അത് കേട്ടതും അവർ മൂന്നുപേരും ഉള്ളിലേക്ക് പോയി. അവൻ പോകുന്നതും നോക്കി ജോണച്ചായൻ അവർ ഇരുന്നിരുന്ന കൈവരിയിൽ ഇരുന്നു.
ജോണച്ചായന്റെ ഓർമകൾ കുറച്ചു വർഷങ്ങൾ പുറകിലേക്ക് പോയി…..
ഞാൻ ഷെറിനുമായി വെറും കയ്യുമായി വന്ന് കയറുമ്പോഴും. എനിക്കുള്ള പിൻബലം തന്നത് അവൻ തന്നെയായിരുന്നു. പരാധീനതയിൽ കഴിഞ്ഞിരുന്ന കുടുംബത്തെ ചുമലിൽ താങ്ങി സമ്പന്നതയുടെ പടവുകൾ ചവിട്ടികയറിയതും അവൻ തന്നെയായിരുന്നു.
ജോലി ഒന്നും ശരിയാകാതെ അലഞ്ഞു തിരിഞ്ഞു നടന്ന് മുന്നിൽ നിന്ന് എന്നെ നയിച്ചത് എന്റെ മിഖാ ആണ്. അവൻ എനിക്ക് കൂടെ പിറപ്പ് മാത്രം ആയിരുന്നില്ല. എന്നെ തിരുത്തേണ്ട സന്ദർഭങ്ങളിൽ അപ്പനായും ജേഷ്ഠനായും എന്നെ മുന്നിൽ നിന്ന് നയിച്ചതും, തളർന്ന് പോകുന്ന സാഹചര്യങ്ങളിൽ തോളിൽ കയ്യിട്ട് ഞാൻ ഇല്ലേ കൂടെ എന്ന് പറയാതെ പറയുന്ന സുഹൃത്തായും. വയസ്സിന്റെ ഇളപ്പം കൊണ്ട് മകനായും കൂടെ നിന്നവൻ.
അവന്റെ സാമ്പാധ്യം തന്നെയാണ് തോട്ടത്തിൽ തറവാടിന്റെ അടിത്തറ.അവൻ ലോറി ഓടിച്ചിരുന്നത് മാത്രമേ മറ്റുള്ളവർക്ക് അറിയാവു. പക്ഷെ കുടുംബം പോറ്റാനായി ഇറങ്ങി തിരിച്ച പതിനാറ് വയസ്സുകാരന്റെ വാശി. അതാണ് തോട്ടത്തിൽ തറവാടിന്റെ വളർച്ചയ്ക്ക് ആദ്യ അദ്ധ്യായം. ആ വളർച്ചയ്ക്ക് വേണ്ടി അവൻ പണയം വച്ചത് സ്വന്തം ജീവിതം തന്നെയായിരുന്നു.
കൂപ്പിൽ കണക്ക് നോക്കാൻ പോയവൻ. അവിടുത്തെ ലോറി ഡ്രൈവർ ആയിരുന്ന സേവ്യർ അച്ചായനിൽ നിന്ന് ഡ്രൈവിംഗ് പഠിച്ചു അച്ചായൻ തന്നെയായിരുന്നു അവന്റെ ഗുരു.
അച്ചായനോടൊപ്പം തടി ലോടുമായി പോയിപോയി ആണ് അവൻ. തടിയും ഈറ്റയും കൊണ്ടുവരുന്ന ലോറിയിൽ അടിയിൽ ചന്ദനവും തേക്കും തടികളും കടത്തുന്നതിനെക്കുറിച്ചു മനസ്സിലാക്കിയത്. സേവ്യർ അച്ചായൻ പോലീസ് പിടിയിൽ ആയപ്പോ ആ ജോലി മിഖാ ഏറ്റെടുത്തു. അവിടുന്ന് അവന്റെ സാമ്പാധ്യം തുടങ്ങി.
പിന്നെ ലോറി വാങ്ങി അങ്ങനെ ഒരു ദിവസം സ്വന്തം ലോറിയിൽ ഞാനും അവനും ലോടുമായി വരുമ്പോഴാണ്. പോലീസ് പിറകെ കൂടിയത്.
♥️♥️♥️♥️♥️
????
Cheriya part anelum kadhaiku avashyamaya sandharbangal matram ollath kond lag illathe poyi.. Ithupole cheriya partukal ayi itta mathi… Appo orupadu ezhuthunnathinte tension ondakilla. Part avasanipikan vendi end kandu pidikendathumilla… Manasila olla kadha athupole ezhuthukayum cheyyam..
അതാണ് ഞാനും ആലോചിക്കുന്നത്.
അതാകുമ്പോ കൂടുതൽ late ആകാതെ ഇടാനും പറ്റും.
end കണ്ടു പിടിക്കുന്നത് അല്ല.
മനസ്സിൽ വരുന്നതാ ഈ part ഈ scene ൽ കൊണ്ട് നിർത്തിയാൽ പൊളിക്കും എന്ന ഒരു idea ???
?????
Supper story
Kidu part aiyirunnu…..waiting….
?❤️??❤️?
അതികം വൈകാതെ അടുത്തത് വരും. ഉച്ച കഴിയുമ്പോ കുറച്ചു tym free ആണ് അപ്പോ എഴുതണം
Thank you bro
???