?⚜️ Return o⚕️ Vampire 5⚜️? [Damon Salvatore] 65

പല്ലൊന്നും തേക്കണ്ട മോം…..

 

അയ്യേ ചീത്ത കുട്ടി….. പല്ലൊക്കെ തേച്ച് മുഖം ഓക്കേ കഴുകി സുന്ദരി ആയിട്ടല്ലെ ഫുഡ് കഴിക്കുക…ഗുഡ് ഗേൾസ് ഓക്കേ അങ്ങനെയാണ്…എൻ്റെ വാവ ഗുഡ് ഗേൾ അല്ലേ ??

 

അതെലോ….

 

അപ്പോ..പല്ല് തേച്ച് കഴിഞ്ഞ് നമ്മുക്ക് ഫുഡ് കഴിക്കാം.

 

അവർ രണ്ടു പേരും അകത്തേക്ക് കടന്നു. എന്നിട്ട് മോളെ പല്ല് തേപ്പിച്ച് മുഖവും ദേഹവും കഴുക്കിച്ച് ഒരു ഉടുപ്പും ഇടിച്ച് ടേബിളിൻ്റെ സൈഡിലായി ചെയറിൽ പിടിച്ചിരുത്തി.

 

” മോമ്മീടെ മോൾക്  പാലും കോൺഫ്ലക്സും തരാട്ടോ…മോളിവിടെ ഇരിക്കെ “. അതും പറഞ്ഞു അവള് കിച്ഛനിലെ വർഡ്രോബ് തുറന്ന് കോൺഫ്ലക്സും ഫ്രിഡ്ജിൽ നിന്ന് പാലും എടുത്ത്, രണ്ടും ഒരു പത്രത്തിൽ മിക്സ് ചെയ്ത് ഒരു സ്പൂൺ അതിലിട്ട് തിരിച്ച് മകളെ ഇരുത്തിയിടത്തേക്ക് വന്നു. ഒരു കയ്യിൽ കോൺഫ്ലക്സും മറു കൈയ്യിൽ കുട്ടിയെയും എടുത്ത് അവൾ ഹാളിലേക്ക് നടന്നു, എന്നിട്ട് സോഫയിൽ ഇരുന്നു ടി.വി ഓൺ ചെയ്തു.

 

” മോമ്മീ എനിക്ക് കാർട്ടൂൺ വച്ച് താ..” എന്നു പറഞ്ഞു കുഞ്ഞു വാശിപിടിക്കാൻ തുടങ്ങി. ഉടൻ തന്നെ അവൾ വച്ചിരുന്ന ന്യുസ് ചാനൽ മാറ്റി കാർട്ടൂൺ വച്ച് കൊടുത്ത്. അപ്പോഴാണ് ടി.വി സ്റ്റാൻഡിൽ വച്ചിരുന്ന ഒരു ഡിവൈസിൽ ചുവപ്പ് ലൈറ്റ് കത്തുന്നതോടൊപ്പം അല്പം ശബ്ദത്തിൽ ബീപ് ബീപ് സൈയ്‌രൻ മുഴങ്ങിയത്.  ഉടനെ അവളുടെ സന്തോഷം നിറഞ്ഞിരുന്ന മുഖത്ത് കാർമേഘം ഇരുണ്ടുകൂടിയ അവസ്ഥയായി.

 

അപ്പൊൾ തന്നെ മോളെ താഴെ നിലത്തിരുത്തി അവൾ നേരെ സ്റ്റോർ റൂമിൻ്റെ വാതിൽ തുറന്ന് അകത്ത് കയറി. എന്നിട്ട് അവിടെ ഒരു കോണിൽ കൂട്ടിയിട്ട പഴയ ബോക്സുകൾ എടുത്ത് മാറ്റി ചുമരിൻ്റെ സൈഡിൽ ഉള്ള ഒരു സോക്കറ്റ് തുറന്ന് അതിൽ ഉണ്ടായിരുന്ന ഫിംഗർ പ്രിൻ്റ് സ്കാനറിൽ തള്ള വിരൽ പ്രസ് ചെയ്തു. സ്കാനിംഗ് പൂർത്തിയായതും അതിൽ നിന്നും ഒരു ബീപ് ശബ്ദം വന്നു. ഉടൻ തന്നെ ആഹ് ബോക്സുകൾ നീക്കിയ ഭാഗത്ത് താഴേക്കുള്ള ഒരു ഡോർ തുറന്ന് വന്നു. അവിടെ താഴേക്ക് കടക്കുവാൻ കോണിപടികൾ ഉണ്ടായിരുന്നു അത് വഴി അവൾ താഴേക്ക് ഇറങ്ങി, ഇറങ്ങുമ്പോൾ തന്നെ അതിൻ്റെ ചുമരിൽ ഉള്ള സ്വിച്ച് ഓൺ ചെയ്തതും താഴേക്ക് ഉള്ള സ്റ്റയർ കേസ് റൂമിൻ്റെതും താഴെ ഉള്ള മുറിയുടെയും എല്ലാ ലൈറ്റുകളും തെളിഞ്ഞു.

 

13 Comments

  1. സൂര്യൻ

    ഒത്തിരി ലേറ്റ് ആണല്ലോ. കഥയുടേ Flow ക്ക് continuation ആവശ്യമാണ് എന്നലേ രണ്ട് കൂട്ട൪ക്കു൦ ഗുണമുള്ളു. Bro ക്ക് തിരക്കുണ്ടേ മോത്ത൦ എഴുത്തീട്ട് പബ്ലീഷ് ചേയ്യുനതാരിക്കു൦ നല്ലത്. കഥ നല്ലത. Comment ഉ൦ like ഉ൦ കുറവ കണ്ടേക്കുനേ. I think it’s about the gap not about the story. Be continue waiting for the next part?

    1. Yaya… Ath manasilakunnu..e part post cheyyunnathin munne alochichatha..full akkeet post cheyyanon…pinne rand mind ayappo..angad post cheythu..koodthal content venam ennulla requests kandathukondan late akunnath..allarne pettannu pettanu post cheyyarnu…any ways thanks bro..for your valuable suggestions ❤️❤️❤️

    1. Thank you ❤️

  2. നൈസ് ❤❤❤

    1. Thank you❤️

  3. Kaathirunnath verthe aayilla?????????

    1. Thank you ❤️

  4. ഏക - ദന്തി

    kool ..keep writing

    lots of hearts

    1. Thank you ❤️

    1. Thank you bro❤️

Comments are closed.