? Guardian Ghost ?
Part : 7
ഞാൻ പാർക്കിൽ എത്തുമ്പോൾ ദൂരെ നിന്ന് തന്നെ കണ്ടു. ഒരു തണൽ മരത്തിനു കീഴിൽ ഇരിക്കുന്ന മിഖാ അവനെ ചേർന്ന് അവന്റെ തോളിൽ തല ചായ്ച്ച് ഇരിക്കുന്ന ഒരുവൾ.
അവർക്ക് അരികിലേക്ക് ഞാൻ പകുതി ചത്ത മനസ്സുമായി നടന്നു.
തുടരുന്നു…….
അവർക്ക് അരികിലേക്ക് എത്തുംതോറും എന്റെ ഹൃദയമിടിപ്പ് കൂടികൂടി വന്നു. എന്നാലും എന്റെ മിഖായെ സ്വന്തമാക്കാൻ പോകുന്ന അവൾ ആരായിരിക്കും എന്ന ഒരൊറ്റ ചിന്തയാണ് അപ്പോൾ എന്റെ മനസ്സിനെ അലട്ടികൊണ്ടിരുന്നത്.
ഞാൻ അവർക്ക് അടുത്തേക്ക് എത്തുമ്പോഴേക്കും മനസ്സിലായി അത് രേണു ആണ്. എന്റെ കൂടെ പ്ലസ്ടു വരെ പഠിച്ചിരുന്നവൾ. ഞാൻ അവർക്ക് അടുത്തേയ്ക്ക് എത്തിയപ്പോൾ രണ്ടുപേരും എഴുന്നേറ്റു. ഞാൻ രേണുവിനെ ഒന്ന് നോക്കി എന്നിട്ട് നേരെ മിഖായ്ക്ക് നേരെ മിഴികൾ പായിച്ചു.
അവന്റെ മുഖം മ്ലാനമാണ് രേണുവിന്റെ മുഖത്തു ചെറിയൊരു പരിഭ്രമവും പേടിയും ഒക്കെ കൂടികലർന്ന ഒരു ഭാവം ഉണ്ട്.
ഞാൻ അവരെ നോക്കി തോറ്റു പോയവളുടെ ഒരു നനുത്ത പുഞ്ചിരി നൽകി.
പറയാൻ വൈകിപ്പോയി. നേരത്തെ ആയിരുന്നേൽ ചിലപ്പോൾ ഇങ്ങനൊരു അവസ്ഥ വരില്ലായിരുന്നു അല്ലേ? ഞാൻ മിഖായോട് ചോദിച്ചു. ചോദിച്ചു വന്നപ്പോഴേക്കും എന്റെ ശബ്ദം നന്നേ നേർത്ത് പോയിരുന്നു.
എയ്ഞ്ചൽ ഇത്രയൊക്കെ മതി ഇതിൽ കൂടുതൽ എന്നെക്കൊണ്ട് പറ്റില്ല. മിഖാ തന്റെ വലതു വശത്തേയ്ക്ക് നോക്കി ചേച്ചിയോട് പറഞ്ഞു. അവന്റെ ശബ്ദത്തിൽ അസഹനീയതയുടെയും ദേഷ്യത്തിന്റെയും ധ്വനി കലർന്നിരുന്നു.
അതിൽ നിന്ന് അവന് എന്നോട് സംസാരിക്കൻ പോലും താല്പര്യം ഇല്ലെന്ന് എനിക്ക് മനസ്സിലായി. പക്ഷെ അപ്പോഴേക്കും രേണു അവനിൽ നിന്ന് കുറച്ചു മാറി നിന്നിരുന്നു. ഞാൻ നിറഞ്ഞ മിഴികൾ അവരിൽ നിന്ന് ഒളിപ്പിക്കാൻ തിരിഞ്ഞു നടക്കാൻ തുനിയവേ എന്റെ കയ്യിൽ ആരുടെയോ പിടി മുറുകി.
ഞാൻ തിരിഞ്ഞു നോക്കിയില്ല.
അപ്പോഴേക്കും എയ്ഞ്ചൽ ചേച്ചി ഓടി പാഞ്ഞ് എന്റെ മുന്നിൽ വന്നു നിന്നു.
ചേച്ചിയുടെ കണ്ണൊക്കെ ഉറക്കമില്ലായ്മയുടെ പ്രതീകം പോലെ ചുവന്നിട്ടുണ്ടായിരുന്നു.
ടി നീ ഇത് എങ്ങോട്ടാ ?
ഞാൻ ഇനി എന്തിനാ ചേച്ചി ഇവിടെ? ഇവിടെ ഇനി എന്റെ ആവശ്യം ഒന്നും ഇല്ലല്ലോ.
Super aayittund bro?????????
16ാ൦ വയസിൽ മിഖ പഠിത്തം നി൪ത്തിയത് അല്ലെ
??
bro ഇത്രയൊക്കെ ഓർമിച്ചു വച്ചിട്ടുണ്ടോ?
എനിക്ക് അത് അറിയാൻ വേണ്ടി ആ part തപ്പി പോയി നോക്കേണ്ടി വന്നു?.
പ്യാവം നാൻ.
അമ്മച്ചി പഠിത്തം നിർത്താൻ പോകുവാണോ എന്ന് ചോദിക്കുന്നതായി ഉണ്ട്. bt അവിടെ എഴുത്തുകാരൻ മറുപടിക്ക് പകരം മൗനം പാലിക്കുന്നു.
ആ മൗനത്തിനുള്ള മറുപടി ആണ് ഈ part ൽ ഉള്ളത്.
അത്രേ ഉള്ളു.
?
❤️❤️❤️❤️
ഇത്രേം ചെറിയൊരു പോയിന്റ് ഓർമയിൽ വച്ചിരിക്കുക എന്ന് പറഞ്ഞാൽ എന്റെ കഥ ഇഷ്ടപ്പെടുന്ന മനസ്സിൽ വച്ചു വായിക്കുന്നവരും ഉണ്ട് എന്നല്ലേ അർത്ഥം
????
നോം കൃതർത്ഥനായിരിക്കണു