ആതി: ഛേ…. നല്ല കളിയായിരുന്നു…. ഈ ഏട്ടന് വിളിക്കാൻ കണ്ട സമയം…
മനു: നിനക്ക് കളിക്കാൻ നേരോം കാലോം ഒന്നും ഇല്ല …. ഞാൻ വിളിച്ചതാ കുറ്റം അല്ലെ….
മനുവിന്റെ ശബ്ദം കേട്ട് ആതിര കട്ടിലിൽ നിന്നും ഞെട്ടി എഴുന്നേറ്റ് അവനെ നോക്കി.
ആതി: എടാ ദുഷ്ട്ടാ…. ഇവിടെ ഉണ്ടായിട്ടാണോ ഫോൺ വിളിച്ചേ…. നല്ല കളിയായിരുന്നു….
കുഞ്ഞുങ്ങൾ ദേഷ്യം കാണിക്കുന്ന പോലെ ചുണ്ട് കൂർപ്പിച് അവൾ ദേഷ്യം കാണിച്ചു. അവളുടെ ചോദ്യത്തിന് ഒരു പൊട്ടിച്ചിരി ആയിരുന്നു എന്റെ മറുപടി
‘” എടി ആതി…. നീ എന്തു പണി ആണ് കാണിച്ചത്….
നീ എങ്ങനെയാ ചത്തെ……'”
ഫോണിൽ നിന്നും രാജീവിന്റെ സൗണ്ട്.
ആതി; ഞാൻ അല്ല ഏട്ടാ…. ഈ മനു ഏട്ടനാ….
‘” ആ തെണ്ടിക്ക് അവിടെ എവിടേലും അടങ്ങി ഇരുന്നൂടെ….'”
അവൾ ഹെഡ്സെറ് വച്ചുകാണും എന്ന വിശ്വാസത്തിൽ ആണ് അവൻ ഇതൊക്കെ വിളിച്ച് പറയുന്നത്
മനു: മോനെ രാജീവേ…. ഞാൻ ഉച്ചക്ക് അങ്ങോട്ട് വരുന്നുണ്ട് ട്ടോ…. ഇതിനു മറുപടി അപ്പൊ തരാം…..
ഞാൻ വോയ്സ് ചാറ്റ് വഴി അവനോട് പറഞ്ഞു….
ഒരു 15 സെക്കന്റ് അനക്കം ഒന്നും കേട്ടില്ല. വെടിയുടെ ശബ്ദം അല്ലാതെ… പിന്നെ ചമ്മി നാറിയവന്റെ ഒരു അവിഞ്ഞ സൗണ്ട് കേട്ടു
‘””‘ അളിയൻ എപ്പോ വന്നു…..'”‘?
മനു: ഞാൻ വന്നിട്ട് 10-25 കൊല്ലമായി….
‘” ഈ ആതിയുടെ ഒരു കാര്യമേ…. ഇപ്പഴും കൊച്ചു കുട്ടിയെന്നാ വിചാരം…'””
ചിരിയടക്കാൻ പറ്റാതെ ആതി വായ് പൊത്തി ചിരിച്ചു?
മനു: മ്മ്….. ആ കൊച്ചുകുട്ടിക്ക് വളം വച്ചുകൊടുക്കാൻ ഒരു കുട്ടിച്ചാത്തനും കൂടെ ഉണ്ടെന്ന് എനിക്കറിയാ….
“‘ അത് പിന്നെ അളിയാ ഞാൻ ചുമ്മാ…..
വൈകീട്ട് വാ…. ഞാൻ കുപ്പി ഒപ്പിക്കാം….'”
ആതി: കൊല്ലും ഞാൻ….
അത് കേട്ടതും അവൾ ഫോണിലേക്ക് നോക്കി ചീറി..
‘” ഓഹ്… ഈ കുരിപ്പ് ഇനിയും പോയില്ലേ….'”
ആതി: ദേ… രാജീവ് ഏട്ടാ… വെള്ളമടി ആണ് പരിപാടി എങ്കിൽ ഞാൻ രൂപേച്ചിയോട് പറഞ്ഞ് നല്ല തല്ല് വാങ്ങിത്തരും കേട്ടോ….
‘” ഓഹ്… വേണ്ടാ…. ഇന്നലത്തെ ക്ഷീണം മാറിയിട്ടില്ല… ഇനിയിപ്പോ അതും കൂടി മതി…'””
ആതി: അയ്യേ… ഈ ഏട്ടന് ഒരു നാണവും ഇല്ല….
ആതി ഫോണിൽ കൂടെ അവനോട് പറഞ്ഞു. ഞാനും അത് കേട്ട് ചിരിച്ചു.
‘” ശേ… അതല്ല….. ‘”
മനു: പിന്നെ ഏതാ….
‘” നീ വീട്ടിലേക്ക് വാടാ തെണ്ടി…. ഞാൻ പറഞ്ഞ് തരാ…'”
അപ്പൊ തന്നെ ഞങ്ങൾക്ക് മനസ്സിലായി സംഭവം വേറെ എന്തോ ആണെന്ന്…
ആതി: എന്താ ഏട്ടാ…. എന്താ പറ്റിയെ….
???
രാജാവേ..
ഈ ഭാഗവും പൊളിച്ചു ?
ഞാൻ god2 ൽ ഒരു റീപ്ലേ തന്നിട്ടുണ്ട്… ഒന്ന് നോക്കു
?
❤️???❣️
❤️
ഞാൻ 2nd ?
1st… വായിച്ചിട്ട് പറയാം..