അത് കണ്ട് സംശയം തോന്നിയ കെവിൻ ഉടൻ തന്നെ കയ്യിൽ ഉണ്ടായിരുന്ന ലെൻസ് വച്ച് അത് സൂക്ഷമമായി പരിശോധിക്കാൻ തുടങ്ങി. അത് സോഡിയാക്ക് ചിഹ്നം കണക്കെ എന്തോ ഒന്ന് ആണെന്ന് അവന് മനസ്സിലായി. ഉടനെ അത് തൊട്ടുനോക്കി, അതിൻ്റെ നടുവിലായി ഏതോ മൃഗത്തിൻ്റെത് പോലെ വായ തുറന്ന് പല്ലുകളും ദ്രംഷ്ടങ്ങളും പുറത്തേക്ക് തള്ളിനിൽക്കുന്ന രീതിയിൽ. ചിഹ്നത്തിൻ്റെ മുകളിലേക്ക് ചൂണ്ടുവിരൽ കൊണ്ട് ചെന്നതത്തും. അവൻ്റെ കൈപ്പത്തി അതിലേക്ക് ആകർഷിക്കുന്നതായി അവന് മനസ്സിലായി, അവൻ കൈ പുറകിലേക്ക് വലിക്കാൻ നോക്കിയിട്ടും അതിന് സാധിക്കുന്നില്ല. അവൻ പെടിച്ചുകൊണ്ട് നിലവിളിച്ചു, അപ്പോഴേക്കും അവൻ്റെ ചൂണ്ടുവിരൽ അഹ് ചിഹ്നത്തിൽ അമർന്നു. കെവിൻ കൈ ശക്തിയിൽ പുറകിലേക്ക് വലിക്കുമ്പോഴേക്കും അഹ് ചിഹ്നത്തിൽ ഉള്ള ദ്രംഷ്ടങ്ങൾ ഉയർന്നു വന്നു, അതിൻ്റെ മൂർച്ചമേറിയ ഭാഗത്ത് തട്ടി അവൻ്റെ വിരൽ മുറിഞ്ഞ് അതിൽ നിന്നും രക്തം അതിലേക്ക് ഒഴുകി. അഹ് ചിഹ്നത്തിൽ മുഴുവനായും രക്തം പടർന്നു.
കെവിൻ്റെ നിലവിളികേട്ട് എല്ലാവരും അവൻ്റെ അടുത്തേക്ക് ഓടിയെത്തി. അപ്പൊൾ അവർ കാണുന്നത് കെവിൻ ഇരുന്നതിന് മുന്നിൽ നിന്നും ഒരു തൂൺ ഉയർന്നു വരുന്നത് ആണ്. ഒരാളുടെ അര വരെ ഉയരത്തിൽ അത് ഉയർന്നു വന്ന് നിന്നു. കെവിൻ അതുകണ്ട് പേടിച്ച് പുറകിലേക്ക് വീണിരുന്നു, അവൻ പയ്യെ കൈകൾ തറയിൽ കുത്തി എഴുന്നേറ്റു. എല്ലാവരും അതിശയത്തോടെ അഹ് തൂണിലേക്ക് നോക്കുകയായിരുന്നു, കെവിൻ ഉൾപ്പെടെ. അപ്പോഴാണ് കെവിൻ അത് ശ്രദ്ധിച്ചത് അഹ് തൂണിനു മുകളിൽ ഉള്ള ചിഹ്നം മാറി, അതിൽ നടുവിലായി ചതുരാകൃതിയിൽ ഉള്ളിലേക്ക് താഴ്ച.
അമിത് ഉടനെ മുന്നോട്ട് വന്ന് അതിൻ്റെ ഉള്ളിലേക്ക് ലൈറ്റ് അടിച്ചു നോക്കി, അതിൽ ഒന്നും തന്നെ കാണുവാൻ സാധിച്ചില്ല. അപ്പൊൾ അമിത് തൻ്റെ ബാഗിൽ നിന്ന് അളവെടുക്കുന്ന ടേപ് എടുത്ത്, അതിൻ്റെ ഉള്ളിലേക്ക് ഉറക്കി നോക്കി. അതിൽ നിന്നും ഒരു മിറ്റർന് അടുത്ത് അതിന് താഴ്ചയുണ്ടെന്ന് മനസ്സിലാക്കി. ഭാക്കിയുള്ളവർ അമിത് ചെയ്യുന്നത് നോക്കി നിൽക്കുകയായിരുന്നു.
അമിത് :- എനിക്ക് തോന്നുന്നത് ഇത് ഇ കവാടം തുറക്കാനുള്ള കീ ഹോൾ ആണെന്നാണ്. അതിനർത്ഥം ഇത് തുറക്കാനുള്ള താക്കോലും ഇവിടെ എവിടെയെങ്കിലും കാണും, ഇല്ലെങ്കിൽ വേറെ എവിടെയെങ്കിലും. അത് കിട്ടിയാലേ കവാടം തുറക്കാൻ സാധിക്കൂ.
ഡയാന :- അപ്പൊൾ അഹ് താക്കോൽ ഇവിടെ ഇല്ലെങ്കിൽ, നമ്മൾ എവിടെ ചെന്ന് അന്വേഷിക്കും അമിത്.
അമിത് :- അറിയില്ല, വാ നമ്മുക്ക് എല്ലാവർക്കും ഒന്നൂടെ എല്ലായിടവും നോക്കാം. അഥവാ കിട്ടിയാലോ…
എല്ലാവരും അതിനെ ശരിവെച്ച് തേടുവാൻ തുടങ്ങി. അപ്പോഴാണ് ദക്ഷയ്ക്ക് അത് ഓർമ്മ വന്നത്, താൻ നേരത്തെ തടാകത്തിലേക്ക് മറിഞ്ഞു വീഴാൻ പോയപ്പോൾ ടോർച്ച് ലൈറ്റിൻ്റെ വെളിച്ചത്തിൽ അഹ് നടപ്പാത തുടങ്ങുന്നതിന് നേരെ മുകളിൽ അതികം ഉയരത്തിൽ അല്ലാതെ ഒരു കാവൽ ഭടൻ മുട്ടുകുത്തി നിൽകുന്ന ശിൽപം. അഹ് പ്രതിമയുടെ കയ്യിൽ ഒരു വാളും ഉണ്ടായിരുന്നു, പക്ഷെ ടോർച്ച് ലൈറ്റിൻ്റെ വെട്ടത്തിൽ അത് തിളങ്ങുന്നത് ശ്രദ്ധിച്ചായിരുന്നു. പക്ഷെ അപ്പോഴത്തെ വെപ്രാളത്തിലും പിന്നീടുണ്ടായ സംഭവത്തിലും പിന്നെ അത് അത്ര കാര്യമാക്കിയെടുക്കാത്തത്തിനാലും മറന്നുപോയിരുന്നു.
ഒത്തിരി ലേറ്റ് ആണല്ലോ. കഥയുടേ Flow ക്ക് continuation ആവശ്യമാണ് എന്നലേ രണ്ട് കൂട്ട൪ക്കു൦ ഗുണമുള്ളു. Bro ക്ക് തിരക്കുണ്ടേ മോത്ത൦ എഴുത്തീട്ട് പബ്ലീഷ് ചേയ്യുനതാരിക്കു൦ നല്ലത്. കഥ നല്ലത. Comment ഉ൦ like ഉ൦ കുറവ കണ്ടേക്കുനേ. I think it’s about the gap not about the story. Be continue waiting for the next part?
Yaya… Ath manasilakunnu..e part post cheyyunnathin munne alochichatha..full akkeet post cheyyanon…pinne rand mind ayappo..angad post cheythu..koodthal content venam ennulla requests kandathukondan late akunnath..allarne pettannu pettanu post cheyyarnu…any ways thanks bro..for your valuable suggestions ❤️❤️❤️
???
Thank you ❤️
നൈസ് ❤❤❤
Thank you❤️
Kaathirunnath verthe aayilla?????????
Thank you ❤️
3rd❤
kool ..keep writing
lots of hearts
Thank you ❤️
1st?
Thank you bro❤️