?Life of pain-the game of demons 2 [Demon king] 1414

‘അമ്മ: ആര്…. ആതിയോ….

മനു: ഹമ്മ്…..

‘അമ്മ: രാവിലെ തന്നെ ചേച്ചിയും പെങ്ങളും തല്ലായിരുന്നു.അഞ്ചു മേലോട്ട് പോയപ്പോ ആതി വീണ്ടും മുറിയിൽ കയറി വാതിൽ അടച്ചു.

മനു: അയ്യോ അതെന്തു പറ്റി….

‘അമ്മ: നീ അല്ലെ ഇപ്പൊ അവളുടെ ഗാർഡിയൻ… നീ തന്നെ ചോദിച്ചോ…

മനു: എന്നാ ഞാൻ പോയി വിളിച്ചിട്ട് വരാ….

‘അമ്മ: അഞ്ചു എവടെ….

മനു: നല്ല ആളാ… എന്നെ ഒരുക്കിട്ട് അവളവടെ ഒരുങ്ങാതെ നിൽക്കായിരുന്നു…

‘അമ്മ: അത് അങ്ങനൊരു പൊട്ടി പെണ്ണാ… പക്ഷെ പാവാ…..

മനു: അത് പിന്നെ എനിക്ക് അറിയില്ലേ എന്റെ രാധ കുട്ടി…..

അവൻ അമ്മയുടെ കവിളിൽ  ഒരു പിച്ചു കൊടുത്തു.

‘അമ്മ : മതി മതി കൊഞ്ചിയത്…. രണ്ടും വേഗം അമ്പലത്തിൽ എത്താൻ നോക്ക്…. നട അടക്കും.

മനു: അവൾ വന്ന അപ്പൊ നേരെ പൂവാന്നേ…..

അതും പറഞ്ഞ് അവൻ ഹാളിലേക്ക് നടന്നു. Tv ഓണിൽ തന്നെ ആയിരുന്നു..അവൻ കുറച്ചു നേരം ന്യൂസ് ചാനൽ വച്ചിരുന്നു. അപ്പോൾ ആണ് അവൻ  ആതിയുടെ കാര്യം ഓർത്തത്‌.

അവൻ നേരെ നടന്ന് അവളുടെ മുറിയുടെ  അടുത്ത് പോയി മുട്ടി.

മനു:  ആതി…… മോളെ….. എഴുന്നേക്ക് പെണ്ണേ…. സമയം എത്രയായി…. കതവ് തുറക്ക്….

മുട്ടിയിട്ട് ഒരു രണ്ട് മിനിറ്റു കഴിഞ്ഞ് വാതിലിന്റെ അടുത്തേയ്ക്ക് ആതി നടന്നു വരുന്ന ശബ്ദം അവളുടെ പാതസ്വരത്താൽ കേൾക്കാം….

പതിയെ ആ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു.

വാതിൽ തുറന്ന ആതിയുടെ മുഖം കണ്ട് മനു ആകെ തളർന്നു പോയി.

മുടി ഒക്കെ അലംഗോലമായി കണ്ണൊക്കെ നിറഞ്ഞ് ഒരു പിഞ്ചു കുഞ്ഞ് കരഞ്ഞ മുഖം എങ്ങനെയിരിക്കുമോ അതേ പോലെ ആണ് അവളുടെ മുഖം..

‘” ഏട്ടാ….'”

ഇടറുന്ന ശബ്ദതാൽ അവൾ ഓടി മനുവിന്റെ നെഞ്ചിൽ വീണു. ഒരു നിമിഷം അവന്റെ കണ്ണും നിറഞ്ഞു.

മനു: എന്താ മോളെ…. എന്തിനാ നീ കരയുന്നത്….. എന്താ പറ്റി നിനക്ക്….

മനു അവളുടെ മുടിയിഴയിൽ സ്നേഹ പൂർവം തലോടി ചോദിച്ചു

ആതിര: അമ്മേം ചേച്ചീ ഇന്റെ കല്യാണം നടത്താൻ പോവത്രെ…..

മനു: അതാണോ പെണ്ണേ ഇങ്ങനെ കരയുന്നത്

ആതിര: നിക്ക് ഇപ്പൊ കെട്ടേണ്ട….. ഞാൻ അത് പറഞ്ഞപ്പോ അമ്മേം ചേച്ചിയും പറയാ എന്നെ വേഗം കെട്ടിക്കുമെന്ന്….

ഞാൻ ഏട്ടനോട് പറയും എന്നു പറഞ്ഞപ്പോ ചേച്ചി പറയാ ഇനി ചേച്ചി പറഞ്ഞാ ഏട്ടൻ കേൾക്കും എന്റെ കല്യാണം നടത്തും എന്ന്…..

17 Comments

  1. രാജാവേ..

    ഞാൻ വാക്ക് പാലിച്ചു, കഥ വായിച്ചു കഴിഞ്ഞു..

    ഇന്നാണ് ഇങ്ങനെ ഒരു കഥ ഉള്ളത് ശ്രധയിൽ പെട്ടത്..

    മനു, രാജീവ്, അഞ്ജലി, രൂപ, ഒക്കെ മനസ്സിൽ അങ്ങ് പതിഞ്ഞു പോയി..

    അപരാജിതന് ശേഷം ഞാൻ അത്രയും ഫീൽ ചെയ്തു വായിച്ച സ്റ്റോറി ഇതാണ്.. ഒരു നിമിഷം ഞാൻ എന്റെ കുടുംബത്തെ നഷ്ടം ആയാലുള്ള അവസ്ഥ ആലോചിച്ചു പോയി..

    തെറ്റുകൾ ഒന്നുംതന്നെ ഇല്ലാതെ മനോഹരമായി അവതരിപ്പിച്ചു..

    റോണി യും ആയിട്ടുള്ള fight പൊളിച്ചടുക്കി..

    പിന്നെ ഗുണ്ട കളെ ഉപദ്രവിച്ച സീൻ ഒന്നും മുഴുവൻ വായിച്ചില്ല, കുറച്ചു ആയപ്പോൾ തന്നെ മതി ആയി.. എന്ത് ഇടി യാണ് ഭായ്??.. പേരിനോട് നീതി പുലർത്തുന്ന എഴുത്ത്..

    നിങ്ങളുടെ place എവിടെ ആണ്?

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    സ്നേഹത്തോടെ
    Zayed ❤️

    1. Zayed… ഞാൻ പാലക്കാട് കാരൻ ആണ്…

      പിന്നെ ഈ കഥ കഴിഞ്ഞത് ആണ് ട്ടൊ…

      Game of demons എന്ന രണ്ടാം ഭാഗം kk യിൽ പോയി വായിക്കാനേ ഞാൻ പറയു…

      കാരണം അവിടെ മുഴുവൻ part ഉണ്ട്…

      പിന്നെ ഇവടെ ഉള്ളതിനെക്കാളും ഫീൽ അവിടുന്ന് കിട്ടും…

      ബിജിഎം romace fight ഒക്കെ അവടെ വായിക്കുന്നതാണ് നല്ലത്…

      1. എന്നാൽ ഞാൻ അവിടെ നോക്കട്ടെ..

        മണ്ണാർക്കാട് എന്ന് കണ്ടപ്പോൾ ചോദിച്ചത് ആണ്

        1. ആഹ്…???

  2. എഡിറ്റ് ചെയ്തില്ലാരുന്നോ മാഷേ?

    1. സെൻസർ സീൻ മാത്രം edit ചെയ്തു…

      സ്പെല്ലിംഗ് മിസ്റ്റേക്ക് ഉണ്ടോ…?

      1. അല്ല. പേജ് 6 നോക്കൂ

        1. സന്ദര്ഭത്തിന് അടിവര ഇടാൻ മറന്നു ല്ലേ

          1. തെറി വരുന്നുണ്ട് ബ്രോ

          2. OPps…

            കണ്ടില്ല ബ്രോ… സോറി…

            പിന്നേ പറഞ്ഞു തന്നെന് tnx…?

  3. ???

    രാത്രി വായിക്കാൻ ഒരു പാട് കഥകൾ ആയി ???

  4. പേരില്ലാത്തവൻ

    ❤️❤️❤️

  5. ❣️❣️❣️

Comments are closed.