?‍♀️Univers 6?‍♀️ [ പ്രണയരാജ] 476

?‍♀️ Universe 6 ?‍♀️
Author : Pranayaraja | Previous Part


 

ഒരുപാട് വൈകി അതു കൊണ്ടു തന്നെ ഞങ്ങൾ നേരെ ചെന്നത് കോളേജിലേക്ക് ആണ്. കാർ കോളേജ് പാർക്കിംഗ് ചെയ്ത ശേഷം,  കാറിൽ നിന്നും ഞാനും അവളും ഒരുമിച്ചു ഇറങ്ങി. കോളേജിൽ കൂടി നിന്ന കണ്ണുകൾ എല്ലാം ഞങ്ങളെ തന്നെ വീക്ഷിക്കുകയായിരുന്നു.

 

പലരുടെയും കണ്ണുകളിൽ അത്ഭുതം ആയിരുന്നു, മറ്റു ചിലരുടെ കണ്ണുകളിൽ ദേഷ്യവും. ഒന്നും സംഭവിക്കാത്തതു പോലെ എയ്ഞ്ചൽ ക്ലാസ്സിലേക്ക് നടന്നു കയറി. എന്നാൽ എനിക്ക് എല്ലാവരെയും ഫെയ്സ് ചെയ്യുവാൻ, എന്തോ ഒരു ഇഷ്ടം തോന്നി. ഞാൻ പതിയെ, ക്ലാസ്സിലേക്ക് നടക്കും.

 

അതുപോലെ, ഞാൻ  ആ ബെഞ്ചിൽ ഇരുന്നു , കുറച്ചകലെയായി മറ്റൊരു ബെഞ്ചിൽ എയ്ഞ്ചലും. ക്ലാസിൽ പലരുടേയും അടക്കിപ്പിടിച്ചുള്ള സംസാരം, അവരുടെ കണ്ണുകൾ കൊണ്ട്  കൊത്തി വലി, ഞാൻ കണ്ടില്ലെന്നു നടിച്ചു. സത്യത്തിൽ ഈ ദിവസം തന്നെ എനിക്കിഷ്ടമായില്ല.

 

എയ്ഞ്ചൽ,  അവൾക്ക് എന്നോട് ദേഷ്യം ആണ് എന്നത് എനിക്ക് മാത്രം അറിയുന്ന സത്യം, എന്നാൽ പുറം ലോകത്തിന്റെ കാഴ്ച്ചപ്പാടിൽ ഞങ്ങൾ തമ്മിൽ ഇപ്പോൾ എന്തോ ബന്ധമുണ്ട്. അവർ കാണുന്ന മനക്കോട്ടകൾ അടുത്തു തന്നെ തകർന്നു തരിപ്പണമാകും. ആ സമയം അവരെ എങ്ങനെ ഫേസ് ചെയ്യും എന്നാണ് എൻ്റെ ചിന്ത.

 

സമയം പതിയെ ഒഴുകി അകലുകയാണ്, ക്ലാസ്സിലേക്ക് ഡെൽറ്റയും കയറി വന്നു. അവൾ വേഗം എനിക്ക് അരികിൽ തന്നെ വന്നിരുന്നു.  എന്നത്തെയും പോലെ ഇന്നും അവർ വാചാലയായി.

 

മാക്സ്,

 

എന്താ ഡെൽറ്റ,

 

നിന്നെ സമ്മതിച്ചു മോനെ , എങ്ങനെ സാധിച്ചു  നിനക്ക് ഇത്.

 

നീ എന്താ പറയുന്നെ ഡെൽറ്റ,

 

ഞാൻ കോളേജിലേക്ക് വന്നപ്പോൾ തന്നെ അറിഞ്ണും , നീയും എയ്ഞ്ചലും  ഒരു കാറിൽ ആണ് വന്നതെന്ന്

 

ഓ… അതാണോ, അത് ഞാനവൾക്ക് ഒരു  ലിഫ്റ്റ് കൊടുത്തതാ…

 

ആണോ, നീ എന്നെ പറ്റിക്കാൻ നോക്കണ്ട.

 

ഞാൻ സത്യം പറഞ്ഞതാ… ഡെൽറ്റ,

 

മാക്സ് എന്തിനാ.. നീ കള്ളം പറയുന്നത്, നിനക്കറിയുമോ ഇതിനു മുന്നേ അവൾക്ക് പലരും  ലിഫ്റ്റ് കൊടുക്കാൻ നോക്കിയതാ, അന്നൊന്നും ആരുടെയും വണ്ടിയിൽ കയറാത്ത അവൾ, നിന്റെ കൂടെ വന്നിട്ടുണ്ടെങ്കിൽ അതിൽ എന്തോ ഉണ്ട്,

 

നിനക്ക് വട്ടാണ് പെണ്ണെ, വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടാൻ.

 

ഇപ്പോൾ നിനക്ക് അങ്ങനെ പറയാലോ, എടാ നിങ്ങൾ തമ്മിൽ,

 

ഞങ്ങൾ തമ്മിൽ ഒരു ചെറിയ ബന്ധമുണ്ട്

 

എന്താടാ, പറയടാ…

 

അതു കേൾക്കാൻ അവളിൽ ആകാംഷ നിറഞ്ഞു.

 

ഞങ്ങൾ ശത്രുക്കളാണ്.

 

മാക്സ്,  നീ വെറുതെ എനെ വട്ട്  ആക്കാൻ നോക്കണ്ട.

 

സത്യം,  ഞാൻ കാര്യമായിട്ട് പറഞ്ഞതാ,

 

നിങ്ങൾ തമ്മിൽ ലൗവ് അല്ലേ…

 

എന്തോ… എങ്ങനെ, ഒന്ന് പോയെടീ…

 

മാക്സ്, പറയടാ മോനെ. നീ എങ്ങനെയാ അവളെ വളച്ചത്.

 

എന്റെ ഡെൽറ്റ, കഴിഞ്ഞ ക്ലാസ്സിൽ നീ കണ്ടതല്ലേ… അവളുടെ ആ ദേഷ്യം. നിനക്ക് തോന്നുന്നുണ്ടോ…

 

ആ ദേഷ്യം കണ്ടപ്പോഴേ,  എനിക്ക് പിടി കിട്ടിയതാ, പക്ഷെ ഇത്ര പെട്ടെന്ന്, ഇത് ഞാൻ പ്രതീക്ഷിച്ചില്ല.

 

എനിക്ക് ശരിക്കും വട്ടായോ,  നീ എന്തൊക്കെയാ ഈ പറയുന്നേ..

 

മാക്സ്, എയ്ഞ്ചലിനെ ഞാൻ ഇന്നും ഇന്നലെയും  അല്ല കാണുന്നത്.

 

നീ പറഞ്ഞു വരുന്നത്.

 

അതേ മാക്സ്, അവളെ വല്ലാതെ വെറുപ്പിച്ചാൽ മാത്രമാണ് അവൾ പൊട്ടിത്തെറിക്കാറ്, അന്ന് നീ അവളെ നോക്കി അതിന്റെ പേരിൽ അവള് ഇത്രയധികം ചൂടായത് എന്തിനെന്ന്,  നീ ചിന്തിച്ചിട്ടുണ്ടോ,

 

അതെന്റെ നോട്ടം ഇഷ്ടപ്പെടാൻ ഉണ്ടായിരിക്കും.

 

ആയിരിക്കാം,  പക്ഷേ ഒരു ദിവസം, ഇതേ പോലെ ഒത്തിരി നോട്ടം,  അവൾക്ക് നേരെ വരുന്നതാണ്, അവരോട് ആരോടും അവൾ ഇത്ര ചൂടായി  ഞാൻ കണ്ടിട്ടില്ല,  ആദ്യമായി അത് നിന്നോട് മാത്രം, അപ്പോയേ  ഞാൻ ചിന്തിച്ചതാ ഇതിൽ എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടല്ലോ എന്ന്,

 

ഡെൽറ്റ, നീ എന്തൊക്കെയാ ഈ പറയുന്നേ…

 

ഞാൻ പറയുന്നത് സത്യമാണ്, അതു കൊണ്ട് മാത്രമാണ് അവളെ നോക്കാൻ ഞാൻ നിന്നെ ചാലഞ്ച് ചെയ്തത്.

 

ഡെൽറ്റാ,….

 

എന്താ.. മാക്സ്

 

ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ..

 

നീ ചോദിക്ക്,

 

നിനക്ക് എന്നെ ഇഷ്ടമായിരുന്നോ

 

ഇഷ്ടമല്ലായിരുന്നെങ്കിൽ  ഞാൻ നിന്നോട് ഇങ്ങനെ സംസാരിക്കുമോ.. മാക്സ്,

 

ആ ഇഷ്ടം അല്ല ഞാൻ ചോദിച്ചത്.

 

മാക്സ്, നീ പറഞ്ഞു വരുന്നത് എന്താണെന്ന് എനിക്ക് മനസ്സിലായി, സത്യം പറഞ്ഞാൽ.

 

നീ പറ ഡെൽറ്റ,

 

അത് നമ്മുടെ സൗഹൃദത്തിന് കോട്ടം വരില്ല എന്ന് ഉറപ്പു തരാമോ..

 

ഞാൻ ഉറപ്പു തരുന്നു,

 

മാക്സ്, എനിക്ക് ഈ പ്രണയം,  എന്നതിൽ ഒന്നും വിശ്വാസമില്ല. ജീവിതം മാക്സിമം എൻജോയ് ചെയ്യണം, അതാണ് എന്റെ പോളിസി.

 

നീ പറഞ്ഞു വരുന്നത്,

 

സത്യം പറഞ്ഞാൽ , അന്നു നീ വന്നിറങ്ങിയപ്പോൾ, നിന്റെ കാറിലാണ് ഞാൻ ആകൃഷ്ടയായത്, അതിനു ശേഷം ചുഴ്ന്ന്  ഇറങ്ങുന്ന നിന്റെ നോട്ടത്തിലും.

 

എന്റെ നോട്ടത്തിൽ,

 

അതേ മാക്സ്, സത്യത്തിൽ ആ സമയം, എനിക്കൊരു തെറ്റിദ്ധാരണയാണെന്ന്, പറയാം നിന്നോട് കൂടുതൽ അടുത്തപ്പോൾ മനസ്സിലായി.

 

ഡെൽറ്റ,

 

മാക്സ് അന്ന്  ഞാൻ സത്യത്തിൽ, നീ എന്റെ ശരീരം ആഗ്രഹിച്ചു എന്നാണ് കരുതിയത്.

 

ഡെൽറ്റ നീ..

 

ഞാൻ പറഞ്ഞല്ലോ മാക്സ്, എൻ്റെ  ലൈഫ് സ്റ്റൈൽ അങ്ങനെയാണ്, ഞാൻ മാക്സിമം എൻജോയ് ചെയ്യുന്നു.

 

അവൾ പറഞ്ഞ വാക്കുകൾ ഒന്നും ശരിക്കും എനിക്ക് ഉൾക്കൊള്ളുവാൻ  കഴിഞ്ഞില്ല,  ആ സമയം ഒലിവയുടെ വാക്കുകൾ ആണ് എന്റെ മനസ്സിൽ ഓർമ്മ വന്നത്. അവൾ എനിക്ക് ചേരില്ല എന്ന്.  ഒലീവ പറഞ്ഞ വാക്കുകൾ.

 

മാക്സ്…

 

എന്താ. ഡെൽറ്റാ…

 

നിനക്കെന്നോട് വെറുപ്പ് തോന്നുന്നുണ്ടോ…

 

ഇല്ലടാ ഡെൽറ്റ, ഞാനത്,

 

നിനക്ക് എന്നെ ഇഷ്ടമായിരുന്നു അല്ലേ,

 

അത് ഞാൻ,

 

എനിക്ക് അത് മനസ്സിലായിരുന്നു  മാക്സ്,  ഞാൻ അറിഞ്ഞു കൊണ്ട് തന്നെ ഒഴിഞ്ഞു മാറിയതാണ്.

 

ഡെൽറ്റാ നീ…

 

സത്യം പറഞ്ഞാൽ, എന്നെ പോലൊരു പെണ്ണ്,  നിന്നെ ഉപയോഗിക്കേണ്ടതാണ്. കാരണം വലിയൊരു കമ്പനിയുടെ സ്വന്തക്കാരും കൂടിയാണ് നീ.  നിന്നെ വിവാഹം കഴിക്കുകയാണെങ്കിൽ ലൈവ് സെറ്റായി,എങ്ങനെയൊക്കെ കണക്ക് കൂട്ടിയാലും ലാഭം എനിക്ക് തന്നെ.

 

പിന്നെന്തേ.. നീ വേണ്ടെന്നു വച്ചത്.

 

മാക്സ്, ഞാൻ ഒരുപാട് ആളുകളെ കണ്ടിട്ടുള്ളത്, കൂടെ കിടന്നിട്ടു മുണ്ട്, പക്ഷേ അവരിൽ ആരിലും കാണാത്ത പ്രത്യേകത നിനക്കുണ്ട്.

 

അതെന്താ ഡെൽറ്റ..

 

നിനക്ക് പുറം ലോകത്തെ കുറിച്ച് ഒന്നും അറിയില്ല, കള്ള വും കളങ്കവും ഒന്നും തിരിച്ചറിയാൻ അറിയില്ല,  എല്ലാവരെയും  റെസ്പെക്ട് ചെയ്യുന്നു. മാന്യമായി പെരുമാറുന്നു. നിന്റെ നോട്ടം തെറ്റാണെങ്കിൽ കൂടിയും

 

ഡെൽറ്റാ..

 

ഞാൻ ഒന്നു പറയട്ടെ, നി തെറ്റായ അർത്ഥത്തിലല്ല നോക്കുന്നത് എന്ന് എനിക്കറിയാം,  നിന്റെ നോട്ടം കണ്ടാൽ ആരും തെറ്റുഡരിച്ച് പോകും

 

അതും പറഞ്ഞ് അവൾ ചിരിച്ചു,  പക്ഷേ അവളുടെ ചിരി എന്തുകൊണ്ടാണ് എനിക്ക് ഒരു നോവ് മാറിയത്  എന്ന് മാത്രം എനിക്ക് അറിയില്ല.

 

മാക്സ്, നിന്നെ പോലെ നീ മാത്രമേ ഉള്ളൂ. ആ നിനക്ക് ഞാൻ ചേരില്ല, സാധാരണ ആരോടും ഞാൻ അങ്ങനെ ഒന്നും  ഇമോഷണലി കണക്ട് ആവുന്നതല്ല. പക്ഷേ നിന്നോട് എന്തോ എനിക്ക് അങ്ങനെ തോന്നി,  അതു കൊണ്ടു തന്നെയാണ് ഞാൻ നിന്നിൽ നിന്നും വിട്ടു മാറിയത്. എയ്ഞ്ചൽ അവളൊരു നല്ല കുട്ടിയാണ്, അവള് നിനക്ക് നന്നായി ചേരും.

 

അവളുടെ ഓരോ വാക്കുകളും, എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നു. എയ്ഞ്ചലിനെ കുറിച്ച് അന്നാദ്യമായി ഞാനും ചിന്തിച്ചു. മനസ്സിൽ മറ്റൊരു രീതിയിൽ, ആദ്യമായി അവളെ കണ്ടു. ദേഷ്യത്തോടെ നോക്കുന്ന അവളുടെ മിഴികൾ എന്റെ ഓർമ്മയിൽ തെളിഞ്ഞതും ആ  ചിന്തകൾ പെട്ടെന്ന് വഴിമാറി.

 

അന്നേ ദിവസം ക്ലാസ് കഴിഞ്ഞതോന്നും , ഞാൻ അറിഞ്ഞിരുന്നില്ല. തിരിച്ചു വീട്ടിലേക്ക് പോകുമ്പോൾ, കാറിൽ അവൾ എനിക്കരികിൽ ഇരിക്കുമ്പോൾ, പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു അനുഭൂതി. ആദ്യമായി എയ്ഞ്ചൽ എന്റെ മനസ്സിൽ കയറിക്കൂടി.

 

അവളെനിക്ക് അരികിൽ നിൽക്കുമ്പോൾ എല്ലാം ഒരു വല്ലാത്ത വിങ്ങൽ ആയിരുന്നു. പക്ഷേ അവളുടെ മുഖത്തേക്ക് നോക്കുവാൻ എനിക്കിപ്പോഴും ധൈര്യമില്ല, ഇന്നെന്റെ കൂടിയാണ് അവൾ കോളേജിലേക്ക് വന്നത്, ഇപ്പോൾ തിരിച്ചു പോകുന്നതും. പുതിയ വീട്ടിലാണ് താമസം,  എന്നിരുന്നാലും ആ മുഖത്തേക്ക് നോക്കുവാൻ എനിക്ക് ധൈര്യം ഇല്ല, അവളോട് ഒരു വാക്ക് പറയുവാൻ എനിക്കും സാധിക്കില്ല.

 

പുറത്തെ കാഴ്ചകൾ നോക്കിക്കൊണ്ട് അവൾ ഇരിക്കുന്നത്,  ഒരു മിന്നായം പോലെ ഞാൻ നോക്കി. വീട്ടിലേക്കുള്ള ദൂരം കുറഞ്ഞതു പോലെ,  തോന്നിച്ചു കൊണ്ട് പെട്ടെന്ന് തന്നെ ഞങ്ങൾ വീട്ടിലെത്തി. വീടെത്തിയ ഉടനെ ഡോർ തുറന്ന് അവൾ അകത്തേക്ക് ഓടിക്കയറി.

 

ഞാനും വീട്ടിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ്, ഗേറ്റിനു പുറത്ത് ശബ്ദം കേട്ടത്, ഞാൻ പതിയെ ഗേറ്റ് അരികിലേക്ക് നടന്നു അപ്പോഴാണ് ഗസ്റ്റ് ഹൗസിൽ നിന്നാണ് ശബ്ദം വന്നതെന്ന് എനിക്ക് മനസ്സിലായത്. അവിടേക്ക് നടക്കുന്തോറും ആ ശബ്ദം വ്യക്തമായി എനിക്ക് കേൾക്കാം, ആ ശബ്ദത്തിൻ്റെ ഉടമയെ എനിക്കറിയാം, അതു ദേവകി അമ്മയാണ്.

 

ഇല്ല മോനെ ഞാൻ പറയില്ല

 

തള്ളേ…. മര്യാദയ്ക്ക് ഇതിന്റെ നമ്പർ പറഞ്ഞു തന്നോ…

 

എന്നെ കൊന്നാലും ഞാൻ പറയില്ല മോനെ,

 

ദേ… തള്ളേ നിങ്ങളെ കൊല്ലാനും മടിക്കില്ല.

 

നീ അതിനും മടിക്കില്ല എന്നെനിക്കറിയാം, എന്റെ കുഞ്ഞ് എന്നെ ഏൽപ്പിച്ചതാ ഈ  കാർഡ് . ഇതിൽ നിന്നും അഞ്ചു പൈസ എടുക്കാൻ ഞാൻ സമ്മതിക്കില്ല.

 

ആരുടെ  കൂടെ കിടന്നു ഉണ്ടാക്കിയതാ ആ വിത്തിനെ..

 

അടുത്ത ക്ഷണം തന്നെ കാരണം പൊട്ടുന്ന ഒരു ശബ്ദം ഞാൻ കേട്ടു, തൊട്ടു പിറകെ ദേവകിയമ്മയുടെ അലർച്ചയും

 

നിങ്ങൾ എന്നെ തല്ലും അല്ലേ…

 

പെട്ടെന്ന് ഞാൻ അവിടേക്ക്  ഓടി ചെന്നപ്പോൾ കണ്ട കാഴ്ച, എന്റെ സപ്തനാഡി ഞരമ്പുകളിൽ ത്രസിപ്പിക്കുന്ന ഒന്നായിരുന്നു. ദേവകിയമ്മയുടെ അടിവയറ്റിൽ കാലു കൊണ്ട് ചുവിട്ടുന്ന ഒരുത്തനെ കണ്ടതും എൻ്റെ സകല നിയന്ത്രണവും നഷ്ടമായിരുന്നു.

 

ഒറ്റക്കുതിപ്പിന് അവൻ്റെ കഴുത്തിനു പിടിച്ചു, ഞാനവനെ  ദൂരേക്കെറിഞ്ഞു.ഒരു നിമിഷം ഞാൻ ഞെട്ടിപ്പോയി, ഒരു  മനുഷ്യനെ ഒരു കൈ കൊണ്ട് എടുത്തു എറിഞ്ഞത് പോലെയാണ് എനിക്കും പ്രതീകമായത്. എന്റെ ശക്തികളെ കുറിച്ചുള്ള ഓർമ്മ വന്നതു , ഇതെല്ലാം നിസാരം ആണല്ലോ എന്നോർത്ത എന്നിൽ ഒരു പുഞ്ചിരി വിരിഞ്ഞു.

 

എന്റെ ഉള്ളിലെ മൃഗം ഉണരുന്നത് ഞാനറിഞ്ഞു. അവൻ്റെ പ്രാണൻ കവർന്നെടുക്കാൻ ഉള്ള ദേഷ്യം, എന്റെ ദേഹത്ത് അവിടവിടങ്ങളിൽ ആയി, താക്കുകളിൽ വർണ്ണം മാറുന്നതു പോലെ എൻ്റെ  ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ എന്നിൽ വർദ്ധിച്ചു വരന്ന ദേഷ്യത്തെ നിയന്ത്രിക്കാൻ എനിക്ക് ആയിരുന്നില്ല.

 

അവനു നേരെ കുതിച്ചു കൊണ്ട്,  അവനെറ്  അടി വയറ്റിൽ ഞാൻ  ചവിട്ടി, അവനിൽ നിന്നും വേദനയുടെ ആർത്തനാദം ഉയർന്നു വന്നതും,  അകത്തു നിന്ന് എയ്ഞ്ചലും ആന്റിയും പുറത്തേക്ക് വന്നു.

 

മാക്സ്….

 

ആദ്യമായി എയ്ഞ്ചൽ എൻ്റെ  പേര് വിളിച്ചു എന്നാൽ ആ സന്ദർഭം നല്ലതായിരുന്നില്ല. കാരണം അവൾക്ക് എൻ്റെ  മനസിനെ നിയന്ത്രിക്കാൻ ആവുന്ന  തരത്തിലുള്ള ഒരു  ബന്ധം പോലും എന്റെ മനസ്സിലോ അവളുടെ മനസ്സിലോ ഉണ്ടായിരുന്നില്ല. അതു കൊണ്ടു തന്നെ ആ വിളി എൻ്റെ കാതുകളിൽ മാത്രം അലയടിച്ചു.

 

അവൻ്റെ കഴുത്തിൽ പിടിച്ച് ഉയർത്തിയ സമയം പ്രാണവായുവിനായി  അവൻ പിടയുന്നത്, ഞാൻ ആസ്വദിക്കുകയായിരുന്നു. അത്രയധികം ദുഃഖം എന്നിൽ  അലയടിക്കുന്നു ഉണ്ടായിരുന്നു. അവൻ്റെ പ്രാണൻ പറിച്ചെടുത്താൽ  പോലും  അടങ്ങാത്ത അത്ര ദേഷ്യം എന്നിൽ  ഉടലെടുത്തത് എങ്ങനെ എന്ന് എനിക്കറിയില്ല.  എന്നിലെ  വന്യതയെ ഞാൻ തിരിച്ചറിഞ്ഞ നിമിഷങ്ങൾ.

 

മോനേ വേണ്ട,

 

ദേവകിയമ്മയുടെ, സ്വരം കാതുകളിൽ അല്ല പകരം ഹൃദയത്തിലാണ്  അലയടിച്ചത്.  അതു കൊണ്ടു തന്നെ ആ ശബ്ദം കേട്ടതും എൻ്റെ കൈകൾക്ക് ബലക്ഷയം സംഭവിച്ച പോലെ, അവൻ്റെ കഴുത്തിൽ നിന്നും ഞാൻ അറിയാതെ പിടി വിട്ടുപോയി. നിലത്തേക്ക് വീണു കിടന്ന അവർ ശ്വാസം വലിച്ചെടുക്കുമ്പോൾ. അവനെ കൊല്ലാനുള്ള ദേഷ്യം അതിന്റെ തീവ്രതയിൽ എൻ്റെ മിഴികളിൽ കത്തിജ്വലിക്കുന്നു  ഉണ്ടായിരുന്നു.

 

മോനെ വേണ്ട,

ദേവകിയമ്മേ…,എന്തിനാ എന്നെ തടഞ്ഞെ..?

ദേഷ്യത്തോടെ തന്നെയാണ് ഞാൻ ദേവകിയമ്മയോട് ആ  ചോദ്യം ചോദിച്ചത്.

പെറ്റ വയറല്ലെ, മോനെ  ദണ്ണം ഇല്ലാതിരിക്കോ..

ഒരു അമ്മയുടെ വാത്സല്യം, ആ മുഖത്ത് തെളിഞ്ഞു കാണുമ്പോൾ,അമ്മയുടെ വിലയറിയാത്ത ആ നീച ജീവനോട് അടങ്ങാത്ത ദേഷ്യം ആണ് എനിക്ക് തോന്നിയത്. അവൻ്റെ  ഷർട്ടിനു കുത്തി പിടിച്ചു കൊണ്ട്   ഞാൻ അവനെ നോക്കി.

മോനെ വേണ്ട,എന്റെ പേരയ്ക്കകുട്ടിക്ക് അച്ഛൻ ഇല്ലാതെ  ആവണ്ട എന്ന് കരുതിയാ ,അല്ലാതെ ഇവനോടുള്ള സ്നേഹക്കൂടുതൽ കൊണ്ട് അല്ല മോനെ.

ആ വാക്കുകൾ മതിയായിരുന്നു എന്നെ ശാന്തനാക്കാൻ, ദേവകി അമ്മയ്ക്ക് പേരക്കുട്ടിയോട് ഉള്ള സ്നേഹം എനിക്ക് നല്ല പോലെ അറിയാം. എന്നിൽ ഉയർന്നു വരുന്ന കോപത്തെ അടിച്ചമർത്താൻ ഞാൻ പെടാപ്പാട് പെടുകയായിരുന്നു.

മോനെ, ഇവന് എന്തെങ്കിലും പറ്റിയ, ഞാൻ കരയില്ല, പക്ഷേ പേരക്കുട്ടിയെ ഓർത്തു ചിലപ്പോ ഞാൻ  കരഞ്ഞേക്കും, എന്നാൽ  മോനു വല്ലത് പറ്റിയ, എനിക്ക് താങ്ങാനാവില്ല.

ദേവകിയമ്മ അതു  പറഞ്ഞപ്പോൾ,  ആ മനസിൽ എനിക്ക് എത്രത്തോളം സ്ഥാനമുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു.

ദൈവം എനിക്ക് തന്ന മകനാ നീ.. ഇവനെ ഒരു മോനായി  ഞാൻ കാണുന്നുമില്ല. എനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റാണു മോനെ ഇവൻ.

ഇനിയും ഇവിടെ നിന്നാൽ ചിലപ്പോൾ എന്റെ കൈ കൊണ്ട് തന്നെ ഇവൻ മരിക്കും  എന്ന് എനിക്ക് തോന്നി, അതു കൊണ്ട് തന്നെ അവൻ്റെ പോക്കറ്റിൽ കൈ ഇട്ട് ,ആ കാർഡ്ത്താൻ  എടുത്തു , കാർഡ് ഞാൻ ദേവകി അമ്മയുടെ കയ്യിൽ കൊടുത്തു. ദേവകി അമ്മയുടെ കൈപിടിച്ച് ഞാൻ, മുന്നോട്ട് നടന്നപ്പോൾ അവരും സന്തോഷത്തോടെയും സുരക്ഷിതത്വത്തോടെ കൂടി എന്റെ കൂടെ നടന്നു വന്നു.

ഞാൻനേരെ പോയത് എന്റെ മുറിയിലേക്ക് ആയിരുന്നു. മുറിയിൽ ചെന്നു കയറിയതും ബെഡിൽ കയറി കിടന്നു. , എൻ്റെ മനസ്സ് ഇപ്പോഴും  അശാന്തമാണ്. കറങ്ങുന്ന ഫാനിൻ്റെ കാറ്റിനു പോലും എന്നെ തണുപ്പിക്കാൻ കഴിയാതെ പോയ ആ നിമിഷം  ശക്തമായി വാതിൽ തള്ളി തുറന്നു കൊണ്ട് , എയ്ഞ്ചൽ മുറിയിലേക്ക് കടന്നു വന്നു. അവളുടെ  മുഖം  ദേഷ്യം കൊണ്ട് ജ്വലിക്കുകയായിരുന്നു.

മാക്സ്…

ഞാനൊന്ന് തലയുയർത്തി നോക്കി, അവളെ കണ്ടതും  വീണ്ടും, ഞാൻ ബെഡിലേക്കു തന്നെ കിടന്നു.

മാക്സ് , നിന്നെ ഞാൻ വിളിച്ചത് കേട്ടിലെ ,

എന്താ  നിനക്ക് വേണ്ടത്, ഏയ്ഞ്ചൽ

നേരത്തെ ഞാൻ വിളിച്ചിട്ടും നീയെന്തിനാ  അവനെ തല്ലിയത്.

എയ്ഞ്ചൽ, നീ എന്നെ നിയന്ത്രിക്കാൻ ശ്രമിക്കേണ്ട, അതിന് ഞാൻ ആർക്കും അധികാരം നൽകിയിട്ടില്ല.

അതായിരിക്കും ദേവകി അമ്മ വിളിച്ചപ്പോൾ നീ നിന്നത്.

അത് സ്നേഹമാണ്, സ്നേഹത്തിന്റെ ഭാഷയാണ്, അത് നിനക്ക് മനസ്സിലാവില്ല. ഏയ്ഞ്ചൽ.

അതെന്താ, എനിക്ക് സ്നേഹം മനസ്സിലാവാത്തത്, വെറുതെ ഓരോന്നും പറഞ്ഞു, സ്വന്തം തെറ്റുകൾ മറക്കാൻ നോക്കരുത്. മാക്സ്,

തെറ്റുകളോ, ഇപ്പോ ഞാൻ എന്ത് തെറ്റു ചെയ്തെന്നാ നി പറഞ്ഞു വരുന്നത്.

നിനക്കൊന്നും മനസ്സിലായില്ല അല്ലേ.., സ്വന്തം ശക്തികൾ നിയന്ത്രിക്കാൻ അറിയാത്തവൻ അത് ഉപയോഗിക്കാൻ പാടില്ല.

എയ്ഞ്ചൽ വേണ്ട,

നിനക്ക് ദേഷ്യം അനിയന്ത്രിതമായ സമയത്ത്, രൂപം മാറിത്തുടങ്ങിയത്  നീ അറിഞ്ഞിരുന്നോ..?

അറിഞ്ഞിരുന്നു, അതിനെന്താ..?

എന്നിട്ടും നീ നിന്റെ കോപത്തെ നിയന്ത്രിക്കാതിരുന്നു  ഇതെന്തു കൊണ്ട് ,ലോകം ഇതറിഞ്ഞാൽ എന്തൊക്കെ ഉണ്ടാക്കും എന്ന് നിനക്കറിയാമോ.?

ചിലപ്പോൾ അവർ എന്നെ കൊന്നു കളയും, അതിൽ കൂടുതൽ ഒന്നും ഉണ്ടാവില്ല.

നിനക്ക് ഭ്രാന്താണോ…

ചിലപ്പോൾ ആയിരിക്കാം, നിന്റെ അമ്മയെ ഒരാൾ ഉപദ്രവിക്കാൻ വരുകയാണെങ്കിൽ നീ നോക്കി നിൽക്കുമോ…?

ആ ഒരു ചോദ്യത്തിന് ഉത്തരം നൽകാൻ എയ്ഞ്ചലിന് ആയില്ല,എന്നാൽ അവളിൽ വർധിച്ചു വരുന്ന ദേഷ്യം,തോറ്റു കൊടുക്കാനും അവളെ അനുവദിച്ചില്ല.

അതിന് നിന്റെ അമ്മ ചത്തു പോയതല്ലേ…?

അതു പറഞ്ഞു തീരുന്നതിനു മുമ്പ് എനിക്ക് പോലും അറിയില്ല, എന്തിനാണ് ഞാൻ അവളെ അടിച്ചത് എന്ന് . അടി കൊണ്ട മുഖം തടവിക്കൊണ്ട് ദേഷ്യത്തോടെ അവൾ എന്നെ നോക്കി. ഒരു നിമിഷം ചെയ്തത് തെറ്റാണ് എനിക്കും തോന്നി.

എന്റെ ദേഹത്ത് തൊടാൻ ഞാൻ ആരെയും അനുവധിച്ചിട്ടില്ല, പക്ഷേ നീ എന്നെ തല്ലി.

എയ്ഞ്ചൽ സോറി,

മാക്സ്,  എനിക്കിഷ്ടമായിട്ടല്ല ഞാൻ നിന്റെ വീട്ടിൽ താമസിക്കുന്നത്,  ഞാൻ ഇവിടെ താമസിക്കുന്നു എന്ന് വച്ച് ,നീ..  അധികാരം കാണിക്കരുത്.

അവളുടെ ഓരോ വാക്കുകൾക്കും കഠാരയുടെ മൂർച്ച ഉണ്ടായിരുന്നു. അത് നെഞ്ചിൽ ആഴ്ന്നു ഇറങ്ങുന്ന രീതിയിൽ തന്നെയായിരുന്നു അവളുടെ സംസാരം. ആ സമയം സിമോണിയയും മുറിയിലേക്ക് കടന്നു വന്നു. അമ്മ വന്നതും, എയ്ഞ്ചൽ നിശബ്ദതയായി.

മാക്സ്,

ആന്റി, ഞാൻ

എന്താ മോനെ നീ ഈ കാണിക്കുന്നത്.

ആൻ്റി എനിക്ക് പിടിച്ചു നിൽക്കാൻ ആയി, കൈ വിട്ടുപോയി,

നീ ചെയ്തത് , തെറ്റ് എന്ന് ഞാൻ  ഒരിക്കലും  പറയില്ല,  നീ അമ്മയെ പോലെ കാണുന്ന സ്ത്രീയെ അങ്ങനെ ഒരു അവസ്ഥയിൽ കണ്ടാൽ, ഏതൊരു മകനും പ്രതികരിച്ചു പോകും.

ആന്റി എന്നെ മനസ്സിലാക്കുന്നു എന്ന് അറിഞ്ഞപ്പോൾ, എനിക്ക് ഒത്തിരി സന്തോഷം,  എന്നെ മനസ്സിലാക്കുന്ന ഒരാൾ, ഈ ഭൂമിയിൽ ഉണ്ടെന്ന്. ഞാൻ അറിഞ്ഞു.

ഒലിവ എന്നെ ഇവിടേക്ക് കൂട്ടി കൊണ്ടു വരുമ്പോൾ പറഞ്ഞ കാരണം,  ഇതു തന്നെയായിരുന്നു.

എന്തായിരുന്നു ആൻ്റി,

മാക്സ്, നിൻ്റെ ട്രെയിനിങ്ങുകൾ നാളെ തുടങ്ങും.

ആന്റി.

അതെ മാക്സ്, നിന്റെ ശക്തികളിൽ നീ നിയന്ത്രണം നേടിയെടുത്തില്ല എങ്കിൽ, അതു നിൻ്റെ ജീവനു തന്നെ ആപത്താണ്.

അങ്ങനെയൊന്നുമില്ല ആൻ്റി,  അതാ സമയത്ത്.

സന്ദർഭങ്ങളാണ് മാക്സ് മനുഷ്യ വികാരങ്ങൾ ഉണർത്തുന്നത്,  സന്ദർഭങ്ങൾ ജീവിതത്തിൽ മാറി മറിഞ്ഞു കൊണ്ടിരിക്കും. എപ്പോൾ എത് സന്ദർഭം നേരിടേണ്ടി വരുമെന്ന് നമുക്ക് ഒരിക്കലും പറയാനുമാകില്ല. ഇനി ഒരിക്കൽ അങ്ങനെ ഒരു സന്ദർഭം നേരിടേണ്ടി വന്നാൽ,  നിൻ്റെ ശക്തിയെക്കുറിച്ച് പുറം ലോകം അറിയാൻ പാടില്ല. അതിന് നിന്നെ സജ്ജനാക്കാനുള്ള  ട്രെയിനിങ്  ഞാൻ നൽകുന്നതാണ്.

ശരി ആന്റി.

കൂടുതലൊന്നും പറയാതെ തന്നെ ആന്റി മുറി വിട്ടു പോയി,  എയ്ഞ്ചൽ അവിടെത്തന്നെ നിന്നു, ഒരു നിമിഷം എന്നെ ദേഷ്യത്തോടെ നോക്കി, പിന്നെ മുഖം വെട്ടിച്ചു കൊണ്ട് അവളും മുറിക്ക് പുറത്തേക്ക് പോയി.

പുതിയ  ഒരു യുദ്ധത്തിന്, തിരശ്ശീല വീണത് പോലെ. എനിക്കും എയ്ഞ്ചലിനും ഇടയിൽ ഉണ്ടായിരുന്ന അകലം വീണ്ടും ഇരട്ടിച്ചു. ഒരു നിമിഷമെങ്കിലും, അവളെക്കുറിച്ച് മനസ്സിൽ മറ്റൊരു രീതിയിൽ ചിന്തിച്ചതിനെ ഓർത്തു ഞാൻ സ്വയം കുറ്റപ്പെടുത്തി.

അവളെ പോലെ ഒരാളെ, ജീവിതകാലം മുഴുവൻ സഹിക്കുക എന്നത് അസാധ്യം. മൂക്കിൻ തുമ്പിലാണു അവൾക്ക് ദേഷ്യം, ആ ദേഷ്യത്തിൽ ഹോമിക്കേണ്ടതല്ല എന്റെ ജീവിതം, എന്ന് എനിക്കും തോന്നി. സത്യത്തിൽ, എ യ്ഞ്ചലിനെക്കാൾ  എത്രയോ നല്ലത്,  ഡെൽറ്റ തന്നെയാണ്. എന്നെ അവൾ മനസ്സിലാക്കിയിടത്തോളം മറ്റൊരാളും മനസ്സിലാക്കിയിട്ടില്ല.

?????

തന്റെ മുറിയിൽ  കയറിയ, എയ്ഞ്ചൽ പൊട്ടിക്കരയുകയായിരുന്നു. മുഖത്ത് തിണർത്തു പൊന്തിയ, കൈ പാടുകൾ നോക്കുന്തോറും, അവളുടെ ഉള്ളിലെ അഗ്നിപർവ്വതം നുരഞ്ഞു പൊന്തുകയായിരുന്നു.

ഇക്കാലമത്രയും അവളുടെ അമ്മ പോലും, ഒരു മുള്ളു കൊണ്ടു പോലും കുത്തി നോവിക്കാതെ , പൊന്നു പോലെ കൊണ്ടു നടന്ന അവളെയാണ് അവൻ തല്ലിയത്. കവിളിലെ ചുവന്ന പാട്, കാണുന്തോറും അവനോടുള്ള ദേഷ്യം, അവളിൽ അനിയന്ത്രിതമായി ഉയരുകയായിരുന്നു.

എയ്ഞ്ചൽ ദേഷ്യത്തോടെ കട്ടിലിൽ കിടന്നു, വിങ്ങി പൊട്ടിക്കരയുകയായിരുന്നു, ആ സമയം അവളുടെ കവിൾത്തടത്തിൽ, ഒരു കരസ്പർശം പതിഞ്ഞു . പുഞ്ചിരി തൂകി കൊണ്ട് അവൾ തിരിഞ്ഞു കിടന്നു.

മോളെ,

അമ്മേ..

വേദന തോന്നുന്നുണ്ടോ നിനക്ക്,

ഇല്ല അമ്മേ…

കള്ളം പറയേണ്ട, അമ്മയ്ക്കറിയാം നിന്നെ,

അത്  അമ്മെ  അവൻ,

അവനെ ഞാൻ കുറ്റം പറയില്ല എയ്ഞ്ചൽ, തെറ്റുകൾ നിൻ്റെയാണ്.

അമ്മയും അവന്റെ കൂടെ നിൽക്കുകയാണ്

ഞാൻ ആരുടെയും കൂടെ നിൽക്കുകയല്ല.

ഞാൻ അമ്മയുടെ മോളല്ലേ അമ്മേ, എന്നിട്ട് അമ്മ എന്താ എന്നെ കുറ്റപ്പെടുത്തുന്നത്, അവൻ ചെയ്തത് ശരിയാണോ…

നീ ആ മുറിയിലേക്ക് കയറിയപ്പോൾ മുതൽ ഞാൻ ആ വാതിലിനു പിറകിൽ ഉണ്ടായിരുന്നോ എയ്ഞ്ചൽ.

അവൾ ഒന്നും പറയാതെ ആ മുഖത്തേക്ക് തന്നെ നോക്കി നിന്നു.

എയ്ഞ്ചൽ, അവനിൽ പൂർണ്ണമായി മനുഷ്യ സ്വഭാവമാണ് പ്രകടമാവുന്നത്, എന്നാൽ നിന്നിൽ പൂർണ്ണമായും മനുഷ്യ സ്വഭാവം അല്ല.

അമ്മേ…

അതേ മോളേ, അവന് വികാരങ്ങളെ നിയന്ത്രിക്കാൻ ഒരിക്കലും ആവില്ല, അവൻ ഒരു സാധാ മനുഷ്യനെ പോലെയാണ്, അവന്റെ ഉള്ളിലെ ശക്തികൾ, മാത്രമാണ് ഒരു മനുഷ്യന് വ്യത്യസ്തനാക്കുന്നത്.

പക്ഷേ അവൻ എന്നെ തല്ലിയത്,

അത് നീ ചോദിച്ചു വാങ്ങിയത്,

അപ്പോ അമ്മയും എന്നെ കുറ്റം പറയുകയാണ്. അല്ലേ അമ്മേ,

നിന്റെ അച്ഛൻ ചത്തു പോയില്ലേ എന്ന് ചോദിച്ചാൽ, നിനക്ക് ദേഷ്യം വരുമോ എയ്ഞ്ചൽ.

അത് അമ്മേ..

അച്ഛനെ കണ്ട ഓർമ്മ നിനക്കുണ്ട്, എന്നാൽ അവന് അമ്മയെയും അച്ഛനെയും കണ്ട ഓർമ്മയില്ല, പുറം ലോകത്തേക്ക് വന്നതിനു ശേഷം, ദേവകി അമ്മയെ, സ്വന്തം അമ്മയുടെ സ്ഥാനത്ത് കണ്ടു, അവൻ അവന്റെ ആഗ്രഹങ്ങൾ തീർക്കുകയാണ്.

അങ്ങനെ ഒരു അമ്മയ്ക്ക് അപകടം വന്നപ്പോൾ, ഒരു മകനെ പോലെ അവൻ പ്രതികരിച്ചു, അതിൽ അവനെ കുറ്റം പറയാനാവില്ല. ആ അവന്റെ മുഖത്തു നോക്കി അവർ അവൻ്റെ ആരും  അല്ല എന്നും, അവൻ്റെ അമ്മ മരിച്ചു പോയി എന്നു മാണ് നീ പറഞ്ഞത്.

അതമ്മേ…അപ്പോഴത്തെ ദേഷ്യത്തിൽ.

ദേഷ്യത്തിൽ ആയാലും, വാക്കുകൾക്ക് കഠാരയെക്കാൾ മൂർച്ചയുണ്ട്, ദേഹത്തുണ്ടാകുന്ന മുറിവിനെക്കാൾ, വേദന കൂടുതലായിരിക്കും, മനസ്സ് കീറി മുറിക്കുമ്പോൾ.

എനിക്ക് തെറ്റ് പറ്റി പോയി അമ്മേ…

എയ്ഞ്ചൽ, ഞാൻ ഒന്ന് ചോദിച്ചാൽ സത്യം പറയുമോ…

എന്താണമ്മേ…

നീ എന്തിനാ എന്നോട് ചൂടായത്,

അത് അമ്മ അവൻ്റെ ശക്തികൾ, പുറത്ത് അറിയാൻ സാധ്യതയുണ്ടായിരുന്നു. അതാ ഞാൻ.

പക്ഷേ നീ അതിനാണോ അവനോട് ചൂടായത്.

അതെ  അമ്മേ…

അല്ല എന്ന് ഞാൻ പറയും.

അമ്മേ…

നീ വിളിച്ചിട്ട് അവൻ നിന്നില്ല, എന്നാൽ ദേവകിയമ്മ വിളിച്ചപ്പോൾ അവൻ നിന്നു അത് നിന്നിൽ  അസൂയ ഉണർത്തി എന്നു ഞാൻ പറഞ്ഞാൽ,

എന്തൊക്കെയാ അമ്മ പറയുന്നത്.

എന്താ..ഞാൻ പറഞ്ഞതിൽ തെറ്റുണ്ടോ?  ഉണ്ട് എന്ന് നിനക്ക് പറയാനാകുമോ

എനിക്ക് ആരോടും അസൂയ  ഒന്നും ഇല്ല, അവൻ്റെ  ശക്തികൾ പുറത്തായൽ ,അത്  ചിലപ്പോൾ  നമുക്കും അപകടമാകും, അതാ ഞാൻ അവനെ വിളിച്ചത്.

എന്നിട്ട്,

അങ്ങനെ വിളിച്ചിട്ട് പോലും, അവൻ്റെ ദേഷ്യം അവൻ അടക്കി ഇല്ല, അവൻ്റെ  ശക്തികൾ എങ്ങാനും പുറത്തിറഞ്ഞിരുന്നെങ്കിൽ , ആ ദേഷ്യത്തിൽ ഞാൻ എന്തൊക്കെയോ പറഞ്ഞു പോയി.

അമ്മ അവളെ നോക്കി ചിരിക്കുകയാണ് ചെയ്തത്, മകളുടെ ഉള്ളിലെ, ഒളിച്ചുകളി, അമ്മയ്ക്കും മനസിലാകുന്നുണ്ട്

എയ്ഞ്ചൽ, അതിനാണോ നീ അവനോട് ചൂടായത് , നീ സ്വയം ഒന്ന് ചിന്തിച്ചു നോക്കൂ..

അതു മാത്രം പറഞ്ഞു കൊണ്ട്, സിമോണിയ മുറിയിൽ നിന്നും പുറത്തേക്ക് പോയി. അമ്മ പറഞ്ഞതിനർത്ഥം മനസ്സിലാവാത്തത് പോലെ അവളും ബെഡിലേക്ക് കിടന്നു. അവളുടെ മനസ്സിനോട് തന്നെ അവൾ  ചോദിച്ചു, എന്തിനാണ് അവനോട് ചൂടായത്.

കരയിലേക്ക് പിടിച്ചിട്ട വരാലിനെ പോലെ, ഉറക്കം കിട്ടാതെ, അവള് ബെഡിൽ, തലങ്ങും വിലങ്ങും ഉരുണ്ടു . അവളുടെ  മനസ്സിൽ മുഴങ്ങിക്കൊണ്ടിരുന്ന ഒരേയൊരു ചോദ്യം, അത് അമ്മ ചോദിച്ച ആ ചോദ്യം. പല ആവർത്തി മനസ്സിനോട് തന്നെ അവൾ ചോദിച്ചു, എന്തിനാണ് ഞാൻ അവനോട് ചൂടായത് .ഒടുക്കം ആ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു, ഉത്തരം കണ്ടെത്തിയതു പോലെ.

അതിരാവിലെ തന്നെ മാക്സ് ഉണർന്നിരുന്നു.ഒന്ന് ഫ്രഷ് ആയി പുറത്തേക്കിറങ്ങിയതും,  സിമോണിയ പുറത്ത് കാത്തു നിൽപ്പുണ്ടായിരുന്നു.

അവർ നേരെ പോയത്, പുറത്തു ഉദ്യാനത്തിലേക്ക് ആയിരുന്നു. അവിടെ, മൂന്നു ചെറിയ പായകൾ വിരിച്ചിരുന്നു. അതിലൊന്ന് ചൂണ്ടിക്കാണിച്ചു കൊണ്ട് സിമോണിയ പറഞ്ഞു.

മാക്സ് അവിടെ ഇരിക്കു,

സിമോണിയയുടെ നിർദ്ദേശപ്രകാരം, ഞാനൊരു പായയിൽ ഇരുന്നു, പെട്ടെന്ന് എനിക്ക് അരികിലുള്ള പായയിലേക്ക്  എയ്ഞ്ചൽ ഓടി വന്നിരുന്നു. അവളുടെ പെരുമാറ്റത്തിൽ എന്തോ ഒരു പന്തികേട് എനിക്കും തോന്നാതിരുന്നില്ല.

മാക്സ് എയ്ഞ്ചൽ ഇരിക്കുന്നതു പോലെ, നീയും ഇരിക്കുക.

ഞാൻ ,എയ്ഞ്ചലിനെ, നോക്കി. അവളുടെ മുഖത്ത് ഒരു പുഞ്ചിരി ഒളിഞ്ഞു കിടക്കുന്നതു പോലെ എനിക്കു തോന്നി. കൂടുതൽ ഒന്നും ചിന്തിക്കാതെ തന്നെ, അവൾ ഇരുന്നതു പോലെ ചമ്രം പടിഞ്ഞിരുന്നു. ഇരു കൈകളും നീട്ടി, മുട്ടുക്കാൽ തൊടുന്ന രീതിയിൽ വെച്ച് ഞാൻ സിമോണിയയെ നോക്കി .

മാക്സ് മിഴികൾ അടയ്ക്കുക.

ഞാൻ പതിയെ എൻ്റെ മിഴികൾ അടച്ചു.

എനി ശ്വാസം പതിയെ എടുക്കുക, പിന്നെ പതിയെ വിടുക….

ആൻ്റി പറഞ്ഞതു പോലെ എൻ്റെ ശ്വസനവും ഞാൻ നിയന്ത്രിച്ചു ആ സമയം ആൻ്റിയുടെ ശബ്ദം എൻ്റെ കാതുകളിൽ അലയടിച്ചു.

ഞാൻ പറയുന്നത് വരെ ഇതു നിർത്തരുത്.

മിഴികൾ അടച്ച് ശ്വാസോച്ഛാസത്തിൽ ശ്രദ്ധ ചെലുത്തി, സമയങ്ങൾ കടന്നു പോകവെ, എൻ്റെ ഹൃദയതാളം വളരെ വ്യക്തമായി കാതിൽ മുഴങ്ങാൻ തുടങ്ങി. ചുറ്റും നടക്കുന്ന ചെറു ചലനങ്ങൾ പോലും ഞാൻ അറിയുന്നുണ്ടായിരുന്നു. എങ്കിലും ഞാനത് ആസ്വദിച്ചാണ് ചെയ്തത്.

എനി കണ്ണുകൾ തുറന്നോള്ളൂ….

പതിയെ മിഴികൾ തുറന്നപ്പോൾ ഒരു പുത്തൻ ഉണർവ് ലഭിച്ചതു പോലെ പ്രതീതമായി.

ഇന്ന് ഇത്രയും മതി,

ഉം… കോളേജിൽ പോവാൻ നോക്ക്.

ആൻ്റി അതു പറഞ്ഞതും എയ്ഞ്ചൽ അവളുടെ മുറിയിലേക്കു പാഞ്ഞു. ഞാൻ ആൻ്റിയെ തന്നെ ഉറ്റു നോക്കി. ആൻ്റി ആ നോട്ടം കണ്ടു എന്നു മനസിലാക്കിയതും, ഞാൻ എഴുന്നേൽക്കാൻ തുനിഞ്ഞതും.

മാക്സ്,

എന്താ… ആൻ്റി ,

നിനക്കെന്തെങ്കിലും ചോദിക്കാനുണ്ടോ…

ഒന്നുമില്ല, ആൻ്റി,

എന്തിനാ മാക്സ് മടിക്കുന്നത്, ഞാൻ നിൻ്റെ ട്രെയ്നർ ആണ് .

നിൻ്റെ സംശയങ്ങൾ തീർക്കേണ്ടത് എൻ്റെ കടമയാണ്.

അത് ആൻ്റി,

മടിക്കാതെ ചോദിക്കൂ….

ആൻ്റി , ഇതു കൊണ്ട് ഞാൻ ശത്രുക്കളെ എങ്ങനെ നേരിടാനാണ്.

ധ്യാനത്തിൽ ഇരുത്തിയതിനെ കുറിച്ചാണോ…

അതെ ആൻ്റി ,

മാക്സ് ഒരു പുസ്തകം വായിക്കണമെങ്കിൽ ആദ്യം അക്ഷരം പഠിക്കണം. ഇതും അതുപോലെ തന്നെയാണ്.

എനിക്കൊന്നും മനസിലായില്ല.

ഞാൻ പറഞ്ഞു തരാം .

നിന്നിലെ ശക്തികളെ ഫലപ്രദമായി ഉപയോഗിക്കണമെങ്കിൽ നിന്നിൽ മനശക്തി വേണം.

ധ്യാനം മനസിനെയും ശരീരത്തെയും ശക്തി പെടുത്തും

നീ മനശക്തി നേടിയ ശേഷം നമുക്കു യഥാർത്ഥ ട്രെയിനിംഗിലേക്കു കടക്കാം.

സമയം കുറേ… നഷ്ടമാവില്ല.

അധ്വാനത്തിൻ്റെ ഫലത്തിന് മാധുര്യം കൂടും മാക്സ്.

ഞാൻ മുറിയിൽ പോയി, വസ്ത്രം മാറുമ്പോയാണ്.ഒരു കാര്യം ശ്രദ്ധിച്ചത്, ഇതുവരെ ഒലീവ എന്നോട് മിണ്ടിയിട്ടില്ല.

ഒലീവ….

ഒലീവ…

ഞാൻ വിളിച്ചിട്ടും ഒലീവ മറുപടി തരാതിരുന്നപ്പോൾ നിവർത്തിയില്ലാതെ ഞാൻ ഒലിവയൊട് ആജ്ഞാപിച്ചു.

ഒലീവ, നിൻ്റെ മാസ്റ്റർ ആണ് വിളിക്കുന്നത് മറുപടി നൽകൂ….

പറഞ്ഞാലും മാസ്റ്റർ,

ഒലീവയുടെ ശബ്ദം കേട്ടപ്പോൾ സന്താേഷം തോന്നിയെങ്കിലും മാസ്റ്റർ എന്ന വിളി ഒരു വേദനയായി.

നീയെന്താ… എന്നോട് മിണ്ടാത്തത്.

മറുപടിയൊന്നും വരാതായപ്പോൾ ഞാൻ വീണ്ടും ചോദിച്ചു.

മാസ്റ്ററിൻ്റെ ചോദ്യത്തിന് ഉത്തരം നൽകണം എന്നറിയില്ലെ,

അതു മാസ്റ്റർ, ഇന്നലെ ഞാൻ എത്ര തടഞ്ഞിട്ടും എൻ്റെ വാക്കുകൾ മാസ്റ്റർ കേട്ടിരുന്നില്ല, എൻ്റെ സാന്നിധ്യം മാസ്റ്ററിന് ബുദ്ധിമുട്ടാവാതിരിക്കാനാണ് ഞാൻ മറുപടി നൽകാഞ്ഞത്.

ഒലീവ അതു പറഞ്ഞപ്പോൾ എനിക്കും താങ്ങാനാവുന്നുണ്ടായിരുന്നില്ല. സത്യത്തിൽ ഇത്രയും നേരം ഒലീവയെ കുറിച്ച് ഓർക്കാത്തതിൽ എനിക്ക് എന്നോടു തന്നെ ദേഷ്യം തോന്നി.

ഒലീവാ…..

ഇപ്പോ ഞാൻ നിൻ്റെ മാസ്റ്റർ അല്ല, ആ പഴയ മാക്സ് ആണ്.

എനിക്കെൻ്റെ ഫ്രണ്ടായ ഒലീവയെ തിരിച്ചു വേണം.

ഒലീവാ….

ഒലീവാ….

മറുപടിയൊന്നും വരാതായപ്പോൾ അവനതു താങ്ങാനായിരുന്നില്ല. അവനിലെ വികാര വേലിയേറ്റങ്ങൾ അവനിലെ ശക്തികൾ പ്രകടമാക്കുവാൻ തുടങ്ങി. അവൻ്റെ ദേഹവർണ്ണങ്ങളിൽ മാറ്റം വന്നു.

ഒലീവ….

നിനക്ക് പഴയ ഒലിവയാവാൻ പറ്റില്ല എങ്കിൽ അതു പറ,

പറ്റില്ല,

ഉടനടി മറുപടി ലഭിക്കുകയും ചെയ്തു, എന്നാൽ ആ മറുപടി, അവനെ ഒരു ഭ്രാന്തമായ അവസ്ഥയിലേക്കെത്തിച്ചു. കൈയ്യിലെ വാച്ചിനെ അവൻ പറച്ചെടുത്തു. അവൻ്റെ ശരീരത്തിൽ തുളഞ്ഞു കയറിയ കൂർത്ത മുനകൾ തീർത്ത മുറിവിലൂടെ രക്തം വന്നു. വാച്ചിനെ അവൻ കിടക്കയിലേക്കു വലിച്ചെറിഞ്ഞു.

ഒലീവ, എനി എനിക്കു നിന്നെ വേണ്ട, ഞാൻ പുതിയ സുഹൃത്തിനെ തിരഞ്ഞെടുത്തു. മരണം.

മാക്സ്…..

ഈ കോലത്തിൽ പുറത്തു പോയാൽ….

ഹാ…. ഹാ.. ഹാ…

ഒരു ഭ്രാന്തനെ പോലെ ചിരിച്ചു കൊണ്ട് വാതിൽ ലക്ഷ്യമാക്കി അവൻ നടന്നതും വാതിൽ തനെ അടഞ്ഞു. വാതിൽ തകർക്കാൻ അവൻ ശ്രമിച്ചപ്പോൾ മുറിയുടെ പല പാളികളിലും മാറ്റം വന്നു. പെട്ടെന്ന് ഒരു ഗർത്തത്തിലേക്കവൻ വീണു.

നിലത്തവൻ വീണതും അവൻ്റെ കയ്യിൽ വീണ്ടും ആ വാച്ചു വന്ന് ലയിച്ചു. അവനത് പറിച്ചു മാറ്റാൻ ശ്രമിക്കുമ്പോഴേക്കും എന്തോ ഒരു മരുന്ന് അവനിലേക്കു കയറി, കുറച്ചു നിമിഷങ്ങൾക്കു ശേഷം അവൻ ശാന്തനായി .

സോറി മാക്സ്,

ഒലീവയ്ക്കു മറുപടി നൽകാതെ, അവൻ നടന്നപ്പോൾ

മാക്സ് പ്ലീസ് എനിക്കു തെറ്റു പറ്റി.

ഒലീവ, നീയെനിക്ക് ആരാണെന്നു എനിക്കു പറയാനറിയില്ല. എനിക്കെല്ലാം നീയാണ്, ആ നിനക്ക് എന്നെ മനസിലാക്കാൻ കഴിഞ്ഞില്ല എങ്കിൽ,

സോറി മാക്സ്, അന്ന് അങ്ങനെ നടന്നപ്പോ ഞാൻ തോറ്റു പോയ പോലെ തോന്നി. എൻ്റെ മാസ്റ്റർ എന്നെ ഏൽപ്പിച്ച ജോലിയിൽ ഞാൻ,

ഒലീവ…..

മാക്സ് നിനക്കെന്തെങ്കിലും പറ്റിയാൽ ഞാൻ തോറ്റു പോകും, നിൻ്റെ ട്രെയ്നിംഗ് കഴിയുന്നത് വരെ നിന്നെ സംരക്ഷിക്കുക എൻ്റെ ജോലിയാണ്.

എനിക്കും തെറ്റു പറ്റിയിട്ടുണ്ട് ഒലീവ, പക്ഷെ നല്ല ഒരു സുഹൃത്ത് , ക്ഷമിക്കേണ്ടതുണ്ട്

അപ്പോൾ നീ…

ഞാൻ ക്ഷമിച്ചിരിക്കുന്നു.

മാക്സ് കോളേജിൽ പോകട്ടെ,

ഉം.. പോകണം.

?????

ഇന്നും ഞാനും ഏയ്ഞ്ചലും ഒന്നിച്ചാണ് കോളേജിലേക്ക് യാത്ര തിരിച്ചത്. ഇന്ന് പതിവിനു വിപരീതമായി എയ്ഞ്ചൽ എന്നോടു സംസാരിച്ചു.

മാക്സ്,

ഉം….

എന്താ ഒന്നും മിണ്ടാത്തത്.

ഈ കാർ എൻ്റെയാ…. ഇപ്പോ ഞാൻ വല്ലതും പറഞ്ഞാൽ അധികാരം കാണിക്കലാവും എന്തിനാ വെറുതെ,

ഞാനതു പറഞ്ഞതും അവൾ മുഖം തിരിച്ചു അറിയാതെ ആ സമയം എൻ്റെ നാവിൽ നിന്നും വീണു പോയി.

ഇതിനെ ഒക്കെ എങ്ങനാണെൻ്റെ ഈശ്വരാ സഹിക്കുക,

എൻ്റെ കഷ്ടകാലത്തിന് അതവൾ കേൾക്കുകയും ചെയ്തു.

എന്താ… എന്താ… പറഞ്ഞേ…

ഒന്നുന്നില്ല,

എന്നെ സഹിക്കാൻ ഞാൻ പറഞ്ഞോ നിന്നോട്,

ഞാനൊന്നും പറഞ്ഞില്ല,

പിന്നെ ഞാൻ കേട്ടതോ…

ഒലിവ കാർ നിർത്ത്.

ഞാനതു പറഞ്ഞതും ഒലീവ കാർ നിർത്തി. ഞാൻ ഡോർ തുറന്ന് പുറത്തേക്കിറങ്ങി. കുറച്ച് ആശ്വാസം ലഭിച്ചതു പോലെ. ആ സമയം അവളും പുറത്തേക്കിറങ്ങി.

മാക്സ് കാറിൽ കയറ്.

അവളുടെ ആജ്ഞാ സ്വരം എനിക്കിഷ്ടമായില്ല അതു കൊണ്ട് തന്നെ ഞാൻ കാറിൽ നിന്നും കുറച്ച് അകലത്തേക്കു നടന്നു.

മാക്സ്….

അവൾ വിളിക്കും തോറും വാശിയോടെ ഞാൻ കാറിൽ നിന്നും അകന്നു കൊണ്ടിരുന്നു. അകന്ന് അകന്ന് ഒരു വനത്തിൻ്റെ  തുടക്കത്തിലെത്തി. ദേഷ്യം പിടിച്ച മുഖവും കാണിച്ച് അവൾ കാറിൽ കയറി ഇരുന്നതും ഞാൻ കാടിനകത്തേക്കോടി.

മാക്സ്,….

കോളേജ് പോണ്ടെ,

ഇന്നു വേണ്ട , അവളെ ഒരു പാഠം പഠിപ്പിക്കണം.

നീയെന്തിനാ അവളോട് ശത്രുത വച്ചു പുലർത്തുന്നത്.

ഒലീവ ഒന്ന് ഇഷ്ടപ്പെടാൻ ശ്രമിച്ചതാ… ഞാൻ, പക്ഷെ ഇന്നലെ മുതൽ അവൾ കാണിച്ചതൊന്നും എനിക്കിഷ്ടമായില്ല.

മാക്സ്…

ഒലീവ പ്ലീസ് കുറച്ചു നേരം.

അതും പറഞ്ഞു കൊണ്ട് അവൻ കാടിനുള്ളിൽ തലങ്ങും വിലങ്ങും ഓടി, അവളെ ഒന്നു വട്ടു പിടിപ്പിക്കണം അതു മാത്രമാണ് അവൻ്റെ ലക്ഷ്യം. വനത്തിലൂടെ അവൻ ഓടി ….

പെട്ടെന്ന് പിന്നിൽ നിന്നും മരങ്ങൾ പിഴുതു കൊണ്ട് എന്തോ ഒന്ന് എനിക്കു നേരെ കുതിച്ചു വന്നു. പെട്ടെന്ന് എന്തോ ഒന്ന് എന്നെ തട്ടി തെറുപ്പിച്ചു. ഞാൻ ദൂരേക്കു തെറിച്ചു വീണു.

എൻ്റെ മിഴികൾക്കു മുന്നിൽ ആ രൂപം തെളിഞ്ഞു വന്നു. സാധാരണ മനുഷ്യനെക്കാൾ പൊക്കവും ശരീരവും ആ രൂപത്തിനുണ്ടായിരുന്നു. പച്ച നിറമാണ് അതിൻ്റെ ദേഹം, തലയ്ക്ക് വലുപ്പം കൂടുതലാണ് , തലയുടെ മുകൾ ഭാഗം ചതുരാകൃതി.

നെഞ്ചിൽ തിളങ്ങുന്ന നീല വർണ്ണത്തിലുള്ള ഒരു വലിയ ഗോളം. ദേഹത്ത് പലയിടത്തിലായി അത്തരം ഗോളങ്ങൾ കാണാം. ദേഹം മുഴുവൻ തുന്നി കൂട്ടിയ പാടുകൾ.

ആ ഭീകര രൂപം മരങ്ങൾ പിഴുതു മാറ്റി, പതിയെ എന്നെ ലക്ഷ്യമാക്കി നടന്നു വരുന്നത് ഞാൻ കണ്ടിരുന്നു. ഭയത്താൽ ശരീരം തളർന്ന അവസ്ഥ.

മാക്സ്, എഴുന്നേൽക്ക്

മാക്സ് ഓടി രക്ഷപ്പെട്

ഇത് മിനിമോണസ് ആണ് നിനക്കു നേരിടാനാവില്ല.

ഒലീവയുടെ വാക്കുകൾ ഞാൻ കേട്ടിരുന്നു. എന്നാൽ എനിക്കു പ്രതികരിക്കാനാവുന്നില്ല. അവനെ നേരിടാൻ ഞാൻ ശ്രമിക്കുന്നില്ല. ഓടുവാനാണ് ഞാൻ ആഗ്രഹിക്കുന്നത് എന്നാൽ എനിക്കതാവുന്നില്ല. ഒരു നിമിഷം മരണം ഞാൻ മുന്നിൽ കണ്ടു.

ആ രൂപം എനിക്കരികിലെത്തിയതും, ഒരു വലിയ മരം ആ രൂപത്തിനു നേരെ ആരോ എറിഞ്ഞിരുന്നു. അതിൻ്റെ ആഘാതത്തിൽ അതു കുറച്ചു ദൂരേക്ക് തെറിച്ചു വീണത് ഞാൻ നോക്കി തിരിഞ്ഞതും എനിക്കു മുന്നിൽ ഏയ്ഞ്ചൽ.

എൻ്റെ ചെക്കനെ നീ തൊടുമല്ലെ…..

ഭ്രാന്തമായി അലറി കൊണ്ട് രണ്ടു കൈകളും രണ്ടു വശത്തേക്കു വിരിച്ചു കൊണ്ടവൾ നിന്നതും അവളുടെ ദേഹം പ്രകാശകിരണങ്ങളാൽ ജ്വലിച്ചു. അവൾ വായുവിൽ ഉയർന്നു നിന്നതും

ആ കാടിലെ മരങ്ങൾ എല്ലാം അനക്കം സംഭവിക്കുന്നത് ഭയത്തോടെ ഞാൻ കണ്ടു. മരത്തിൻ്റെ ശിഖിരങ്ങളും വള്ളികളും ക്രമാതീതമായി വളരുവാൻ തുടങ്ങി, അവ ആ രൂപത്തെ ലക്ഷ്യമാക്കി പോയി.

അത് ആ ജീവിയുടെ ദേഹത്തെ വരിഞ്ഞു മുറുക്കി ബന്ധനത്തിലാക്കുന്നത് ഞാൻ കണ്ടു.

എയ്ഞ്ചൽ…..

ഒലിവ അവളെ വിളിച്ചതും അവൾ ശാന്തയായി പഴയ രൂപത്തിലേക്കു തിരിച്ചു വന്നു.

നമുക്കുടനെ പോകണം.

ഒലീവയത് പറഞ്ഞതും എയ്ഞ്ചൽ എന്നെ നോക്കി.

മാക്സ്…

എന്നു വിളിച്ചു കൊണ്ട് എനിക്കു നേരെ കൈ നീട്ടി, ആ കൈകളിൽ ഞാൻ പിടിച്ചതും എന്നെയും കൂട്ടി അവൾ ഓടി, അവളുടെ ഇടതു കൈ പ്രകാശം ചൊരിയുന്നുണ്ടായിരുന്നു. കാടിലൂടെ ഞങ്ങൾ ഓടുന്ന വഴിയിലെ തടസ്സങ്ങൾ എല്ലാം തനിയെ മാറുന്നത് അത്ഭുതത്തോടെ ഞാൻ നോക്കി.

കാറിൽ കയറിയതും കാർ സ്റ്റാർട്ടായി, പെട്ടെന്നു വണ്ടി വളച്ച് അതി വേഗം വീട്ടിലേക്ക് കാർ ഒലീവ പായിച്ചു. ഭയത്തോടെ ഞാനാ കാറിൽ ഇരിക്കുമ്പോൾ , എയ്ഞ്ചൽ എൻ്റെ കൈ വിടാതെ പിടിച്ചിരുന്നു.

( തുടരും….)

 

51 Comments

  1. ബ്രോ അടുത്ത ഭാഗം എന്ന് വരും?
    എഴുതാൻ തുടങ്ങിയില്ലേയ്……..?
    Waiting ❣️

  2. തുമ്പി ?

    Actually ee max njanau nte ullilulla illenkil njan akanam ennu.. Conceptulla parts ahnu fullummu….?

  3. Bro Super❤️
    ഒലിവ ഫാൻസ്‌ ???
    Angel ലാസ്റ്റ് ആ പറഞ്ഞത് ഇഷ്ടായിട്ട, അങ്ങനെ മനസിൽ ഉള്ളത് പുറത്തു വന്നാലേയ് ?…….

    വെയ്റ്റിംഗ് 4 നെക്സ്റ്റ് പാർട്ട്‌ ബ്രോ ❣️
    With Love ?

  4. ?സിംഹരാജൻ

    പ്രണയരാജ❤?,
    ഈ ഭാഗവും മനോഹരം…
    സമയം പോലെ അടുത്ത ഭാഗം ഇട്ടാൽ സമയം പോലെ വായിക്കും….
    ❤?❤?

  5. Spr ഓരോ സീനും spr last angel പറഞ്ഞത് കേട്ടു ഒരു പാട് സന്തോഷം ആയി nxt part കാത്തിരിക്കുന്നു

  6. ❤️❤️❤️❤️

Comments are closed.