?Life of pain-the game of demons 4 [Demon king] 1536

മനു: ആഹ്… എന്നാ ശരി….
അവൻ വണ്ടി നേരെ വീട് ലക്ഷ്യമാക്കി വിട്ടു.
വീട് എത്തിയപ്പോൾ തന്നെ എല്ലാവരും അൽപ്പം ക്ഷീണിച്ചിരുന്നു.
അമ്മയും അഞ്ജുവും മനുവും എല്ലാം അവരവരുടെ റൂമിൽ ഡ്രെസ്സ് മാറാൻ പോയി. ആതി നേരെ സോഫയിൽ ഇരുന്ന് tv ഓണ് ആക്കി മനു വാങ്ങി കൊടുത്ത സ്നിക്കേഴ്സ് കഴിക്കാൻ തുടങ്ങി
…….
റൂമിൽ കേറിയ ഉടൻ മനു അൽപ്പം ക്ഷിണത്തോടെ കട്ടിലിൽ ഇരുന്നു. അഞ്ചു ഷാൾ ഊരി വച്ച് കണ്ണാടിക്കു മുന്നിൽ നിന്ന് മുടിയിലെ പിൻ അഴിക്കാൻ തുടങ്ങി.
അവൻ അഞ്ജുവിനെ ഒന്ന് നോക്കി. ഈ കോലത്തിൽ അവൾ വളരെ സുന്ദരി ആയിരുന്നു… അതിപ്പോ എല്ലാ കോലവും കണക്കാ….
അവൾ തിരിഞ്ഞു നോക്കി.
അഞ്ചു: എന്താ മനു ഏട്ടാ ഇങ്ങനെ നോക്കുന്നെ….
മനു: എന്തേ… നോക്കികൂടെ…
അഞ്ചു: ഇതുവരെ ഇങ്ങനെ ഒരു നോട്ടം ഞാൻ കണ്ടിട്ടില്ലല്ലോ…
മനു: ഇതുവരെ ഉള്ളത് പോലെ ആണോടി നീ ഇന്നെനിക്ക്…
അഞ്ചു: അതെന്താ… അന്നും ഇന്നും എനിക്കെന്താ ഒരു വ്യത്യാസം…
മനു: ഇങ് വാ ഞാൻ പറഞ്ഞു തരാ…
അഞ്ചു മുടിയിലെ പിൻ ഒക്കെ മാറ്റി മുടി ഒന്ന് കെട്ടി അവന്റെ അടുത്തേക്ക് പോയി.
അവൾ അടുത്തെത്തിയതും മനു അവളുടെ കയ്യിൽ പിടിച്ച് വലിച്ച് തന്റെ മടിയിലേക്ക് ഇരുത്തി.
അഞ്ചു: ആഹ്…. മനു ഏട്ടാ…. കളി കുറച്ചു കൂടുന്നുണ്ട്ട്ടോ….
അവൾ കുണുങ്ങി ചിരിച്ചു.
മനു: അന്ന് നീ എന്റെ…. കാമുകി ആയിരുന്നു…. ഇന്ന് നീ എന്റെ ഭാര്യയും….
അഞ്ചു: അതിന്……
അവൾ ഒരു കുസൃതി ചിരിയോടെ അവനോട് ചോദിച്ചു…
മനു: അതിന്…………
മനു അവളെ വലിച്ച് ആ കഴുത്തിൽ മുഖം ചേർത്ത് ചുംബിച്ചു. അഞ്ചു പെട്ടെന്ന് വിറച്ചു പോയി
അഞ്ചു: ആഹ്…. മനു ഏട്ടാ….. വേണ്ടാ….. ആകെ വിയർത്താ നിക്കണേ….
അവൻ കഴുത്തിൽ നിന്നും മുഖം മാറ്റി അവളെ നോക്കി.
മനു: നിന്നോട് എനിക്ക് ഏതെങ്കിലും കാര്യത്തിന് അറപ്പ് തോനോടി……. ഇത്‌ എന്റെ കൂടി ശരീരം അല്ലെ…..
അവർ ഇരുവരും ഒരു നിമിഷം മുഖത്തോട് മുഖം നോക്കി നിന്നു.അവൾ അവന്റെ മുഖം പിടിച്ചു തന്റെ കഴുത്തിലേക്ക് ചേർത്ത് കെട്ടിപിടിച്ചു.
അവൻ അവളോട് ചേർന്നിരുന്നു…
അഞ്ചു: മനു ഏട്ടാ…
മനു: ഹമ്മ്…..
അഞ്ചു: ‘അമ്മ എന്നോട് ദേഷ്യത്തിലാവുമോ…?
അവൻ അവളുടെ കഴുത്തിൽ നിന്നും മുഖം മാറ്റി അവളെ നോക്കി.
മനു: ആവുമോ….
അഞ്ചു: അറിയില്ല ഏട്ടാ…. അമ്മക്ക് അത് നന്നായി വിഷമം ആയിട്ടുണ്ട്…
മനു: അതൊന്നും കൊഴപ്പമില്ലടി…. അമ്മയല്ലേ…. ചിലപ്പോ ഒന്ന് തരും… അത്രതന്നെ….
അഞ്ചു: എനിക്ക് പേടിയാ മനുവേട്ടാ… ഇനി ‘അമ്മ എന്നോട് മിണ്ടാതിരിക്കുമോ…
മനു: ഇത്രക്ക് പേടിയാണെങ്കിൽ നിനക്ക് എല്ലാം അമ്മയോട് പറയാർന്നില്ലേ പെണ്ണേ…..
അഞ്ചു: ക്ക് പേടിയാ ഏട്ടാ…. ജീവിതത്തിൽ അമ്മയെ ഞാൻ ഇതുവരെ ധിക്കരിച്ചിട്ടില്ല… ഞങ്ങൾക്ക് വേണ്ടിയാ ‘അമ്മ ജീവിച്ചത്…..ഒരു പക്ഷെ അമ്മക്ക് ഏട്ടനെ ഇഷ്ടപ്പെട്ടില്ലെങ്കിൽ എന്ന് ഞാൻ പേടിച്ചു പോയി… ‘അമ്മ അഥവാ വേണ്ടന്ന് പറഞ്ഞാൽ എനിക്കത് അനുസരിക്കാതെ ഇരിക്കാൻ പറ്റില്ല മനു ഏട്ടാ…. എന്നുവച്ച് നിക്ക് എന്റെ ഏട്ടനെ വിട്ടുകൊടുക്കാനും പറ്റില്ല… അതാ ഞാൻ ഒന്നും പറയാതെ ഇരുന്നത്

16 Comments

  1. Bro… അടിപൊളി എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും… സൂപ്പർ ആണ്… kk ആയിരുന്നപോൽ തുടക്കം വായിച്ചു(ഐ മീൻ ഫസ്റ്റ് പാർട്ട് some parts. )… പിന്നെ വിട്ടു poyi… ഇപ്പോൾ ഇരുന്നു ഒറ്റയടിക്ക് വായിച്ചു.. യു ഹാവ് excellent സ്കിൽ ആൻഡ് അമേസിങ് tallent… സൂപ്പർ എഴുത്തു ആണ്.. അവിടെ കമന്റ്‌ ittilla.. ക്ഷെമിക്കണം ❤️?…

    വെയ്റ്റിംഗ് for next പാർട്ട് ❤️

  2. സുജീഷ് ശിവരാമൻ

    ♥️♥️♥️♥️???

  3. രാജാവേ..

    ഈ ഭാഗവും നന്നായിട്ടുണ്ട് ?

  4. ❣️❣️❣️

    1. Entha vaave

  5. എല്ലാ ഭാഗവും നന്നായിട്ട് പോകുന്നുണ്ട് ഉണ്ട് പോകുന്തോറും വായിക്കാനുള്ള ഇൻട്രസ്റ്റ് കൂടിവരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…??????

    1. Tnx daa muthee

  6. രാത്രി വായിക്കാം ❤️

    1. ❣️❤️???

  7. രാഹുൽ പിവി

    ❤️

Comments are closed.