?Life of pain-the game of demons 4 [Demon king] 1536

അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
മനു: പോട്ടെ…. ഇനി ‘അമ്മ പിണങ്ങിയാൽ ഏട്ടൻ ഇല്ലേ കൂടെ…. നിനക്ക് രണ്ടെണ്ണം വാങ്ങി തന്നിട്ടായാലും അമ്മയെ കൊണ്ട് മിണ്ടിക്കുന്ന കാര്യം ഞാൻ എറ്റു പോരെ….
അവളുടെ മുഖത്ത് കരച്ചിലിന്റെ കൂടെ ഒരു ചിരി വിടരുന്നത് അവൻ കണ്ടു..
അഞ്ചു: പോ അവിടുന്ന്….
അവൻ വീണ്ടും അവളെ വാരി പുണർന്നു..
‘ ടും ടും ടും…..’
‘” ഏട്ടാ……
വാതില് തുറക്ക്……'”
ആതിയാണ് വാതിൽ തട്ടുന്നത്. അഞ്ചു വേഗം അവന്റെ മടിയിൽ നിന്നും ചാടി എഴുന്നേറ്റു…
മനുവിന് ചെറിയ ദേഷ്യവും വന്നു.
‘” ഏട്ടാ…..
തുറക്ക്…..
അവൻ പോയി വാതിൽ തുറന്നു
മനു: എന്താടി വാതിൽ ചവിട്ടി പൊളിക്കോ….
ആതി: ആ പൊളിക്കും…. എന്റെ ഫോൺ താടാ കൊരങ്ങ…..
അത് വിളിച്ചപ്പോൾ തന്നെ മനു അവളുടെ ചെവിൽ പിടിച്ചു.
ആതി: ആ….. ചേട്ടായി…. വിട്…… വേദനിക്കുന്നു……
മനു: നീ എന്താ വിളിച്ചേ…..
ആതി ; കൊരങ്ങാന്ന്……
മനു: ആരാ കൊരങ്ങൻ….
ആതി: ആഹ്…. ഞാനാ… ഞാനാ…. വിട്….
മനു: ഇനി വിളിക്കോ….
ആതി: ഇല്ല…. വിളിക്കില്ല…. സോറി ചേട്ടായി…… ആഹ്….
അവൻ അവളുടെ ചെവിൽ നിന്നും പിടിത്തം വിട്ടു.അവൾ ചെവി ചെറുതായി ഉഴിഞ്ഞു. ചെറിയ വേദന ഉണ്ടായിരുന്നു. അഞ്ചു ഇതൊക്കെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു…
ആതി: ഏട്ടാ….. ഈ ചേച്ചി ചിരിക്കുന്നു……
മനു: ഡീ…. എന്തിനാടി എന്റെ കൊച്ചിനെ നോക്കി ചിരിക്കുന്നെ… നിനക്കും വേണോ….
ആതി: ആ…. അങ്ങനെ പറഞ്ഞു കൊടുക്ക് ചേട്ടായി…
അവൾ അഞ്ജുവിനെ നോക്കി കൊഞ്ഞനം കുത്തി. മനു അത് കണ്ട് ഒന്ന് ചിരിച്ച് അവളുടെ ഫോൺ എടുത്തു വന്നു
മനു: അധികം കളിക്കരുത്….
ആതി: ഇല്ല….
മനു: ഉറപ്പല്ലേ…
ആതി: ഉറപ്പ്…
മനു; ഹമ്മ്…. ദാ…
അവൻ അവൾക്ക് ഫോൺ കൊടുത്തു. അത് കിട്ടിയപ്പോൾ പെണ്ണ് ഹാപ്പി ആയി. അവൾ പോകും മുമ്പ്
ആതി: ചേച്ചീ…. വാതിൽ അടച്ചോ… ആരും കാണണ്ട…
അവൾ ഒരു കള്ളച്ചിരിയോടെ പറഞ്ഞ് ഓടി
അഞ്ചു: അയ്യേ… അയ്യേ… അയ്യേ… ആ പെണ്ണിന് എല്ലാം മനസ്സിലായി….
അവൾ ചിണുങ്ങി കൊണ്ട് പുറത്തേക്ക് പോവാൻ തുടങ്ങി. മനു അവൾ പോകും മുമ്പ് അവളുടെ വയറിൽ ചുറ്റി വട്ടം കറക്കി അവനോട് ചേർത്തു നിർത്തി.
അഞ്ചു: വിട് ഏട്ടാ…. ഇനിയും നിന്നാൽ ആ പെണ്ണ് എന്താ വിചാരിക്കാ….
മനു: അവൾ എന്തു വിചാരിക്കാൻ ആണ് നീ ഇങ് വാടി…
വേറെ എന്തെങ്കിലും പറയും മുമ്പ് അവൻ അവളുടെ ചുണ്ടുകൾ വായിലാക്കി. ഒരു നിമിഷം അവളും അതിൽ ലയിച്ചു…പെട്ടെന്ന് അവൾ ചുണ്ട് വലിച്ചു മോചിപ്പിച്ചു.
അഞ്ചു: മാതി ഏട്ടാ…. ഇനി നിന്നാൽ ശരിയാവില്ല….
മനു: അതിനെന്താ….
അഞ്ചു: എനിക്ക് ചമ്മലാ …. ഞാൻ ഇവിടെ തന്നെ ഇല്ലേ….
മനു: എന്നാ ഇന്ന് രാത്രി നോക്കാം….
അതും പറഞ്ഞ് മനു പുറത്തേക്ക് പോയി

16 Comments

  1. Bro… അടിപൊളി എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും… സൂപ്പർ ആണ്… kk ആയിരുന്നപോൽ തുടക്കം വായിച്ചു(ഐ മീൻ ഫസ്റ്റ് പാർട്ട് some parts. )… പിന്നെ വിട്ടു poyi… ഇപ്പോൾ ഇരുന്നു ഒറ്റയടിക്ക് വായിച്ചു.. യു ഹാവ് excellent സ്കിൽ ആൻഡ് അമേസിങ് tallent… സൂപ്പർ എഴുത്തു ആണ്.. അവിടെ കമന്റ്‌ ittilla.. ക്ഷെമിക്കണം ❤️?…

    വെയ്റ്റിംഗ് for next പാർട്ട് ❤️

  2. സുജീഷ് ശിവരാമൻ

    ♥️♥️♥️♥️???

  3. രാജാവേ..

    ഈ ഭാഗവും നന്നായിട്ടുണ്ട് ?

  4. ❣️❣️❣️

    1. Entha vaave

  5. എല്ലാ ഭാഗവും നന്നായിട്ട് പോകുന്നുണ്ട് ഉണ്ട് പോകുന്തോറും വായിക്കാനുള്ള ഇൻട്രസ്റ്റ് കൂടിവരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…??????

    1. Tnx daa muthee

  6. രാത്രി വായിക്കാം ❤️

    1. ❣️❤️???

  7. രാഹുൽ പിവി

    ❤️

Comments are closed.