? Guardian Ghost? part-4 ༆ കർണൻ(rahul)༆ 300

മിഖാ ഡാ പോലീസ് പിറകെ ഉണ്ട്. ഇനി നമ്മൾ എന്ത് ചെയ്യും?

ചേട്ടായി പേടിക്കാതിരിക്ക്. പണ്ട് ഞാനും സേവ്യർ അച്ചായനും കൂടെ പോകുമ്പോഴും ഇതുപോലെ അവന്മാർ പിന്നാലെ വന്നിട്ടുണ്ട്. നമുക്ക് വണ്ടി ചവിട്ടി വിടാം. എന്നിട്ടും അവന്മാർ വിട്ടില്ലെങ്കിൽ. സേവ്യറച്ചായൻ ചെയ്തതുപോലെ അറ്റകൈ പ്രയോഗം നടത്താം. അവൻ പറഞ്ഞു.

എന്ത് പോലീസിൽ പിടി കൊടുക്കാൻ ആണോ?

അതൊക്കെ ഞാൻ നോക്കിക്കോളാം. ചേട്ടായി ഞാൻ വണ്ടി ആ പാലത്തിന്റെ അവിടെ നിർത്താം. അവിടുന്ന് ചേട്ടായി എടുക്കണം പോലീസുകാരെ ഞാൻ നോക്കിക്കോളാം. അവൻ പറഞ്ഞു.

നീ എന്ത് ചെയ്യാൻ പോകുവാ മിഖാ ഒന്ന് പറഞ്ഞിട്ട് പോടാ. അല്ലേൽ എന്ത് ചെയ്യണമെന്ന് പറ അച്ചായൻ ചെയ്തോളാം.

അതൊന്നും വേണ്ട എന്നെ അവിടെ ഇറക്കിയിട്ട് നേരെ ചേട്ടായി ലോഡ് കൊണ്ട് ആ സേട്ടിന്റെ ഗോഡൗണിൽ ഏല്പ്പിച്ചാൽ മതി. അവിടുന്ന് പൈസയും വാങ്ങി വരുമ്പോ ഞാൻ വീട്ടിൽ ഉണ്ടാകും. അവൻ പറഞ്ഞു.

അവൻ പറഞ്ഞത് പോലെ ഞാൻ അവനെ പാലത്തിന്റെ അവിടെ ഇറക്കി.
മിഖാ സൂക്ഷിക്കണേടാ.

അതൊക്കെ ഞാൻ നോക്കിക്കോളാം ചേട്ടായി പൊയ്ക്കോ. അവൻ പറഞ്ഞു.

അവൻ പറഞ്ഞത് പോലെ പോലീസിനെ തടഞ്ഞു. ഞാൻ ലോഡ് സേട്ടിനെ ഏല്പ്പിച്ച് വീട്ടിൽ തിരിച്ചെത്തിയപ്പോൾ. അവൻ വീട്ടിൽ എത്തിയിട്ടില്ല. മുതലാളി വഴി അന്വേഷിച്ചപ്പോഴാണ്. അവനെ പോലീസ് പിടിച്ചെന്ന് അറിയുന്നത്.

മൂന്ന് ദിവസം അവർ അവനെ കൊല്ലാകൊല ചെയ്തു. എന്നിട്ടും എന്റെ കുഞ്ഞ് അതൊക്കെ സഹിച്ചു. മൂന്നാം ദിവസം അവനെ ജാമ്യത്തിൽ ഇറക്കുമ്പോൾ അവന്മാർ പ്രായം പോലും നോക്കാതെ അവനെ തല്ലി ചതച്ച് ഒരു പരുവം ആക്കിയിരുന്നു. ഒരു മാസം വൈദ്യശാലയിലെ ഉഴിച്ചിലും പിഴിച്ചിലും ഒക്കെ കഴിഞ്ഞാ അവനെ വീട്ടിൽ കൊണ്ട് വന്നത്.

അതുവരെ അമ്മച്ചിയോട് അവൻ ലോടുമായി കൊൽക്കത്ത പോയേക്കുവാണെന്ന് കള്ളം പറഞ്ഞു നിർത്തി. അധികം വൈകാതെ തന്നെ മുതലാളിയുടെ കയ്യിൽ നിന്ന് കൂപ്പ് ഞങ്ങൾ വാങ്ങി. അതിനു ശേഷം കുഞ്ഞി ജനിച്ചു. അവൾക്ക് അവൻ അപ്പൻ തന്നെയായിരുന്നു.

ഒരുപക്ഷെ എന്നെക്കാൾ കൂടുതൽ അവളെ സ്നേഹിച്ചതും ശ്രദ്ധിച്ചതും എല്ലാം അവൻ തന്നെയാണ്. ഞങ്ങളുടെ ജീവിതം സന്തോഷത്തോടെ തന്നെയായിരുന്നു മുന്നോട്ട് പോയത്.

ആ ദിവസം വരെ അന്ന് മുതൽ അവനെയും കുഞ്ഞിയെയും ചുറ്റിപറ്റി നിന്നിരുന്ന ഞങ്ങളുടെ ലോകം കുഞ്ഞിയിലേക്ക് മാത്രമായി ചുരുങ്ങി.

ഞങ്ങളുടെ വാക്കുകൾ പ്രവർത്തികൾ അതൊക്കെ തന്നെയാണ് ഞങ്ങളിൽ നിന്ന് അവനെ അകറ്റിയത്.

പപ്പാ…. ആ വിളി ആണ് ജോണിനെ ഓർമ്മകളിൽ നിന്നും ജോണിനെ പുറത്ത് കൊണ്ട് വന്നത്.

അപ്പച്ചന്റെ കയ്യിൽ തൂങ്ങി ഒരു ഏഴു  വയസ്സുകാരനും ഉണ്ടായിരുന്നു. ആദം ജോൺ തോട്ടത്തിൽ, ജോണച്ചായന്റെയും ഷെറിന്റെയും രണ്ടാമത്തെ സന്താനം.

അവന്റെ മുഖം കണ്ണുനീരാൽ കുതിർന്നിരിപ്പുണ്ടെങ്കിലും
മുഖത്തു സന്തോഷവും ചിരിയും ഉണ്ടായിരുന്നു.

പപ്പാ ച്ചേച്ചിക്ക് സുഖായി ചേച്ചി ആദത്തോട് സംസാരിച്ചു. കുറച്ചൂടെ കഴിഞ്ഞാൽ എന്നെയും കൊണ്ട് പോകാന്നും പറഞ്ഞു. അവൻ സന്തോഷത്തോടെ ജോണച്ചായനോട് പറഞ്ഞു.

കൊണ്ട് പോകാന്നോ എങ്ങോട്ട്? എന്താ അപ്പച്ചാ ഇവനി പറയുന്നെ? അറിയില്ലെടാ മിഖാ ഇപ്പോ അങ്ങോട്ട് കയറിയിട്ടുണ്ട്. കൂടെ എയ്ഞ്ചലും ഉണ്ട് അധികം വൈകാതെ പേര് വെട്ടും എന്ന അവൾ പറഞ്ഞത്. അപ്പച്ചൻ പറഞ്ഞു.

എങ്കിൽ നമുക്ക് അങ്ങോട്ട് പോകാം.
അതും പറഞ്ഞ് ജോൺ ആദത്തേയും കൂട്ടി ഹോസ്പിറ്റലിന് അകത്തേക്ക് പോയി.

എല്ലാവരും ICU വിനു പുറത്ത് അക്ഷമയോടെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് ICU വിന്റെ കതക് തുറന്ന് എയ്ഞ്ചലും കൂടെ മിഖായേലും പുറത്തേയ്ക്ക് വന്നു.

അമ്മച്ചി ജോണച്ചായാ കുഞ്ഞിയെ ഡിസ്ചാർജ് ചെയ്യുവാ അവളെ വീട്ടിലേക്കു കൊണ്ടുപോകാം. അവൾ പറഞ്ഞു.

ഞാൻ അവളെ കൊണ്ട് പോകുവാ.
മിഖാ ഇടയ്ക്ക് കയറി പറഞ്ഞു.

എങ്ങോട്ട് ? എല്ലാവരും ഒരേ സ്വരത്തിൽ ചോദിച്ചു.

ഞാൻ എവിടാണോ അവിടേക്ക്.
എന്തായാലും ഇവിടുത്തെ പോലെ എന്റെ കൊച്ചിനെ കടിച്ചു കീറാൻ എന്നല്ല അവളുടെ നിഴലിൽ തൊടാൻ പോലും ഒരുത്തനും ധൈര്യപ്പെടില്ല.

അതിൽ ആർക്കും എതിർത്ത് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല എല്ലാവരും മൗനം പാലിച്ചു.

8 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️

    1. കർണൻ(rahul)

      ????

  2. വിശാഖ്

    Cheriya part anelum kadhaiku avashyamaya sandharbangal matram ollath kond lag illathe poyi.. Ithupole cheriya partukal ayi itta mathi… Appo orupadu ezhuthunnathinte tension ondakilla. Part avasanipikan vendi end kandu pidikendathumilla… Manasila olla kadha athupole ezhuthukayum cheyyam..

    1. കർണൻ(rahul)

      അതാണ്‌ ഞാനും ആലോചിക്കുന്നത്.
      അതാകുമ്പോ കൂടുതൽ late ആകാതെ ഇടാനും പറ്റും.

      end കണ്ടു പിടിക്കുന്നത് അല്ല.
      മനസ്സിൽ വരുന്നതാ ഈ part ഈ scene ൽ കൊണ്ട് നിർത്തിയാൽ പൊളിക്കും എന്ന ഒരു idea ???

      ?????

  3. Supper story

    1. Kidu part aiyirunnu…..waiting….

      1. കർണൻ(rahul)

        ?❤️??❤️?

        അതികം വൈകാതെ അടുത്തത് വരും. ഉച്ച കഴിയുമ്പോ കുറച്ചു tym free ആണ് അപ്പോ എഴുതണം

    2. കർണൻ(rahul)

      Thank you bro
      ???

Comments are closed.