അവൾ വീണ്ടും കൂടുതൽ കൂടുതൽ സന്തോഷമായി. അവൾ മനുവിൽ നിന്നും പിടി വിട്ട് അമ്മക്കും അഞ്ജുവിനും നേരെ പോയി.
ആതി: കേട്ടല്ലോ രണ്ടും….. ഇനി എന്നോട് മേലാൽ കല്യാണക്കാര്യം മിണ്ടിപോകരുത്… ഞാൻ ഡോക്ടർ ആയി മനസ്സുണ്ടെങ്കിൽ കെട്ടും… ഹും…..
അവരെ നോക്കി കൊഞ്ഞനം കുത്തി അവൾ അകത്തേയ്ക്ക് ഓടി ചാടി പോയി.
അവൾ പോയികഴിഞ്ഞതും അവടെ ഒരു പൊട്ടിച്ചിരി ആയിരുന്നു മൂന്നും
‘അമ്മ: ഈ പെണ്ണിന് പ്രായം കൂടുംതോറും കുറുമ്പ് കൂടാണല്ലോ….
മനു: ആഹ്…. ചേച്ചിയും മോശം അല്ല….
അത് കേട്ടപ്പോ അഞ്ചു ചിരി ഒക്കെ നിർത്തി മനു വിനെ ദേഷ്യത്തോടെ നോക്കി.
പക്ഷെ എന്താ ചെയ്യാ…. അഞ്ജുവിന്റെ കഥാപാത്രം അത്ര അതികം നേരം മുഖം വീർപ്പിക്കാൻ ഉള്ള കഴിവ് ഞാൻ കൊടുത്തില്ലല്ലോ…
ദേഷ്യം കാണിച്ച മുഖം നിമിഷ നേരം കൊണ്ട് കാറ്റു പോയ ബലൂൺ പോലെ വീണ്ടും ചിരിച്ചു….
‘അമ്മ: എന്നാലും മനു…. നീ അവളെ വല്ലാതെ കൊഞ്ചിക്കണ്ട….
മനു: അവൾ പാവം അല്ലെ അമ്മേ….
‘അമ്മ: മ്മ്…. പാവം…ആ പെണ്ണിനെ വെറുതെ വഷളാക്കണ്ട നീ….
മാനു: ഓഹ്… കുറച്ച് വഷലായാൽ എന്താ…. പെണ്ണിന്റെ കൊഞ്ചലും കളിയും ഒക്കെ കാണാൻ എന്ത് രസാണെന്നോ…..
അഞ്ചു: എന്റെ കൃഷ്ണാ…. അങ്ങളയും പെങ്ങളും ഇനി എന്തൊക്കെ കാട്ടികൂട്ടും എന്ന് ധൈവത്തിനു അറിയാം….
‘അമ്മ: മതി മതി…. നിങ്ങൾ പോവാൻ നോക്ക് …. നടയടക്കും…
അഞ്ചു: ഈശ്വരാ…. സമയം 8.30 ആവാരായി…. മനു ഏട്ടാ വേഗം വാ….
അവർ വേഗം അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.ആതി കുളിക്കാൻ കേറിയിരിക്കുകയായിരുന്നു. അതുകൊണ്ട് അവളെ പുറത്ത് കണ്ടില്ല.
വീടിന്റെ മുന്നിൽ രണ്ട് വണ്ടി കിടപ്പുണ്ട്. ഒരു റെഡും ബ്ലാക്കും നിറം ഉള്ള റോയൽ എൻഫീൽഡ് meteor 350 നും ഒരു ബ്ലാക്ക് Jeep Wranglerറും ആണ് ഉള്ളത്.
ജീപ്പ് കല്യാണം പ്രമാണിച്ച് എടുത്തതാണ്.
അവർ ഇരുവരും ബുള്ളറ്റിൽ പോയി കയറി അമ്പലം ലക്ഷ്യമാക്കി പോയി.
അവിടെ അടുത്താണ് അമ്പലം. ആദ്യം തന്നെ വഴിപാട് കൗണ്ടറിൽ പോയി അഞ്ജലി വഴിപാടിനുള്ള പേരും നാളും പറഞ്ഞു കൊടുത്തു.
‘” മനു പൂരം നക്ഷത്രം
അഞ്ജലി …. കാർത്തിക നക്ഷത്രം
രാധിക … രോഹിണി നക്ഷത്രം
ആതിര … മകം
രാജീവ്…. അവിട്ടം
രൂപ …. തിരുവാതിര'”
വഴിപാട് രസീത് വാങ്ങി അവർ അമ്പലത്തേക്ക് കയറി.
അധികം തിരക്ക് ഉണ്ടായിരുന്നില്ല… അവർ രസീത് ശ്രീ കോവിലിൽ നൽകി കണ്ണടച്ചു പ്രാർത്ഥിച്ചു.
ആ പ്രാർത്ഥന മനസ്സുരുക്കി ആയിരുന്നു.
പൂജാരി അവരുടെ പേര് എഴുതിയ രസീത് വായിച്ചു. എന്നിട്ട് അവർക്ക് പ്രസാദം കൊടുത്തു.
രാജാവേ..
ഞാൻ വാക്ക് പാലിച്ചു, കഥ വായിച്ചു കഴിഞ്ഞു..
ഇന്നാണ് ഇങ്ങനെ ഒരു കഥ ഉള്ളത് ശ്രധയിൽ പെട്ടത്..
മനു, രാജീവ്, അഞ്ജലി, രൂപ, ഒക്കെ മനസ്സിൽ അങ്ങ് പതിഞ്ഞു പോയി..
അപരാജിതന് ശേഷം ഞാൻ അത്രയും ഫീൽ ചെയ്തു വായിച്ച സ്റ്റോറി ഇതാണ്.. ഒരു നിമിഷം ഞാൻ എന്റെ കുടുംബത്തെ നഷ്ടം ആയാലുള്ള അവസ്ഥ ആലോചിച്ചു പോയി..
തെറ്റുകൾ ഒന്നുംതന്നെ ഇല്ലാതെ മനോഹരമായി അവതരിപ്പിച്ചു..
റോണി യും ആയിട്ടുള്ള fight പൊളിച്ചടുക്കി..
പിന്നെ ഗുണ്ട കളെ ഉപദ്രവിച്ച സീൻ ഒന്നും മുഴുവൻ വായിച്ചില്ല, കുറച്ചു ആയപ്പോൾ തന്നെ മതി ആയി.. എന്ത് ഇടി യാണ് ഭായ്??.. പേരിനോട് നീതി പുലർത്തുന്ന എഴുത്ത്..
നിങ്ങളുടെ place എവിടെ ആണ്?
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സ്നേഹത്തോടെ
Zayed ❤️
Zayed… ഞാൻ പാലക്കാട് കാരൻ ആണ്…
പിന്നെ ഈ കഥ കഴിഞ്ഞത് ആണ് ട്ടൊ…
Game of demons എന്ന രണ്ടാം ഭാഗം kk യിൽ പോയി വായിക്കാനേ ഞാൻ പറയു…
കാരണം അവിടെ മുഴുവൻ part ഉണ്ട്…
പിന്നെ ഇവടെ ഉള്ളതിനെക്കാളും ഫീൽ അവിടുന്ന് കിട്ടും…
ബിജിഎം romace fight ഒക്കെ അവടെ വായിക്കുന്നതാണ് നല്ലത്…
എന്നാൽ ഞാൻ അവിടെ നോക്കട്ടെ..
മണ്ണാർക്കാട് എന്ന് കണ്ടപ്പോൾ ചോദിച്ചത് ആണ്
ആഹ്…???
?????
???
എഡിറ്റ് ചെയ്തില്ലാരുന്നോ മാഷേ?
സെൻസർ സീൻ മാത്രം edit ചെയ്തു…
സ്പെല്ലിംഗ് മിസ്റ്റേക്ക് ഉണ്ടോ…?
അല്ല. പേജ് 6 നോക്കൂ
സന്ദര്ഭത്തിന് അടിവര ഇടാൻ മറന്നു ല്ലേ
Updated
തെറി വരുന്നുണ്ട് ബ്രോ
OPps…
കണ്ടില്ല ബ്രോ… സോറി…
പിന്നേ പറഞ്ഞു തന്നെന് tnx…?
Welcome…
???
രാത്രി വായിക്കാൻ ഒരു പാട് കഥകൾ ആയി ???
❤️❤️❤️
❣️❣️❣️