?Life of pain-the game of demons 4 [Demon king] 1538

കുറച്ചു സമയം ആരും ഒന്നും മിണ്ടിയില്ല. പിന്നെ രാധമ്മ എഴുന്നേറ്റ് മനുവിന്റെ അടുത്തേയ്ക്ക് പോയി…
…….
മനു പുറത്തേക്കും നോക്കി നിൽക്കുകയാണ്. പെട്ടെന്ന് ആതി വന്ന് തന്റെ അരയിൽ കൈചുറ്റി കെട്ടിപ്പിടിച്ചു.മനു അവളെ ചേർത്തു നിർത്തി. എന്നിട്ട് അവളുടെ മുഖത്തേയ്ക്ക് നോക്കി. കണ്ണൊക്കെ നിറയുന്നുണ്ടായിരുന്നു.
മനു: എന്താ പെണ്ണേ….
ആതി: ഒന്നുല്ലാ…..
അവൾ എന്തിനാണ് കരയുന്നത് എന്ന് അവനറിയാം. പക്ഷെ വീണ്ടും ചോദിക്കാൻ അവന്റെ മനസ്സ് സമ്മതിച്ചില്ല.അവൾ കൂടുതൽ ഇറുക്കി തന്നെ കെട്ടിപ്പിടിച്ചു. സ്നേഹം കൂടിയത്കൊണ്ടാണ്…
അവൻ അവളുടെ തലമുടി ഒന്ന് തഴുകി നെറുകിൽ ഒരു സ്നേഹ ചുംബനം കൊടുത്തു.
‘”” മോനെ…..'”
രാധമ്മ പിന്നിൽ നിന്നും വിളിക്കുന്നത് അവൻ കേട്ടു. ആതി കയ്യിലെ കെട്ടൊന്ന് അയച്ചു…എന്നാലും ഇപ്പോഴും അവനെ കെട്ടിപ്പിടിച്ചു തന്നെ ആണ് നിൽക്കുന്നത്.
അവൻ തിരിഞ്ഞ് രാധമ്മയെ നോക്കി.
രാധമ്മ:ഞാൻ പറഞ്ഞത് മോന് വിഷമായോ….
മനു: എന്ത് വിഷമം……ഇപ്പൊ നിങ്ങൾ ഒക്കെ ഇല്ല എനിക്ക്… പിന്നെ എന്തിനാ വെറുതെ വിഷമിക്കുന്നത്.
മനു ആതിയെ വിട്ട് രാധമ്മയുടെ കണ്ണുനീർ തുടച്ചു.
മനു: രണ്ടും കരച്ചിൽ നിർത്തിക്കൊ…നമുക്ക് ആ ടോപിക് വിടാ….
രാധമ്മ: ഞാൻ ഒന്നും അറിഞ്ഞിരുന്നില്ല മോനെ…. അതാ അങ്ങനെ ചോദിച്ചത്… മോൻ അമ്മയോട് ക്ഷമിക്ക്….
അവൻ അമ്മയെ കെട്ടിപ്പിടിച്ച് സമാധാനിപ്പിച്ചു…
മനു: ഇനി വെറുതെ ടെൻഷൻ അടിച്ചിരിക്കണ്ട …. ഞാൻ അതൊക്കെ മറക്കാൻ ശ്രമിക്കുന്ന കാര്യങ്ങളാ… ഇപ്പൊ നിങ്ങൾ ഒക്കെ ഇല്ലേ എനിക്ക്…. ഞാൻ ഇപ്പൊ ആരും എല്ലാത്തകവൻ ഒന്നും അല്ലല്ലോ…
അവൻ അമ്മയെ വിട്ട് ഒന്നുകൂടി ആ കണ്ണുനീർ തുടച്ചു.
മനു: ദേ… രണ്ടും ഇങ്ങോട്ട് നോക്കിക്കേ….എന്നിട്ടൊന്ന് ചിരിച്ചേ…..
ആതിയും രാധമ്മയും അവനെ നോക്കി ചിരിച്ചു.
മനു: ആഹ്… ഇപ്പൊ ആണ് ശരിയായത്… ഈ കാരഞ്ഞോലിപ്പിച്ച മുഖം നിങ്ങൾക്ക് ഒട്ടും ചേരുന്നില്ലാട്ടോ…. ഇപ്പൊ നോക്കിക്കേ സുന്ദരികൾ ആയി….
അവർ വീണ്ടും സന്ദോഷത്തിൽ ആയി… മനു അവരുടെ തോളിൽ കയ്യിട്ട് അകത്തേയ്ക്ക് പോയി.
അഞ്ചു ആകെ വിഷമിച്ചാണ് ഇരുന്നത്. ആതിയും അമ്മയും പുഞ്ചിരിച്ചുകൊണ്ട് കേറിവന്നപ്പോ അവൾക്കും സമാധാനം ആയി.
‘അമ്മ: ആ…. ഇപ്പോ വിഷമം ഒക്കെ പോയില്ലേ…. ഇനി വന്നേ… ഫുഡ് എടുത്തു വച്ചിട്ടുണ്ട് …. കഴിച്ചിട്ടാവാം ബാക്കി.
അവർ എല്ലാവരും സന്തോഷത്തോടെ ഡൈനിങ് ടേബിളിലേക്ക് പോയി.
ആ വലിയ നീണ്ട ടേബിളിൽ ഒരു വിരുന്നിനുള്ള വിഭവങ്ങൾ തന്നെ ഒരുക്കി വച്ചിട്ടുണ്ട്. ചോറ്‌,സാമ്പാർ,കച്ചടി കിച്ചടി അവിയേല്, അച്ചാർ,പപ്പടം . അടുത്ത സെക്‌ഷനിൽ ബിരിയാണി ചിക്കൻ പൊരിച്ചത് ബീഫ് വരട്ടിയത് ,സലാഡ്  കൂടെ ആപ്പിൾ , ഓറഞ്ച്, മുന്തിരി , മാമ്പഴം ഒക്കെ മുറിച്ച് രണ്ടു പ്ലെയിറ്റുകളിൽ നിരത്തി വച്ചിരിക്കുന്നു.
അതെല്ലാം കണ്ട് മനു കണ്ണും മിഴിച്ചു നിന്നു.
മനു: അളിയാ….
രാജീവ്: എന്താടാ….
മനു: എന്താടാ ഇത്….
രാജീവ് ; കണ്ടില്ലേ… സദ്യ അച്ഛന്റെയും അമ്മയുടെയുടേയും വക , ബിരിയാണിയും ചിക്കനും ബീഫും എല്ലാം എന്റെയും രൂപയുടെയും വക…
A couple cooking dishes…?
അവർ നാലുപേരും അന്തം വിട്ടു..
മനു: ഇന്നലെ കല്യാണത്തിന് പോലും ഇത്ര സാമഗ്രഹികൾ ഇല്ലായിരുന്നല്ലോ…
അവൻ കിളി പോയ പോലെ പറഞ്ഞു.
രാജീവ്: വെറുതെ സംസാരിച്ചു നിൽക്കാതെ അങ്ങോട്ട് ഇരി അളിയാ….
അവൻ മനുവിനെ പിടിച്ച് സീറ്റിൽ ഇരുത്തി. തൊട്ടടുത്ത് രാജീവും അപ്പുറത്ത് അഞ്ജുവും ഇരുന്നു.

16 Comments

  1. Bro… അടിപൊളി എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും… സൂപ്പർ ആണ്… kk ആയിരുന്നപോൽ തുടക്കം വായിച്ചു(ഐ മീൻ ഫസ്റ്റ് പാർട്ട് some parts. )… പിന്നെ വിട്ടു poyi… ഇപ്പോൾ ഇരുന്നു ഒറ്റയടിക്ക് വായിച്ചു.. യു ഹാവ് excellent സ്കിൽ ആൻഡ് അമേസിങ് tallent… സൂപ്പർ എഴുത്തു ആണ്.. അവിടെ കമന്റ്‌ ittilla.. ക്ഷെമിക്കണം ❤️?…

    വെയ്റ്റിംഗ് for next പാർട്ട് ❤️

  2. സുജീഷ് ശിവരാമൻ

    ♥️♥️♥️♥️???

  3. രാജാവേ..

    ഈ ഭാഗവും നന്നായിട്ടുണ്ട് ?

  4. ❣️❣️❣️

    1. Entha vaave

  5. എല്ലാ ഭാഗവും നന്നായിട്ട് പോകുന്നുണ്ട് ഉണ്ട് പോകുന്തോറും വായിക്കാനുള്ള ഇൻട്രസ്റ്റ് കൂടിവരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…??????

    1. Tnx daa muthee

  6. രാത്രി വായിക്കാം ❤️

    1. ❣️❤️???

  7. രാഹുൽ പിവി

    ❤️

Comments are closed.