? Guardian Ghost? part-4 ༆ കർണൻ(rahul)༆ 300

അതേയ് ആദ്യം ജുവാവ് അങ്ങട് മാറിയിരുന്നെ. മോനെ മിഖാ ശ്രയ നല്ലകുട്ടിയാ നിനക്ക് ok ആണെങ്കിൽ നോക്കിക്കോ ഞാൻ ഫുൾ സപ്പോർട്ടാ. എയ്ഞ്ചൽ പറഞ്ഞു.

എങ്കിൽ ഞാനും. സജിനും അതിനെ പിന്തുണച്ചു.

എടാ തെണ്ടികളെ നീയൊക്കെ എന്റെ പുക കണ്ടേ അടങ്ങു അല്ലേ? വല്ല പെൺപിള്ളേരും എന്നെ വായിന്നോക്കി എന്നറിഞ്ഞാൽ നനു എന്നെ ചിരവയ്ക്ക് അടിച്ചു കൊന്നിട്ട് അന്തസ്സായി സെൻട്രൽ ജയിലിൽ പോയി റെസ്റ്റ് എടുക്കും. എടാ തെണ്ടി ഒന്നുല്ലേലും പെങ്ങടെ കെട്ടിയോനോട് പറയാൻ പറ്റുന്നതാണോടാ വല്ല പെൺപിള്ളേരെയും നോക്കാൻ. ലേശം ഉളുപ്പ് വേണമെടാ ഉളുപ്പ്. അല്ല ഞാനിത് ആരോടാ പറയുന്നെ രണ്ടെണ്ണത്തിനും നാണം മാനം ഉളുപ്പ് ഇതൊന്നും ജന്മനാ ഇല്ലല്ലോ.

ഐ ആം ദ സോറി അളിയ. അളിയൻ എന്റെ അളിയനാണെന്ന് ഞാൻ ഒരു നിമിഷം മറന്നു പോയി. സജിൻ പറഞ്ഞു.

നീ പേടിക്കണ്ട എല്ലാം നാനേറ്റു അവളെ ഞാൻ അറിയിച്ചോളാം. എയ്ഞ്ചൽ പറഞ്ഞു.

ആരെ ???? ഞാനും സജിനും ഒരുപോലെ അമ്പരപ്പോടെ ചോദിച്ചു.

അത് ….. അത്പിന്നെ… ശ്രയെടെ കാര്യമാ ഞാൻ പറഞ്ഞേ. അല്ലാണ്ട് ഞാൻ നനു നോട് ഇതൊക്കെ പറയുമോടാ ഒന്നുമില്ലേലും നിങ്ങൾ എന്റെ മുത്തുമണികൾ അല്ലേ? അവൾ പതർച്ച മാറ്റി മാക്സിമം പതപ്പിച്ചു പറഞ്ഞു.

മിഖാ ഇവളെ വിശ്വസിക്കാമോ ? ഇവൾ പറയുമെന്ന തോന്നുന്നേ. പറഞ്ഞാൽ ചിരവയ്ക്ക് അടി ആദ്യം കിട്ടുന്നത് എന്റെ മണ്ടയ്ക്കിട്ട് ആയിരിക്കും. സജിൻ തല തടവിക്കൊണ്ട് പറഞ്ഞു.

അവൾ അവനെ കൂർപ്പിച്ചു നോക്കുന്നുണ്ടായിരുന്നു.

കുഞ്ഞിക്ക് അവളുടെ കൊച്ചനെ കാണണമെന്ന്. അവർ സംസാരിച്ച് ഇരുന്നപ്പോഴേക്കും അവിടേക്ക് ജോണച്ചായൻ വന്നു. സജിനും എയ്ഞ്ചലും അച്ചായനെ കണ്ടതും എഴുന്നേറ്റു പക്ഷെ മിഖാ മാത്രം അനങ്ങിയില്ല അത് ജോണിൽ ചെറിയൊരു വിഷമം ഉളവാക്കി എങ്കിലും അത് മറച്ചു പിടിച്ചു ജോണച്ചായൻ പറഞ്ഞു.

8 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️

    1. കർണൻ(rahul)

      ????

  2. വിശാഖ്

    Cheriya part anelum kadhaiku avashyamaya sandharbangal matram ollath kond lag illathe poyi.. Ithupole cheriya partukal ayi itta mathi… Appo orupadu ezhuthunnathinte tension ondakilla. Part avasanipikan vendi end kandu pidikendathumilla… Manasila olla kadha athupole ezhuthukayum cheyyam..

    1. കർണൻ(rahul)

      അതാണ്‌ ഞാനും ആലോചിക്കുന്നത്.
      അതാകുമ്പോ കൂടുതൽ late ആകാതെ ഇടാനും പറ്റും.

      end കണ്ടു പിടിക്കുന്നത് അല്ല.
      മനസ്സിൽ വരുന്നതാ ഈ part ഈ scene ൽ കൊണ്ട് നിർത്തിയാൽ പൊളിക്കും എന്ന ഒരു idea ???

      ?????

  3. Supper story

    1. Kidu part aiyirunnu…..waiting….

      1. കർണൻ(rahul)

        ?❤️??❤️?

        അതികം വൈകാതെ അടുത്തത് വരും. ഉച്ച കഴിയുമ്പോ കുറച്ചു tym free ആണ് അപ്പോ എഴുതണം

    2. കർണൻ(rahul)

      Thank you bro
      ???

Comments are closed.