?അസുരൻ 6 ( the beginning ) ? 370

അസുരൻ 6

 

കണ്ണുതുറന്നപ്പോൾ ഒരു ഇരുണ്ട മുറിയിലാണ് താൻ ഉള്ളതെന്ന് കുഞ്ഞപ്പനു മനസ്സിലായി..തലയ്ക്ക് കിട്ടിയ അടിയിൽ ബോധം പോയിരുന്നു അപ്പോൾ…എഴുന്നേൽക്കാൻ അവൻ ശ്രമിച്ചപ്പോൾ അവന്റെ കൈകൾ അവിടെനിന്നും അനങ്ങിയില്ല…അപ്പോഴാണ് അവനു തന്നെ ഒരു കസേരയിൽ കെട്ടിയിട്ടാണ് ഉള്ളതെന്ന് അവനു മനസ്സിലായത്…അവൻ അവർക്ക് വേണ്ടി നോക്കിയെങ്കിലും അവിടെ ഒന്നും അവനു കാണാൻ കഴിഞ്ഞില്ല….

 

 

 

പെട്ടെന്നാണ് ഒരു ശബ്ദം അവൻ കേട്ടത് ..അവിടെ നോക്കിയപ്പോൾ അവൻ കണ്ടത് ഗോവിന്ദ് അവന്റെ നേരെ നടന്നു വരുന്നതാണ്…ഗോവിന്ദിന്റെ കയ്യിൽ ഒരു ചുറ്റികയും ഉണ്ടായിരുന്നു…??

 

കുഞ്ഞപ്പൻ അവന്റെ വരവുകണ്ടു നന്നായി പേടിച്ചു….അവനു വിയർത്തു ഒലിക്കാൻ തുടങ്ങി…മരണം അടുത്തെത്തിയതുപോലെ…

 

ഗോവിന്ദ് അവന്റെ മുന്നിലേക്ക് ഒരു കസേര ഇട്ടു അവന്റെ മുന്നിൽ ഇരുന്നു….

 

“നീ ആരാ…ഇന്ന് രാവിലെ തൊട്ട് ഞാൻ ശ്രെദ്ധിക്കുന്നു… എപ്പോ വരുമെന്ന് കരുതി ഇരിക്കുവായിരുന്നു…അപ്പൊ പിന്നെ എങ്ങനെയാ …തുടങ്ങുവല്ലേ….”

 

അതും പറഞ്ഞു ഗോവിന്ദ് ആ ചുറ്റികയിൽ കൈ മുറുക്കി….

 

അതു കേട്ടതും കുഞ്ഞപ്പന്റെ മുഴുവൻ നിയന്ത്രണവും നഷ്ടമായി…അവൻ ഗോവിന്ദിന്റെ മുന്നിൽ ഇരുന്നു പൊട്ടി കരയാൻ തുടങ്ങി…ആ കരച്ചിൽ പതിയെ പതിയെ അലറി വിളി ആയി മാറി…

 

അതുകേട്ട് ഗണപതിയും ഓടി വന്നു..അവൻ വന്നപ്പോൾ കാണുന്നത് കരഞ്ഞു നിലവിളിക്കുന്ന കുഞ്ഞപ്പനും അവന്റെ മുന്നിൽ ആകെ വൻഡർ അടിച്ചു നിൽക്കുന്ന ഗോവിന്ദിനെയുമാണ്….

 

പെട്ടെന്ന്   ഗോവിന്ദ്   അവന്റെ മുന്നിൽ നിന്നും എഴുന്നേറ്റു..അതുകണ്ട് കുഞ്ഞപ്പൻ പിന്നെയും കിടന്ന് കാറി…

 

ഒച്ചവക്കല്ലേ.  @#$    ഗോവിന്ദിന്റെ ശബ്ദം അവിടെ നിറഞ്ഞു…അതുകേട്ട് കുഞ്ഞപ്പൻ കരച്ചിൽ നിർത്തി….

 

 ” എടാ ഇങ്ങനെ കരഞ്ഞു മോങ്ങുന്നവൻ ആണോ എന്നെ കൊല്ലാൻ വേണ്ടി വന്നേ..അയ്യേ…കോടാഷൻ ആൾക്കാർക്ക് കൂടി നാണക്കേട് ആണല്ലോടാ നീ….   “

 

അതും പറഞ്ഞു ഗോവിന്ദ് അവന്റെ ചുറ്റിക അവിടെ ഇട്ടു….

 

” ചേട്ടാ ഞാൻ ചേട്ടനെ കൊല്ലാൻ ഒന്നും വന്നതല്ല…ചേട്ടനെ ഒന്നു നിരീക്ഷിക്കണം എന്നെ പറഞ്ഞുള്ളു..ഒറ്റയ്ക്ക് കണ്ടാൽ വിളിക്കണം എന്നും പറഞ്ഞു..പറഞ്ഞ  കാര്യം ഞാൻ ചെയ്‌തെന്നേ ഉള്ളു….എന്നെ ഒന്നും ചെയ്യല്ലേ ചേട്ടാ…ഞാൻ പാവമാ…പൊട്ടന… എനിക്ക് ആരും ഇല്ല..ഞാൻ എവിടെയെങ്കിലും പോയി ജീവിച്ചോളാം എന്നെ കൊല്ലല്ലേ…   “

 

51 Comments

  1. അസുരൻ 7 (the beginning ) ?? update… എല്ലാവരും വായിക്കുക…

    അസുരൻ 7 പണിപ്പുരയിൽ ആണ്…10 K ആണ് target വച്ചത്..ഇതുവരെയുള്ള ഭാഗങ്ങൾ കുറച്ചു ചെറുതായിരുന്നല്ലോ..അതുകൊണ്ടാണ് ഞാൻ വലുതാക്കാൻ തീരുമാനിച്ചത്…കഥയുടെ ഒരു മേജർ portion ഈ ഭാഗത്തിൽ തീർക്കാൻ ആയിരുന്നു കരുതി ഇരുന്നത്..എന്നാൽ അത് നടക്കില്ല…ഞാൻ പോലും അറിയാതെ ഭാഗങ്ങൾ കൂടി വരികയാണ്…

    അപ്പോൾ കാര്യം വേറെയൊന്നും അല്ല..ഞാൻ പറഞ്ഞപോലെ 10 K ആണെങ്കിൽ അത് എന്തായാലും May aakum… എന്റെ തിരക്കുകൾ ഞാൻ പറഞ്ഞിട്ടുണ്ടല്ലോ …അപ്പോഴാണ് ഒരാൾ പറഞ്ഞത് അധികം വൈകുന്നത് continuity പോകാൻ കാരണം ആകും എന്ന്.. അതുകൊണ്ട് ഞാൻ ഇപ്പോൾ ഒരു കാര്യം നിങ്ങളോടു ചോദിക്കുകയാണ്…

    എങ്ങനെ വേണം അടുത്ത പാർട് …5K njan complete ചെയ്തു…അതു ഒരു ഏപ്രിൽ 10-15 ഉള്ളിൽ ഇട്ടിട്ട് പിന്നീട് ഒരു 2 വീക്‌സ് കൊണ്ട് next പാർട് ഇട്ടലോ എന്ന ഒരു വിചാരത്തിൽ ആണ്..എന്നാൽ ഈ കാര്യം നിങ്ങൾ പറയുന്നതു പോലെ ആണ്…ഒരു ബ്രേക്ക് എടുത്തു വലിയ പാർട് വേണോ അല്ലെങ്കിൽ ഇപ്പോൾ തന്നെ ഒരു ചെറിയ ബ്രേക്കിൽ 2 പാർട് ആയി തരാണോ..

    എന്തായാലും സാധാരണ വരുന്നതിനെക്കാൾ ഇരട്ടി കണ്ടെന്റ് എന്തായാലും ഞാൻ എഴുതിയിട്ടുണ്ട്…

    നിങ്ങളുടെ അഭിപ്രായം പറയുക

    എന്നു

    വിഷ്ണു / zodiac

Comments are closed.