?Life of pain-the game of demons 2 [Demon king] 1415

സിംഗര അവളെ പിന്നിൽ നിന്നും പിടിച്ച് തന്റെ ദേഹത്തേക്ക് വലിച്ചിട്ടു

പ്രിയങ്കാ: ഹമ്മ്…. നമുക്ക് പിന്നെ പോരെ…. നാളെ ഭായി വരുമ്പോൾക്കും ഒക്കെ റെഡി ആകണ്ടേ… അല്ലെങ്കിൽ നമ്മളെ അവർ കൊന്നാലോ…'””

അവൾ തമാശയും പുച്ഛവും നിറഞ്ഞ സ്വരത്തിൽ അയാളോട് പറഞ്ഞു.

സിംഗര: നീ എന്നെ കൊലക്ക് കൊടുക്കുമോടി …….

അത് കേട്ട് അവൾ കുണുങ്ങി ചിരിച്ചു.

പ്രിയങ്കാ: ഞാനേ… പോട്ടെ…. കൊറേ പണി ഉണ്ട്….

സിംഗര: എന്നാ നീ പൊക്കോ… ഭായ് പറഞ്ഞതൊക്കെ വേഗത്തിൽ നോക്കിക്കോ…
വയ്കുംതോറും നമ്മക്ക് കൂടെ ആപത്താണ്…

അയാൾ പറഞ്ഞു നിർത്തി… പ്രിയങ്ക പുറത്തേക്ക് പോയി..


റൂമിലേക്ക് അഞ്ചു ചായയുമായി കയറി ചെല്ലുമ്പോൾ മനു കണ്ണാടിയിൽ നോക്കി മുടി ചീവുക ആയിരുന്നു

ഒരു നീല ഷർട്ടും വെള്ള മുണ്ടുമാണ് അവൻ ധരിച്ചിരുന്നത്….

മുടിയും താടിയുമൊക്കെ ഒതുക്കി ചീകിയിരിക്കുന്നു. കണ്ടാൽ തന്നെ ഒരു രാജകീയ ലൂക്ക് ഉണ്ട്.

അഞ്ചു ഒരു നിമിഷം അവനെ നോക്കി നിന്നുപോയി എന്നതാണ് സത്യം.

മുടിയൊക്കെ ചീകി റെഡിയായി തിരിഞ്ഞു നോക്കുമ്പോൾ മനു കാണുന്നത് തന്നെ കണ്ണടക്കാതെ നോക്കി നിൽക്കുന്ന അഞ്ജുവിനെയാണ്.

മനു: എന്താ പെണ്ണേ നോക്കി പേടിപ്പിക്കുന്നെ…..

അഞ്ചു: എന്റെ മനു ഏട്ടാ…. എന്നാ ലുക്കാന്നെ എന്റെ ചേർക്കൻ…. ഹോ….

മനു: കണ്ണു വയ്ക്കാതെടി കുരുപ്പേ…. ആകെ ഇത് മാത്രേ ഉള്ളു….

അഞ്ചു: ആഹാ…. ഞാൻ കണ്ണു വച്ചാൽ ഒന്നും വരാൻ പോണില്ല…. കാരണം എന്റെ സ്വന്തം സാധനത്തിൽ കണ്ണ് വച്ചാൽ ഒന്നും സംഭവിക്കില്ല….

അവൾ മനുവിനെ നോക്കി ഗോഷ്ഠി കാണിച്ചു.

രാവിലെ തന്നെ അവളുടെ കുറുമ്പ് കാണുമ്പോൾ അവന്റെ മനസ്സിൽ ഒരു വല്ലാത്ത തണുപ്പ് ആണ്.

മനു: ഡി പെണ്ണേ…. നീ ചായ എനിക്ക് കുടിക്കാൻ ആണോ കൊടുന്നെ അതോ തണുപ്പിക്കാൻ ആണോ കൊടുന്നെ….

അഞ്ചു: ആ…. അത് ഞാൻ മറന്നു പോയി… വേഗം ചായ കുടിക്ക് … അമ്പലത്തിൽ പോകണ്ടെയ്‌…..

മനു അവളുടെ കയ്യിൽ നിന്നും ചായ വാങ്ങി തിരിഞ്ഞ് കണ്ണാടി നോക്കി. ആ കട്ട താടിയുടെ കൂടെ ഉള്ള മീശ ഒന്ന് പിരിച്ചു വച്ചു. മടക്കി വച്ചിരിക്കുന്ന നീല ഷർട്ടിന്റ കയ്യിൽ പൊന്തി നിൽക്കുന്ന മസിലും ഉറച്ച തഴമ്പിച്ച കൈപത്തിയും പൊന്തി നിൽക്കുന്ന ഞെരമ്പും ആ കയ്യിൽ കെട്ടികിടക്കുന്ന  fastrack ക്കിന്റെ വാച്ചും അവനു കൂടുതൽ ഭംഗി നൽകി.

അവന്റെ ചുണ്ടിൽ അവൻ പോലും അറിയാതെ ഒരു ചിരി ഉടലെടുത്തു.

അഞ്ചു: എന്താ മോനെ സ്വയം ചിരിക്കുന്നെ….

മനു: ഞാൻ ഇപ്പൊ കുറച്ചു ഭംഗി വച്ചു അല്ലെ….

അഞ്ചു: എന്റെ ഏട്ടൻ എപ്പോളും ഗ്ലാമർ അല്ലെ….

മനു: ആണോ….?

അഞ്ചു: ആന്നെ……

മനു;: ഈ കോലത്തിൽ എത്ര പെണ്ണുങ്ങളെ വീഴ്താല്ലേ….

17 Comments

  1. രാജാവേ..

    ഞാൻ വാക്ക് പാലിച്ചു, കഥ വായിച്ചു കഴിഞ്ഞു..

    ഇന്നാണ് ഇങ്ങനെ ഒരു കഥ ഉള്ളത് ശ്രധയിൽ പെട്ടത്..

    മനു, രാജീവ്, അഞ്ജലി, രൂപ, ഒക്കെ മനസ്സിൽ അങ്ങ് പതിഞ്ഞു പോയി..

    അപരാജിതന് ശേഷം ഞാൻ അത്രയും ഫീൽ ചെയ്തു വായിച്ച സ്റ്റോറി ഇതാണ്.. ഒരു നിമിഷം ഞാൻ എന്റെ കുടുംബത്തെ നഷ്ടം ആയാലുള്ള അവസ്ഥ ആലോചിച്ചു പോയി..

    തെറ്റുകൾ ഒന്നുംതന്നെ ഇല്ലാതെ മനോഹരമായി അവതരിപ്പിച്ചു..

    റോണി യും ആയിട്ടുള്ള fight പൊളിച്ചടുക്കി..

    പിന്നെ ഗുണ്ട കളെ ഉപദ്രവിച്ച സീൻ ഒന്നും മുഴുവൻ വായിച്ചില്ല, കുറച്ചു ആയപ്പോൾ തന്നെ മതി ആയി.. എന്ത് ഇടി യാണ് ഭായ്??.. പേരിനോട് നീതി പുലർത്തുന്ന എഴുത്ത്..

    നിങ്ങളുടെ place എവിടെ ആണ്?

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    സ്നേഹത്തോടെ
    Zayed ❤️

    1. Zayed… ഞാൻ പാലക്കാട് കാരൻ ആണ്…

      പിന്നെ ഈ കഥ കഴിഞ്ഞത് ആണ് ട്ടൊ…

      Game of demons എന്ന രണ്ടാം ഭാഗം kk യിൽ പോയി വായിക്കാനേ ഞാൻ പറയു…

      കാരണം അവിടെ മുഴുവൻ part ഉണ്ട്…

      പിന്നെ ഇവടെ ഉള്ളതിനെക്കാളും ഫീൽ അവിടുന്ന് കിട്ടും…

      ബിജിഎം romace fight ഒക്കെ അവടെ വായിക്കുന്നതാണ് നല്ലത്…

      1. എന്നാൽ ഞാൻ അവിടെ നോക്കട്ടെ..

        മണ്ണാർക്കാട് എന്ന് കണ്ടപ്പോൾ ചോദിച്ചത് ആണ്

        1. ആഹ്…???

  2. എഡിറ്റ് ചെയ്തില്ലാരുന്നോ മാഷേ?

    1. സെൻസർ സീൻ മാത്രം edit ചെയ്തു…

      സ്പെല്ലിംഗ് മിസ്റ്റേക്ക് ഉണ്ടോ…?

      1. അല്ല. പേജ് 6 നോക്കൂ

        1. സന്ദര്ഭത്തിന് അടിവര ഇടാൻ മറന്നു ല്ലേ

          1. തെറി വരുന്നുണ്ട് ബ്രോ

          2. OPps…

            കണ്ടില്ല ബ്രോ… സോറി…

            പിന്നേ പറഞ്ഞു തന്നെന് tnx…?

  3. ???

    രാത്രി വായിക്കാൻ ഒരു പാട് കഥകൾ ആയി ???

  4. പേരില്ലാത്തവൻ

    ❤️❤️❤️

  5. ❣️❣️❣️

Comments are closed.