?⚜️ Return o⚕️ Vampire 5⚜️? [Damon Salvatore] 65

സുരക്ഷ ഉറപ്പ് വരുത്താനായി കെവിൻ കയറിൽ പിടിച്ച് ഊഞ്ഞാലാടുന്നപൊലെ ആടി കളിച്ചു. ബെൻ അവനെ പിടിച്ച് അതിൽ നിന്നും ഇറക്കി, എന്നിട്ട് അവൻ തന്നെ കയറിൽ പിടിച്ച് മുകളിലേക്ക് കയറി.  എന്നിട്ട് അഹ് വാളും എടുത്ത് താഴെ വന്ന് അമിത്തിന് കൈമാറി. അമിത് വാളുമായി അഹ് കവാടത്തിന് അരികിലേക്ക് നടന്നു, അവനെ പിന്തുടർന്ന് ബാക്കിയുള്ളവരും ചെന്നു.

 

അവിടെയുള്ള തൂണിന് അടുത്തെത്തിയ ശേഷം ഒന്ന് കണ്ണടച്ച് അഹ് വാൾ അതിലേക്ക് താഴ്ത്തി. പക്ഷെ വാളിൻ്റെ കുറച്ച് ഭാഗം മാത്രമാണ് അതിലേക്ക് താണത്. എന്തുപറ്റി എന്നറിയാതെ ഒന്നൂടെ വാൾ അതിൽ നിന്നും എടുത്ത് പിന്നെയും താഴ്ത്തി, അപ്പോഴും അതെ അവസ്ഥ തന്നെ. അമിത് തിരിഞ്ഞു നിന്ന് എല്ലാവരെയും നോക്കി കൈമലർത്തി.

 

കെവിൻ ഉടൻ തന്നെ ചാടിക്കയറി അഹ് വാൾ വലത്തോട്ടും ഇടത്തോട്ടും പിടിച്ചു തിരിച്ചു. ഇടത്തോട്ട് തിരിച്ച ഉടനെ അതിൻ്റെ കുറച്ച് ഭാഗം കൂടെ ഉള്ളിലേക്ക് കടന്നു  അപ്പോഴും വേറെ ഒന്നും സംഭവിച്ചില്ല. അതുകണ്ട് കെവിൻ ഒന്നൂടെ അതുപോലെ തിരിച്ച് നോക്കി, പക്ഷെ ഒന്നും സംഭവിച്ചില്ല. അമിത് മുമ്പിലേക്ക് വന്ന് വാൾ ശക്തിയായി അതിലേക്ക് താഴ്ത്തി, ഉടൻ തന്നെ അഹ് വാൾ പൂർണമായും അതിലേക്ക് താഴ്‌ന്നുപോയി. വാളിൻ്റെ പിടി മാത്രം അതിന് മുകളിൽ ബാക്കിയായ്. ഉടനെ ഒരു വലിയ ശബ്ദത്തോടെ അഹ് കവാടം തുറക്കപ്പെട്ടു.

 

???????????????

 

24 മണിക്കൂറുകൾക്ക് മുൻപ് ⏪⏪⏪⏪

 

സ്കോട്ട് ലാൻഡ് തൽസ്ഥനമായ ഏദിൻബർഗിൽ, ഏദിൻബർഗ്

എയർപ്പോർട്ടിൽ ചാർട്ടേഡ് ഫ്ലൈറ്റിൽ വന്നിറങ്ങുകയായിരുന്നു കെറലിൻ. ഓവർ കോട്ടിൻ്റെ പോക്കറ്റിൽ നിന്ന് ഫോൺ റിംഗ് ചെയ്യുന്നത് കേട്ട് അവള് തൻ്റെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് നോക്കി. ” മാർഗരറ്റ്  ” എന്നു പേരുകണ്ടത്തും ഒന്ന് പുഞ്ചിരിച്ചുകൊണ്ട് കാൾ അറ്റൻഡ് ചെയ്തു.

 

മാർഗരറ്റ് :- ഹലോ.. കരലിൻ…മോൾ വല്ലാതെ വാശിപിടിക്കുന്നു മമ്മയെ കാണണം എന്നുപറഞ്ഞ്. ഞാൻ എന്ത് ചെയ്യും.

13 Comments

  1. സൂര്യൻ

    ഒത്തിരി ലേറ്റ് ആണല്ലോ. കഥയുടേ Flow ക്ക് continuation ആവശ്യമാണ് എന്നലേ രണ്ട് കൂട്ട൪ക്കു൦ ഗുണമുള്ളു. Bro ക്ക് തിരക്കുണ്ടേ മോത്ത൦ എഴുത്തീട്ട് പബ്ലീഷ് ചേയ്യുനതാരിക്കു൦ നല്ലത്. കഥ നല്ലത. Comment ഉ൦ like ഉ൦ കുറവ കണ്ടേക്കുനേ. I think it’s about the gap not about the story. Be continue waiting for the next part?

    1. Yaya… Ath manasilakunnu..e part post cheyyunnathin munne alochichatha..full akkeet post cheyyanon…pinne rand mind ayappo..angad post cheythu..koodthal content venam ennulla requests kandathukondan late akunnath..allarne pettannu pettanu post cheyyarnu…any ways thanks bro..for your valuable suggestions ❤️❤️❤️

    1. Thank you ❤️

  2. നൈസ് ❤❤❤

    1. Thank you❤️

  3. Kaathirunnath verthe aayilla?????????

    1. Thank you ❤️

  4. ഏക - ദന്തി

    kool ..keep writing

    lots of hearts

    1. Thank you ❤️

    1. Thank you bro❤️

Comments are closed.