സാറ അന്ന് ക്ലിനിക്കിൽ പോയിട്ടിലായിരുന്നു..ശിവ പോയതുകൊണ്ടുതന്നെ അവളുടെ അച്ഛനും അമ്മയും അവിടെ എത്തിയിരുന്നു..അച്ഛനും അമ്മയും ഉണ്ടായിരുന്നെങ്കിൽപോലും അവൾക്കു ഒരു ഏകാന്തത അനുഭവപ്പെട്ടു..അതുകൊണ്ട് തന്നെ ഒരു ബുക്കും എടുതു പുറത്തുള്ള ബെഞ്ചിൽ പോയി ഇരുന്നു വായിക്കാൻ തുടങ്ങി…അവൾ അറിഞ്ഞിരുന്നില്ല അവളെ രണ്ടു കണ്ണുകൾ നിരീക്ഷിക്കുന്ന കാര്യം
പെട്ടെന്നാണ് അവളുടെ നേരെ 2 പേർ ഓടി വന്നത്…അവൾക്ക് എന്തെങ്കിലും ശബ്ദം ഉണ്ടാക്കാൻ കഴിയുന്നതിനു മുൻപ് തന്നെ അവളെ അവർ പിടിച്ചിരുന്നു…അവൾക്ക് അവരിൽ നിന്നും കുതരാൻ സാധിച്ചില്ല…കുറച്ചു അകലെ നിർത്തിയിട്ട ഒരു വാനിലേക്ക് അവളെ അവർ കയറ്റി…എന്നാൽ വണ്ടി എടുക്കാൻ അവർക്ക് സാധിച്ചില്ല….
വണ്ടി എടുക്കാൻ പുറകിൽ ഉള്ളവർ പറഞ്ഞെങ്കിലും അവർക്ക് അതു എടുക്കാൻ സാധിച്ചില്ല…കാരണം അവരുടെ വണ്ടിയുടെ മുൻപിൽ ഒരാൾ നിൽക്കുന്നുണ്ടായിരുന്നു…അവർ ഹോണ് അടിച്ചെങ്കിലും അവൻ അവിടെ നിന്നും മാറിയില്ല….വാനിൽ ഉള്ള 3 പേരിൽ ഒരുവൻ അവന്റെ അടുത്തേക്ക് പോയി മാറാൻ ആവശ്യപ്പെട്ടെങ്കിലും അവൻ അവിടെനിന്നും മാറാതെ ആ വണ്ടിയിൽ നോക്കി നിന്നു….അതോടെ അയാളുടെ ക്ഷമ പോയിരുന്നു..അയാൾ അവന്റെ നേരെ കൈ ഓങ്ങിയതും അയാൾ അവന്റെ കൈ പുറകിലേക്ക് മടക്കി ഒപ്പം തന്നെ മറ്റേ കയ്കൊണ്ട് അവന്റെ മൂക്കിൽ ഇടിച്ചു…ശേഷം അവന്റെ കാലിന്റെ മുട്ടിൽ ആഞ്ഞു ചവിട്ടി….ആ ചവിട്ടിൽ അവന്റെ മുട്ടു തകർന്നു അവൻ താഴെ വീണു…ഇതെല്ലാം വെറും 3 സെക്കന്റ് കൊണ്ട് അവസാനിച്ചു….
ശേഷം അവൻ ആ വണ്ടിയുടെ അടുത്തേക്ക് നടന്നു….അവനെ കണ്ടതും സാറയുടെ മുഖം സന്തോഷത്താൽ നിറഞ്ഞു…ഒപ്പം ധൈര്യവും….അവൻ അവന്റെ കോട്ടിന്റെ സൈഡില്നിന്നും ഒരു തോക്കു എടുത്തു അവരുടെ നേരെ ചൂണ്ടി…..അവർക്ക് വേറെ ഒന്നും ചെയ്യാൻ പറ്റുമായിരുന്നില്ല…..ആ സമയത്തിൽ തന്നെ അയാളുടെ പുറകിൽ 2 പേര് കൂടി വന്നു…അവർ സാറയെ വണ്ടിയിൽ നിന്നും ഇറക്കി അവരുടെ വണ്ടിയിൽ കയറ്റി..അയാൾ പെട്ടെന്ന് തന്നെ അവരുടെ നേരെ നിറയൊഴിച്ചു…ശേഷം താഴെ വീണു കിടന്നവനെയും കൊന്നു…ശേഷം ആ വണ്ടിയിൽ സാറയുടെ കൂടെ പോയി….
അസുരൻ 7 (the beginning ) ?? update… എല്ലാവരും വായിക്കുക…
അസുരൻ 7 പണിപ്പുരയിൽ ആണ്…10 K ആണ് target വച്ചത്..ഇതുവരെയുള്ള ഭാഗങ്ങൾ കുറച്ചു ചെറുതായിരുന്നല്ലോ..അതുകൊണ്ടാണ് ഞാൻ വലുതാക്കാൻ തീരുമാനിച്ചത്…കഥയുടെ ഒരു മേജർ portion ഈ ഭാഗത്തിൽ തീർക്കാൻ ആയിരുന്നു കരുതി ഇരുന്നത്..എന്നാൽ അത് നടക്കില്ല…ഞാൻ പോലും അറിയാതെ ഭാഗങ്ങൾ കൂടി വരികയാണ്…
അപ്പോൾ കാര്യം വേറെയൊന്നും അല്ല..ഞാൻ പറഞ്ഞപോലെ 10 K ആണെങ്കിൽ അത് എന്തായാലും May aakum… എന്റെ തിരക്കുകൾ ഞാൻ പറഞ്ഞിട്ടുണ്ടല്ലോ …അപ്പോഴാണ് ഒരാൾ പറഞ്ഞത് അധികം വൈകുന്നത് continuity പോകാൻ കാരണം ആകും എന്ന്.. അതുകൊണ്ട് ഞാൻ ഇപ്പോൾ ഒരു കാര്യം നിങ്ങളോടു ചോദിക്കുകയാണ്…
എങ്ങനെ വേണം അടുത്ത പാർട് …5K njan complete ചെയ്തു…അതു ഒരു ഏപ്രിൽ 10-15 ഉള്ളിൽ ഇട്ടിട്ട് പിന്നീട് ഒരു 2 വീക്സ് കൊണ്ട് next പാർട് ഇട്ടലോ എന്ന ഒരു വിചാരത്തിൽ ആണ്..എന്നാൽ ഈ കാര്യം നിങ്ങൾ പറയുന്നതു പോലെ ആണ്…ഒരു ബ്രേക്ക് എടുത്തു വലിയ പാർട് വേണോ അല്ലെങ്കിൽ ഇപ്പോൾ തന്നെ ഒരു ചെറിയ ബ്രേക്കിൽ 2 പാർട് ആയി തരാണോ..
എന്തായാലും സാധാരണ വരുന്നതിനെക്കാൾ ഇരട്ടി കണ്ടെന്റ് എന്തായാലും ഞാൻ എഴുതിയിട്ടുണ്ട്…
നിങ്ങളുടെ അഭിപ്രായം പറയുക
എന്നു
വിഷ്ണു / zodiac