നിങ്ങൾ വാ..അതും പറഞ്ഞു ഡോക്ടർ ആന്റണി നേരെ അയാളുടെ ഓഫീസ് മുറിയിലേക്ക് നടന്നു…അവിടെയുള്ള അലമാരയിൽ കുറെയധികം ഫയലുകൾ അടുക്കി വെച്ചിരുന്നു…അതിൽ നിന്നും ആന്റണി മാറ്റി വെച്ച ഒരു ഫയൽ എടുത്തു മേശയിൽ വച്ചിരുന്നു….അതിൽ ഗോവിന്ദ് എന്ന പേരു മുകളിൽ ഒട്ടിച്ചിരുന്നു….
അയാൾ ആ ഫയലിൽ നിന്നും കുറച്ചു പേപ്പറുകൾ എടുത്തു മേശയിൽ വച്ചു…
” ഗൗരി ..ഇവിടെ നടക്കുന്ന കാര്യങ്ങൾ എല്ലാം അറിയണം എന്നു ഉറപ്പാണോ..പറയുന്ന കാര്യങ്ങൾ അത്രയും രഹസ്യമാണ്..അത് പുറത്തറിഞ്ഞാൽ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും…”
“എനിക്ക് അറിയണം…എന്റെ നന്ദുവിന് എന്തു പറ്റിയെന്ന്…..”
“അവൻ നിന്റെ പഴയ നന്ദു അല്ല….അവൻ ആ പഴയ പേരു പോലും ഓർമയില്ല….”
“ഡോക്ടർ എന്താണ് പറയുന്നത്…ഓർമ ഇല്ലെന്നോ…” അവൾ വിശ്വാസം വരാതെ ചോദിച്ചു….
“പേരു മാത്രം അല്ല…ഒന്നും.. നിങ്ങൾ ആരാണെന്ന് പോലും അവനു ഓർമയില്ല….അവൻ ഇന്ന് ഗോവിന്ദ് ആണ്…കഴിഞ്ഞ കാലം എന്തെന്ന് പോലും അറിയാത്ത ആരും ഇല്ലാത്ത ഒന്നും നോക്കാൻ ഇല്ലാത്ത ഗോവിന്ദ്….”
അവൾക്ക് അതൊരു ഞെട്ടൽ ആണ് നൽകിയത്…
നോ..ഇല്ല ഞാൻ വിശ്വസിക്കില്ല….അവനു..അതു പറയാൻ മാത്രമേ അവൾക്ക് കഴിഞ്ഞുള്ളു..അവൾ ബോധം പോയി താഴേക്ക് വീണു…അതുകണ്ട അർജുൻ അവളുടെ നേരെ ഓടി….
അസുരൻ 7 (the beginning ) ?? update… എല്ലാവരും വായിക്കുക…
അസുരൻ 7 പണിപ്പുരയിൽ ആണ്…10 K ആണ് target വച്ചത്..ഇതുവരെയുള്ള ഭാഗങ്ങൾ കുറച്ചു ചെറുതായിരുന്നല്ലോ..അതുകൊണ്ടാണ് ഞാൻ വലുതാക്കാൻ തീരുമാനിച്ചത്…കഥയുടെ ഒരു മേജർ portion ഈ ഭാഗത്തിൽ തീർക്കാൻ ആയിരുന്നു കരുതി ഇരുന്നത്..എന്നാൽ അത് നടക്കില്ല…ഞാൻ പോലും അറിയാതെ ഭാഗങ്ങൾ കൂടി വരികയാണ്…
അപ്പോൾ കാര്യം വേറെയൊന്നും അല്ല..ഞാൻ പറഞ്ഞപോലെ 10 K ആണെങ്കിൽ അത് എന്തായാലും May aakum… എന്റെ തിരക്കുകൾ ഞാൻ പറഞ്ഞിട്ടുണ്ടല്ലോ …അപ്പോഴാണ് ഒരാൾ പറഞ്ഞത് അധികം വൈകുന്നത് continuity പോകാൻ കാരണം ആകും എന്ന്.. അതുകൊണ്ട് ഞാൻ ഇപ്പോൾ ഒരു കാര്യം നിങ്ങളോടു ചോദിക്കുകയാണ്…
എങ്ങനെ വേണം അടുത്ത പാർട് …5K njan complete ചെയ്തു…അതു ഒരു ഏപ്രിൽ 10-15 ഉള്ളിൽ ഇട്ടിട്ട് പിന്നീട് ഒരു 2 വീക്‌സ് കൊണ്ട് next പാർട് ഇട്ടലോ എന്ന ഒരു വിചാരത്തിൽ ആണ്..എന്നാൽ ഈ കാര്യം നിങ്ങൾ പറയുന്നതു പോലെ ആണ്…ഒരു ബ്രേക്ക് എടുത്തു വലിയ പാർട് വേണോ അല്ലെങ്കിൽ ഇപ്പോൾ തന്നെ ഒരു ചെറിയ ബ്രേക്കിൽ 2 പാർട് ആയി തരാണോ..
എന്തായാലും സാധാരണ വരുന്നതിനെക്കാൾ ഇരട്ടി കണ്ടെന്റ് എന്തായാലും ഞാൻ എഴുതിയിട്ടുണ്ട്…
നിങ്ങളുടെ അഭിപ്രായം പറയുക
എന്നു
വിഷ്ണു / zodiac