?Life of pain-the game of demons 2 [Demon king] 1414

അഞ്ചു അതിൽ നിന്നും ചന്ദനം എടുത്ത് തൊട്ടു. ശേഷം മനുവിന്റെ നെറ്റിയിലും തൊട്ടു.

ചന്ദനത്തിനും അവളുടെ വിരലിനും നല്ല തണുപ്പ് ആയിരുന്നു. അൽപ്പ നേരം പ്രണയാർദ്രമായി കണ്ണോട് കണ്ണ് അവർ നോക്കി നിന്നു.

അഞ്ചു: അതേ… ഇങ്ങനെ നോക്കി നിന്നാൽ എല്ലാവരും ശ്രദ്ധിക്കും….

മനു: അതിനെന്താ… ഞാൻ എന്റെ പെണ്ണിനെ അല്ലെ നോക്കുന്നെ….

അഞ്ചു: എന്നാലേ നോക്കൽ ഒക്കെ വീട്ടിൽ ചെന്നിട്ട് മതി….

മനു അവളെ ഒരു നിമിഷം കൂടി അങ്ങിനെ തന്നെ നോക്കി നിന്നു.

മനു: പോവാം….

അഞ്ചു: ഹമ്മ്……

അത് പറയുമ്പോൾ അവളുടെ മുഖത്തു ചെറിയ നാണം ഒക്കെ ഉണ്ടായിരുന്നു.

അവർ ഒന്നുകൂടി ആ അമ്പലത്തിന്റെ ചുറ്റും കൈകൾ കോർത്തു നടന്നു.

ആ നവ ദമ്പതികളെ നോക്കി പല കണ്ണുകളും അസൂയയും കൗതുകവും നിറഞ്ഞ കണ്ണുകളോടെ നോക്കി.

അത്ര മനോഹരം ആയിരുന്നു ആ കാഴ്ച..

കുറച്ച് ആപ്പുറത്തായി പായസം കൊടുക്കുന്നുണ്ടായിരുന്നു. അവർ അവിടെ ആലിന്റെ ചോട്ടിൽ നിന്ന് ഈരണ്ടു ഇല എടുത്ത് കയ്യിൽ പിടിച്ചു. എന്നിട്ട് അതിൽ പായസം വാങ്ങിച്ചു.

നല്ല ചൂടുണ്ടായിരുന്നു അതിന്… അവർ അമ്പല കുളത്തിന്റെ പടികളിൽ ഒരെണ്ണത്തിൽ പോയി ഇരുന്നു.

വേറെയും കുറച്ചുപേർ അവിടെ ഇരിക്കുന്നുണ്ട്.

നല്ല ചൂട് ഉള്ളത് കൊണ്ട് ഊതി ഊതി ആണ് അഞ്ചു കഴിക്കുന്നത്. മനു അതൊന്നും നോക്കാതെ നേരെ കഴിക്കുന്നുണ്ട്.

അഞ്ചു: ഇവിടെ വന്നപ്പോ മനസ്സിന് നല്ല കുളിർമ ഉണ്ട് ല്ലേ മനു ഏട്ടാ…..

മനു: ഹമ്മ്….

അഞ്ചു: ഏട്ടൻ എപ്പോളും വരാറുണ്ടോ ഇവിടെ…

മനു: ആ…. അച്ഛന്റെ അമ്മയുടെയും മാളുവിന്റെയും ഓപ്പം ചെറുപ്പത്തിൽ വന്നിട്ടുണ്ട്.

അഞ്ചു: അടുത്തല്ലേ ഏട്ടാ…. ഒന്ന് ഇടക്ക് വന്നൂടെ…..

മനു: ഞാൻ കൊറേ വർഷത്തിന് ശേഷം അമ്പലത്തിൽ കേറിയത് തന്നെ ഇന്നലെ ഈ താലി കെട്ടാനും ഇന്നും ആണ്…

അഞ്ചു: നമുക്ക് ഇനി ഇടക്കിടക്ക് വരണം ട്ടോ…

മനു: അതിനെന്താ… വരായല്ലോ…. രാവിലെ തന്നെ ചേച്ചിയും അനിയത്തിയും തല്ലായത് കൊണ്ടാ… ഇല്ലെങ്കിൽ ആതി പെണ്ണിനെ കൂടെ കൊണ്ടുവരായിരുന്നു…

അഞ്ചു: ഹമ്മ്…. ഏട്ടനെ കിട്ടിയപ്പോ പെണ്ണിന് കളി കുറച്ചു കൂടുന്നുണ്ട്…

മനു: അവളേം നിന്നേം രാധമ്മേം ഒക്കെ ദൈവം തന്നതല്ലേ എനിക്ക്….

അഞ്ചു:  എന്റെ ഏട്ടൻ ഇപ്പൊ ഹാപ്പി അല്ലെ….

മനു: ഈ ലോകത്ത് മറ്റാരേക്കാളും….

അഞ്ചു അവളുടെ തല പതിയെ അവന്റെ തോളിൽ ചാരി പായസം നുള്ളി നുള്ളി കഴിക്കാൻ തുടങ്ങി.

വല്ലാത്ത സന്ദോഷം ആണ് അവൾക്ക് ഇപ്പോൾ അനുഭവപ്പെടുന്നത്.

മനു: ഡീ പെണ്ണേ….. നിന്റെ കഴിച്ച് കഴിഞ്ഞില്ലേ….

17 Comments

  1. രാജാവേ..

    ഞാൻ വാക്ക് പാലിച്ചു, കഥ വായിച്ചു കഴിഞ്ഞു..

    ഇന്നാണ് ഇങ്ങനെ ഒരു കഥ ഉള്ളത് ശ്രധയിൽ പെട്ടത്..

    മനു, രാജീവ്, അഞ്ജലി, രൂപ, ഒക്കെ മനസ്സിൽ അങ്ങ് പതിഞ്ഞു പോയി..

    അപരാജിതന് ശേഷം ഞാൻ അത്രയും ഫീൽ ചെയ്തു വായിച്ച സ്റ്റോറി ഇതാണ്.. ഒരു നിമിഷം ഞാൻ എന്റെ കുടുംബത്തെ നഷ്ടം ആയാലുള്ള അവസ്ഥ ആലോചിച്ചു പോയി..

    തെറ്റുകൾ ഒന്നുംതന്നെ ഇല്ലാതെ മനോഹരമായി അവതരിപ്പിച്ചു..

    റോണി യും ആയിട്ടുള്ള fight പൊളിച്ചടുക്കി..

    പിന്നെ ഗുണ്ട കളെ ഉപദ്രവിച്ച സീൻ ഒന്നും മുഴുവൻ വായിച്ചില്ല, കുറച്ചു ആയപ്പോൾ തന്നെ മതി ആയി.. എന്ത് ഇടി യാണ് ഭായ്??.. പേരിനോട് നീതി പുലർത്തുന്ന എഴുത്ത്..

    നിങ്ങളുടെ place എവിടെ ആണ്?

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    സ്നേഹത്തോടെ
    Zayed ❤️

    1. Zayed… ഞാൻ പാലക്കാട് കാരൻ ആണ്…

      പിന്നെ ഈ കഥ കഴിഞ്ഞത് ആണ് ട്ടൊ…

      Game of demons എന്ന രണ്ടാം ഭാഗം kk യിൽ പോയി വായിക്കാനേ ഞാൻ പറയു…

      കാരണം അവിടെ മുഴുവൻ part ഉണ്ട്…

      പിന്നെ ഇവടെ ഉള്ളതിനെക്കാളും ഫീൽ അവിടുന്ന് കിട്ടും…

      ബിജിഎം romace fight ഒക്കെ അവടെ വായിക്കുന്നതാണ് നല്ലത്…

      1. എന്നാൽ ഞാൻ അവിടെ നോക്കട്ടെ..

        മണ്ണാർക്കാട് എന്ന് കണ്ടപ്പോൾ ചോദിച്ചത് ആണ്

        1. ആഹ്…???

  2. എഡിറ്റ് ചെയ്തില്ലാരുന്നോ മാഷേ?

    1. സെൻസർ സീൻ മാത്രം edit ചെയ്തു…

      സ്പെല്ലിംഗ് മിസ്റ്റേക്ക് ഉണ്ടോ…?

      1. അല്ല. പേജ് 6 നോക്കൂ

        1. സന്ദര്ഭത്തിന് അടിവര ഇടാൻ മറന്നു ല്ലേ

          1. തെറി വരുന്നുണ്ട് ബ്രോ

          2. OPps…

            കണ്ടില്ല ബ്രോ… സോറി…

            പിന്നേ പറഞ്ഞു തന്നെന് tnx…?

  3. ???

    രാത്രി വായിക്കാൻ ഒരു പാട് കഥകൾ ആയി ???

  4. പേരില്ലാത്തവൻ

    ❤️❤️❤️

  5. ❣️❣️❣️

Comments are closed.