കാരൻ, മരങ്ങളോടും പക്ഷികളോടും മൃഗങ്ങളോടും കൂട്ടു കൂടി നടക്കുന്ന,അയാൾക്ക് പറയാത്തക്ക ആരും തന്നെ ഉണ്ടായിരുന്നില്ല. ഒന്നിനോടും ആഗ്രഹവുമില്ല,ഒന്നിനോടും പരാതിയുമില്ല.
Love crossed എന്ന ചൈനീസ് ഡ്രാമയുടെ theme അല്ലെ
എടാ ഇത് ഒരു ചൈനീസ് ഡ്രാമയുടെ തീം അല്ലെ കൊച്ചു കള്ളൻ നൈസ് ആയിട്ട് എടുത്തു അല്ലെ
??
Edo ee story next part ezuthi edado manushya
Next part എന്നു വരുമാറു bro
സംഭവം പൊളി ആയിട്ടുണ്ട് എപ്പോഴാണ് അടുത്ത പാർട്ടി വരുന്നത്
Super
മച്ചാനെ…
ഞാൻ വായിച്ചിട്ടില്ല.. വായിക്കാം.. തുടർക്കഥ വായിക്കാൻ പറ്റിയ മൂഡിൽ അല്ല… തുടങ്ങിയത് മനസ്സിൽ കിടപ്പുണ്ട്…. അത് ചിലപ്പോ ക്ലാഷ് ആവും അതാണ് ട്ടോ…
♥️♥️♥️♥️♥️♥️
Dear പ്രണയരാജ
കഥ തുടക്കം കൊള്ളാം എന്തായാലും അടുത്ത പാര്ടിനായി കാത്തിരിക്കുന്നു
വിത് ലൗ
കണ്ണൻ
Intrsting story brother I love it keep going