ഞാൻ തിരിഞ്ഞ് നടക്കും മുൻപ് ചേച്ചിയമ്മയുടെ പിന്നിലായി പതുങ്ങി നിൽക്കുന്ന അവനെ നോക്കി ആദം.
ഞാനും അവനും കൂടുതൽ അടുപ്പം ഒന്നുമില്ല കാരണം അവൻ ജനിച്ചപ്പോൾ ഒന്നും ഞാൻ നാട്ടിൽ ഇല്ലായിരുന്നു. അറിയാൻ പോലും വഴിയില്ല. പക്ഷെ അവൾക്ക് അവനും കൂടെ വേണം എന്നാണ് ആഗ്രഹം.
ആദം വാ ചേച്ചിക്ക് മോനെ കാണണമെന്ന്.
അവൻ അവന്റെ അമ്മയെ ഒന്ന് നോക്കി അവർ അവനോട് കൂടെ ചെല്ലാൻ പറയുന്നത് പോലെ കാട്ടി. അവൻ അവരുടെ കൈവിട്ട് എന്നോടൊപ്പം റൂമിലേക്ക് കയറി.
ആദം…. അവൾ സ്നേഹത്തോടെ വിളിച്ചു.
അവൻ ഓടിപോയി അവളെ കെട്ടിപ്പിടിച്ചു. അവരുടെ ആ പ്രവർത്തിയിൽ തന്നെ അവർ തമ്മിലുള്ള സ്നേഹം വെളിവായിരുന്നു.
കുഞ്ഞി അവനെ അടുത്ത് പിടിച്ചിരുത്തി. ഓരോന്ന് ചോദിച്ചുകൊണ്ടിരുന്നു.
ആദു ഇതാരാണെന്ന് മനസ്സിലായോ നിനക്ക്? അവൾ ചോദിച്ചു.
അവൻ എന്നെ ഒരുവട്ടം നോക്കി എന്നിട്ട് അവളുടെ ചെവിയിൽ എന്തോ പറഞ്ഞു.
ഹഹഹ നീ പേടിക്കുവൊന്നും വേണ്ടെടാ ഇത് നമ്മുടെ കൊച്ചനാ. കൊച്ചൻ അങ്ങനെ ഭയങ്കരൻ ഒന്നുമല്ല പാവമാ നമ്മളെ ഒക്കെ ഒരുപാട് ഇഷ്ടമാ കൊച്ചന്.
അവന്റെ മുഖഭാവത്തിൽ നിന്ന് അവൾ മുൻപ് എന്നെക്കുറിച്ചു അവനോട് എന്തൊക്കെയോ പറഞ്ഞിട്ടുള്ളത് പോലെ തോന്നുന്നു.
ഞങ്ങൾ അധികം വൈകാതെ തന്നെ അവിടുന്ന് ഇറങ്ങി. ഞാൻ കുഞ്ഞിയെ കൂട്ടി ഇറങ്ങുമ്പോൾ അവളുടെ വാല് പോലെ അവനും കൂടെ ഉണ്ടായിരുന്നു.
അവൾ പുറത്ത് നിൽക്കുന്ന എല്ലാവരോടും യാത്ര പറഞ്ഞു.
മമ്മി ഇങ്ങനെ വിഷമിക്കുവോന്നും വേണ്ട അതും എന്റെ വീട് തന്നെ അല്ലേ. അവിടെ അച്ചുവും സച്ചുവും ഉണ്ടല്ലോ.
പിന്നെ എന്നെ മമ്മിയേക്കാളും നന്നായി നോക്കാൻ നനുവമ്മയും ഉണ്ടല്ലോ പിന്നെ എന്തിനാ വിഷമിക്കുന്നെ? കുഞ്ഞി ഷെറിനെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു.
അതിനു ശേഷം അവർ എല്ലാവരും എന്നെ നോക്കി ഞാൻ അധികം മുഖം കൊടുക്കാതെ നേരെ സജിയുടെ അടുത്തേയ്ക്ക് നടന്നു.
ഡാ അധികം വൈകാതെ അങ്ങോട്ട് വന്നേക്കണം കുറച്ചു പണിയുണ്ട്.
അവൻ എന്തോ മനസ്സിലായത് പോലെ തലയാട്ടി. ഞാൻ കുഞ്ഞിയേയും കൂട്ടി അവിടുന്ന് ഇറങ്ങി.
അവർ പുതിയൊരു അദ്ധ്യായത്തിലേക്ക് യാത്ര തിരിക്കുവാണ്.
അവർ ആരും കാണാതെ രണ്ടു കണ്ണുകൾ കുഞ്ഞിയേയും മിഖായേയും നോട്ടം ഇടുന്നുണ്ടായിരുന്നു. അവരെ അവസാനിപ്പിക്കാനുള്ള കരാർ ഏറ്റു വാങ്ങി അവസരം നോക്കിയിരിക്കുന്ന കഴുകനെ പോലെ.
പക്ഷെ ആ കഴുകൻ അറിഞ്ഞിരുന്നില്ല അവൾക്ക് കാവൽ ചെകുത്താനാണ്.
മരണത്തിന്റെ കണക്ക് പുസ്‌തകത്തിൽ പേരുകൾ കൂട്ടിച്ചേർക്കാൻ കാലനെക്കാൾ കഴിവുള്ള ഗോസ്റ്റിനു മുന്നിൽ എന്ത് കരാറുകാരൻ. മരിക്കാൻ തിടുക്കമുള്ളവർ അവന്റെ മുന്നിൽ പെടട്ടെ.
തുടരും…..
നമ്മൾ ഇനി past ലെ main കഥകളിലേക്കും പോകുവാണ്.
കുറച്ചൂടെ ലെങ്ത് കൂട്ടണം എന്ന് ഉണ്ടായിരുന്നു. bt ഇനി കൂട്ടാൻ നോക്കിയാൽ സമയത്തിന് തരാൻ പറ്റില്ല. അതുകൊണ്ട് ഇത്രേം ഇപ്പോ ബാക്കി ഈസ്റ്ററിനു മുൻപ്.
♥️♥️♥️♥️♥️
????
Cheriya part anelum kadhaiku avashyamaya sandharbangal matram ollath kond lag illathe poyi.. Ithupole cheriya partukal ayi itta mathi… Appo orupadu ezhuthunnathinte tension ondakilla. Part avasanipikan vendi end kandu pidikendathumilla… Manasila olla kadha athupole ezhuthukayum cheyyam..
അതാണ് ഞാനും ആലോചിക്കുന്നത്.
അതാകുമ്പോ കൂടുതൽ late ആകാതെ ഇടാനും പറ്റും.
end കണ്ടു പിടിക്കുന്നത് അല്ല.
മനസ്സിൽ വരുന്നതാ ഈ part ഈ scene ൽ കൊണ്ട് നിർത്തിയാൽ പൊളിക്കും എന്ന ഒരു idea ???
?????
Supper story
Kidu part aiyirunnu…..waiting….
?❤️??❤️?
അതികം വൈകാതെ അടുത്തത് വരും. ഉച്ച കഴിയുമ്പോ കുറച്ചു tym free ആണ് അപ്പോ എഴുതണം
Thank you bro
???