? Guardian Ghost? part-4 ༆ കർണൻ(rahul)༆ 300

നിന്നെ ഞാനിന്ന് കൊല്ലുമെടാ തെണ്ടി.
അതും പറഞ്ഞ് അവൾ അവനെ അടിക്കാനായി വന്നു. അവൻ അവൾ അടിക്കാൻ വന്നതും അവിടെല്ലാം കിടന്ന് തെക്ക് വടക്ക് ഓടി പിന്നാലെ അവളും.

അവരുടെ ഈ കാട്ടികൂട്ടലുകൾ കണ്ടപ്പോൾ എന്റെ ഓർമകളും പഴയ കാലത്തിലേക്ക് പോയി. അന്നും ഇവര് ഇങ്ങനായിരുന്നു എപ്പോ കണ്ടാലും തമ്മിൽ തല്ല് ഇടനിലയ്ക്ക് ഞാനും.
ഞങ്ങൾ മൂവരും ഒന്നുമുതൽ പ്ലസ്ടൂ വരെ ഒരുമിച്ചു പഠിച്ചവരാ. എന്നെ ഏറ്റവും കൂടുതൽ മനസ്സിലാക്കിയിട്ടുള്ള നാലുപേരിൽ രണ്ടുപേർ ആണ് എയ്ഞ്ചലും സജിനും പിന്നെ ഒന്ന് കുഞ്ഞി.

ഞാൻ ഓരോന്ന് ചിന്തിച്ച് നിന്നപ്പോഴേക്കും പടക്കം പൊട്ടുന്നത് മാതിരി ശബ്ദം കേട്ടു നോക്കുമ്പോൾ എയ്ഞ്ചൽ സജിയെ കുനിച്ചു നിർത്തി മുതുകത്ത് പൊട്ടിക്കുന്നു. അവസാനം അടിയൊക്കെ കഴിഞ്ഞു രണ്ടും തോളത്ത് കയ്യും ഇട്ട് എന്റെ അടുത്തേക്ക് വന്നു.

എന്തുവാടേ വയസ്സ് പത്ത് മുപ്പത് ആയില്ലേ എന്നിട്ടും ഒരു മാറ്റവും ഇല്ലല്ലോ.

അതിന് രണ്ടും ഒരു ഇളിയിൽ മറുപടി ഒതുക്കി.

ഡി എയ്ഞ്ചലെ നീ ആ നേഴ്സ് കൊച്ചിനോട് എന്തൊക്കെയാടി തള്ളി മറിച്ചേക്കുന്നത്? ആ കൊച്ചിപ്പോ എന്നെ കാണുമ്പോ ചെകുത്താൻ കുരിശ് കണ്ടത് മാതിരി തെക്ക് വടക്കാ ഓടുന്നെ.

അയ്യേ അതങ്ങനെ അല്ല. അവൾക്ക് നിന്നോട് ഇഷ്ഖ് പ്രേം പ്യാർ അതിന്റെ നോട്ടമാ നോക്കുന്നെ. പിന്നെ നിനക്ക് പണ്ടേ വകതിരിവ് ഇല്ലാത്തത്കൊണ്ട് ആ നോട്ടം മനസ്സിലാക്കാത്തതാ. അവൾ ഒരു ചിരിയോടെ പറഞ്ഞു.

ങേ പ്യാരോ ഇവനോടോ ആർക്ക് ? ആ കൊച്ചിന് കണ്ണ് കാണാൻ പാടില്ലേ? അല്ലേലും ദൈവം എറിയാൻ അറിയാവുന്നവർക്ക് വടി കൊടുക്കില്ലല്ലോ. അതല്ല ആ കൊച്ച് ഇതെന്ത് കണ്ടിട്ടാ ഇവനെ പോലെ ഒരു തൈക്കിളബനെ നോക്കുന്നതെന്ന എനിക്ക് മനസ്സിലാകാത്തത്. ഇനിയിപ്പോ എന്നെപ്പോലുള്ള ജുവാക്കൾ എന്ത് ചെയ്യും? സജിൻ ഒരു ഗദ്ഗദത്തോടെ പറഞ്ഞു.

8 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️

    1. കർണൻ(rahul)

      ????

  2. വിശാഖ്

    Cheriya part anelum kadhaiku avashyamaya sandharbangal matram ollath kond lag illathe poyi.. Ithupole cheriya partukal ayi itta mathi… Appo orupadu ezhuthunnathinte tension ondakilla. Part avasanipikan vendi end kandu pidikendathumilla… Manasila olla kadha athupole ezhuthukayum cheyyam..

    1. കർണൻ(rahul)

      അതാണ്‌ ഞാനും ആലോചിക്കുന്നത്.
      അതാകുമ്പോ കൂടുതൽ late ആകാതെ ഇടാനും പറ്റും.

      end കണ്ടു പിടിക്കുന്നത് അല്ല.
      മനസ്സിൽ വരുന്നതാ ഈ part ഈ scene ൽ കൊണ്ട് നിർത്തിയാൽ പൊളിക്കും എന്ന ഒരു idea ???

      ?????

  3. Supper story

    1. Kidu part aiyirunnu…..waiting….

      1. കർണൻ(rahul)

        ?❤️??❤️?

        അതികം വൈകാതെ അടുത്തത് വരും. ഉച്ച കഴിയുമ്പോ കുറച്ചു tym free ആണ് അപ്പോ എഴുതണം

    2. കർണൻ(rahul)

      Thank you bro
      ???

Comments are closed.