പക്ഷെ തൊട്ടപ്പുറത്ത് എന്റെ അഞ്ചു വിഷമിച്ചാണ് കഴിക്കുന്നത്. എത്ര വലിയ തമാശ ആണെങ്കിലും അവൾ ഒന്ന് വേദനിച്ചാൽ എന്റെ നെഞ്ചു തകരും.
ഞാൻ പതിയെ അവിടുന്ന് എഴുന്നേറ്റു.
ആതി: അല്ലാ…. എവടക്കാ…. കഴിഞ്ഞില്ലല്ലോ….
മനു : നീ കഴിച്ചോ… ഞാൻ ഇപ്പൊ വരാ
ഞാൻ അവിടെ ഉള്ള ഒരു സ്ടൂൾ എടുത്ത് അഞ്ജുവിന്റെ അടുത്തേക്ക് ഇരുന്നു. ഇതൊന്നും ശ്രദ്ധിക്കാതെ അവൾ തല കുനിച്ചിരുന്നാണ് ഭക്ഷണം കഴിക്കുന്നത്.
ആതി എന്നെ ഒന്ന് ഇരുത്തി നോക്കി. ഞാൻ അവളെ നോക്കി ഒന്ന് കണ്ണടച്ച ശേഷം അഞ്ജുവിന്റെ പ്ലെയറ്റിൽ കയ്യിട്ടു.
അപ്പോൾ ആണ് ഞാൻ അവിടെ ഇരുന്ന കാര്യം പോലും അവൾ അറിയുന്നത്. അവൾ വേറെ ഏതോ ലോകത്ത് ആയിരുന്നു.
ഒരു കഷ്ണം ഇഡലിയും കറിയും ചമ്മന്തിയും കൂട്ടി അവൾക്ക് നേരെ നീട്ടി. അവളുടെ കണ്ണുകൾ ചെറുതായി ഞാനഞ്ഞിരുന്നു. ഒരു കൊച്ചു കുട്ടിയെ പോലെ അവൾ അത് വായിൽ ആക്കി. ആ മുഖത്തു സന്ദോഷം തിരിച്ചു വരുന്നത് ഞാൻ കണ്ടു.
പിന്നെ കുറച്ചു ദേഷ്യത്തോടെ അവൾ ആതിയെ നോക്കി.
എനിക്കൊന്നും അറിയില്ലേ രാമനാരായണാ എന്നും പറഞ്ഞ് കഴിക്കുവാണ് അവൾ.
ഞാൻ താഴ്ന്ന സ്വരത്തിൽ അഞ്ജുവിനോട് പറഞ്ഞു
മനു: പോട്ടെ….. നമ്മുടെ ആതി അല്ലെ….
അത് കേട്ടപ്പോൾ അവളുടെ മുഖത്തും ചെറിയ ചിരി വിടർന്നു.
ഇതെല്ലാം നോക്കി ചിരിച്ചുകൊണ്ട് അപ്പുറത്ത് ഒരാൾ ഇരിക്കുന്നുണ്ട്…
രാധമ്മ…
ഞാൻ അമ്മയെ നോക്കി എന്താ എന്ന് ആംഗ്യം കാണിച്ചു. ‘അമ്മ ചിരിച്ചുകൊണ്ട് തന്നെ ഒന്നും ഇല്ലെന്ന് പറഞ്ഞു.
‘അമ്മ: ആ… മനു…. എപ്പോളാ രാജീവിന്റെ വീട്ടിൽ പോകുന്നത്…
മനു: നമുക്ക് ഒരു 12.30 ക്ക് ഇറങ്ങാം….ഉച്ചക്ക് ഭക്ഷണം ഒന്നും ഉണ്ടാക്കേണ്ട…
‘അമ്മ: ഡീ ആതി…. കേട്ടല്ലോ…. 11.30ക്ക് ഇറങ്ങും….
ആതി: ചേട്ടൻ പറഞ്ഞത് 12.30 എന്നല്ലേ…..
‘അമ്മ: ആ…. നീ 11.30ആണെന്ന് വിജാരിച്ച് ഒരുങ്ങിക്കോ… എന്നാലേ ഞങ്ങൾക്ക് സമയത്തു ഇറങ്ങാൻ പറ്റൂ…
അത് കേട്ട് ഞങ്ങൾ എല്ലാവരും ചിരിച്ചു.
???
രാജാവേ..
ഈ ഭാഗവും പൊളിച്ചു ?
ഞാൻ god2 ൽ ഒരു റീപ്ലേ തന്നിട്ടുണ്ട്… ഒന്ന് നോക്കു
?
❤️???❣️
❤️
ഞാൻ 2nd ?
1st… വായിച്ചിട്ട് പറയാം..