?Life of pain-the game of demons 4 [Demon king] 1538

രാജീവ്: അളിയാ…. Don’t do don’t do…..
മനു: അവന്റെ ഒരു don’t do….??? നിനക്ക് വച്ചിട്ടുടെടാ…….
???????????????
അത്രയും എഴുതി ഫോൺ ലോക്ക് ആക്കി പോക്കറിൽ ഇട്ടു. രാത്രി രാജീവിന്റെ വീട്ടിൽ നിന്നും കൊണ്ടുവന്ന ബിരിയാണിയും ചിക്കൻ വറുത്തതും ബീഫ് ഉലത്തിയതും ആണ് കഴിക്കാൻ ഉള്ളത്. അവിടുന്ന് വന്നേനു ശേഷം ഇവിടെ ഒന്നും ഉണ്ടാക്കിയില്ല…
എന്തൊക്കെ പറഞ്ഞാലും നമ്മൾ മതിയായി എന്നും പറഞ്ഞ് തള്ളികളയുന്ന ഫുഡ് പിന്നെയും വിശക്കുമ്പോൾ ആ ഫുഡിന് വേണ്ടി നാവിൽ വെള്ളമൂറും…
ഉദാഹരണം കല്യാണപന്തലിൽ കഴിക്കാൻ ഇരിക്കുമ്പോൾ ഒരു പക്ഷെ ചില നേരത്ത് അവിടത്തെ ബിരിയാണിയും, സദ്യയും , പായസവും , ഇറച്ചിയും എല്ലാം മതിയായി ഇനി പറ്റില്ല എന്നൊക്കെ തോന്നും… ചിലപ്പോൾ അതൊന്ന് കഴിഞ്ഞ് കിട്ടിയിരുന്നെങ്കിൽ എന്ന് നമ്മൾ ആശിക്കും. പക്ഷെ വീട്ടിൽ ചെന്ന് ചോറും പേര് പോലും അറിയാത്ത ചോറുമായി യാതൊരു ബന്ധവും ഇല്ലാത്ത കറി കാണുമ്പോൾ ആണ് ആ വേണ്ട എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ ആ ഭക്ഷണം കയ്യിൽ കിട്ടിയിരുന്നെങ്കിൽ എന്ന് മനസ്സ് പറയാ…
അതേ അവസ്ഥ ആണ് മനുവിന് ഇപ്പൊ… വയറു നിറഞ്ഞതിനു ശേഷം കഴിച്ചത് കൊണ്ട് അവന്റെ ഭക്ഷണം എങ്ങനെ ഉണ്ടെന്ന് പോലും പറയാൻ പറ്റാത്ത ഒരു അവസ്ഥയായിരുന്നു അപ്പോൾ…
എന്നാൽ ഇപ്പൊ വളരെ ആസ്വദിച്ച് ആണ് കഴിക്കുന്നെ…. പ്ലെയ്റ്റിലെ ചിക്കൻ കഴിഞ്ഞപ്പോൾ തൊട്ടപ്പുറത്തെ ആതിയുടെ പ്ലെയ്റ്റിൽ നിന്നും ഒരു ചിക്കൻ കാൽ എടുത്ത് വായിൽ ഇട്ട് ബിരിയാണി കൂട്ടി കഴിച്ചു.
ആതി: ‘അമ്മ…….?
‘അമ്മ: എന്താടി…..
ആതി: ഈ ഏട്ടൻ എന്റെ കോഴിക്കാല് മോഷ്ടിച്ചു……
‘അമ്മ: ഓഹ്…. ഒരു കോഴി അല്ലെടി…. ഞാൻ വേറെ തരാ….
അതും പറഞ്ഞ് ‘അമ്മ അവളുടെ പാത്രത്തിലേക്ക് ഒരു കോഴിക്കഷ്ണം ഇട്ടുകൊടുത്തു…
ആതി: ‘അമ്മ…….?
‘അമ്മ: ഇനിയെന്താടി……
ആതി: നിക്ക് ലെഗ് പീസ് വേണം….?
അവൾ കൊച്ചുകുട്ടിയെ പോലെ ചിണുങ്ങി…
‘അമ്മ: വയസ്സ് 18 ആയി… ഇനിയും അവളുടെ കുട്ടിക്കളി മാറ്റിയിട്ടില്ല…
അതും പറഞ്ഞ് ‘അമ്മ വീണ്ടും പത്രത്തിൽ തപ്പാൻ തുടങ്ങി.
“‘ കാലൊക്കെ കഴിഞ്ഞു പെണ്ണേ…. അതും കൂട്ടി കഴിക്ക്‌'”
അവൾ ദേഷ്യ ഭാവത്തോടെ മനുവിനെ നോക്കി.
അവൻ അവളെ നോക്കി ആ ചിക്കൻ കാല് ആസ്വദിച്‌ കഴിച്ചുകൊണ്ടിരിക്കാ..
മനു: എന്താ ബേബി മോളെ….. കഴിക്കുന്നില്ലേ…..
ആതി: കുന്തം……! ഇങ് താടാ കൊരങ്ങ എന്റെ കാല്…..
അതും പറഞ്ഞ് അവൾ മനുവിനെ കയ്യിൽ നിന്നും ആ കാല് തട്ടിപ്പറച് വായിൽ ആക്കി.
മനു: ‘അമ്മ……  എന്റെ കാല്…..
‘അമ്മ: ദേ… മനു പോത്ത് പോലെ വളർന്നു എന്നൊന്നും നോക്കില്ലാട്ടോ…. നല്ല അടിവച്ചുതരും ഞാൻ….
എല്ലാവരും അത് കേട്ട് ചിരിച്ചു. പക്ഷെ അഞ്ചു മാത്രം അമ്മയെ രൂക്ഷമായി നോക്കി.
ആ പോത്ത് എന്ന വിളി അവൾക്കത്ര പിടിച്ചില്ല….
‘അമ്മ: എന്താടി നോക്കി പേടിപ്പിക്കുന്നെ…. എന്റെ മോനെ അങ്ങനെ പലതും വിളിക്കും ഞാൻ…
അഞ്ചു: ഹമ്മ്…….
അവൾ ഒന്ന് ഇരുത്തി മൂളി കഴിക്കാൻ തുടങ്ങി. എല്ലാവരും കഴിച്ചു കഴിഞ്ഞ് ഒരു 9 മണിയോടെ കിടക്കാൻ റൂമിൽ പോയി
മനു ബെഡിൽ ഫോണും നോക്കി ഇരിപ്പാണ്..
അഞ്ചു കുളിക്കാനും പോയി
അവൻ വാട്‌സ്ആപ്പ് on ആക്കി അവന്റെ കോളേജ് ഗ്രൂപ്പിൽ കേറി റീപ്ലേയ്‌സ് ഒക്കെ നോക്കി.
??????????????
രാജീവ്: @മനു….. എന്നെ കൊല്ലല്ലേ ഷെമീർ സാറേ…?????

16 Comments

  1. Bro… അടിപൊളി എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും… സൂപ്പർ ആണ്… kk ആയിരുന്നപോൽ തുടക്കം വായിച്ചു(ഐ മീൻ ഫസ്റ്റ് പാർട്ട് some parts. )… പിന്നെ വിട്ടു poyi… ഇപ്പോൾ ഇരുന്നു ഒറ്റയടിക്ക് വായിച്ചു.. യു ഹാവ് excellent സ്കിൽ ആൻഡ് അമേസിങ് tallent… സൂപ്പർ എഴുത്തു ആണ്.. അവിടെ കമന്റ്‌ ittilla.. ക്ഷെമിക്കണം ❤️?…

    വെയ്റ്റിംഗ് for next പാർട്ട് ❤️

  2. സുജീഷ് ശിവരാമൻ

    ♥️♥️♥️♥️???

  3. രാജാവേ..

    ഈ ഭാഗവും നന്നായിട്ടുണ്ട് ?

  4. ❣️❣️❣️

    1. Entha vaave

  5. എല്ലാ ഭാഗവും നന്നായിട്ട് പോകുന്നുണ്ട് ഉണ്ട് പോകുന്തോറും വായിക്കാനുള്ള ഇൻട്രസ്റ്റ് കൂടിവരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…??????

    1. Tnx daa muthee

  6. രാത്രി വായിക്കാം ❤️

    1. ❣️❤️???

  7. രാഹുൽ പിവി

    ❤️

Comments are closed.