Game of Demons 3
Life of pain 2
by demon king
അഞ്ചു: എനിക്ക് അറിയില്ല ചേട്ടാ… ഞങ്ങൾ പരിജയപ്പെടുകയായിരുന്നു…. ആ പിന്നെ പറഞ്ഞില്ലല്ലോ… ഇത്എന്റെ കെട്ടിയോനാ…. മനു…
അത് കേട്ടപ്പോൾ ആ രണ്ടു പെണ്ണുങ്ങളുടെ മനസ്സിലും മുഖത്തും അസൂയയും കുശുമ്പും തളം കെട്ടി.എന്നാൽ കൃത്രിമമായ ഒരു ചിരി അവർ അഞ്ജുവിനും മനുവിനും നൽകി. അഞ്ചുവിന് അത് കാണുമ്പോൾ വല്ലാതെ സന്ദോഷമായി.
മനു: മതി സംസാരിച്ചു നിന്നത്… പോയി കൈ കഴുകി വാടി…. പോവേണ്ട….
അഞ്ചു: ആ എന്നാ ഞാൻ ഇപ്പോ വരാ….
എന്നും പറഞ്ഞ് അവൾ കുളക്കടവിലെ പടികൾ ഇറങ്ങാൻ തുടങ്ങി. പെട്ടെന്ന് എന്തോ ഓർത്ത പോലെ പോയ സ്പീഡിൽ അവൾ ഓടി മനുവിന്റെ അടുത്തെത്തി.
മനു: എന്താടി….
അഞ്ചു: ഏട്ടനും വാ…..
മനു: ഞാൻ കഴുകിയതാ… നീ കഴുകിട്ടുവാ….
അഞ്ചു: അതിനല്ല…. നിക്ക് പേടിയാ… കൂട്ട് വാ….
മനു : ഓഹ് … ഈ പെണ്ണിന്റെ ഒരു കാര്യം…. നടക്ക്….
അവൾ മനുവിന്റെ കയ്യിൽ തൂങ്ങി താഴോട്ട് നടന്നു.പോകുന്ന വഴി അവൾ ഒന്ന് തിരിഞ്ഞു നോക്കി.
രണ്ടിന്റെയും മുഖം കടന്നൽ കുത്തിയ പോലെ വീഴ്ത്തുന്നു. അവൾ അവരെ നോക്കി ഒന്ന് കൊഞ്ഞനം കുത്തി കുളത്തിൽ പോയി കൈ കഴുകി.
അതിനു ശേഷം ബൈക്ക് എടുത്ത് വീട് ലക്ഷ്യം ആക്കി പോയി.. ബൈക്കു എടുക്കുമ്പോളും ആ പെണ്ണുങ്ങൾ അവരെ തന്നെ നോക്കുന്നുണ്ടായിരുന്നു.
തുടർന്ന് വായിക്കുക…☺️
മനു: ഡീ അഞ്ചു ഞാൻ ഒരു കാര്യം മറന്നു….
ബൈക്ക് ഓടിച്ചുകൊണ്ടിരിക്കുമ്പോൾ എന്തോ മറന്ന പോലെ അവൻ അഞ്ജുവിനോട് പറഞ്ഞു.
അഞ്ചു:എന്താ ഏട്ടാ മറന്നേ…. വഴിപാടും പ്രസാദവും ഒക്കെ വാങ്ങിച്ചല്ലോ….
മനു: അതല്ലടി… മറ്റേ കാര്യമില്ലേ… നീ ഏതോ രണ്ടു കുട്ടികളെ പരിജയപ്പെടുത്തിയില്ലേ… അത്… അവരുടെ പേര് പോലും ചോദിക്കാൻ പറ്റിയില്ല…
അഞ്ചു: ദേ…. കല്യാണം കഴിഞ്ഞ് പിറ്റേന്ന് തന്നെ കെട്ടിയോനെ തലക്കടിച്ചു കൊന്ന പെണ്ണ് എന്ന പേര് കെൽപ്പിക്കണ്ട എന്നെ…
???
രാജാവേ..
ഈ ഭാഗവും പൊളിച്ചു ?
ഞാൻ god2 ൽ ഒരു റീപ്ലേ തന്നിട്ടുണ്ട്… ഒന്ന് നോക്കു
?
❤️???❣️
❤️
ഞാൻ 2nd ?
1st… വായിച്ചിട്ട് പറയാം..