?Life of pain-the game of demons 4 [Demon king] 1536

അളിയനും അവന്റെ അനിയത്തി കുട്ടിയും. അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു. ജീപ്പ് ഓഫ് ആക്കി ഹൻഡ്ബ്രേക് ഇട്ട് അവൻ പുറത്തേയ്ക്ക് ഇറങ്ങി. അവനെ കൊണ്ടുപോവാൻ അമ്മയും അച്ഛനും അവിടെ നിൽപ്പുണ്ട്.
തനിക്ക് ആരും ഇല്ല എന്ന് സ്വയം വിചാരിച്ച നിമിഷങ്ങൾ അവന്റെ മനസ്സിൽ ഓടിയെത്തി. ചില സൗഭാഗ്യങ്ങൾ നമ്മൾ കണ്ടില്ല എന്നു വക്കും. അതിൽ ചിലതാണ് രാജീവിന്റെ അമ്മയും അച്ഛനും ഒക്കെ.
മനു ചിരിച്ചുകൊണ്ട് അമ്മയുടെ തോളിൽ കയ്യിട്ട് അകത്തേയ്ക്ക് നടന്നു. ഉള്ളിൽ കേറിയപ്പോൾ തന്നെ ഹാളിലെ സോഫകളിൽ എല്ലാവരും നിലയുറപ്പിച്ചിരുന്നു. മനു നേരെ രൂപയും ആതിയും ഇരുന്ന സീറ്റിൽ പോയിരുന്നു.എല്ലാവരും തമാശയും വിശേഷങ്ങളും ഒക്കെ സംസാരിച്ചിരുന്നു
അച്ഛൻ: അല്ല മനു എന്താ ഇനി നിന്റെ പരിപാടി… പഴയ പണി നോക്കാൻ ആണോ…
അച്ഛൻ മനുവിനോട് ചോദിച്ചു…
മനു: അങ്ങനെ പ്രത്യേകിച്ച് പരിപാടി ഒന്നും ഇല്ല അച്ഛാ… ഷോപ്പ് തുറക്കാൻ ഉള്ള വഴി നോക്കണം അത്ര തന്നെ….
‘അമ്മ: ആ അത് തന്നെ നല്ലത്…. ഇനി ബോക്സിങ് കീക്സിങ് എന്നൊക്കെ പറഞ്ഞ് സമയം കളയണ്ട….
ആതി: ബോക്സിങ്ങോ…??
ആതി ഒന്നും മനസ്സിലാവാതെ എല്ലാവരെയും നോക്കി.
മനു അഞ്ജുവിന്റെ കൂടെ ജോലി ചെയ്യുന്നവൻ ആണെന്നും സ്വന്തമായി ആരും ഇല്ലായെന്നും മാത്രം ആണ് ആതിക്കും അമ്മക്കും അറിയൂ….
‘അമ്മ: അപ്പൊ നിങ്ങൾക്ക് അതിനെക്കുറിച് ഒന്നും അറിയില്ലേ….
ആതിയും രാധാമ്മയും അതിശയത്തോടെ ഇല്ല എന്ന് മറുപടി കൊടുത്തു….
‘അമ്മ: ആ…. എന്നാലേ….18ആം വയസ്സിൽ സ്റ്റേറ്റ് ചാമ്പ്യൻ ആയി നാഷണൽ പ്ലെയർ ആയ മുതൽ ആണ് ദേ ഇവിടെ ഇരിക്കുന്നെ….
ആതിയും അമ്മയും മനുവിനെ അതിശയത്താൽ നോക്കി.
ആതി: എടാ ചേട്ടച്ചാരെ……. അപ്പൊ ഇടിയാൻ ആണല്ലേ…….
അത് കേട്ട് എല്ലാവരും ചിരിക്കാൻ തുടങ്ങി.കൂടെ റിലേ പോയ ആതിയും അമ്മയും.
രാധമ്മ: പിന്നെ നീ എന്തിനാ ആ ഓഫീസിൽ പോയേ… ഇത്രയും നല്ല അവസരം കിട്ടിയിട്ടും അതൊക്കെ കളഞ്ഞ് അവിടെ പോയി അടിമപ്പണി എടുക്കേണ്ട കാര്യം ഉണ്ടായിരുന്നോ…
അത് പറഞ്ഞപ്പോൾ അവിടെ ഉണ്ടായിരുന്ന ചിരി ഊതികെടുത്തി..
അഞ്ചു അമ്മയുടെ കയ്യിൽ ഒന്ന് മുറുകെ പിടിച്ച് വേണ്ട എന്ന് പറഞ്ഞു.
എന്നാൽ രാധമ്മ എല്ലാവരെയും സംശയത്തോടെ നോക്കി.
മനു അവിടെ ഇരിക്കുന്നത് ശരിയല്ല എന്ന് അവന് മനസ്സിലായി. പതിയെ അവൻ അവിടുന്ന് എഴുന്നേറ്റ് സിറ്റ്ഔട്ടിലേക്ക് പോയി.
അവൻ പോയി കഴിഞ്ഞപ്പോൾ അച്ഛൻ ആ ആക്‌സിഡന്റിന്റെ കാര്യവും പിന്നെ അവൻ ആ കമ്പനിയിൽ എത്തിയ കാര്യവും അവന്റെ അവസ്ഥയും എല്ലാം പറഞ്ഞു.
ആതിയും രാധമ്മയും ആകെ വിഷമിച്ചിരിക്കുകയാണ്.
‘അമ്മ: അഞ്ജുവും രാധയും ആതിയും ഒക്കെ വന്നതിന് ശേഷം ആണ് ഞങ്ങടെ പഴയ മനുവിനെ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞത്.
രാധമ്മ: നിനക്ക് ഏതെന്നോട് ആദ്യമേ പറയാർന്നില്ലേ അഞ്ചു….
നിറഞ്ഞ കണ്ണുമായി രാധമ്മ അഞ്ജുവിനോട് പറഞ്ഞു.
അഞ്ചു : അത് പിന്നെ ‘അമ്മേ….. ഇതൊക്കെ അറിഞ്ഞാൽ ‘അമ്മ ഈ ബന്ധത്തിന് സമ്മതിക്കുമോ എന്ന് പേടിച്ചത്കൊണ്ടാ…
അവൾ വിക്കി വിക്കി ഉത്തരം പറഞ്ഞു.
രാധമ്മ: ആ… നന്നായി… എന്റെ മോൾ എന്നെക്കുറിച്ചു ഇങ്ങനെ ഒക്കെ ആണ് ധരിച്ചു വച്ചേക്കുന്നെ…. എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാത്തവളെ പോലെ ജീവിച്ചവള ഞാൻ…. ആ എനിക്ക് ഇന്റെ കുട്ടിടെ വിഷമം ഒരു പ്രശ്നമായി തോന്നും എന്ന് നീ കരുതി അല്ലെ….
രാധമ്മ വിതുമ്പികൊണ്ടാണ് അത് പറഞ്ഞത്. അതിര അവിടുന്ന് എഴുന്നേറ്റ് പുറത്തേയ്ക്ക് പോയി.
നിറ കണ്ണുകളുമായി അഞ്ചു തല താഴ്ത്തിയാണ് നിൽക്കുന്നത്.
‘അമ്മ: മതി രാധേ…. എന്തായലും ഇപ്പൊ അറിഞ്ഞില്ലേ…. അവൾ പേടികൊണ്ട് പറയാതെ ഇരുന്നതാവും… ഇനി നല്ലൊരു ദിവസം ആയി ഇതേ ചൊല്ലി വിഷമിച്ചിരിക്കണ്ട…

16 Comments

  1. Bro… അടിപൊളി എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും… സൂപ്പർ ആണ്… kk ആയിരുന്നപോൽ തുടക്കം വായിച്ചു(ഐ മീൻ ഫസ്റ്റ് പാർട്ട് some parts. )… പിന്നെ വിട്ടു poyi… ഇപ്പോൾ ഇരുന്നു ഒറ്റയടിക്ക് വായിച്ചു.. യു ഹാവ് excellent സ്കിൽ ആൻഡ് അമേസിങ് tallent… സൂപ്പർ എഴുത്തു ആണ്.. അവിടെ കമന്റ്‌ ittilla.. ക്ഷെമിക്കണം ❤️?…

    വെയ്റ്റിംഗ് for next പാർട്ട് ❤️

  2. സുജീഷ് ശിവരാമൻ

    ♥️♥️♥️♥️???

  3. രാജാവേ..

    ഈ ഭാഗവും നന്നായിട്ടുണ്ട് ?

  4. ❣️❣️❣️

    1. Entha vaave

  5. എല്ലാ ഭാഗവും നന്നായിട്ട് പോകുന്നുണ്ട് ഉണ്ട് പോകുന്തോറും വായിക്കാനുള്ള ഇൻട്രസ്റ്റ് കൂടിവരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…??????

    1. Tnx daa muthee

  6. രാത്രി വായിക്കാം ❤️

    1. ❣️❤️???

  7. രാഹുൽ പിവി

    ❤️

Comments are closed.