മിഖാ പകച്ചു പണ്ടാരമടങ്ങി എന്നെ നോക്കി. അപ്പോഴത്തെ ഒരു എടുത്തു
ചാട്ടത്തിൽ ചെയ്തതായതുകൊണ്ട് അതു കഴിഞ്ഞ് മിഖായുടെ നോട്ടം കണ്ടപ്പോഴാ സ്വബോധം വന്നത്.
പക്ഷെ ഞാൻ കലിപ്പ് മോഡിൽ ആണെന്നത് പോലെ മുഖവും വീർപ്പിച് അവനെ നോക്കി.
അവൻ എന്നെ നോക്കിയിരുന്നിട്ട് പെട്ടെന്ന് പഴയത് പോലെ ഇളിക്കാൻ തുടങ്ങി.
എന്തുവാടി കുരങ്ങി? അവൻ അതേ പുഞ്ചിരിയോടെ എന്നോട് ചോദിച്ചു.
കുരങ്ങി നിന്റെ മറ്റവൾ. ഓരോരുത്തികള് വന്ന് പല്ലി ചുമരുമേൽ ഒട്ടും പോലെ വന്ന് ഒട്ടിപിടിച് ഇരിക്കുമ്പോ പോയങ്ങു ചേർന്ന് ഇരുന്നോളും കുരങ്ങൻ.
എന്റെ മറ്റവളെ തന്നെയാ കുരങ്ങിന്ന് വിളിച്ചത്. അല്ല എന്റെ മറ്റവൾക്ക് ഇത്രേം കുശുമ്പ് ഒക്കെ ഉണ്ടായിരുന്നോ?
അതെന്ന എനിക്ക് കുശുമ്പ് ഉണ്ടാവാൻ പാടില്ലേ? എനിക്ക് ഇഷ്ടപ്പെട്ടവരുടെ കാര്യത്തിൽ ഞാൻ കുറച്ചു പൊസസീവ് ആണ്. അവൻ എന്റെ എന്ന് കൂട്ടിചേർത്ത് പറയുന്നത് കേട്ടപ്പോൾ കുളിര് കോരിയെങ്കിലും ദേഷ്യപ്പെട്ട് മുഖം വെട്ടിക്കും പോലെ ഭാവിച്ച് ഞാൻ പറഞ്ഞു.
ഞാൻ പിണക്കം ഭാവിച്ച് ഇരുന്നപ്പോൾ അവൻ എന്റെ കൈ എടുത്ത് അവന്റെ കൈ കോർത്ത് പിടിച്ചു.
ഈ ലോകത്തിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് എന്റെ കുഞ്ഞിയെയാ. നിന്നെ അവളോളം സ്നേഹിക്കാൻ പറ്റുമോ എന്നൊന്നും അറിയില്ല പക്ഷെ എന്റെ ഒരേഒരു പ്രണയം അത് നീയാണ്. ഇപ്പൊ സംശയം ഒക്കെ മാറിയോ? അവൻ എന്റെ കണ്ണുകളിൽ നോക്കി പറഞ്ഞു.
ഞാൻ മറുപടി ഒന്നും പറഞ്ഞില്ല മുറുകിയ എന്റെ കൈപ്പിടിയിലും എന്റെ കണ്ണുകളിലും അവനുള്ള മറുപടി ഉണ്ടായിരുന്നിരിക്കണം. അവനും മറ്റൊന്നും ചോദിച്ചില്ല.
ഞങ്ങൾ ഇരിക്കുന്നതിനു വലതുവശത്തായി ഉള്ള ഊഞ്ഞാൽ ആടിയിരുന്ന കുഞ്ഞിയെ അവൻ കൈകാട്ടി വിളിച്ചു.
അവൾ അവിടുന്ന് ഓടി ഞങ്ങൾ ഇരിക്കുന്നിടത്തേയ്ക്ക് വന്നു.
എന്നാ കൊച്ച? അവൻ പിടിച്ചു മടിയിൽ ഇരുത്തുമ്പോൾ എന്നെ നോക്കി ചിരിക്കുകയായിരുന്ന അവൾ അവനോട് ചോദിച്ചു.
Super aayittund bro?????????
16ാ൦ വയസിൽ മിഖ പഠിത്തം നി൪ത്തിയത് അല്ലെ
??
bro ഇത്രയൊക്കെ ഓർമിച്ചു വച്ചിട്ടുണ്ടോ?
എനിക്ക് അത് അറിയാൻ വേണ്ടി ആ part തപ്പി പോയി നോക്കേണ്ടി വന്നു?.
പ്യാവം നാൻ.
അമ്മച്ചി പഠിത്തം നിർത്താൻ പോകുവാണോ എന്ന് ചോദിക്കുന്നതായി ഉണ്ട്. bt അവിടെ എഴുത്തുകാരൻ മറുപടിക്ക് പകരം മൗനം പാലിക്കുന്നു.
ആ മൗനത്തിനുള്ള മറുപടി ആണ് ഈ part ൽ ഉള്ളത്.
അത്രേ ഉള്ളു.
?
❤️❤️❤️❤️
ഇത്രേം ചെറിയൊരു പോയിന്റ് ഓർമയിൽ വച്ചിരിക്കുക എന്ന് പറഞ്ഞാൽ എന്റെ കഥ ഇഷ്ടപ്പെടുന്ന മനസ്സിൽ വച്ചു വായിക്കുന്നവരും ഉണ്ട് എന്നല്ലേ അർത്ഥം
????
നോം കൃതർത്ഥനായിരിക്കണു